സംഭ്രമത്തെ തകര്‍ക്കുവാനുള്ള പ്രായോഗീകമായ വഴികള്‍
സംഭ്രമത്തെ തകര്‍ക്കുവാനുള്ള ചില പ്രായോഗീക വഴികളെ പങ്കുവെക്കുവാന്‍ എന്നെ അനിവദിച്ചാലും.
1. ഇന്‍റെര്‍നെറ്റ് വലിയ ഒരു അനുഗ്രഹമാകുന്നു, എന്നാല്‍ അത് വലിയ രീതിയില്‍ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതുമാണ്.
നാം അതിനെ എങ്ങനെ കൈകാര്യം ചെയ്യും?
ഓഫ്‌ലൈനില്‍ പോകുക
അതികാലത്ത് ഇരുട്ടോടെ അവൻ എഴുന്നേറ്റു പുറപ്പെട്ട് ഒരു നിർജനസ്ഥലത്തു ചെന്നു പ്രാർഥിച്ചു. 36ശിമോനും കൂടെയുള്ളവരും അവന്‍റെ പിന്നാലെ ചെന്ന്, 37അവനെ കണ്ടപ്പോൾ: എല്ലാവരും നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു. (മര്‍ക്കോസ് 1:35-37).
തന്‍റെ സ്വര്‍ഗീയ പിതാവുമായി ശ്രദ്ധ വ്യതിചലിച്ചുപോകാതെയുള്ള വിലയേറിയ സമയങ്ങള്‍ ചിലവിടേണ്ടതിനു കര്‍ത്താവായ യേശു അതിരാവിലെ തന്നെ എഴുന്നേല്‍ക്കുന്ന പതിവുണ്ടായിരുന്നു.ഇന്നത്തെ സാങ്കേതീക ഭാഷയില്‍ പറഞ്ഞാല്‍, അവന്‍ ഓഫ്‌ലൈന്‍ ആയി - പരിധിയ്ക്ക് പുറത്ത്. എനിക്ക് അത് എങ്ങനെ അറിയാം? ശിഷ്യന്മാര്‍ അവനെ ബന്ധപ്പെടാന്‍ ശ്രമിച്ചു പക്ഷേ സാധിച്ചില്ല. അവര്‍ പറഞ്ഞത് എന്താണെന്ന് ശ്രദ്ധിക്കുക, "എല്ലാവരും നിന്നെ അന്വേഷിക്കുന്നു".
ഗുരുവില്‍ നിന്നും നമുക്ക് പഠിക്കാം: നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ആ ഫോണ്‍ ഓഫ് ചെയ്യുക. പ്രാര്‍ത്ഥിക്കുമ്പോള്‍ തന്നെ ഫോണ്‍ പരിശോധിക്കുന്ന അനേകരുണ്ട്. അറിയിപ്പുകളുടെ ശബ്ദം ഫോണില മുഴങ്ങികൊണ്ടിരിക്കുന്നത് വലിയൊരു ശല്യമാണ്. കര്‍ത്താവുമായി നിങ്ങള്‍ക്ക് ഒരു ബന്ധം ഉണ്ടാക്കുവാന്‍ കഴിയാത്തതില അതിശയമില്ല.
വിദ്യാര്‍ത്ഥികളേ, നിങ്ങള്‍ ആ പ്രധാനപ്പെട്ട പാഠഭാഗം പഠിക്കുമ്പോള്‍ ആ ഫോണ്‍ ഓഫ് ചെയ്യുക. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ അത് നിങ്ങളെ സഹായിക്കും, അങ്ങനെ നിങ്ങള്‍ക്ക് അത് വേഗതയിലും മികച്ച നിലയിലും പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും.
സാമൂഹീക മാധ്യമം വലിയ ഒരു കൂട്ടായ്മയും വ്യാപന ഉപകരണവുമാണ്. ഈ കാലങ്ങളില്‍ പരസ്പരം അറിയുവാനും ബന്ധപ്പെടുവാനും ഇത് വളരെയധികം സഹായിക്കുന്നു. എന്നാല്‍ ഇത് ശ്രദ്ധ പതറിപ്പിക്കുന്ന വലിയ ഒരു കാര്യം കൂടിയാകുന്നു. ആളുകള്‍ അനേകം മണിക്കൂറുകള്‍ സാമൂഹീക മാധ്യമങ്ങളില്‍ ചിലവിടുകയും ക്രമരഹിതമായ ദിനചര്യകള്‍ ഉണ്ടാവുകയും ചെയ്യുന്നു. നിങ്ങളുടെ മുന്‍ഗണനകള്‍ പൂര്‍ത്തീകരിക്കുന്നതുവരെ കുറച്ചു സമയങ്ങള്‍ ഓഫ്‌ലൈനില്‍ പോകുന്നത് ശരിയായ ദിശയിലേക്ക് വേഗത്തില്‍ എത്താന്‍ നിങ്ങളെ സഹായിക്കും.
