"അവൻ എന്നോടു കല്പിച്ചത്: നീ ഈ അസ്ഥികളെക്കുറിച്ചു പ്രവചിച്ച് അവയോടു പറയേണ്ടത്: ഉണങ്ങിയ അസ്ഥികളേ, യഹോവയുടെ വചനം കേൾപ്പിൻ! യഹോവയായ കർത്താവ് ഈ അസ്ഥികളോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ജീവിക്കേണ്ടതിനു ഞാൻ നിങ്ങളിൽ ശ്വാസം വരുത്തും. ഞാൻ നിങ്ങളുടെമേൽ ഞരമ്പുവച്ചു മാംസം പിടിപ്പിച്ചു നിങ്ങളെ ത്വക്കുകൊണ്ടു പൊതിഞ്ഞു നിങ്ങൾ ജീവിക്കേണ്ടതിനു നിങ്ങളിൽ ശ്വാസം വരുത്തും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും". (യെഹസ്കേല് 37:4-6).
നിങ്ങള് എത്ര തകര്ക്കപ്പെട്ട അവസ്ഥയിലാണെങ്കിലും, ക്രിസ്തുവില് പ്രത്യാശയുണ്ട്. പാപത്തിന്റെയും ആസക്തിയുടെയും എത്ര ആഴത്തില് നിങ്ങള് ആണെങ്കിലും, എത്ര കഠിനമായ പ്രവര്ത്തികള് നിങ്ങള് ചെയ്തിട്ടുണ്ടെങ്കിലും, തിരിച്ചുവരുവാന് എത്ര അസാധ്യമാണെന്ന് നിങ്ങള് ചിന്തിച്ചാലും, നിങ്ങള്ക്കായി ഒരു സദ്വര്ത്തമാനം എന്റെ പക്കലുണ്ട്, ക്രിസ്തുവില് ഒരു പ്രത്യാശയുണ്ട്. ജീവനില്ലാത്തതും ഉണങ്ങിയതുമായ അസ്ഥികളെ ദൈവം എങ്ങനെ മടക്കികൊണ്ടുവന്നു എന്ന് ദൈവവചനത്തില് നാം കാണുന്നുണ്ട്. തങ്ങളുടെ അന്തസ്സും ഉദ്ദേശവും നഷ്ടപ്പെട്ട ശക്തരായ ഒരു വലിയ സൈന്യമായിരുന്നു അവരെല്ലാവരും. വേദപുസ്തകം പറയുന്നു, "ആ അസ്ഥികള് ഏറ്റവും ഉണങ്ങിയിരുന്നു". എന്നാല് ദൈവം അതിനെ മടക്കികൊണ്ടുവന്നു.അവന് അതില് പുതിയ മാംസം വെച്ചുപിടിപ്പിക്കയും അവയില് ശ്വാസം ഊതുകയും ചെയ്തു. അവന്റെ ശ്വാസത്തില് അവന്റെ ജീവന് അടങ്ങിയിരുന്നു, വേദപുസ്തകം പറയുന്നു, "അവ ജീവനുള്ള ദേഹിയായി തീര്ന്നു".
അതുകൊണ്ട്, ധൈര്യമുള്ളവര് ആയിരിക്കുക. നിങ്ങളില് സകലവും അവസാനിച്ചുവെന്ന് നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുന്ന ആ ശബ്ദത്തെ നിശബ്ദമാക്കുക കാരണം ഒന്നും അവസാനിച്ചിട്ടില്ല. ദൈവം ഇതുവരേയും നിങ്ങളില് പ്രവര്ത്തിച്ചു കഴിഞ്ഞിട്ടില്ല. അവന് നിങ്ങളോടു കോപമുള്ളവനല്ല. അതേ, നിങ്ങള്ക്കത് നഷ്ടമായി, എന്നാല് നിങ്ങള് ഈ പ്രത്യാശയുടെ വാക്കുകള് കേള്ക്കുന്നതിനാല് ദൈവത്തിനു നന്ദി. നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കരുത് കാരണം ദൈവത്തിനു നിങ്ങളെ പുനരുദ്ധരിക്കുവാന് സാധിക്കും. ആകയാല്, നിങ്ങളുടെ ആത്മാവില് വിടുതലും ആശ്വാസവും കൊണ്ടുവരേണ്ടതിനു നിങ്ങള് ചെയ്യേണ്ടതായ നാലു കാര്യങ്ങള് ഇവയാകുന്നു.
