അനുദിന മന്ന
യബ്ബേസിന്‍റെ പ്രാര്‍ത്ഥന
Thursday, 15th of February 2024
1
0
601
Categories :
ജബസിൻ്റെ പ്രാർത്ഥന (Prayer of Jabez)
പ്രാര്‍ത്ഥന (Prayer)
യബ്ബേസ് യെഹൂദാ ഗോത്രത്തില്‍ നിന്നുള്ളവന്‍ ആയിരുന്നു (യെഹൂദാ എന്നാല്‍ "സ്തുതി" എന്നര്‍ത്ഥം). നമുക്ക് യബ്ബേസിനെ സംബന്ധിച്ച് കൂടുതല്‍ ഒന്നും അറിയുകയില്ല കാരണം വേദപുസ്തകം മുഴുവനിലും ആയി അവനെകുറിച്ച് ഒരു പരാമര്‍ശം മാത്രമേ കാണുന്നുള്ളൂ : 1 ദിനവൃത്താന്തം 4:9-10.
യബ്ബേസ് യിസ്രായേലിന്‍റെ ദൈവത്തോട്: "നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ച് എന്‍റെ അതിര്‍ വിസ്താരമാക്കുകയും നിന്‍റെ കൈ എന്നോടുകൂടെ ഇരുന്ന് അനര്‍ത്ഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്‌താല്‍ കൊള്ളായിരുന്നു എന്ന് അപേക്ഷിച്ചു. അവന്‍ അപേക്ഷിച്ചതിനെ ദൈവം അവനു നല്‍കി". (1 ദിനവൃത്താന്തം 4:10).
ഇന്ന് യബ്ബേസിന്‍റെ അത്ഭുതകരമായ പ്രാര്‍ത്ഥന നമുക്ക് നോക്കാം. നിങ്ങള്‍ക്കും, ഈ പ്രാര്‍ത്ഥന നിങ്ങളുടെ പ്രാര്‍ത്ഥനയാകുന്ന ആയുധശാലയില്‍ ഉള്‍പ്പെടുത്താന്‍ കഴിയും. നിങ്ങളുടെ പ്രിയമുള്ളവരെയും ഇത് പഠിപ്പിക്കുക.
അപേക്ഷ #1
"നീ എന്നെ നിശ്ചയമായി അനുഗ്രഹിക്കണം"
ചിലര്‍ പറയുന്നുണ്ടാകും, "ഞാന്‍ അനുഗ്രഹിക്കപ്പെട്ടു കഴിഞ്ഞു" എന്ന്, ശരി എന്നാല്‍ യാഥാര്‍ത്ഥ്യം എന്നത് അനുഗ്രഹത്തിന് പല പടികള്‍ ഉണ്ട് എന്നതാണ്. നിങ്ങള്‍ക്ക് അനുഗ്രഹം പ്രാപിക്കാന്‍ സാധിക്കും, നിങ്ങള്‍ നിശ്ചയമായും അനുഗ്രഹം പ്രാപിക്കും.
അനുഗ്രഹം എന്ന പദം 'ബറാക്ക്' എന്ന എബ്രായ വാക്കില്‍ നിന്നും വന്നതാണ്, അതിന്‍റെ അര്‍ത്ഥം വിജയത്തിനായി ശക്തീകരിക്കപ്പെട്ടവര്‍ എന്നതാണ്. യബ്ബേസ് പറയുന്നത്, "എന്‍റെ ദൈവമേ വിജയത്തിനായി എന്നെ ശക്തീകരിക്കേണമേ". യഹോവയുടെ അനുഗ്രഹത്താലാണ് ഒരുവന്‍ സമ്പന്നന്‍ ആകുന്നത്,ദൈവം അതിനോട് ഒരു ദോഷവും കൂട്ടുന്നില്ല. (സദൃശ്യവാക്യങ്ങള്‍ 10:22). ദൈവം നിങ്ങളെ അനുഗ്രഹിക്കുവാന്‍ തീരുമാനിച്ചാല്‍, പ്രതിരോധമോ തടസ്സങ്ങളോ ഒന്നും തന്നെ കാര്യമാക്കേണ്ടതില്ല.
