അനുദിന മന്ന
ദൈവവചനത്തിലെ ജ്ഞാനം
Saturday, 12th of November 2022
1
0
716
Categories :
ദൈവവചനം (Word of God)
അവയെ പ്രമാണിച്ചു നടപ്പിൻ; ഇതു തന്നെയല്ലോ ജാതികളുടെ ദൃഷ്‍ടിയിൽ നിങ്ങളുടെ ജ്ഞാനവും വിവേകവും ആയിരിക്കുന്നത്. അവർ ഈ കല്പനകളൊക്കെയും കേട്ടിട്ട്: ഈ ശ്രേഷ്ഠജാതി ജ്ഞാനവും വിവേകവും ഉള്ള ജനംതന്നെ എന്നു പറയും. (ആവര്‍ത്തനപുസ്തകം 4:6).
മുകളില്‍ പറഞ്ഞിരിക്കുന്ന വാക്യങ്ങളില്‍ നമുക്ക് കാണുവാന്‍ കഴിയുന്നത്:
* ദൈവവചനം പ്രാവര്‍ത്തീകമാക്കുന്നത് നമ്മെ ജ്ഞാനത്തിലും വിവേകത്തിലും വളരുവാന്‍ ഇടയാക്കും.
* ദൈവവചനം പ്രാവര്‍ത്തീകമാക്കുന്നത് നമുക്ക് ചുറ്റുമുള്ള ആളുകളെ സ്വാധീനിക്കാന്‍ നമ്മെ സഹായിക്കും.
എന്താണ് നടക്കുന്നതെന്ന് ആളുകള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍, അവര്‍ പറയും, "ഈ ശ്രേഷ്ഠജാതി ജ്ഞാനവും വിവേകവും ഉള്ള ജനംതന്നെ" (ആവര്‍ത്തനപുസ്തകം 4:6).
സങ്കീര്‍ത്തനം 119:98 ല്‍ സങ്കീര്‍ത്തനക്കാരന്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, നിന്‍റെ കല്പനകൾ എന്നെ എന്‍റെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു; അവ എപ്പോഴും എന്‍റെ പക്കൽ ഉണ്ട്.
ഏറ്റവും വലിയ ശത്രു നമ്മുടെ ദേഹിയുടെ ശത്രുവായ - പിശാചാണ്. ദൈവവചനത്തില്‍നിന്നുള്ള ജ്ഞാനം നിങ്ങളെ പിശാചില്‍ നിന്നും ബഹുദൂരം മുമ്പില്‍ എത്തിക്കും. പിശാച് ഒരുപക്ഷേ വചനം അറിയുകയും വചനം ഉദ്ധരിക്കയും ചെയ്യുമായിരിക്കും, എന്നാല്‍ ദൈവവചനത്തിലെ ജ്ഞാനത്തിലേക്ക് അവനു പ്രവേശനമില്ല; അത് അവനില്‍ നിന്നും മറച്ചുവെച്ചിരിക്കയാണ്. ഉദാഹരണത്തിന്: പിശാച് അറിഞ്ഞിരുന്നു എങ്കിൽ അവർ തേജസ്സിന്‍റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു. (1 കൊരിന്ത്യര്‍ 2:8).
നിന്‍റെ കല്പനകൾ എന്നെ എന്‍റെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു; നിന്‍റെ സാക്ഷ്യങ്ങൾ എന്‍റെ ധ്യാനമായിരിക്കകൊണ്ട് എന്‍റെ സകല ഗുരുക്കന്മാരിലും ഞാൻ ബുദ്ധിമാനാകുന്നു. (സങ്കീര്‍ത്തനം 119:98-99).
ദൈവവചനത്തിലെ ജ്ഞാനം നമ്മെ, എല്ലാ വിദ്യാഭ്യാസവുമുള്ള ഈ ലോകത്തിലെ ഗുരുക്കന്മാരിലും ബുദ്ധിമാന്മാര്‍ ആക്കുന്നു. വചനത്തില്‍നിന്നും വരുന്ന ജ്ഞാനത്തോട് എതിര്‍ക്കുവാന്‍ പ്രായത്തിനുപോലും കഴിയുകയില്ല.
