അനുദിന മന്ന
1
0
989
ശപഥാർപ്പിത വസ്തുക്കള എടുത്തുകൊണ്ട് പോകുക
Thursday, 9th of February 2023
Categories :
വിടുതല്‍ (Deliverance)
എന്നാൽ നിങ്ങൾ ശപഥം ചെയ്തിരിക്കെ ശപഥാർപ്പിതത്തിൽ വല്ലതും എടുത്തിട്ട്യി സ്രായേൽപാളയത്തിനു ശാപവും അനർഥവും വരുത്താതിരിക്കേണ്ടതിന് ശപഥാർപ്പിതമായ വസ്തുവൊന്നും തൊടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. (യോശുവ 6:18).
ഒരിക്കല്‍ ഒരു മനുഷ്യന് എന്നെ സമീപിച്ച് വിചിത്രമായ ഒരു സംഭവം എന്നോടു പങ്കുവെച്ചു. അദ്ദേഹം പുതിയൊരു വീട്ടിലേക്ക് താമസം മാറി, എന്നാല്‍ അസാധാരണമായ അമാനുഷീകമായ ചില വെളിപ്പെടലുകള്‍ അവിടെ നടക്കുന്നു. അവനും അവന്റെ ഭാര്യയ്ക്കും സമയാസമയങ്ങളില്‍ വിചിത്രമായാതെന്തോ തോന്നി, ഒരു പ്രെത്യേക മുറിയില്‍ നിന്നും പൈശാചീക ശക്തി വരുന്നതുപോലെ അനുഭപ്പെട്ടു. പല സന്ദര്‍ഭങ്ങളിലും, ഒരു നിഴല്‍രൂപം, ഒരു നീരാവിപോലെ, ആ മുറിയുടെ അങ്ങോട്ടും ഇങ്ങോട്ടും ബദ്ധപ്പെട്ടു പോകുന്നതായി അവര്‍ രണ്ടുപേരും കാണുവാന്‍ ഇടയായി. അവരുടെ മകനും മകളും അതേ രീതിയിലുള്ള ശബ്ദം കേട്ടു, ഇത് ആ കാര്യം എന്റെ അടുക്കല്‍ പ്രാര്‍ത്ഥനയ്ക്കായി കൊണ്ടുവന്നപ്പോള്‍ മുതലായിരുന്നു.
പെട്ടെന്ന് അവന് എന്നോടു മരത്തിന്റെ ഒരു പുരാവസ്തുവിനെ സംബന്ധിച്ചു പറയുകയുണ്ടായി, അത് അനേക വര്‍ഷങ്ങള്‍ പഴക്കമുള്ളതും അവര്‍ വിദേശത്ത് ഒരു യാത്ര നടത്തിയ സമയത്ത് അവിടുന്ന്വാ ങ്ങിച്ചതുമായിരുന്നു. അതിന്റെ കാലപഴക്കവും മനോഹാരിതയും നിമിത്തമാണ് അവന് അത് വാങ്ങിയത്. ആഫ്രിക്കയിലെ ഒരു പ്രെത്യേക ഗോത്രവിഭാഗം പൈശാചീകമായ ആചാരങ്ങള്‍ക്കായി ഈ പുരാവസ്തുവിനെ എങ്ങനെ ഉപയോഗിച്ചിരുന്നുവെന്നും, അതാകാം ദുരാത്മാവിനെ അവിടേക്ക് ആകര്‍ഷിച്ചതെന്നും ഞാന്‍ അദ്ദേഹത്തോട് വിവരിക്കുകയുണ്ടായി.