നീയോ പ്രാർഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടച്ചു രഹസ്യത്തിലുള്ള നിന്‍റെ പിതാവിനോടു പ്രാർഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്‍റെ പിതാവ് നിനക്കു പ്രതിഫലം തരും. (മത്തായി 6:6).
നിങ്ങള്‍ നോക്കുക, വാതില്‍ അടയ്ക്കുന്നതിനെ പറ്റി യേശു വ്യക്തമായി പരാമര്‍ശിച്ചിരിക്കുന്നു, കര്‍ത്താവുമായി ആ സുപ്രധാനമായ ബന്ധം സ്ഥാപിക്കുന്നതില്‍ നിന്നും നിങ്ങളെ തടയുന്ന വ്യതിചലനങ്ങളുടെ വാതില്‍ അടയ്ക്കുന്നതിനെ പറ്റിയാണ് അവന്‍ പറഞ്ഞിരിക്കുന്നത്.
2. തലേദിവസം രാത്രിതന്നെ നിങ്ങളുടെ അടുത്ത ദിവസം ആസൂത്രണം ചെയ്യുക.
വ്യതിചലനത്തിനു എളുപ്പത്തില്‍ അത്യാവശ്യവും പ്രധാനപ്പെട്ടതും എന്ന നിലയില്‍ വേഷം മാറുവാന്‍ സാധിക്കും, അവയെ തിരിച്ചറിയുവാന്‍ പ്രയാസവുമാണ്. ക്രമമായ ഒരു ആസൂത്രണം ഉള്ളത് വ്യതിചലനങ്ങളെ തിരിച്ചറിയുവാനും അവയെ കൈകാര്യം ചെയ്യുവാനും നിങ്ങളെ സഹായിക്കും.
31 അതിനിടയിൽ ശിഷ്യന്മാർ അവനോട്: "റബ്ബീ, ഭക്ഷിച്ചാലും" എന്ന് അപേക്ഷിച്ചു.
34 യേശു അവരോടു പറഞ്ഞത്: എന്നെ അയച്ചവന്‍റെ ഇഷ്ടം ചെയ്ത് അവന്‍റെ പ്രവൃത്തി തികയ്ക്കുന്നതുതന്നെ എന്‍റെ ആഹാരം. (യോഹന്നാന്‍ 4:31,34).
യേശുവിനു പിതാവ് നല്‍കിയതായ ഒരു കാര്യക്രമം ഉണ്ടായിരുന്നു. ഈ കാര്യക്രമത്തെ യേശു പിതാവിന്‍റെ ഹിതം എന്ന് വിളിച്ചു. യേശുവിനു ഒരു കാര്യക്രമം ഉണ്ടായിരുന്നതുകൊണ്ട്, എന്താണ് ശ്രദ്ധ വ്യതിചലിപ്പിക്കുന്നതെന്നും അല്ലാത്തതെന്നും തിരിച്ചറിയുവാന്‍ അവനു സാധിച്ചു.
Most Read
● തലകെട്ട്: നിങ്ങളുടെ പ്രാര്‍ത്ഥനാ ജീവിതം അഭിവൃദ്ധിപ്പെടുത്തുവാനുള്ള പ്രായോഗീക നിര്ദ്ദേശങ്ങള്● നിങ്ങളുടെ ആശ്വാസ മേഖലയില്നിന്ന് പുറത്തുവരിക
● കര്ത്താവ് ഹൃദയത്തെ ശോധന ചെയ്യുന്നു
● നിങ്ങള്ക്കുവേണ്ടി ദൈവത്തിനു ഒരു പദ്ധതിയുണ്ട്
● ഒരു സ്വപ്നത്തിലെ ദൂതൻ്റെ പ്രത്യക്ഷത
● പെന്തക്കൊസ്തിനു വേണ്ടിയുള്ള കാത്തിരിപ്പ്
● ദൈവത്തിന്‍റെ നീതി ധരിക്കപ്പെട്ടിരിക്കുന്നു