ശരിയായ ജ്ഞാനം കേവലം അറിവ് നെടുന്നതിലും അപ്പുറമാണ്. അറിവിന് വിലയുണ്ട്, എന്നാല്‍ ജീവിതം മാറ്റുന്ന തരത്തില്‍ ആ അറിവിനെ നമ്മുടെ ജീവിതത്തില്‍ പ്രയോഗിക്കുന്നതാണ് ശരിയായ രീതിയിലുള്ള ജ്ഞാനം.
നിങ്ങളുടെ ചുറ്റുപാടിലേക്കും ദയവായി നോക്കുക, വിദ്യാസമ്പന്നരും ബുദ്ധിമാന്മാരും ആയ ആളുകള്‍ ജ്ഞാനമുള്ളവര്‍ ആയിരിക്കണമെന്ന് നിര്‍ബന്ധമില്ല, ജീവിതത്തിലെ ജ്ഞാനമുള്ള തീരുമാനത്തിനു അറിവ് മാത്രം മതിയാകയില്ല എന്ന് ഒരുവന്‍ അവരുടെ ജീവിത ഫലത്തിലേക്ക് കേവലം നോക്കുക മാത്രം ചെയ്‌താല്‍ മനസിലാകും.
അപ്പോസ്തലനായ പൌലോസ് എഴുതി, ക്രിസ്തുയേശു നമുക്കു ദൈവത്തിങ്കൽനിന്നുള്ള ജ്ഞാനമാകുന്നു. (1 കൊരിന്ത്യര്‍ 1:30). പൌലോസ് പറയുന്നത് വചനമാണ് നമ്മുടെ ജ്ഞാനം എന്ന സത്യമാകുന്നു.
ജ്ഞാനം തന്നെ പ്രധാനം; ജ്ഞാനം സമ്പാദിക്ക; നിന്‍റെ സകല സമ്പാദ്യത്താലും വിവേകം നേടുക. അതിനെ ഉയർത്തുക; അതു നിന്നെ ഉയർത്തും;
അതിനെ ആലിംഗനം ചെയ്താൽ അതു നിനക്കു മാനം വരുത്തും.
അതു നിന്‍റെ തലയെ അലങ്കാരമാല അണിയിക്കും; അതു നിന്നെ ഒരു മഹത്ത്വകിരീടം ചൂടിക്കും. (സദൃശ്യവാക്യങ്ങള്‍ 4:7-9).
നിങ്ങള്‍ക്ക് ഈ ജ്ഞാനം വേണമെങ്കില്‍ നിങ്ങള്‍ അതിന്‍റെ പിന്നാലെ പോകണം. ദൈവം ജ്ഞാനത്തിന്‍റെ ഒരു പരിധിവരെ ദാനമായി നല്‍കും, എന്നാല്‍ നിങ്ങള്‍ക്ക് അധികം ജ്ഞാനം വേണമെങ്കില്‍ എന്തുതന്നെയായാലും അത് പ്രാപിക്കുവാനുള്ള നിശ്ചയദാര്‍ദാര്‍ഢ്യം നിങ്ങള്‍ക്കുണ്ടായിരിക്കണം. ഇത് ഒരിക്കല്‍ നടക്കുന്ന പ്രക്രിയയല്ല; ഇത് അനുദിനവും ദൈവവചനത്തില്‍ അന്വേഷിക്കേണ്ട ജ്ഞാനമാകുന്നു.

പ്രാര്‍ത്ഥന
(ഇത് ദിവസം മുഴുവന്‍ പറയുന്നത് തുടരുക)
ക്രിസ്തുയേശു എനിക്കായി ദൈവത്തിന്‍റെ ജ്ഞാനമാകുന്നു.

Join our WhatsApp Channel
Most Read
● യേശുവിന്റെ കര്‍തൃത്വത്തെ ഏറ്റുപറയുക● യൂദയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്‍ - 3
● ചെത്തിയൊരുക്കുന്ന കാലങ്ങള്‍ -3
● ദിവസം39:40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ദിവസം 02 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● വിവേചനവും വിധിയും
● വ്യതിചലനത്തിന്റെ കാറ്റുകളുടെ നടുവിലെ ദൃഢചിത്തത
അഭിപ്രായങ്ങള്‍