അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിനു പ്രത്യക്ഷനായി അവനോട്: "ഞാൻ സർവശക്തിയുള്ള ദൈവം ആകുന്നു; നീ എന്‍റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക. എനിക്കും നിനക്കും മധ്യേ ഞാൻ എന്‍റെ നിയമം സ്ഥാപിക്കും; നിന്നെ അധികമധികമായി വർധിപ്പിക്കും എന്ന് അരുളിച്ചെയ്തു". (ഉല്പത്തി 17:1-2).
ദൈവം അബ്രഹാമുമായി തന്‍റെ നിയമത്തെ ഉറപ്പിച്ചു. മുന്‍പ് മാനവകുലത്തിനു അജ്ഞാതമായിരുന്ന ഒരു പുതിയ പേരിനാല്‍ യഹോവ അബ്രഹാമിനു തന്നെത്തന്നെ പരിചയപ്പെടുത്തുന്നു.
"സര്‍വ്വശക്തിയുള്ള ദൈവം" എന്ന പേരിന്‍റെ എബ്രായ ഭാഷയിലെ പ്രയോഗം എല്‍-ഷദ്ദായി എന്നാകുന്നു. എല്‍ എന്ന പദത്തിന്‍റെ അര്‍ത്ഥം "ബലം അഥവാ ശക്തി" എന്നാണ്. ഷദ്ദായി എന്ന വാക്കിന്‍റെ അര്‍ത്ഥം "പോഷിപ്പിക്കുന്നവന്‍ അല്ലെങ്കില്‍ പരിപാലിക്കുന്നവന്‍"
എന്നൊക്കെയാകുന്നു. ഷദ്ദായി എന്നത് ഒരു സ്ത്രീലിംഗ പ്രയോഗമുള്ള പദമാണ്. ദൈവം അബ്രഹാമിനു ഇത് വെളിപ്പെടുത്തികൊണ്ട് പറയുന്നു, "വരുവാനുള്ള കാലത്ത് ഒരു മാതാവ് തന്‍റെ പൈതലിനായി കരുതുന്നതുപോലെ, ഞാന്‍ നിനക്കായി പൂര്‍ണ്ണമായി കരുതുന്നവന്‍ ആയിരിക്കും". നമ്മില്‍ ഭൂരിഭാഗം പേരും സര്‍വ്വശക്തിയുള്ള ദൈവത്തെ ബലവും ശക്തിയുമുള്ളവനായി കാണുന്നു, എന്നാല്‍ ഇന്നത്തെ വേദഭാഗം (ഉല്പത്തി 17:1-2)
പറയുന്നുദൈവം സ്നേഹമുള്ള ഒരു അമ്മയെപോലെയാകുന്നു (സത്യത്തില്‍, ഒരു മാതാവിനു ആകുവാന്‍ കഴിയുന്നതിലും അധികമാകുന്നു).
ഒരു മാതാവിന് തന്‍റെ മക്കളോടുള്ള സ്നേഹവും കരുതലും അവരില്‍ വൈകാരീകമായ സ്ഥിരതയും ആരോഗ്യപരമായ ആത്മവിശ്വാസവും വളര്‍ത്തുവാന്‍ ഇടയാകും. ഈ മഹാവ്യാധിയുടെ സമയത്ത്, നിങ്ങളില്‍ ചിലര്‍ക്ക് നിങ്ങളുടെ പ്രിയപ്പെട്ടവരെയോ അഥവാ ജോലിയോ, ബിസിനസ്സോ പോലെയുള്ള വിലയേറിയത് പലതും നഷ്ടപ്പെട്ടു കാണുമായിരിക്കാം. കഴിഞ്ഞ കാലങ്ങളിലെ മുറിവുകള്‍ എല്ലാം ഉണക്കുവാന്‍, നിങ്ങളുടെ ഹൃദയത്തെ പുനഃസ്ഥാപിക്കുവാന്‍, നിങ്ങളുടെ ആത്മാവിലുള്ള ഏതെങ്കിലും വൈകാരീകമായ ശൂന്യതകളെ നികത്തുവാന്‍ ദൈവ സ്നേഹത്തിനു കഴിയും.
