സേയീർപർവതം വഴിയായി ഹോറേബിൽനിന്നു (സീനായി മലയുടെ മറ്റൊരു പേര്) കാദേശ്-ബർന്നേയയിലേക്കു (കനാന്‍ ദേശത്തിന്‍റെ അതിര്; എന്നിട്ടും അത് കടക്കുവാന്‍ യിസ്രായേല്‍ നാല്പതു വര്‍ഷങ്ങള്‍ എടുത്തു) പതിനൊന്നു ദിവസത്തെ വഴി ഉണ്ട്. [ആവര്‍ത്തനപുസ്തകം 1:2, ആംപ്ലിഫൈഡ് പരിഭാഷ).
അതൊരു ദുരന്തമാണ്. അവര്‍ അവിടെ എത്തിച്ചേരുന്നത് താമസിപ്പിച്ചത് യാത്രയുടെ ദൂരമായിരുന്നില്ല. യാത്രയിലുടനീളം അവര്‍ക്കുണ്ടായിരുന്ന മനോഭാവമായിരുന്നു അവരുടെ എത്തിചേരലിനെ താമസിപ്പിച്ചത്. ദൈവത്തിന്‍റെ വചനത്തോടുള്ള നിങ്ങളുടെ മനോഭാവം ജീവിതത്തില്‍ നിങ്ങള്‍ എത്ര ഉയരത്തിലും എത്ര ദൂരത്തിലും എത്തുമെന്ന് നിര്‍ണ്ണയിക്കുന്നു.
ഒരു മാനസീകാവസ്ഥ എന്നാല്‍ എന്താണ്?
ദൈവത്തിന്‍റെ വചനത്തോടുള്ള നമ്മുടെ മനോഭാവത്തെ ഒരു മാനസീകാവസ്ഥ എന്ന് വിളിക്കാം. ഒരു പ്രത്യേക രീതിയില്‍ ചിന്തിക്കുന്നതാണ് ഒരു മാനസീകാവസ്ഥ എന്നത്.
നമുക്ക് ഒരു മാനസീകാവസ്ഥയെ എങ്ങനെ വളര്‍ത്തിയെടുക്കാം?
പലപ്പോഴും, നമുക്ക് ചുറ്റുമുള്ള സംസ്കാരം, നാം കടന്നുപോകുന്നതായ സാഹചര്യങ്ങള്‍, നാമുമായി ബന്ധപ്പെടുന്ന ആളുകള്‍ ഇതെല്ലാം തന്നെ നമ്മുടെ മാനസീകാവസ്ഥയെ രൂപപ്പെടുത്തുന്നു. അതുകൊണ്ടാണ് നാം ചെയ്യേണ്ടത് നാം ചെയ്യുന്നത്. ആകയാലാണ് നാം പെരുമാറുന്ന രീതിയില്‍ നാം പെരുമാറികൊണ്ടിരിക്കുന്നത്. യിസ്രായേല്‍ മക്കള്‍ മരുഭൂമിയില്‍ കൂടി യാത്ര ചെയ്യുമ്പോള്‍, നാം 'വരണ്ട മാനസീകാവസ്ഥ' എന്ന് വിളിക്കുന്നതിനെ അവര്‍ വളര്‍ത്തിയെടുത്തു.
ചില ആളുകള്‍ വളരെ ദൈവഭക്തി ഉള്ളവരും, വളരെ പ്രാര്‍ത്ഥിക്കുന്നവരും ആകുന്നു, എന്നാല്‍ അവര്‍ ഒരു പ്രത്യേക സ്ഥലത്ത് ജോലിക്കായി ചേരുന്ന നിമിഷത്തില്‍, അതുപോലെ ചിലര്‍ പുതിയ ഒരു രാജ്യത്തേക്ക് പോകുന്നു, അപ്പോള്‍ ദൈവത്തോടുകൂടെയുള്ള അവരുടെ നടപ്പ് തണുത്തുപോകുന്നു. അവര്‍ ആയിരിക്കുന്ന സംസ്കാരത്തിന്‍റെയോ രാജ്യത്തിന്‍റെയോ മാനസീകാവസ്ഥയെയാണ് അവര്‍ കൈകൊള്ളുന്നത്. അതുപോലെ, യിസ്രായേല്‍ മക്കളും നാം വരണ്ട മാനസീകാവസ്ഥ എന്ന് വിളിക്കുന്ന ഒന്നിനെ തിരഞ്ഞെടുക്കുവാന്‍ ഇടയായി.
