യോഹന്നാന് 10 ല്‍ യേശു തന്നെത്തന്നെ നല്ല ഇടയനായി വിവരിക്കുന്നു. എന്താണ് അതിന്റെ അര്‍ത്ഥം?
നല്ല ഇടയനായ, യേശു, ആടുകള്‍ക്കായി അര്‍പ്പിക്കപ്പെട്ടിരിക്കുന്നു.
അര്‍പ്പിക്കുക എന്നാല്‍ ഉത്തരവാദിത്വം ഉള്ളവനായിരിക്കുക എന്നാണ് അര്‍ത്ഥമാക്കുന്നത്. അന്നത്തെ കാലങ്ങളില്‍, ഒരു ഇടയനായിരിക്കുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ലായിരുന്നു. അവന് ആടുകളെ അവയ്ക്ക് ധാരാളം ആഹാരം ഉണ്ടാകുവാനായി പച്ചയായ പുല്പുറങ്ങളിലേക്ക് നയിക്കണമായിരുന്നു അങ്ങനെ അവയ്ക്ക് പോഷകാഹാരകുറവ് ഉണ്ടാകുകയില്ല. വലിയ ദൂരങ്ങള്‍ യാത്ര ചെയ്യണം എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. (ഉല്പത്തി 37:17). വന്യമൃഗങ്ങളായ സിംഹം, കരടി, ചെന്നായ എന്നിവയില്‍ നിന്നും അവനു ആടുകളെ സംരക്ഷിക്കയും ചെയ്യണമായിരുന്നു. (1 ശമുവേല്‍ 17:37).
അത് മാത്രമല്ലായിരുന്നു, തെറ്റിപോയിരുന്ന ആടുകളെ കണ്ടെത്തേണ്ട ഉത്തരവാദിത്വവും അവനുണ്ടായിരുന്നു. (യെശയ്യാവ് 53:6). ഇടയന് അക്ഷരീകമായി ആടുകളോടുകൂടെ തന്നെ താമസിക്കണമായിരുന്നു. അത് കഠിനമായ ഒരു പ്രവര്‍ത്തിയും നന്ദിയില്ലാത്ത ഒരു ജോലിയും ആയിരുന്നു.
ആധുനീക കാലത്ത് ജീവിക്കുന്ന നമുക്ക്, ഒരു ഇടയനായിരിക്കുക എന്നത് ഒരുപക്ഷേ പൂര്‍ണ്ണമായി മനസ്സിലായി എന്ന് വരികയില്ല, എന്നാല്‍ യേശു തന്നെത്തന്നെ ഒരു ഇടയനായി വെളിപ്പെടുത്തുമ്പോള്‍ താന്‍ എന്താണ് സംസാരിക്കുന്നതെന്ന് യേശു പൂര്‍ണ്ണമായി അറിഞ്ഞിരുന്നു.
നല്ല ഇടയനായ, യേശു ആടുകളുടെ ഉടമസ്ഥനായിരുന്നു.
"അവനു വാതിൽകാവല്ക്കാരൻ തുറന്നുകൊടുക്കുന്നു; ആടുകൾ അവന്റെ ശബ്ദം കേൾക്കുന്നു; തന്റെ ആടുകളെ അവൻ പേർ ചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു. . . . . . . ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നതു കണ്ട് ആടുകളെ വിട്ട് ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചുകളകയും ചെയ്യുന്നു. . . . ." (യോഹന്നാന് 10:3, 12).
'തന്റെ ആടുകളെ അവൻ പേർ ചൊല്ലി വിളിക്കുന്നു' എന്നത് ഏറ്റവും അടുപ്പമുള്ള ഒരു ബന്ധത്തെപ്പറ്റിയാണ് സംസാരിക്കുന്നത്. 'അവയെ പുറത്തു കൊണ്ടുപോകുന്നു' എന്നത് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതും വഴികാണിക്കുന്നതും സംബന്ധിച്ചു സംസാരിക്കുന്നു. ഇന്ന് നിങ്ങള്‍ അഭിമുഖീകരിക്കുന്നത് എന്തുമാകട്ടെ, നിങ്ങള്‍ അവനുള്ളവര്‍ ആകുന്നുവെന്നു അറിയുക, അവന് നിങ്ങളെ പരിപാലിക്കും.

ഏറ്റുപറച്ചില്‍
കര്‍ത്താവായ യേശുക്രിസ്തു എന്റെ ഇടയന് ആകുന്നു, ആകയാല്‍ എനിക്ക് ഒരു മുട്ടും ഒന്നിനും കുറവും ഉണ്ടാകയില്ല. ആമേന്‍.
Most Read
● സ്വര്‍ഗ്ഗത്തിന്റെ വാഗ്ദത്തം● ബൈബിള്‍ ഫലപ്രദമായി എങ്ങനെ വായിക്കാം.
● സംസർഗ്ഗത്താലുള്ള അഭിഷേകം
● യേശു അത്തിമരത്തെ ശപിച്ചത് എന്തുകൊണ്ട്?
● മരുഭൂമി സമാനമായ മാനസീകാവസ്ഥയെ അതിജീവിക്കുക
● നിങ്ങളുടെ ഭാവിയെ നാമകരണം ചെയ്യുവാന്‍ നിങ്ങളുടെ കഴിഞ്ഞ കാലത്തെ അനുവദിക്കരുത്
● അഭിവൃദ്ധിയിലേക്കുള്ള മറക്കപ്പെട്ട പ്രധാന കാര്യം
അഭിപ്രായങ്ങള്‍