english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ദാനിയേലിന്‍റെ ഉപവാസം
അനുദിന മന്ന

ദാനിയേലിന്‍റെ ഉപവാസം

Friday, 26th of August 2022
3 0 1161
Categories : ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
സമാധാനത്തിന്‍റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ. (1 തെസ്സലോനിക്യര്‍ 5:23)

നിങ്ങളുടെ ആത്മീകവും, ശാരീരികവും, വൈകാരികവുമായ ആരോഗ്യം പൂര്‍ണ്ണമായും ഒരു പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്ന ശക്തമായ വേദപുസ്തകപരമായ ഒരു രഹസ്യം നിങ്ങള്‍ക്ക്‌ പരിചയപ്പെടുത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു - അതിനെ ദാനിയേലിന്‍റെ ഉപവാസം എന്ന് വിളിക്കാം.

എന്താണ് ദാനിയേലിന്‍റെ ഉപവാസം?
ദാനിയേലിന്‍റെ പുസ്തകം പത്താം അദ്ധ്യായത്തിന്‍റെ ആരംഭത്തില്‍, മൂന്നാഴ്ചത്തെ ഒരു കാലയളവ്‌ ദാനിയേല്‍ ഉപവാസത്തിനും പ്രാര്‍ത്ഥനയ്ക്കും വേണ്ടി പ്രെത്യേകമായി വേര്‍തിരിച്ചിരുക്കുന്നത് നമുക്ക് കാണുവാന്‍ സാധിക്കുന്നു. അവന്‍ കടന്നുപോയ ആ ഉപവാസത്തിന്‍റെ മാതൃകയെ "ദാനിയേലിന്‍റെ ഉപവാസം" എന്ന് അനേക ക്രിസ്ത്യാനികള്‍ വിളിക്കുന്നു. അവന്‍ പൂര്‍ണ്ണമായും ആഹാരം വെടിഞ്ഞില്ല, എന്നാല്‍ ലളിതമായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും അടങ്ങിയ ഭക്ഷണക്രമം അവന്‍ പിന്തുടര്‍ന്നു. അവന്‍ മാംസം ഭക്ഷിക്കുകയോ വീഞ്ഞു കുടുക്കുകയോ ചെയ്തില്ല. (ദാനിയേല്‍ 10:2,3).

തന്‍റെ ഉപവാസത്തില്‍, അവന്‍റെ ജനമായ യിസ്രായേലിനു വേണ്ടി ദൈവമുമ്പാകെ ദാനിയേല്‍ കരഞ്ഞു പ്രാര്‍ത്ഥിക്കുകയായിരുന്നു, അവര്‍ ആ ബാബിലോണില്‍ അടിമകള്‍ ആയിരുന്നു.

ദാനിയേലിന്‍റെ ഉപവാസത്തിന്‍റെ സമയം?
ഈ പേരില്‍ അറിയപ്പെടുന്ന നമ്മുടെ ആരംഭിക്കുന്നത് 2022 ആഗസ്റ്റ്‌ 28ന് ആരംഭിക്കുകയും 20222 സെപ്റ്റംബര്‍ 3 ന് അവസാനിക്കയും ചെയ്യും (7 ദിവസങ്ങള്‍).

ദാനിയേലിന്‍റെ ഉപവാസം എന്നറിയപ്പെടുന്ന ഈ പ്രാര്‍ത്ഥനയില്‍ എനിക്ക് എന്ത് ഭക്ഷിക്കാം?
പ്രമേഹരോഗികള്‍ ആയവര്‍ക്ക് പോലും സുരക്ഷിതമായി ഈ ഉപവാസ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാന്‍ വേണ്ടി താഴെ പറഞ്ഞിരിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.

പാനീയങ്ങള്‍.
വെള്ളം മാത്രം - ഉപവാസത്തിന്‍റെ ദിനങ്ങളില്‍ ധാരാളം വെള്ളം കുടിക്കുക.
കരിക്കിന്‍റെ വെള്ളവും പച്ചക്കറിയുടെ ജ്യൂസും അനുവദനീയമാണ്.
ചായയും കാപ്പിയും പാടില്ല.
വായു കലര്‍ത്തിയിരിക്കുന്ന സോഡാ, പെപ്സി പോലെയുള്ള പാനീയങ്ങള്‍ പാടില്ല.
ശീതളപാനീയങ്ങള്‍, ചോക്ലേറ്റ് മുതലായവ ഒഴിവാക്കുക.