നമ്മുടെ ജീവിതത്തിലെ ദൈവീകമായ വിളിയെ പൂര്‍ത്തീകരിക്കുവാന്‍, ഫലപ്രദമായിരിക്കുവാന്‍, ശരിയായ മാനസീകാവസ്ഥ ഉണ്ടായിരിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാകുന്നു. അപ്പോസ്തലനായ പൌലോസ് റോമിലെ സഭയ്ക്ക് എഴുതിയതിന്‍റെ കാരണവും ഇതാകുന്നു:
ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ. (റോമര്‍ 12:2).
മരുഭൂമി സമാനമായ മാനസീകാവസ്ഥയെ അതിജീവിക്കുവാന്‍ സഹായിക്കുന്ന മൂന്നു പ്രധാനപ്പെട്ട തത്വങ്ങള്‍ പരിശുദ്ധാത്മാവ് എനിക്ക് വെളിപ്പെടുത്തി തരികയുണ്ടായി.
ഹോറേബിൽവച്ചു നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചത്: "നിങ്ങൾ ഈ പർവതത്തിങ്കൽ പാർത്തതു മതി. തിരിഞ്ഞു യാത്രചെയ്ത് അമോര്യരുടെ പർവതത്തിലേക്കും അതിന്‍റെ അയൽപ്രദേശങ്ങളായ അരാബാ, മലനാട്, താഴ്വീതി, തെക്കേദേശം, കടല്ക്കര എന്നിങ്ങനെയുള്ള കനാന്യദേശത്തേക്കും ലെബാനോനിലേക്കും ഫ്രാത്ത് എന്ന മഹാനദി വരെയും പോകുവിൻ. ഇതാ, ഞാൻ ആ ദേശം നിങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്നു; നിങ്ങൾ കടന്നു യഹോവ നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും അവരുടെ സന്തതിക്കും കൊടുക്കുമെന്ന് അവരോടു സത്യം ചെയ്ത ദേശത്തെ കൈവശമാക്കുവിൻ". (ആവര്‍ത്തനപുസ്തകം 1:6-8).
1. നിങ്ങള്‍ ഈ പാര്‍വതത്തിങ്കല്‍ വളരെക്കാലം പാര്‍ത്തു.
നാം പുരോഗതി പ്രാപിക്കുന്നതിനു പകരം ഒരേ പര്‍വതത്തില്‍ നാം വീണ്ടും വീണ്ടും ചുറ്റികൊണ്ടിരിക്കുന്നു. ഒരേ പര്‍വതത്തെ വീണ്ടും വീണ്ടും ചുറ്റുക എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് എന്താണ്?
നിങ്ങള്‍ക്ക് വളരെ ആശ്വാസം തോന്നുന്നതായ ഒരു സ്ഥലത്തോ അല്ലെങ്കില്‍ വിട്ടുപോകുവാന്‍ നിങ്ങള്‍ ഭയപ്പെടുന്നതായ ഒരു സ്ഥലത്തോ നിങ്ങള്‍ അകപ്പെടുക. ഇത് ഒരു പ്രത്യേക ശീലം, ഒരു ആസക്തി അഥവാ അയഞ്ഞതായ ഒരു ജീവിതരീതി എന്നതിനേയും അര്‍ത്ഥമാക്കാം.
വളരെ പെട്ടെന്ന് കൈകാര്യം ചെയ്യുവാനും നമുക്ക് പിന്നിലാക്കുവാനും കഴിയുമായിരുന്ന കാര്യങ്ങളുടെ മേല്‍ വിജയം അനുഭവിക്കുവാന്‍ പലര്‍ക്കും വര്‍ഷങ്ങള്‍ എടുത്തേക്കാം. ചിലര്‍ തങ്ങളുടെ മുന്നേറ്റങ്ങളിലേക്ക് പ്രവേശിക്കാതിരിക്കുന്നതിനോ അല്ലെങ്കില്‍ അവര്‍ ആഗ്രഹിക്കുന്നത്ര വേഗത്തില്‍ അത്ഭുതങ്ങള്‍ കാണാതിരിക്കുന്നതിനോ ഒരു പ്രധാന കാരണം ഇതാകുന്നു. എന്നിരുന്നാലും ദൈവം വിശ്വസ്തനാകുന്നു അതുകൊണ്ട് അവന്‍ തന്‍റെ മക്കളില്‍ നിന്നു ഒന്നും പിടിച്ചുവെക്കുകയില്ല.