അപേക്ഷ #2
എന്‍റെ അതിര്‍ വിസ്താരമാക്കണം
യബ്ബേസ് സ്വാധീനതയുടെ വിശാലമായ ഒരു മേഖലയ്ക്കായി അപേക്ഷിക്കുന്നു.
അങ്ങനെയുള്ള പ്രാര്‍ത്ഥനകള്‍ നിങ്ങള്‍ സ്വപ്നം പോലും കാണാത്ത മേഖലകളിലേക്ക് നിങ്ങളെ കൊണ്ടുപോകുവാന്‍ ഇടയാകും.
അപേക്ഷ #3
നിന്‍റെ കൈ എന്നോടുകൂടെ ഇരിക്കണം
പുറപ്പാട് 8:16-19 നിങ്ങള്‍ വായിക്കുമെങ്കില്‍, ദൈവം മിസ്രയിമില്‍ പേന്‍ ബാധ അയച്ചപ്പോള്‍, മന്ത്രവാദികള്‍ക്ക് ദൈവ ശക്തിയുടെ തെറ്റായ പകര്‍പ്പ് കാണിക്കുവാന്‍ കഴിഞ്ഞില്ല. അവര്‍ പരാജയം അംഗീകരിച്ചുകൊണ്ട് ഫറവോനോടു പറഞ്ഞു, "ഇതു ദൈവത്തിന്‍റെ വിരല്‍ ആകുന്നു" എന്ന്.
വളരെ രസകരമായ കാര്യം എന്നത് മന്ത്രവാദികള്‍ ആ പ്രകടനത്തെ 'ദൈവത്തിന്‍റെ വിരല്‍' എന്നു വിളിച്ചു എന്നുള്ളതാണ്. മിസ്രയിമിലെ സകല മന്ത്രവാദികളുടെയും ക്ഷുദ്രവിദ്യയെ അവസാനിപ്പിക്കുവാന്‍ ദൈവത്തിനു കഴിഞ്ഞു എങ്കില്‍, ദൈവത്തിന്‍റെ കൈ നമ്മുടെമേല്‍ ഉണ്ടെങ്കില്‍ എത്രയോ ശക്തിയേറിയ കാര്യങ്ങള്‍ നിങ്ങളിലൂടെ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും എന്ന് സങ്കല്‍പ്പിച്ചു നോക്കുക.
"എന്നാല്‍ യഹോവയുടെ കൈ എലിയാവിന്മേല്‍ വന്നു; അവന്‍ അര മുറുക്കിയും കൊണ്ടു യിസ്രായേലില്‍ എത്തുംവരെ ആഹാബിനു മുമ്പായി ഓടി". (1 രാജാക്കന്മാര്‍ 18:46)
ദൈവത്തിന്‍റെ കൈ ദൈവത്തിന്‍റെ ശക്തി ആകുന്നു. അസാധ്യമായ മേഖലകളെ സാധ്യതയിലേക്ക് അത് കൊണ്ടുവരും (ലൂക്കോസ് 1:33).
നിങ്ങള്‍ക്ക് മുമ്പായി പോയ ഓരോ മത്സരികളെയും നിങ്ങള്‍ മറികടക്കും എന്നു ഞാന്‍ പ്രവചിച്ചു പറയുന്നു. ദൈവത്തിന്‍റെ കൈ നിങ്ങളുടെ മേല്‍ ആവസിക്കുകയും നിങ്ങള്‍ക്ക് വേഗത നല്‍കുകയും ചെയ്യും. മറ്റുള്ളവര്‍ക്കു വര്‍ഷങ്ങള്‍ എടുത്ത കാര്യത്തിന് നിങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം മതിയാകും.
അപേക്ഷ #4
അനര്‍ത്ഥത്തില്‍ നിന്നും എന്നെ കാക്കണം
ഇവിടെ യബ്ബേസിന്‍റെ പ്രാര്‍ത്ഥനയെ കര്‍ത്താവിന്‍റെ പ്രാര്‍ത്ഥനയുമായി നമുക്ക് താരതമ്യം ചെയ്യുവാന്‍ സാധിക്കും, "ഞങ്ങളെ പരീക്ഷയില്‍ കടത്താതെ ദുഷ്ടങ്കല്‍നിന്നു ഞങ്ങളെ വിടുവിക്കേണമേ" (മത്തായി 6:13).