അനേകരും ചായക്കും കാപ്പിയ്ക്കും അടിമകളാണ് മാത്രമല്ല അവ കൂടാതെ ജീവിക്കുവാന്‍ കഴിയുകയില്ല എന്ന് അവര്‍ ചിന്തിക്കുന്നു. ദൈവത്തിന്‍റെ വചനം പറയുന്നു, "എന്നാൽ അവൻ ഉത്തരം പറഞ്ഞത്: “മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല, ദൈവത്തിന്‍റെ വായിൽനിന്നും വരുന്ന സകല വചനംകൊണ്ടും ജീവിക്കുന്നു” എന്നു എഴുതിയിരിക്കുന്നു". (മത്തായി 4:4).

പാലുത്പന്നങ്ങള്‍ എല്ലാം തന്നെ ഒഴിവാക്കേണ്ടതാണ്, പാലും, ചീസും, യോകുല്ട്ടും, ഐസ്ക്രീമും മുതലായവ.
എന്നാല്‍ മരുന്ന് കഴിക്കുന്നവര്‍ക്ക് ഒരു ഗ്ലാസ് പാല് അനുവദനീയമാണ്.

പച്ചക്കറികള്‍ (ഭക്ഷണക്രമത്തിന്‍റെ അടിസ്ഥാനം രൂപപ്പെടുത്തുക)
ശുദ്ധമായതോ അല്ലെങ്കില്‍ പാകംചെയ്തതോ
ഇത് ഒരുപക്ഷേ തണുത്തിരുന്നത് പാകംചെയ്തത് ആയിരിക്കാം എന്നാല്‍ ടിന്നിലടച്ച മുട്ടകള്‍ അനുവദനീയമല്ല.

പഴങ്ങള്‍ 
ആപ്പിള്‍, മാതളനാരങ്ങ, അവോക്കാഡോ,ഞാവല്‍പ്പഴങ്ങള്‍, കപ്പളങ്ങ, ജാമുന്‍, പീച്ച്പഴം,ബദാംപഴം, ഓറഞ്ച്, കീവി, പിയര്‍പഴം, ചെറി, സ്ട്രോബെറി.

താഴെ പറയുന്ന പഴങ്ങള്‍ കഴിക്കരുത്:
മാങ്ങ, പൈന്‍ആപ്പിള്‍, തണ്ണിമത്തന്‍, പഴം, മുന്തിരിങ്ങ, ഉണക്കമുന്തിരി, ലിച്ചി, ഈന്തപഴം.

ജ്യുസുകള്‍
ശുദ്ധമായ ഫലങ്ങളുടെയും പച്ചക്കറികളുടെയും ജ്യുസുകള്‍ അനുവദനീയമാണ്. ടിന്നിനകത്തുള്ള ജ്യുസുകള്‍ ആരോഗ്യകരമായ പ്രശ്നങ്ങള്‍ക്ക് കാരനമാകുന്നതുകൊണ്ട് അത് ഒഴിവാക്കുക.

പയര്‍വര്‍ഗങ്ങള്‍
പയര്‍വര്‍ഗങ്ങളെ സാധാരണയായി "പരിപ്പുകള്‍" എന്നും സൂചിപ്പിക്കുന്നു. ഒരു സാധാരണ ഇന്ത്യന്‍ അടുക്കളയെ അലങ്കരിക്കുന്ന പല വ്യത്യസ്ത തരത്തിലുള്ള പയര്‍വര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇവയെല്ലാം പയരവര്‍ഗ്ഗ കുടുംബത്തില്‍ പെട്ടവയും പോഷകങ്ങളുടെയും പ്രോട്ടീനുകളുടെയും ശക്തികേന്ദ്രങ്ങളും ആകുന്നു.
  • ചുവന്ന പയർ (ചുവന്ന പരിപ്പ്)
  • കറിക്കടല (കടല)
  • ഉഴുന്നു പരിപ്പ് (ഉഴുന്ന്)
  • തുവര പരിപ്പ് (തുവര)
  • ചെറുപയർ 
  • വെള്ള കടല (ചൊളെ)
  • മുതിര
  • കറുത്ത കടല
  • വെളുത്ത പരിപ്പ്
  • പച്ച തുവര പരിപ്പ്
മുഴുധാന്യങ്ങള്‍
ബ്രൗൺ അരി, ഓട്സ്, ഗോതമ്പ്, ബാർലി, കിനോവ, ചോളം, , മുള്ളഞ്ചീര എന്നിവ വെള്ളത്തിൽ വേവിച്ചത്.
വെള്ള ചോറും ബ്രഡും വേണ്ട.എന്നാൽ നിങ്ങൾക്ക് ചപ്പാത്തി കഴിക്കാം.

