അനുദിന മന്ന
നിങ്ങളുടെ ഭാവിയെ നാമകരണം ചെയ്യുവാന് നിങ്ങളുടെ കഴിഞ്ഞ കാലത്തെ അനുവദിക്കരുത്
Tuesday, 13th of February 2024
1
0
820
Categories :
ഭാവി (Future)
ഭൂതകാലം (Past)
യബ്ബേസ് തന്റെ സഹോദരന്മാരെക്കാള് ഏറ്റവും മാന്യന് ആയിരുന്നു; അവന്റെ അമ്മ: ഞാന് അവനെ വ്യസനത്തോടെ പ്രസവിച്ചു എന്നു പറഞ്ഞ് അവനു യബ്ബേസ് എന്നു പേരിട്ടു (1 ദിനവൃത്താന്തം 4:9).
ഈ വചനത്തില് നാം ഇപ്പോള് വായിച്ചത്, അവന്റെ അമ്മ അവനു യബ്ബേസ് എന്നു പേരിട്ടു, അതിന്റെ അര്ത്ഥം 'വേദന' അഥവാ 'വ്യസനം ഉണ്ടാക്കുന്നവന്' എന്നാണ്. അവന് ജനിച്ചപ്പോള് ഉള്ളതായ സാഹചര്യം വളരെ വേദനാജനകം ആയതുകൊണ്ടാകാം ഒരുപക്ഷേ അവള് അങ്ങനെ ചെയ്യുവാന് തയ്യാറായത്.
പിന്നെ അവന് (എഫ്രയിം) തന്റെ ഭാര്യയുടെ അടുക്കല് ചെന്നു, അവള് ഗര്ഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; തന്റെ ഭവനത്തിന് അനര്ത്ഥം ഭവിച്ചതുകൊണ്ട് അവന് അവനു ബെരീയാവ് എന്നു പേര് വിളിച്ചു. (1 ദിനവൃത്താന്തം 7:23).
യബ്ബേസിന്റെ മാതാവിനെപ്പോലെ, എഫ്രയിം തന്റെ മകന് ജനിച്ചപ്പോള് ഭവനത്തിനു അനര്ത്ഥം ഭവിച്ചതുകൊണ്ട് അവനു ബെരീയാവ് അഥവാ 'തിന്മ' അല്ലെങ്കില് 'നിര്ഭാഗ്യവാന്' എന്നു പേര് വിളിച്ചു.
കഴിഞ്ഞ അനേകം വര്ഷങ്ങളിലായി, അഹങ്കാരത്തോടെ ഇങ്ങനെ പറയുന്ന അനേകം മാതാപിതാക്കളെ എനിക്ക് കണ്ടുമുട്ടുവാന് ഇടയായി, "പാസ്റ്റര് എന്റെ ഈ പൈതല് എനിക്ക് ഒരു നല്ല ഭാഗ്യമാണ്. എന്നാല് എന്റെ മറ്റൊരു പൈതല് എനിക്ക് ഭാഗ്യമല്ല. അവനോ അവളോ ജനിച്ചപ്പോള്, ഞങ്ങള്ക്ക് വളരെയധികം പ്രശ്നങ്ങള് ഉണ്ടായിരുന്നു." ഇങ്ങനെയുള്ള കാര്യങ്ങള് സംസാരിക്കുന്നത് ദയവായി നിര്ത്തുക. വചനം എന്തു പറയുന്നുവോ അതാണ് നിങ്ങള് പറയേണ്ടത്. മക്കള് യഹോവ നല്കുന്ന അവകാശവും, ഉദരഫലം അവന് തരുന്ന പ്രതിഫലവും തന്നെ. (സങ്കീര്ത്തനങ്ങള് 127:3).
ഒന്നു സങ്കല്പ്പിക്കുക, ഈ മാതാപിതാക്കള് അവരുടെ മക്കളെ വിളിക്കുമ്പോള് ഒക്കേയും അവരുടെ കഴിഞ്ഞകാല വേദനയും ദുഃഖവും അവരെ ഓര്മ്മിപ്പിച്ചു. അത് അവരെ വീണ്ടും അവരുടെ ഭൂതകാലത്തേക്ക് കൊണ്ടുപോയി.
നിങ്ങളുടെ ഭൂതകാലത്തേയോ വര്ത്തമാനകാലത്തെയോ സാഹചര്യങ്ങള് നിങ്ങളുടെ ഭാവിയെ സ്വാധീനിക്കുവാന് ഒരിക്കലും അനുവദിക്കരുത്. നിങ്ങളുടെ ഭൂതകാലം നിങ്ങളെ ഇന്നു നിയന്ത്രിക്കാനോ സ്വാധീനിക്കാനോ അനുവദിക്കരുത്. മുമ്പോട്ടു പോകുന്നതില് ശ്രദ്ധ വെയ്ക്കുക.
അപ്പോസ്തലനായ പൌലോസ് ഫിലിപ്പിയര്ക്ക് എഴുതിയിരിക്കുന്നു : "സഹോദരന്മാരേ, ഞാന് പിടിച്ചിരിക്കുന്നു എന്ന് നിരൂപിക്കുന്നില്ല. ഒന്നു ഞാന് ചെയ്യുന്നു: പിമ്പിലുള്ളത് മറന്നും മുമ്പിലുള്ളതിന് ആഞ്ഞുംകൊണ്ടു ലാക്കിലേക്ക് ഓടുന്നു". (ഫിലിപ്പിയര് 3:13).