1. അതിനെ അഭിമുഖീകരിക്കുക
നിങ്ങളുടെ വികാരങ്ങളെ അവഗണിക്കരുത്, നിങ്ങളുടെ നെഗറ്റിവായ വിചാരങ്ങള്ക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തരുത്. ദൈവത്തെ സ്നേഹിക്കുന്ന ഒരു സ്ത്രീ അഥവാ ഒരു പുരുഷന് എന്ന നിലയില് അതിനെ അഭിമുഖീകരിക്കുക. നിങ്ങള് അനുവദിക്കുന്നതിനെ നിങ്ങള് ഒരിക്കലും മാറ്റുകയില്ല മാത്രമല്ല നിങ്ങള് അവഗണിക്കുന്നതിനെ ഒരിക്കലും അഭിമുഖീകരിക്കുകയുമില്ല. ദൈവത്തിനു നിങ്ങളെ സഹായിക്കുവാന് കഴിയേണ്ടതിനു നിങ്ങള്ക്ക് ഒരു ആവശ്യമുണ്ടെന്നു സമ്മതിക്കുക. നിങ്ങള് തകര്ക്കപ്പെട്ടിരിക്കുന്നുവെന്ന് സമ്മതിക്കുക, ഭക്തി നടിക്കുവാനോ, അഭിനയിക്കുവാനോ പരിശ്രമിക്കരുത്. യേശു ചില കുരുടന്മാരെ കാണുവാന് ഇടയായി, എന്നാല് നിങ്ങള്ക്ക് എന്താണ് ആവശ്യമെന്ന് അവന് അവരോടു ചോദിച്ചു. തങ്ങള് കുരുടരാണെന്ന് അവര് സമ്മതിക്കണമെന്ന് യേശു ആഗ്രഹിച്ചു അങ്ങനെ അവരുടെ കാഴ്ച തിരികെ നല്കുവാന് അവന് താല്പര്യം കാണിച്ചു.
2. അതിനെ പിന്തുടരുക
നിങ്ങള് അതിനെ അഭിമുഖീകരിച്ചതിനു ശേഷം, നിങ്ങള് അതിനെ പിന്തുടരേണ്ടത് ആവശ്യമാകുന്നു. നിങ്ങളുടെ സംഘര്ഷത്തിന്റെ വേരിലേക്ക് പോകുക. അത് നിങ്ങളുടെ ഭാഗത്തുനിന്നുള്ള നിഗളം കാരണമാണോ? ദൈവീകമായ ഉപദേശങ്ങളെ നിങ്ങള് തള്ളിക്കളഞ്ഞിട്ടുണ്ടോ? അതിന്റെ യഥാര്ത്ഥ കാരണം കണ്ടെത്തുക, പുറമേയുള്ള സാഹചര്യം മാത്രം നോക്കിയാല് പോരാ. എവിടെയാണ് നിങ്ങളത് നഷ്ടമാക്കിയത്? ഏലിശയേയും പ്രവാചക ശിഷ്യന്മാരെയും കുറിച്ച് വേദപുസ്തകം നമ്മോടു പറയുന്നുണ്ട്. അവര് മരം മുറിക്കുവാന് വേണ്ടി പോയപ്പോള്, ദുരന്തപൂര്ണ്ണമായത് എന്തോ സംഭവിച്ചു. 2 രാജാക്കന്മാര് 6:4-6 വരെ വേദപുസ്തകം പറയുന്നു, "അങ്ങനെ അവൻ അവരോടുകൂടെ പോയി; അവർ യോർദ്ദാങ്കൽ എത്തി മരംമുറിച്ചു. എന്നാൽ ഒരുത്തൻ ഒരു മരം മുറിക്കുമ്പോൾ കോടാലി ഊരി വെള്ളത്തിൽ വീണു; അയ്യോ കഷ്ടം; യജമാനനേ, അതു വായ്പ വാങ്ങിയതായിരുന്നു എന്ന് അവൻ നിലവിളിച്ചു. അത് എവിടെ വീണു എന്നു ദൈവപുരുഷൻ ചോദിച്ചു; അവൻ ആ സ്ഥലം അവനെ കാണിച്ചു; അവൻ ഒരു കോൽ വെട്ടി അവിടെ എറിഞ്ഞു; ആ ഇരുമ്പു പൊങ്ങിവന്നു". കോടാലി വെള്ളത്തില് വീണു, അവന് അത് അംഗീകരിച്ചു, എന്നിട്ടും "അതെവിടെയാണ് വീണതെന്ന്" ഏലിശ ചോദിച്ചു? പ്രശ്നം പരിഹരിക്കണമെങ്കില് നാം അതിന്റെ കാരണം കണ്ടെത്തേണ്ടത് ആവശ്യമാണ്.
3. അതിനെ മായ്ച്ചുകളയുക.