പരിപ്പു വർഗ്ഗങ്ങൾ
ബദാം, കശുവണ്ടി പരിപ്പ്, ചെമ്പങ്കായ, പെക്കൻസ്, വാൾനട്ട്, പിസ്ത.
ചിയ വിത്തുകളും ചണ വിത്തുകളും നിങ്ങൾക്ക് കഴിക്കാം.
നിങ്ങൾക്ക് നിലക്കടല കഴിക്കാൻ പറ്റില്ല.

സാലഡുകൾ
ഈ ഉപവാസത്തിൽ സാലഡുകൾ വളരെ ഉപയോഗിക്കാം.നാരങ്ങയോടു കൂടെ ഒലിവ് എണ്ണയോ അഥവാ നാരങ്ങാ നീരോ സലാഡിൽ നിങ്ങൾക്ക് ഉപയോഗിക്കാം. 

ഭക്ഷണം പാകം ചെയ്യുമ്പോൾ ഉപ്പും അതുപോലെ എണ്ണയും ഏറ്റവും കുറച്ച് ഉപയോഗിക്കുവാന്‍ ഞാന്‍ ശുപാര്‍ശ ചെയ്യുന്നു.
മധുരം പൂര്‍ണ്ണമായും ഒഴിവാക്കുക.

നിങ്ങള്‍ ചെയ്തിട്ടുള്ളതില്‍ വെച്ചു വലിയതും, ആരോഗ്യകരമായതുമായ ഒരു കാര്യമായിരിക്കും ഇത്. നിങ്ങളുടെ സംവിധാനം മുഴുവന്‍ ആരോഗ്യമുള്ളതായി മാറും. അത്ഭുതകരമായ ആരോഗ്യ നേട്ടങ്ങള്‍ നിങ്ങള്‍ കൊയ്യും. 

ഉപവാസത്തിനുശേഷം ദാനിയേല്‍ ഇങ്ങനെ പറഞ്ഞു:
പെട്ടെന്ന് ഒരു കൈ എന്നെ തൊട്ടു, എന്നെ മുഴങ്കാലും ഉള്ളങ്കയ്യും ഊന്നി വിറയലോടെ നില്‍ക്കുമാറാക്കി. അവൻ എന്നോട്: “ഏറ്റവും പ്രിയപുരുഷനായ ദാനീയേലേ, ഞാൻ നിന്നോട് പറയുന്ന വചനങ്ങൾ ശ്രദ്ധിച്ച് നിവിർന്നുനില്‍ക്കുക; ഞാൻ ഇപ്പോൾ നിന്‍റെ അടുക്കൽ അയയ്ക്കപ്പെട്ടിരിക്കുന്നു” എന്ന് പറഞ്ഞു; അവൻ ഈ വാക്കുകൾ എന്നോട് സംസാരിച്ചപ്പോൾ ഞാൻ വിറച്ചുകൊണ്ട് നിവർന്നു നിന്നു. നിന്‍റെ ജനത്തിന് ഭാവികാലത്ത് സംഭവിക്കുവാനുള്ളത് നിന്നെ ഗ്രഹിപ്പിക്കേണ്ടതിന് ഇപ്പോൾ വന്നിരിക്കുന്നു; ദർശനം ഇനിയും ബഹുകാലത്തേക്കുള്ളതാകുന്നു”. (ദാനിയേല്‍ 10:10-11, 14).

ദാനിയേലിനുവേണ്ടി ദൈവത്തിനു ഒരു ദര്‍ശനമുണ്ടായിരുന്നതുപോലെ, നിങ്ങളുടെ ജീവിതത്തെക്കുറിച്ചും ദൈവത്തിനു ഒരു ദര്‍ശനമുണ്ട്, നിങ്ങള്‍ക്കുവേണ്ടി ഒരു സ്വപ്നമുണ്ട്. നിങ്ങളുടെ ജീവിതത്തിന്‍റെ ആരംഭം മുതല്‍ അവസാനംവരെ അവന്‍ കല്പിച്ചിരിക്കുന്നു - നിങ്ങള്‍ ആരെ വിവാഹം കഴിക്കണം, നിങ്ങള്‍ എന്ത് ചെയ്യണം, നിങ്ങള്‍ എവിടെയൊക്കെ പോകണം. നിങ്ങളുടെ ഓരോ ചുവടുകളും ദൈവത്തിനറിയാം - അതിന്‍റെ സകലവും. ദൈവത്തിനു ഒരു ദര്‍ശനമുണ്ട്. എന്നാല്‍ ആ ദര്‍ശനം മനസ്സിലാക്കുവാന്‍ ദാനിയേലിനെ ഇടയാക്കിയത് അവന്‍റെ ഉപവാസമാണെന്ന് ശ്രദ്ധിക്കുക. 

