അനുദിന മന്ന
ദിവസം 40: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
Tuesday, 31st of December 2024
0
0
76
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
അടിസ്ഥാനപരമായ അടിമത്വത്തില്‍ നിന്നുള്ള വിടുതല്‍
"അടിസ്ഥാനങ്ങൾ മറിഞ്ഞുപോയാൽ നീതിമാൻ എന്തു ചെയ്യും?" (സങ്കീര്‍ത്തനം 11:3).
അടിത്തറയില്‍ നിന്നും പ്രവര്‍ത്തിക്കുന്നതായ ശക്തികളുണ്ട്. വിടുതലിനെക്കുറിച്ചുള്ള അറിവില്ലാത്ത അനേകം ആളുകള്‍ ഒരുപക്ഷേ ഈ കാര്യങ്ങള്‍ തിരിച്ചറിയുകയില്ല. ഈ യാഥാര്‍ഥ്യങ്ങള്‍ അവഗണിക്കുവാന്‍ കഴിയാത്തതാണ്, എന്നാല്‍ അവരുടെ പ്രവര്‍ത്തികളെ നമ്മുടെ ജീവിതത്തില്‍ നമുക്ക് നിരസിക്കുവാനും എതിര്‍ക്കുവാനും സാധിക്കും കാരണം അവ നമ്മുടെ ജീവിതത്തില്‍ പ്രവര്‍ത്തിക്കുവാന്‍ പാടില്ലാത്ത പരാജിത ശക്തികളാകുന്നു. ഈ അടിസ്ഥാനപരമായ ശക്തികളാണ് കുടുംബത്തിലെ അനുകരണങ്ങള്‍ക്ക് ഉത്തരവാദികളായിരിക്കുന്നത്. അതുകൊണ്ടാണ് വിവാഹജീവിതത്തിലെ പ്രശ്നങ്ങള്‍, അകാലത്തിലുള്ള മരണം അഥവാ പ്രത്യേക പ്രായത്തില്‍ ആവര്‍ത്തിച്ചുള്ള അസുഖങ്ങള്‍ എന്നിവപോലെയുള്ള സാധാരണ സംഭവങ്ങള്‍ സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ കാണുന്നത്. രക്തബന്ധത്തിലെ അനുകരണങ്ങളെ അടിസ്ഥാനപരമായ ശക്തികള്‍ സ്വാധീനിക്കുന്നു; മാതാപിതാക്കളുടെ അനുഭവങ്ങള്‍ അവരുടെ മക്കളില്‍ പ്രതിഫലിക്കുന്നു എന്ന് അവ ഉറപ്പാക്കുന്നു.
സങ്കീര്‍ത്തനം 11:3, ഭൌതീകമായ ഒരു വീടിന്‍റെ അടിസ്ഥാനത്തെയല്ല സൂചിപ്പിക്കുന്നത്, മറിച്ച് ആത്മീകമായ അടിസ്ഥാനങ്ങളെയാണ് സൂചിപ്പിക്കുന്നത്.
"അടിസ്ഥാനം" എന്ന പദം 50 ലധികം പ്രാവശ്യം വേദപുസ്തകത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അടിസ്ഥാനങ്ങള്‍ പ്രധാനപ്പെട്ടവയാണ്; ജീവിതത്തില്‍ ഒരു വ്യക്തിയുടെ ഉയര്‍ച്ചയും താഴ്ചയും നിര്‍ണ്ണയിക്കുന്നത് അവരുടെ അടിസ്ഥാനമാകുന്നു.
2 തിമോഥെയോസ് 2:19-ാം വാക്യം പറയുന്നു, എങ്കിലും ദൈവത്തിന്‍റെ സ്ഥിരമായ അടിസ്ഥാനം നിലനില്ക്കുന്നു; കർത്താവിന്‍റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ടകന്നുകൊള്ളണം. ദൈവത്തിനു തന്‍റെതായ അടിസ്ഥാനമുണ്ട്. യേശു വരാനിരുന്ന വംശപരമ്പരയ്ക്ക് ദൈവം പ്രത്യേക ശ്രദ്ധ കൊടുത്തു. അടിസ്ഥാനത്തിന്‍റെ പ്രാധാന്യത ദൈവം മനസ്സിലാക്കി.