ക്ഷമ ചോദിക്കുമ്പോള് - സമയാസമയങ്ങളില്, ഒരു എഴുത്ത് എഴുതുകയോ അല്ലെങ്കില് ക്ഷമ പറയുവാന് ഒരു വ്യക്തിയെ നേരിട്ട് കാണുകയോ ചെയ്യുക --- അപ്പോള് സത്യത്തില് നിങ്ങള് ആ കുറ്റം മായ്ച്ചുകളയുകയാണ് ചെയ്യുന്നത്. സ്വര്ഗ്ഗത്തിലെ രേഖകളില് നിന്നും ദൈവം അതിനെ നീക്കം ചെയ്യുകയും നിങ്ങളുടെ ആത്മാവില് നിന്നും കഴുകിക്കളയുവാന് സഹായിക്കയും ചെയ്യും. ഒരു പ്രെത്യേക സമയത്തേക്ക് ചില ഓര്മ്മകള് തിരികെ കൊണ്ടുവരുവാന് ശത്രു ഒരുപക്ഷേ പരിശ്രമിക്കും, എന്നാല് ദൈവം മറന്നുക്കളഞ്ഞ ഒരു പാപത്തെ നിങ്ങള് ഓര്ക്കേണ്ടതില്ലയെന്ന് പരിശുദ്ധാത്മാവ് നിങ്ങളെ ഓര്മ്മിപ്പിക്കുന്നു.
"എന്റെ നിമിത്തം ഞാൻ, ഞാൻ തന്നെ, നിന്റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു; നിന്റെ പാപങ്ങളെ ഞാൻ ഓർക്കയുമില്ല". (യെശയ്യാവ് 43:25).
4. അതിനെ മാറ്റിസ്ഥാപിക്കുക.
പഴയ ചിത്രങ്ങള് പുതിയ ചിത്രങ്ങളായി മാറ്റി നിര്മ്മിക്കുവാന് സാധിക്കും. പുതിയ ഓര്മ്മകള് ഉണ്ടാക്കുക. പുതിയ ബന്ധങ്ങള് പണിയുക. നിങ്ങളുടെ കഴിഞ്ഞക്കാലങ്ങളെ നിങ്ങള് പുറകില് വിടുമ്പോള് നിങ്ങളുടെ ജീവിതത്തില് ഉറച്ചുനില്ക്കുവാന് നോക്കുക. ലളിതമായ എന്നാല് ശക്തിയുള്ള ഈ മാതൃക ആയിരക്കണക്കിനു സ്ത്രീ പുരുഷന്മാര് പിന്തുടരുകയും ക്രിസ്തുവിലുള്ള വിശ്വാസത്തില് കൂടി സ്വാതന്ത്ര്യവും വിടുതലും അനുഭവിക്കയും ചെയ്തിട്ടുണ്ട്. ഇപ്പോള് ഇത് നിങ്ങളുടെ സമയമാണ്. നിങ്ങള് ഒരു കൊച്ചുകുട്ടിയായിരിക്കുമ്പോഴോ അഥവാ ഒരു കൌമാരക്കാരന് ആയിരിക്കുമ്പോഴോ മുതല് നിങ്ങള് ശത്രുവിന്റെ ലക്ഷ്യമായി അവനാല് അടയാളപ്പെടുത്തപ്പെട്ടവര് ആയിരിക്കാം. ക്രിസ്തു കാരാഗൃഹ വാതിലുകള് തുറന്നിട്ടുണ്ട്. എന്നാല് തുറക്കപ്പെട്ട വാതിലില് കൂടി നിങ്ങള് നടക്കേണ്ടത് ആവശ്യമാണ്.
പ്രാര്ത്ഥന
പിതാവേ, യേശുവിന്റെ നാമത്തില്, എനിക്ക് അങ്ങയിലുള്ള പ്രത്യാശയ്ക്കായി ഞാന് അങ്ങേയ്ക്ക് നന്ദി പറയുന്നു. ഞാന് അങ്ങയുടെ മുമ്പാകെ കടന്നുവരുന്നു, എന്റെ ബലഹീനതകളും പ്രയാസങ്ങളും ഞാന് അംഗീകരിക്കുന്നു. അങ്ങയുടെ ശസ്ത്രക്രിയ എന്റെമേല് അങ്ങ് നടത്തേണ്ടതിനു ഞാന് എന്റെ മുറിവുകളെ അങ്ങയുടെ മുമ്പാകെ തുറന്നുകാട്ടുന്നു. അങ്ങയുടെ കരം എന്റെ ആത്മാവിനെ പുനഃസ്ഥാപിക്കയും എന്നെ വീണ്ടും പൂര്ണ്ണനാക്കയും ചെയ്യണമെന്ന് ഞാന് പ്രാര്ത്ഥിക്കുന്നു. യേശുവിന്റെ നാമത്തില്. ആമേന്.
Join our WhatsApp Channel
Most Read
● മറക്കുന്നതിലെ അപകടങ്ങള്● പുതിയ നിങ്ങള്
● ജീവിതത്തിന്റെ വലിയ കല്ലുകളെ തിരിച്ചറിയുകയും മുന്ഗണന നല്കുകയും ചെയ്യുക
● സുവിശേഷം പ്രചരിപ്പിക്കുക
● നിങ്ങള് ഒരു യുദ്ധത്തില് ആയിരിക്കുമ്പോള്: ഉള്ക്കാഴ്ചകള്
● സുവിശേഷം അറിയിക്കുന്നവര്
● ദിവസം 07: 40 ദിവസ ഉപവാസവും പ്രാര്ത്ഥനയും
അഭിപ്രായങ്ങള്