മനസ്സിലാക്കുക എന്ന സ്ഥലത്ത് പകരമായി ഉപയോഗിക്കുന്ന രണ്ടു പദങ്ങള്‍ കേന്ദ്രീകരിക്കുക, വ്യക്തത എന്നിവയാണ്. ദര്‍ശനത്തെ ഒരു യാഥാര്‍ത്ഥ്യമാക്കി മാറ്റുവാന്‍ ആവശ്യമായ വിവേകം വളര്‍ത്തുവാന്‍ ഇത് മുഖാന്തരമാകുന്നു.

ദാനിയേലിന്‍റെ ഉപവാസത്തില്‍ സാധ്യതയുള്ള നേട്ടങ്ങള്‍
ദാനിയേലിന്‍റെ ഉപവാസത്തിലൂടെ ഉണ്ടാകുന്ന സാധ്യമായ നേട്ടങ്ങളെ മൂന്നു വിഭാഗങ്ങള്‍ ആയി തിരിക്കാം:
  1. ആത്മീകമായത്
  2. മാനസീകവും വൈകാരീകവുമായത്
  3. ശാരീരികം

എ]. ആത്മീക നേട്ടങ്ങള്‍
1. ഉപവാസം നിങ്ങളെ ദൈവത്തോടു അടുപ്പിക്കും
2. ദൈവത്തിന്‍റെ ശബ്ദത്തിനു കൂടുതലായി ശ്രദ്ധ കൊടുക്കുവാന്‍ ഉപവാസം നിങ്ങളെ സഹായിക്കും
3. ആസക്തികളെയും മോശം സ്വഭാവങ്ങളെയും തകര്‍ക്കുവാന്‍ ഉപവാസം നിങ്ങളെ സഹായിക്കും.
4. ഉപവാസം നമ്മുടെ ബലഹീനതയെ കാണിക്കുകയും ദൈവത്തിന്‍റെ ശക്തിയില്‍ ആശ്രയിക്കുവാന്‍ നമ്മെ അനുവദിക്കയും ചെയ്യുന്നു.

ബി] മാനസീകവും വൈകാരീകവുമായ നേട്ടങ്ങള്‍
       ഉപവാസത്തിന്‍ നേട്ടങ്ങള്‍ ഓരോ വ്യക്തികളില്‍ നിന്നും വ്യത്യസ്തമായിരിക്കും മറ്റുള്ളവര്‍ക്ക്, എന്നാല്‍ നടക്കുവാന്‍ സാദ്ധ്യതയുള്ള കാര്യങ്ങള്‍ താഴെ പറയുന്നവയാണ്:

1.ആകുലതയ്ക്കും ഭയത്തിനും ഉപവാസം വിടുതല്‍ നല്‍കുന്നു.
2.സമാധാനവും സ്വസ്ഥതയും വര്‍ദ്ധിപ്പിക്കുവാന്‍ ഉപവാസത്തിന് കഴിയും
3.നിഷേധാത്മകമായ ചിന്തകളില്‍ നിന്നും തോന്നലുകളില്‍ നിന്നും ഉപവാസം നിങ്ങളുടെ മനസ്സിനെ ശുദ്ധമാക്കുന്നു.
4.നിങ്ങളുടെ ജീവിതത്തില്ക്കു അകന്നുനില്ന്ന ബന്ധങ്ങളെ സൌഖ്യമാക്കുവാന്‍ ഉപവാസം സഹായിക്കും.
5.ഉപവാസം ഓര്‍മ്മകുറവിനെ കുറയ്ക്കും.
6.ദൈവത്തില്‍ ആശ്രയിക്കുവാനുള്ള നിങ്ങളുടെ കഴിവിനെ വര്‍ദ്ധിപ്പിക്കുവാന ഉപവാസം സഹായിക്കും.
7.നിങ്ങള്‍ക്ക്‌ മന്ദത ഉളവാക്കുന്ന, നിരാശ തോന്നിപ്പിക്കുന്ന വിഷ വസ്തുക്കളെ ഉപവാസം ശുദ്ധീകരിക്കുന്നു.

