അന്നു ഹാമാൻ സന്തോഷവും ആനന്ദവുമുള്ളവനായി പുറപ്പെട്ടുപോയി; എന്നാൽ രാജാവിന്‍റെ വാതിൽക്കൽ മൊർദ്ദെഖായി എഴുന്നേല്ക്കാതെയും തന്നെ കൂസാതെയും ഇരിക്കുന്നത് കണ്ട് ഹാമാൻ മൊർദ്ദെഖായിയുടെ നേരേ കോപം നിറഞ്ഞു. (എസ്ഥേര്‍ 5:9).
പാര്‍സ്യയിലെ രാജാവും രാജ്ഞിയും ഹാമാനെ ആദരിക്കുവാന്‍ ഇടയായി, എന്നിട്ടും ഒറ്റഒരു വ്യക്തിയുടെ തന്നോടുള്ള ഇഷ്ടക്കേട് താന്‍ നിസ്സാരനാണെന്ന തോന്നല്‍ അവനില്‍ ഉണ്ടാക്കി. ഇത് ലോകം നല്‍കുന്ന അഭിനന്ദനത്തിന്‍റെ ക്ഷണികതയെ എടുത്തുക്കാണിക്കുകയും ഈ ലോകം നല്‍കുന്ന പ്രതിഫലങ്ങള്‍ അവസാനം എത്രമാത്രം അസംതൃപ്തി നല്‍കുന്നുവെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു.
ആഴത്തിലുള്ള അരക്ഷിതാവസ്ഥയുടെ ചിന്തകളാല്‍ ഹാമാന്‍ ബാധിക്കപ്പെട്ടിരുന്നുവെന്ന് മാത്രമല്ല മറ്റുള്ളവരാല്‍ ആദരിക്കപ്പെടുവാനും ബഹുമാനിക്കപ്പെടുവാനുമുള്ള ആഴമായ ആഗ്രഹവും അവനുണ്ടായിരുന്നു. സാര്‍വത്രീകമായ സമ്മതത്തിനുവേണ്ടിയുള്ള തന്‍റെ അഭിലാഷം തന്നെ സന്തോഷം കണ്ടെത്തുവാന്‍ കഴിയാത്തവനാക്കിത്തീര്‍ത്തു.
നാം എന്തെല്ലാം നല്ല പ്രവര്‍ത്തികള്‍ ചെയ്താലും, നമ്മെ ഇഷ്ടപ്പെടാത്ത ആരെങ്കിലും ഒക്കെ എപ്പോഴും ഉണ്ടാകുമെന്ന കാര്യം ഓര്‍ത്തിരിക്കുന്നത് നല്ലതാണ്. എല്ലാ സ്ത്രീ പുരുഷന്മാരുടേയും ബഹുമാനം നേടുവാനുള്ള നമ്മുടെ പരിശ്രമം 'മനുഷ്യരെ പ്രസാദിപ്പിക്കുന്നവര്‍' എന്ന നിലയില്‍ അവസാനം നമ്മെ കൊണ്ടെത്തിക്കരുത്.
പുറമേയുള്ള അംഗീകാരവും ആദരവും ശരിയായ പൂര്‍ണ്ണതയിലേക്ക് കൊണ്ടുവരുന്നില്ലയെന്നും, യഥാര്‍ത്ഥമായ സന്തോഷവും സമാധാനവും യേശുവില്‍ മാത്രമേ കണ്ടെത്തുവാന്‍ സാധിക്കുകയുള്ളൂവെന്നും ഈ കാര്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
മോര്‍ദ്ദേഖായി അവനെ ആദരിക്കാത്തതുകൊണ്ട് ഹാമാന്‍ അവനോടു കയ്പ്പുള്ളവനായി മാറി. നിങ്ങളുടെ ഹൃദയത്തിലുള്ള കയ്പ്പ് ഒരിക്കലും നിങ്ങളുടെ അനുഗ്രഹങ്ങളില്‍ ആനന്ദിക്കുവാന്‍ നിങ്ങളെ അനുവദിക്കുകയില്ല.