അപേക്ഷ #5
എനിക്ക് വ്യസനകാരണമായി തീരാതവണ്ണം!
ജീവിതത്തില്‍, രണ്ടു തരത്തിലുള്ള ആളുകളുമായാണ് നിങ്ങള്‍ക്ക് കൂടിക്കാഴ്ച നടത്തേണ്ടതായി വരിക; ഒരു വ്യക്തി ഒന്നുകില്‍ ഒരു പരിശോധന ആയിരിക്കും അല്ലെങ്കില്‍ ഒരു അനുഗ്രഹം ആയിരിക്കും.
നിഷ്പക്ഷമായ വ്യക്തി ഇല്ല.
യബ്ബേസ് താന്‍ എല്ലാവര്‍ക്കും ഒരു വേദനയല്ല ഒരു അനുഗ്രഹം ആയിരിക്കണം എന്ന് അവന്‍ പ്രാര്‍ത്ഥിച്ചു. അനുഗ്രഹിക്കപ്പെട്ടാല്‍ മാത്രം മതി എന്ന് കരുതരുത്; നാം ഒരു അനുഗ്രഹമായി മാറുകയും വേണം.
നാം ദൈവരാജ്യ കേന്ദ്രീകൃതമായ പ്രാര്‍ത്ഥന, ദൈവഹിതം അനുസരിച്ചുള്ളതായ പ്രാര്‍ത്ഥന, ദൈവവചനം അടിസ്ഥാനമായുള്ള പ്രാര്‍ത്ഥന പ്രാര്‍ത്ഥിക്കുമ്പോള്‍ നമുക്ക് വേഗത്തിലുള്ള മറുപടി പ്രതീക്ഷിക്കാന്‍ സാധിക്കും. വചനം പറയുന്നു, "അവന്‍ അപേക്ഷിച്ചതിനെ ദൈവം അവനു നല്‍കി". (1 ദിനവൃത്താന്തം 4:10).
ഏറ്റുപറച്ചില്‍
[നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നേടത്തോളം പ്രാവശ്യം ഈ ഏറ്റുപറച്ചില്‍ നടത്തുക. ഓര്‍ക്കുക നിങ്ങള്‍ ഏറ്റുപറയുന്നത് നിങ്ങള്‍ അവകാശമാക്കും].
1. ഞാന്‍ വിജയിക്കുവാനായി ശക്തീകരിക്കപ്പെട്ടിരിക്കുന്നു യേശുവിന്‍റെ നാമത്തില്‍.
2. മറ്റുള്ളവര്‍ പരാജയപ്പെടുന്ന സ്ഥലത്ത് ഞാന്‍ വിജയിക്കും യേശുവിന്‍റെ നാമത്തില്‍.
3. മറ്റുളവര്‍ തിരസ്കരിക്കപ്പെടുന്നിടത്തു ഞാന്‍ അംഗീകരിക്കപ്പെടും യേശുവിന്‍റെ നാമത്തില്‍.
4. മറ്റുള്ളവരെ സഹിക്കേണ്ടതായി വരുന്നിടത്ത് എന്നെ ആനന്ദത്തോടെ സ്വീകരിക്കും യേശുവിന്‍റെ നാമത്തില്‍.
5. മറ്റുള്ളവര്‍ വിധിക്കപ്പെടുന്ന സ്ഥാനത്ത് ഞാന്‍ നീതികരിക്കപ്പെടും യേശുവിന്‍റെ നാമത്തില്‍.
6. ഞാന്‍ പോകുന്നിടത്തെല്ലാം യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ഒരു അനുഗ്രഹമാണ്.
Join our WhatsApp Channel
Most Read
● വചനത്തിന്റെ സത്യസന്ധത● പാപകരമായ കോപത്തിന്റെ പാളികളെ അഴിക്കുക
● കാരാഗൃഹത്തിലെ സ്തുതി
● വിശ്വസ്തനായ സാക്ഷി
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #9
● ദിവസം 36: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● രഹസ്യമായ കാര്യങ്ങളെ മനസ്സിലാക്കുക
അഭിപ്രായങ്ങള്‍