സ്വന്തപുത്രനെ ആദരിക്കാതെ നമുക്ക് എല്ലാവർക്കുംവേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ (യേശു) സകലവും നമുക്കു നല്കാതിരിക്കുമോ? (റോമര്‍ 8:32).
2. ഇത് പാളയം പൊളിക്കുവാനുള്ള സമയമാകുന്നു,
പാളയത്തെ പൊളിക്കുവാനുള്ള സമയമായെന്ന് ദൈവം യിസ്രായേല്യരോട് പറഞ്ഞു. ആ ചാക്രികമായ രീതികള്‍ തകര്‍ക്കുക എന്നാണിതിനര്‍ത്ഥം, കഴിഞ്ഞ മാസങ്ങളിലും വര്‍ഷങ്ങളിലുമെല്ലാം നമ്മെ ബന്ധിച്ചുവെച്ചിരുന്ന ആ ദുഷിച്ച രീതികള്‍.
പര്‍വതത്തില്‍ നിന്നും പിന്മാറുന്നു എന്നതിന്‍റെ ചില ലക്ഷണങ്ങള്‍ നിങ്ങള്‍ കാണിക്കേണ്ടതായ സമയമാണിത് എന്നാണ് ഇത് ലളിതമായി അര്‍ത്ഥമാക്കുന്നത്. നിങ്ങള്‍ ആഗ്രഹിക്കുന്നതായ സ്ഥലത്തേക്ക് മുന്നേറുവാന്‍ കഴിയേണ്ടതിനു നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നതായ കാര്യങ്ങള്‍ നിര്‍ത്തുവാന്‍ വേണ്ടി ഒരു പ്രവര്‍ത്തന പദ്ധതി വികസിപ്പിക്കേണ്ടതായ സമയമാകുന്നിത്.
ആ രീതികള്‍ തകര്‍ക്കുവാന്‍ ഉപവാസവും പ്രാര്‍ത്ഥനയും ചെയ്യേണ്ടത് ആവശ്യമായി വന്നേക്കാം. ചില നേതൃത്വത്തോടു നിങ്ങള്‍ സ്വയം കടപ്പെട്ടിരിക്കുന്നത് ഇതില്‍ ഉള്‍പ്പെട്ടേക്കാം. നിങ്ങളുടെ ഫോണിലെ ചില ആപ്പുകളോ അല്ലെങ്കില്‍ ചില ഫോണ്‍ നമ്പറുകളോ നീക്കം ചെയ്യുന്നത് ഇതില്‍ ഉള്‍പ്പെടാം. എന്തും ചെയ്യുക എന്നാല്‍ നിങ്ങളെ സ്തംഭനാവസ്ഥയില്‍ നിര്‍ത്തുന്നതായ ആ വിനാശകരമായ രീതികള്‍ തകര്‍ക്കുവാന്‍ തയ്യാറാകുക.
3. പോയി ദേശം അവകാശമാക്കുക.
നിങ്ങള്‍ വചനപ്രകാരം പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ് എന്നാകുന്നു ഇതിനര്‍ത്ഥം. നിങ്ങള്‍ക്ക് ഒന്നും അനുഭവപ്പെടുന്നില്ലായിരിക്കാം, നിങ്ങള്‍ ഒന്നും കാണുന്നില്ലായിരിക്കാം, എന്നാല്‍ വചനത്തെ മാത്രം അടിസ്ഥാനമാക്കി നിങ്ങള്‍ മുമ്പോട്ടു പോകുക.