നെഗറ്റീവ് സ്വഭാവങ്ങളായ കയ്പ്പ്, അസൂയ, കോപം, ഭയം എന്നിവ നമ്മെ നിയന്ത്രിക്കുവാന അനുവദിക്കുന്നത് എത്രമാത്രം അപകടകരമായിരിക്കുമെന്ന് രാജാവായ ശൌലിന്‍റെ ചരിത്രം മുന്നറിയിപ്പ് നല്‍കുന്നു. അവന്‍ തന്‍റെ വാഴ്ച ആരംഭിച്ചത് ദൈവത്തിന്‍റെ അഭിഷേകമാകുന്ന ദൈവീക അനുഗ്രഹങ്ങളോടെയും, പ്രവാചകനായ ശമുവേലിന്‍റെ ജ്ഞാനത്തോടെയുള്ള ആലോചനയോടെയും, ജനങ്ങളുടെ പിന്തുണയോടെയും ആയിരുന്നു.
എന്നാല്‍, സമയം പോകുന്നതിനനുസരിച്ച്, തന്‍റെ ന്യായവിധി നിര്‍ണ്ണയിക്കുവാനും തന്നെ നാശത്തിന്‍റെ പാതയിലേക്ക് നയിക്കുവാനും ശൌല്‍ വികാരങ്ങളെ അനുവദിച്ചു. അതിന്‍റെ ഫലമായി, അവന്‍റെ വാഴ്ചയുടെ ആരംഭത്തില്‍ അവനു ലഭിച്ചിരുന്ന എല്ലാ നേട്ടങ്ങളുടെയും മദ്ധ്യത്തിലും അവസാനം അവന്‍ കയ്പ്പുള്ളവനും സന്തോഷമില്ലാത്തവനുമായ ഒരു മനുഷ്യനായി മരിച്ചു. നമ്മുടെ വികാരത്തെ നിയന്ത്രിക്കേണ്ടതിന്‍റെ പ്രാധാന്യതയും, ബുദ്ധിമുട്ടേറിയ സാഹചര്യങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ പോലും കയ്പ്പിന്‍റെ ചതിക്കുഴികള്‍ ഒഴിവാക്കേണ്ടതിന്‍റെ ആവശ്യകതയും ഇത് ഓര്‍മ്മിപ്പിക്കുന്നു.
നിങ്ങളുടെ ജീവിതത്തിന്‍റെ വിശദാംശങ്ങള്‍ ശൌലിന്‍റെതില്‍ നിന്നും ഹാമാന്‍റെതില്‍ നിന്നും വ്യത്യസ്തമാണെങ്കിലും, കയ്പ്പിലേക്കും നാശത്തിലേക്കുമുള്ള ചവിട്ടുപടികള്‍ ഒന്നുതന്നെയാണ്. പരിഹരിക്കപ്പെടാത്ത കോപത്തെ ഒരു വ്രണമായി മാറുവാന്‍ അനുവദിക്കരുത്. ഈവക കാര്യങ്ങള്‍ ഏതെങ്കിലും നിങ്ങള്‍ക്ക് ബാധകമാണെങ്കില്‍, പെട്ടെന്നുതന്നെ അത് ദൈവത്തോടു ഏറ്റുപറയുക.
പ്രാര്‍ത്ഥന
പിതാവേ, കയ്പ്പിന്‍റെ സകല വേരില്‍ നിന്നും എന്‍റെ ഹൃദയത്തെ ശുദ്ധീകരിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● മഴ പെയ്യുന്നു● ദൈവം നല്കിയ ഏറ്റവും നല്ല സമ്പത്ത്
● നിങ്ങളുടെ ആശ്വാസ മേഖലയില്നിന്ന് പുറത്തുവരിക
● സകലത്തിലും മതിയായ അത്ഭുതങ്ങള് പ്രവര്ത്തിക്കുന്ന ദൈവം
● വിശ്വാസത്താല് കൃപ പ്രാപിക്കുക
● ശീര്ഷകം: ദൈവം ശ്രദ്ധിക്കുന്നു
● കൃത്യസമയത്ത് ഞായറാഴ്ച രാവിലെ എങ്ങനെ പള്ളിയിൽ പോകാം
അഭിപ്രായങ്ങള്‍