ദൈവവുമായി അബ്രാഹാമിനു ഉണ്ടായിരുന്ന ഉടമ്പടി ദാവീദിന്‍റെ കാലംവരെ അനേക തലമുറകളെ ശക്തീകരിച്ചു. അതുപോലെ, ദാവീദിന്‍റെ ഉടമ്പടി യേശുവിന്‍റെ കാലംവരെ അടുത്ത തലമുറയെ ശക്തീകരിച്ചു. കര്‍ത്താവായ യേശു വന്നപ്പോള്‍, വിശ്വാസികള്‍ക്കായി അവന്‍ ഒരു പുതിയ അടിസ്ഥാനവും ഉടമ്പടിയും ആരംഭിച്ചു. ക്രിസ്തു സ്ഥാപിച്ചതായ അടിസ്ഥാനത്തില്‍ കാണപ്പെടാത്തതൊന്നും നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുവാന്‍ പാടില്ല.
വ്യത്യസ്ത കുടുംബങ്ങള്‍ക്ക് തങ്ങളെ സ്വാധീനിക്കുന്ന ശക്തികളും, ഉടമ്പടികളും, ആത്മാക്കളുമുണ്ട് - ഇത് ഒരു വ്യക്തിയുടെ അനുഭവങ്ങളെ തീരുമാനിക്കുന്ന അടിസ്ഥാനപരമായ ശക്തികളാണ്. ഈ അടിസ്ഥാനപരമായ ശക്തികളെ നശിപ്പിക്കുന്നതിനു പ്രാര്‍ത്ഥന വളരെ പ്രധാനപ്പെട്ട കാര്യമാകുന്നു.
അടിസ്ഥാന ശക്തികള്‍ക്ക്, തലമുറകള്‍ തോറും കൈമാറ്റം ചെയ്യുവാന്‍ കഴിയുന്ന വിനാശകരമായ ശീലങ്ങളെ ദാനംചെയ്യുവാന്‍ സാധിക്കും.
ഗലാത്യര്‍ 5:1-ാം വാക്യത്തില്‍, ക്രിസ്തു നമുക്ക് നല്‍കിയതായ സ്വാതന്ത്ര്യത്തില്‍ ഉറച്ചുനില്‍ക്കുവാനും, അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകാതിരിക്കുവാനും വിശ്വാസികളെ പ്രബോധിപ്പിക്കുന്നു. വിശ്വാസികള്‍ ഇനി ഒരിക്കലും അടിസ്ഥാനപരമായ ശക്തികളുടെ അധികാരത്തിന്‍ കീഴിലല്ല, മാത്രമല്ല അവരുടെ ആക്രമണങ്ങളെ ചെറുക്കുന്നതിനും സകാരാത്മകമായ അനുകരണങ്ങളെ ഒരുവന്‍റെ ജീവിതത്തില്‍ നടപ്പാക്കുന്നതിനും പ്രാര്‍ത്ഥന ഒരു ഉപകരണമായി മാറുന്നു.
Bible Reading Plan: Revelation 16 - 22
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. അതിനെ വ്യക്തിഗതമാക്കുക, കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും വേണ്ടി മാറ്റിവെക്കുക,മുമ്പോട്ടു പോകുന്നതിനു മുമ്പ് അത് സത്യത്തില്‍ ഹൃദയസ്പര്‍ശിയാകുന്നു എന്ന് ഉറപ്പ് വരുത്തുക.
1. യേശുവിന്‍റെ രക്തത്താല്‍, എന്‍റെ ജീവിതത്തില്‍ പോരാടുന്ന അടിസ്ഥാനപരമായ ശക്തികളുടെ പ്രവര്‍ത്തികളെ ഞാന്‍ പുറത്താക്കുന്നു. (വെളിപ്പാട് 12:11).