ഒരു ദൈവദാസനില്‍ നിന്നും വ്യക്തിപരമായി ഒരു പ്രവചന ശബ്ദം ലഭിക്കാതെ വരുമ്പോള്‍ പലരും നിരാശിതരായി മാറുന്നു. നിങ്ങള്‍ അങ്ങനെ ആകേണ്ട ആവശ്യം ഒട്ടുമില്ല. ദൈവത്തിന്‍റെ ദാസന്മാര്‍ പ്രസംഗിക്കുന്ന സന്ദേശങ്ങള്‍ നിങ്ങള്‍ കേള്‍ക്കുമ്പോള്‍, വചനം തന്നെയാണ് പ്രവചനം എന്ന് വിശ്വസിച്ചു സ്വീകരിക്കുക. ഓരോ യോഗത്തിലും പ്രസംഗിച്ചു കേള്‍ക്കുന്നതായ വചനം നിങ്ങള്‍ പ്രാവര്‍ത്തീകമാക്കുക.
ഞാന്‍ പ്രവചനത്തിന് ഒരിക്കലും എതിരല്ല (അത് നിങ്ങള്‍ക്ക് അറിയുകയും ചെയ്യാം). പലരും വ്യക്തിപരമായ ഒരു പ്രവചനത്തിനായി കാത്തിരിക്കുന്നു, ദൈവവചനം പ്രാപിച്ചതിനുശേഷവും, മറ്റൊരു ദൈവദാസന്‍ തങ്ങളുടെ ജീവിതത്തെക്കുറിച്ച് വ്യക്തിപരമായി എന്തെങ്കിലും പറയുവാന്‍ വേണ്ടി അവര്‍ കാത്തിരിക്കുന്നു. അവര്‍ അതിനായി വളരെ ദൂരം സഞ്ചരിക്കയും, പണം ചിലവഴിക്കയും ചെയ്യുന്നു (ഞാന്‍ അതിനും എതിരല്ല). എന്നാല്‍ ഞാന്‍ നിങ്ങളോടു ഒരു ചോദ്യം ചോദിക്കട്ടെ: നിങ്ങള്‍ക്ക് ആദ്യം ലഭിച്ചതായ ആ വചനത്തോടുള്ള ബന്ധത്തില്‍ നിങ്ങള്‍ എന്ത് ചെയ്തു?
ദേശം അവകാശമാക്കുവാന്‍ വേണ്ടി ഞാനും നിങ്ങളും ചെയ്യേണ്ടതായ ഒരു കാര്യം, "ഉയരത്തിലുള്ളത് അന്വേഷിപ്പിൻ. ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതുതന്നെ (ഉന്നതമായ കാര്യങ്ങള്‍) ചിന്തിപ്പിൻ" (കൊലൊസ്സ്യര്‍ 3:2) എന്നതാണ്. ദൈവത്തിന്‍റെ വചനം വായിക്കുകയും ധ്യാനിക്കയും ചെയ്യുന്നതിലൂടെ ആകുന്നു നമ്മുടെ മനസ്സിനെ ഉയരത്തിലുള്ള കാര്യങ്ങളില്‍ അര്‍പ്പിക്കുന്നത്.
അവസാനമായി, സ്നേഹിതാ, ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. പരിശുദ്ധാത്മാവ് എന്നോട് പറയുന്നത് ഞാന്‍ കേള്‍ക്കുന്നു, "നിങ്ങളുടെ വാഗ്ദത്ത ദേശം നഷ്ടമാക്കരുതെന്ന് എന്‍റെ ജനത്തോടു പറയുക".
വാസ്തവത്തില്‍, 11 ദിവസത്തെ ആ യാത്ര ആരംഭിച്ച യിസ്രായേല്യരില്‍ ഭൂരിഭാഗം പേര്‍ മരിക്കുകയും നാല്പതു വര്‍ഷം കഴിയുകയും ചെയ്തു. അവര്‍ വാഗ്ദത്ത ദേശത്ത് പ്രവേശിച്ചില്ല. എന്നെ സംബന്ധിച്ചിടത്തോളം, ആസ്വദിക്കുവാന്‍ ധാരാളം ലഭ്യമായിരുന്നിട്ടും അതിനു കഴിയാതെ പോകുന്നത് - ഒരുവനു സംഭവിക്കുന്ന ഏറ്റവും സങ്കടകരമായ കാര്യങ്ങളിലൊന്നാണ്. മിസ്രയിമില്‍ നിന്നും പുറത്തുവന്നാല്‍ മാത്രം പോരാ; നിങ്ങള്‍ കനാനിലേക്ക് പ്രവേശിക്കണം. വിടുതലുകളും രോഗശാന്തികളും പ്രാപിച്ചാല്‍ മാത്രം പോരാ; നിങ്ങള്‍ ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ അവകാശമാക്കണം.