ഭവനങ്ങളില്‍ ഒരു പഴുത് കണ്ടെത്തുവാന്‍വേണ്ടി പിശാച് എപ്പോഴും പരിശ്രമിക്കുകയാണ് അങ്ങനെ അവനു അകത്തു നുഴഞ്ഞുക്കയറാന് ഒരു അവസരം ഉണ്ടാകും. വളരെ നിഷ്കളങ്കതയോടെ ഒരു കലാസൃഷ്ടിവാങ്ങിക്കുന്നു, അത് പിന്നീട് കഴുത്തില്‍ ഒരു കുരുക്കായി മാറുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാവുന്നതാണ്. ഒരു അപ്പാര്‍ട്ട്മെന്റ് വാടകയ്ക്ക് എടുക്കുന്നതും, അത് നിങ്ങളുടെ ഭവനത്തിലെ സമാധാനം അപഹരിക്കുന്നതും ഒന്ന് ചിന്തിച്ചുനോക്കുക. ഇതെല്ലാം പിശാചിന്റെ തന്ത്രങ്ങളാകുന്നു. നിങ്ങളുടെ ഭവനവും ചില സാത്താന്യ ശക്തികളുടെ ആക്രമണത്തില്‍ ആയിരിക്കുന്ന അതേ സാഹചര്യത്തിലാണോ നിങ്ങളും ആയിരിക്കുന്നത്, ആ കാരണത്തില്‍ വിരല്‍ വെക്കുവാന്‍ കഴിയാത്ത നിലയിലാണ് നിങ്ങള്‍ എന്ന് തോന്നുന്നുവോ? അഥവാ നിങ്ങളുടെ ഭവനത്തിലെ സമാധാനം നിങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നുവോ, നിങ്ങള്‍ നിങ്ങളുടെ ഭാര്യയില്‍ കുറ്റം കണ്ടെത്തുന്നുവോ?
മത്തായി 13:24-30 വരെ യേശു സമാനമായ ഒരു ഉപമ പറഞ്ഞിരിക്കുന്നു. വേദപുസ്തകം പറയുന്നു, "അവൻ മറ്റൊരു ഉപമ അവർക്കു പറഞ്ഞു കൊടുത്തു: സ്വർഗരാജ്യം ഒരു മനുഷ്യൻ തന്റെ നിലത്തു നല്ല വിത്തു വിതച്ചതിനോടു സദൃശമാകുന്നു. മനുഷ്യർ ഉറങ്ങുമ്പോൾ അവന്റെ ശത്രു വന്ന്, കോതമ്പിന്റെ ഇടയിൽ കള വിതച്ചു പൊയ്ക്കളഞ്ഞു. ഞാറു വളർന്നു കതിരായപ്പോൾ കളയും കാണായ്വന്നു. അപ്പോൾ വീട്ടുടയവന്റെ ദാസന്മാർ അവന്റെ അടുക്കൽ ചെന്ന്: യജമാനനേ, വയലിൽ നല്ല വിത്തല്ലയോ വിതച്ചത്? പിന്നെ കള എവിടെനിന്നു വന്നു എന്നു ചോദിച്ചു. ഇതു ശത്രു ചെയ്തതാകുന്നു എന്ന് അവൻ അവരോടു പറഞ്ഞു. ഞങ്ങൾ പോയി അതുപറിച്ചുകൂട്ടുവാൻ സമ്മതമുണ്ടോ എന്നു ദാസന്മാർ അവനോടു ചോദിച്ചു. അതിന് അവൻ: ഇല്ല, പക്ഷേ കള പറിക്കുമ്പോൾ കോതമ്പുംകൂടെ പിഴുതുപോകും. രണ്ടും കൂടെ കൊയ്ത്തോളം വളരട്ടെ; കൊയ്ത്തുകാലത്തു ഞാൻ കൊയ്യുന്നവരോടു മുമ്പേ കള പറിച്ചുകൂട്ടി ചുട്ടുകളയേണ്ടതിനു കെട്ടുകളായി കെട്ടുവാനും കോതമ്പ് എന്റെ കളപ്പുരയിൽ കൂട്ടി വയ്പാനും കല്പിക്കും എന്നു പറഞ്ഞു".