സി] ശാരീരികമായ നേട്ടങ്ങള്‍
ശാരീരികമായി ഉണ്ടാകുവാന്‍ സാധ്യതയുള്ള അറിയപ്പെടുന്ന ചില നേട്ടങ്ങള്‍ ഉള്‍പ്പെടുത്തുന്നു:

1.മധുരത്തോടുള്ള ആസക്തിയെ തകര്‍ക്കുവാന്‍ ഉപവാസം സഹായിക്കുന്നു.
2. ശരീരത്തിലെ മലിനതകളെ നിര്‍വീര്യമാക്കുവാന്‍ ഉപവാസം സഹായിക്കുന്നു.
3. ശരീരഭാരം കുറയ്ക്കുവാന്‍ ഉപവാസം ഇടയാക്കുന്നു.
4. ഊര്‍ജ്ജസ്വലമായ ആരോഗ്യനില ഉപവാസം പ്രദാനം ചെയ്യുന്നു.
5. ഉപവാസം ത്വക്കിന്‍റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.
6.ആരോഗ്യകരമായ ദാഹനത്തെയും ഉന്മൂലനത്തെയും ഉപവാസം പ്രോത്സാഹിപ്പിക്കുന്നു.
7.ആരോഗ്യകരമായ ശരീര അവയവ പ്രവര്‍ത്തനങ്ങള്‍ക്കും സന്ധികളുടെ ആശ്വാസത്തിനും ഉപവാസം സഹായിക്കുന്നു.
8.ഹോര്‍മോണുകളുടെ ആരോഗ്യകരമായ സമതുലനാവസ്ഥയെ ഉപവാസം പ്രോത്സാഹിപ്പിക്കുന്നു.

കര്‍ത്താവിങ്കല്‍ നിന്നും ആഴത്തിലുള്ള, കൂടുതല്‍ ഫലപ്രദമായ ഒരു അനുഭവത്തിനായി ആഗ്രഹിക്കുന്ന എന്നോടുകൂടെ മറ്റ് ആയിരങ്ങളുടെ കൂടെ ചേരുവാന്‍ നിങ്ങള്‍ തയ്യാറാണോ?

നിങ്ങള്‍ക്ക്‌ എന്തെങ്കിലും സംശയങ്ങളോ നിര്‍ദ്ദേശങ്ങളോ ഉണ്ടെങ്കില്‍ ദയവായി എനിക്ക് ഇമെയില്‍ അയക്കുവാന്‍ മടിക്കരുത്, [email protected] അല്ലെങ്കില്‍ നോഹ ആപ്പില്‍ ഒരു സന്ദേശം അയക്കുക.
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ദാനിയേലിന്‍റെ ഉപവാസം എന്ന ഈ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാനും അത് പൂര്‍ത്തിയാക്കുവാനുമുള്ള കൃപ എനിക്ക് തരേണമേ. ഉപവാസത്തില്‍ ആയിരിക്കുമ്പോള്‍, അങ്ങയുടെ സാന്നിധ്യത്തിന്‍റെ അതിശക്തമായ അവബോധം ഉണ്ടാകുവാനും, നവീനമായ ഉള്‍കാഴ്ചകള്‍ ഉണ്ടാകുവാനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ആമേന്‍.

Join our WhatsApp Channel


Most Read
● വേദപുസ്തക അഭിവൃദ്ധിയിലേക്കുള്ള രഹസ്യം
● ആരാധനയാകുന്ന സുഗന്ധം
● ഇത് നിങ്ങള്‍ക്ക് സുപ്രധാനമാണെങ്കില്‍, അത് ദൈവത്തിനും സുപ്രധാനമാണ്‌.
● ഇത് നിങ്ങള്‍ക്ക്‌ അനുകൂലമായി മാറുന്നു
● നരകം ഒരു യഥാര്‍ത്ഥ സ്ഥലമാണ്
●  ജീവനുള്ളതിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒരു മരണപ്പെട്ട മനുഷ്യന്‍
● ശരിയായതില്‍ ദൃഷ്ടികേന്ദ്രീകരിക്കുക
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