കഴിഞ്ഞകാല അനുഭവത്തെക്കുറിച്ച് വിലയിരുത്തുവാനും അതില് നിന്നും എന്ത് പഠിക്കാന് കഴിയും എന്ന് ചിന്തിക്കാനും ഉള്ള സമയങ്ങള് ഇപ്പോള് ഉണ്ട്. എന്നിരുന്നാലും, പലപ്പോഴും, ആളുകള് കഴിഞ്ഞകാല ഓര്മ്മകളില് കൂടുതലായി ആശ്രയിക്കുന്നവരും, ഭാവിയില് 'സംഭവിക്കാന് ഉള്ളതിനെ' രൂപപ്പെടുത്താന് 'സംഭവിച്ചു കഴിഞ്ഞതിനെ' അനുവദിക്കുകയും ചെയ്യുന്നവരാണ്.
കഴിഞ്ഞകാല പ്രകടനങ്ങള് ഭാവിയിലെ ഫലത്തിലേക്കുള്ള സൂചകമല്ല; നിക്ഷേപത്തേക്കാള് മടങ്ങിവരവ് കൂടുതലാണ് എന്നതിന് ഇത് ബാധകമാണ്; അത് ജീവിതത്തിലും പ്രസക്തമാണ്.
യബ്ബേസ് വളര്ന്നുവന്നപ്പോള്, എല്ലാവരും ഒരുപക്ഷേ അവനെ വേദനയെന്നും ദുഃഖമെന്നും വിളിച്ചുകാണും. അവന്റെ ചുറ്റുപാടുമുള്ള സാഹചര്യം കാരണം അവന് ജീവിതത്തില് ഉയര്ച്ച പ്രാപിക്കുമെന്ന് ഒരു വ്യക്തികളും ഒരിക്കലും ചിന്തിച്ചു കാണുകയില്ല. എന്നാല് നിങ്ങളുടെ ഭാവി വിധിയെ തീരുമാനിക്കുന്നത് നിങ്ങളുടെ വര്ത്തമാനകാല സാഹചര്യങ്ങള് അല്ല എന്ന് ഓര്ത്ത് ഞാന് ദൈവത്തെ സ്തുതിക്കുന്നു.
നിങ്ങള് നിലവില് എവിടെ ജീവിക്കുന്നു, നിങ്ങള് എങ്ങനെ വളര്ന്നുവന്നു എന്നിങ്ങനെയുള്ള കാര്യങ്ങളെ അടിസ്ഥാനമാക്കി നിങ്ങളെ ആരെങ്കിലും വിധിക്കുന്നുയെങ്കില്, ആ വ്യക്തി ഒരു വലിയ തെറ്റാണ് ചെയ്യുന്നത്. ദൈവം ജീവിച്ചിരിക്കുന്നത് കൊണ്ട്.
നിന്റെ പൂര്വസ്ഥിതി അല്പമായിത്തോന്നും; നിന്റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും. (ഇയ്യോബ് 8:7).
നിങ്ങള് അല്പകാര്യങ്ങളുമായി ആരംഭിച്ചു എങ്കിലും, അധിക കാര്യത്തില് ചെന്നു അവസാനിക്കും. നിങ്ങളുടെ പിന്നത്തെ നാളുകളിലെ മഹത്വം പൂര്വ്വനാളുകളിലെക്കാള് വളരെ വലുതായിരിക്കും.
നിങ്ങള് എവിടേക്കു പോകുന്നു എന്നത് നിങ്ങള് എവിടെ നിന്നും വരുന്നു എന്നതിനേക്കാള് നല്ലതായിരിക്കും. ആരെങ്കിലും ഇത് സ്വീകരിക്കുക.

ഏറ്റുപറച്ചില്
(ദിവസം മുഴുവന് ഇത് പറയുന്നത് തുടരുക)
എന്റെ ആരംഭം ചെറുതായിരുന്നു എങ്കിലും, എന്റെ അന്ത്യകാലം അതി മഹത്തരമായത് ആയിരിക്കും. ഞാന് ചെറിയ തോതില് ആരംഭിച്ചു എങ്കിലും, അവസാനിക്കുന്നത് വലിയ രീതിയില് ആയിരിക്കും. യേശുവിന്റെ നാമത്തില്.

Join our WhatsApp Channel
Most Read
● ഏറ്റവും കൂടുതൽ പൊതുവായുള്ള ഭയം● മദ്ധ്യസ്ഥ പ്രാര്ത്ഥനയുടെ പ്രധാനപ്പെട്ട സത്യങ്ങള്
● ആരാധനയാകുന്ന സുഗന്ധം
● ദൈവം എങ്ങനെയാണ് കരുതുന്നത് #3
● തിന്മയുടെ മാതൃകകളെ തകര്ക്കുക
● ഒരു ഉദ്ദേശത്തിനായി ജനിച്ചിരിക്കുന്നു
● നിങ്ങള് ഏകാന്തതയോടു പോരാടുന്നവരാണോ?
അഭിപ്രായങ്ങള്