2. എന്‍റെ ജീവിതത്തിനു വിരോധമായി അടിസ്ഥാനപരമായ ശക്തികളെ ഉളവാക്കുന്ന ഏതൊരു കരാറിനെയും സാത്താന്യ ഉടമ്പടിയേയും, യേശുവിന്‍റെ നാമത്തില്‍ ഞാന്‍ തകര്‍ക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. (ഗലാത്യര്‍ 3:13).
3. പാരമ്പര്യ ശക്തികളുടെ നിഷേധാത്മകമായ ഫലങ്ങളില്‍ നിന്നും ഞാന്‍ സ്വാതന്ത്ര്യം പ്രാപിക്കുന്നു. ഞാന്‍ കര്‍ത്താവിന്‍റെ വീണ്ടെടുപ്പാകുന്നു, യേശുവിന്‍റെ നാമത്തില്‍. (സങ്കീര്‍ത്തനം 107:2).
4. എന്‍റെ ജീനുകളില്‍ പദ്ധതിയിട്ടിരിക്കുന്ന ഏതൊരു തിന്മയേയും, യേശുവിന്‍റെ രക്തം അവയെ പുറത്താക്കട്ടെ, യേശുവിന്‍റെ നാമത്തില്‍. (1 യോഹന്നാന്‍ 1:7).
5. പിതാവേ, എന്‍റെ ജീവിതത്തെക്കുറിച്ചുള്ള അങ്ങയുടെ തികഞ്ഞ ഹിതമനുസരിച്ച് ജീവിക്കുവാന്‍ എന്നെ ശക്തീകരിക്കേണമേ, യേശുവിന്‍റെ നാമത്തില്‍. (യിരെമ്യാവ് 29:11).
6. എന്നില്‍ നിന്നും നല്ല കാര്യങ്ങളെ എടുത്തുക്കളയുന്ന സകല വാഴ്ചകളെയും അധികാരങ്ങളെയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ബന്ധിക്കുന്നു. (എഫെസ്യര്‍ 6:12).
7. ദുഷിച്ചതായ കുടുംബ അടിസ്ഥാനത്തില്‍ നിന്നും സംസാരിക്കുന്ന ഏതൊരു വിചിത്രമായ ശബ്ദത്തേയും യേശുവിന്‍റെ രക്തത്താല്‍ ഞാന്‍ നിശബ്ദമാക്കുന്നു, യേശുവിന്‍റെ നാമത്തില്‍. (യെശയ്യാവ് 54:17).
8. ഏതൊരു ദോഷകരമായ കുടുംബ അനുകരണങ്ങളെയും, ശീലങ്ങളേയും, തെറ്റുകളെയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ തകര്‍ക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. (2 കൊരിന്ത്യര്‍ 5:17).
9. എന്‍റെ മാതാപിതാക്കള്‍ വരുത്തിയ തെറ്റുകള്‍ ഞാന്‍ ഒരിക്കലും ആവര്‍ത്തിക്കുകയില്ല, യേശുവിന്‍റെ നാമത്തില്‍. (യഹസ്കേല്‍ 18:20).
10. അടിസ്ഥാനപരമായ ശക്തികള്‍ വെച്ചിരിക്കുന്ന പരിമിതികള്‍ക്ക് അപ്പുറത്തേക്ക് യേശുവിന്‍റെ നാമത്തില്‍ ഞാന്‍ കടന്നുചെല്ലും. (ഫിലിപ്പിയര്‍ 4:13).
Join our WhatsApp Channel
Most Read
● പ്രാവചനീക ഗീതം● ദൈവത്തിന്‍റെ ആലോചനയുടെ ആവശ്യകത
● കര്ത്താവ് ഹൃദയത്തെ ശോധന ചെയ്യുന്നു
● കര്ത്താവിനെ അന്വേഷിക്കുക
● ഐക്യതയുടേയും അനുസരണത്തിന്റെയും ഒരു ദര്ശനം
● ക്രിസ്തുവിലൂടെ ജയം നേടുക
● നിങ്ങളുടെ വിടുതല്‍ എങ്ങനെ സൂക്ഷിക്കാം
അഭിപ്രായങ്ങള്‍