ഇത് അറിയുക, ഇന്ന് നിങ്ങള്‍ കടന്നുപോകുന്ന സാഹചര്യം എന്തുമാകട്ടെ, ദൈവം എല്‍-ഷദ്ദായിയാകുന്നു - സകലവും നിര്‍വ്വഹിക്കുന്നവനായ ദൈവം എന്ന സത്യത്തില്‍ നിങ്ങള്‍ മുറുകെ പിടിക്കുക. നിങ്ങള്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ദൈവം കൂടെയുണ്ട്. "യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ?" (ഉല്പത്തി 18:14).
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീയ വളർച്ച
"എനിക്ക് 'സര്‍വ്വശക്തിയുള്ള ദൈവത്തെ' അറിയാം, ഞാന്‍ അവന്‍റെ മുമ്പാകെ നടക്കും, ഞാന്‍ പൂര്‍ണ്ണതയിലേക്ക് മുന്നേറികൊണ്ടിരിക്കയാകുന്നു".
കുടുംബ രക്ഷ
വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, എന്റെ കുടുംബത്തിലെ ഓരോ അംഗത്തിനും എങ്ങനെ ശുശ്രൂഷ ചെയ്യണമെന്ന് പ്രത്യേകം കാണിച്ചുതരൂ. കർത്താവേ, എന്നെ ശക്തനാക്കണമേ. ശരിയായ നിമിഷത്തിൽ നിങ്ങളെ കുറിച്ച് പങ്കിടാനുള്ള അവസരങ്ങൾ വെളിപ്പെടുത്തുക. യേശുവിന്റെ നാമത്തിൽ. ആമേൻ.
സാമ്പത്തിക മുന്നേറ്റം
ഞാൻ വിതച്ച എല്ലാ വിത്തും യഹോവ ഓർക്കും. അതിനാൽ, എന്റെ ജീവിതത്തിലെ അസാധ്യമായ എല്ലാ സാഹചര്യങ്ങളും കർത്താവ് വഴിതിരിച്ചുവിടും. യേശുവിന്റെ നാമത്തിൽ.
കെഎസ്എം പള്ളി
പിതാവേ, യേശുവിന്റെ നാമത്തിൽ, എല്ലാ ചൊവ്വ/വ്യാഴം, ശനി ദിവസങ്ങളിലും ആയിരങ്ങൾ കെഎസ്‌എം തത്സമയ പ്രക്ഷേപണത്തിലേക്ക് ട്യൂൺ ചെയ്യണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അവരെയും അവരുടെ കുടുംബങ്ങളെയും അങ്ങയുടെ നേർക്ക് നീ തിരിച്ചുവിടേണമേ. നിങ്ങളുടെ അത്ഭുതങ്ങൾ അവർ അനുഭവിക്കട്ടെ. നിന്റെ നാമം മഹത്വപ്പെടുകയും മഹത്വപ്പെടുകയും ചെയ്യപ്പെടേണ്ടതിന് അവരെ സാക്ഷ്യപ്പെടുത്തേണമേ.
രാഷ്ട്രം
പിതാവേ, യേശുവിന്റെ നാമത്തിൽ, ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും സംസ്ഥാനങ്ങളിലുമുള്ള ജനങ്ങളുടെ ഹൃദയങ്ങൾ അങ്ങയിലേക്ക് തിരിയണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അവർ തങ്ങളുടെ പാപങ്ങളെക്കുറിച്ച് അനുതപിക്കുകയും യേശുവിനെ തങ്ങളുടെ കർത്താവും രക്ഷകനുമാണെന്ന് ഏറ്റുപറയുകയും ചെയ്യും.
Join our WhatsApp Channel
Most Read
● മാറ്റത്തിനുള്ള തടസ്സങ്ങള്● അന്വേഷണത്തിന്റെയും കണ്ടെത്തലിന്റെയും കഥ
● അപകീര്ത്തിപ്പെടുത്തുന്ന പാപത്തിനു ആശ്ചര്യകരമായ കൃപ ആവശ്യമാകുന്നു
● യൂദയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള് - 3
● ദിവസം 11 : 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ദിവസം 21: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ജീവിതത്തിന്റെ മുന്നറിയിപ്പുകളെ ഗൌനിക്കുക
അഭിപ്രായങ്ങള്‍