മരുഭൂമിയ്ക്കു സമാനമായ സാഹചര്യങ്ങളില്‍ കൂടി നിങ്ങളില്‍ പലരും കടന്നുപോകുന്നു. മരുഭൂമി മോശമല്ല, എന്നാല്‍ അത് നിങ്ങളുടെ അവസാന ലക്ഷ്യസ്ഥാനവുമല്ല.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച
ഞാന്‍ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നതിനാല്‍, ക്രിസ്തു ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഇരിക്കുന്നിടമായ ഉയരത്തിലുള്ളത് തന്നെ ഞാന്‍ അന്വേഷിക്കും. ഉയരത്തിലുള്ള പല കാര്യങ്ങളിലും ഞാന്‍ എന്‍റെ മനസ്സ് മഃനപൂര്‍വ്വം കേന്ദ്രീകരിക്കും, മാത്രമല്ല ഈ ഭൂമിയിലെ താല്‍ക്കാലിക കാര്യങ്ങളെക്കുറിച്ചുള്ള താഴ്ന്ന തലത്തിലുള്ള ചിന്തകളില്‍ ഞാന്‍ കുടുങ്ങുകയില്ല.യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
സാമ്പത്തീകമായ മുന്നേറ്റം
പിതാവേ, ശിഷ്യന്മാര്‍ പോയിട്ടു സകലവും തങ്ങള്‍ക്കു കീഴടങ്ങുന്നുവെന്ന സാക്ഷ്യവുമായി വന്നതുപോലെ, ഞാനും വിജയത്തിന്‍റെയും മുന്നേറ്റത്തിന്‍റെയും സാക്ഷ്യവുമായി വരുവാന്‍ ഇടയാക്കേണമേ.
കെ എസ് എം സഭ
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഓരോ ചൊവ്വ/വ്യാഴം/ശനി ദിവസങ്ങളില്‍ ആയിരക്കണക്കിനു ആളുകള്‍ കെ എസ് എമ്മിലെ തത്സമയ സംപ്രേഷണത്തില്‍ പങ്കുചേരുവാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവരേയും അവരുടെ കുടുംബങ്ങളേയും കര്‍ത്താവേ അങ്ങയിലേക്ക് തിരിക്കേണമേ. അവര്‍ അങ്ങയുടെ അത്ഭുതങ്ങള്‍ അനുഭവിക്കട്ടെ. അങ്ങയുടെ നാമം ഉയര്‍ത്തപ്പെടുവാനും മഹത്വപ്പെടുവാനും വേണ്ടി സാക്ഷ്യം വഹിക്കുവാന്‍ അവരെ ഇടയാക്കേണമേ.
രാജ്യം
പിതാവേ, യേശുവിന്‍റെ നാമത്താലും അവന്‍റെ രക്തത്താലും, ദുഷ്ടന്‍റെ പാളയത്തിലേക്ക് അങ്ങയുടെ പ്രതികാരത്തെ അയയ്ക്കുകയും ഒരു രാജ്യം എന്ന നിലയില്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട മഹത്വം പുനഃസ്ഥാപിക്കയും ചെയ്യേണമേ. അങ്ങയുടെ സമാധാനം ഞങ്ങളുടെ രാജ്യത്തിന്മേല്‍ വാഴുവാന്‍ ഇടയാകട്ടെ.
Join our WhatsApp Channel
Most Read
● നിങ്ങളുടെ യഥാര്ത്ഥമായ വൈശിഷ്ട്യത്തെ കണ്ടെത്തുക● സ്വപ്നത്തെ ഇല്ലാതാക്കുന്നവര്
● കര്ത്താവായ യേശുക്രിസ്തുവിനെ അനുകരിക്കുന്നത് എങ്ങനെ.
● നിങ്ങളുടെ തരിശുനിലം ഉഴുതുക
● ക്ഷമിക്കുവാന് കഴിയാത്തത്
● ആരുടെ വിവരണമാണ് നിങ്ങള്‍ വിശ്വസിക്കുന്നത്?
● സംസർഗ്ഗത്താലുള്ള അഭിഷേകം
അഭിപ്രായങ്ങള്‍