ദാസന്മാര് സത്യത്തില്‍ നല്ല വിത്താണ് വിതച്ചത്, എന്നാല്‍ എന്തോ ഒന്ന് തെറ്റായി സംഭവിച്ചു. വിത്തിനെ നശിപ്പിക്കുവാന്‍ വേണ്ടി ഒരു ശത്രു കടന്നുവന്നു. യേശു ഇപ്രകാരം ഊന്നിപറഞ്ഞിരിക്കുന്നു, "ഇതു ഒരു ശത്രു ചെയ്തതാകുന്നു". നിങ്ങളുടെ ഭവനത്തിലും ശത്രു ഒരു ശപഥാർപ്പിത വസ്തു കൊണ്ടുവന്നു വിതച്ചിട്ടുണ്ടാകാം. ദൈവത്തിന്റെ ആത്മാവില്‍ നിന്നും വ്യത്യസ്തമായ ഒരു വിചിത്ര ആത്മാവിനാല്‍ ശത്രു നിങ്ങളുടെ ഭവനത്തില്‍ നുഴഞ്ഞുക്കയറിയിരിക്കുന്നു. അതേ, നിങ്ങള്‍ നിഷ്കളങ്കതയോടുകൂടി ആ വീട് വാങ്ങിച്ചിരിക്കുന്നു, പവിത്രമായ ഉദ്ദേശങ്ങളോട് കൂടിയാണ് ആ ജോലിക്കായി നിങ്ങള്‍ അപേക്ഷിച്ചത് എന്നതില്‍ സംശയം ഒന്നുമില്ല, എന്നാല്‍ പ്രശ്നങ്ങളുടെ പിന്പില് ഒരു ശത്രുവുണ്ട്.
യേശു നല്കുന്ന പരിഹാരം ഇതാണ്, നാം ശത്രുവിന്റെ പ്രവര്‍ത്തികളെ എടുത്തു കത്തിച്ചുക്കളയണം. നിങ്ങളുടെ കുടുംബജീവിതത്തിലെ ശപിക്കപ്പെട്ട കാര്യമായി ദൈവം കാണിച്ചുതന്നിരിക്കുന്നത് എന്താണ്? നിങ്ങളുടെ കുടുംബത്തില്‍ ശാപത്തിനു കാരണമായി ദൈവം ചൂണ്ടികാണിക്കുന്ന കാര്യങ്ങള്‍ എന്താണ്? അത് എടുക്കുവാനും, ബന്ധിക്കുവാനും, കത്തിക്കുവാനുമുള്ള സമയമാണിത്. ശത്രു നിങ്ങളുടെ സന്തോഷവും സമാധാനവും അപഹരിക്കുന്നത് നോക്കിനില്ക്കുവാന് ഇനിയും നിങ്ങള്‍ അനുവദിക്കരുത്. നിങ്ങളുടെ ഭവനത്തില്‍ നിന്നും ആ ശാപത്തിനു കാരണമായ വിഷയങ്ങള്‍ വിട്ടുപോകേണ്ടതിനു വേണ്ടി ഒരു പോരാട്ടം ആരംഭിക്കുവാനുള്ള സമയമാണിത്. നിങ്ങള്‍ക്ക് ആവശ്യമില്ലാത്തത്, നിങ്ങള്‍ കണ്ടുകൊണ്ടിരിക്കരുത്.
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്റെ നാമത്തില്‍, അവിടുന്ന് എന്റെ ഭവനത്തിലേക്ക് കൊണ്ടുവരുന്ന സ്വാതന്ത്ര്യത്തിനായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. എന്റെ കുടുംബത്തിലുള്ള അങ്ങയുടെ കൃപയ്ക്കും കരുണയ്ക്കുമായി അങ്ങേയ്ക്ക് നന്ദി. ഞങ്ങളുടെ സന്തോഷത്തെ അപഹരിക്കുവാനും ഞങ്ങളെ പീഢിപ്പിക്കുവാനും വേണ്ടി ശത്രു ഉപയോഗിക്കുന്ന ശാപകാരണമായ കാര്യങ്ങളെ കാണുവാന്‍ തക്കവണ്ണം അങ്ങ് ഞങ്ങളുടെ കണ്ണുകളെ തുറക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്റെ കുടുംബം സത്യത്തില്‍ സ്വതന്ത്രമായിരിക്കുന്നുവെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു. യേശുവിന്റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel

Most Read
● നിങ്ങളുടെ ജോലി സംബന്ധിച്ചുള്ള ഒരു രഹസ്യം● യേശുവിനെ കാണുവാന്‍ ആഗ്രഹിക്കുക
● അസൂയയുടെ ആത്മാവിനെ അതിജീവിക്കുക
● സ്തുതികളിന്മേലാണ് ദൈവം വസിക്കുന്നത്.
● പണം സ്വഭാവത്തെ വര്‍ണ്ണിക്കുന്നു
● നിങ്ങളുടെ ആശ്വാസ മേഖലയില്‍നിന്ന് പുറത്തുവരിക
● എല്‍-ഷദ്ദായിയായ ദൈവം
അഭിപ്രായങ്ങള്‍