അനുദിന മന്ന
അനുസരണമെന്നാല്‍ ഒരു ആത്മീക സദ്ഗുണമാകുന്നു
Friday, 10th of February 2023
1
0
918
Categories :
Deliverance
"ശമൂവേൽ പറഞ്ഞത്: യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവയ്ക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലത്". (1 ശമുവേല്‍ 15:22).
ദൈവത്തിന്റെ കല്പനയോടും നിര്‍ദ്ദേശങ്ങളോടുമുള്ള അനുസരണം നമ്മുടെ ജീവിതത്തില്‍ ദൈവീക അനുഗ്രഹങ്ങള്‍ പ്രപിക്കുവാനുള്ള ചവിട്ടുപടിയാണ്. ഇത് അങ്ങനെയാണെങ്കില്‍, അനുസരണക്കേട് നിശ്ചയമായി ദൈവത്തിന്റെ ശാപത്തിനു കാരണമാകും. അനേക കുടുംബങ്ങളും തങ്ങളുടെ പൂര്‍വ്വപിതാക്കളുടെ ആവര്‍ത്തിച്ചുള്ള അനുസരണക്കേട് നിമിത്തം അങ്ങനെയുള്ള ശാപത്തിന്‍കീഴില്‍ ഇന്ന് ആയിരിക്കുന്നു.
യോശുവ 6:18-19 വരെ വേദപുസ്തകം ഒരു സംഭവം രേഖപ്പെടുത്തിയിരിക്കുന്നു, "എന്നാൽ നിങ്ങൾ ശപഥം ചെയ്തിരിക്കെ ശപഥാർപ്പിതത്തിൽ വല്ലതും എടുത്തിട്ട് യിസ്രായേൽപാളയത്തിനു ശാപവും അനർഥവും വരുത്താതിരിക്കേണ്ടതിന് ശപഥാർപ്പിതമായ വസ്തുവൊന്നും തൊടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. വെള്ളിയും പൊന്നും ഒക്കെയും ചെമ്പും ഇരുമ്പുംകൊണ്ടുള്ള പാത്രങ്ങളും യഹോവയ്ക്കു വിശുദ്ധം; അവ യഹോവയുടെ ഭണ്ഡാരത്തിൽ ചേരേണം".
ശപഥാർപ്പിത വസ്തുക്കള്‍ നിങ്ങളുടെ വാസസ്ഥലത്തേക്ക് കൊണ്ടുവരുന്നത് നിങ്ങളുടെ ആത്മീക വിജയത്തെ മാത്രമല്ല നിങ്ങളുടെ ചുറ്റുപാടുമുള്ളവരുടെ വിജയത്തേയും ബാധിക്കുമെന്നും ഒടുവിലായി അത് നിങ്ങളുടെ ജീവിതംപോലും നഷ്ടപ്പെടുത്തുമെന്നും കണ്ടുപ്പിടിച്ച പുരാതന യിസ്രായേലിലെ ഒരു മനുഷ്യന്റെ ചരിത്രം ഇവിടെ ദൈവവചനത്തില്‍ പരാമര്‍ശിച്ചിരിക്കുന്നു.
യോശുവയും യിസ്രായേല്യരും പിടിച്ചടക്കേണ്ടിയിരുന്ന മുപ്പത്തി ഒന്ന് കനാന്യ പട്ടണങ്ങളില്‍ ആദ്യത്തേതായിരുന്നു യെരിഹോ. അങ്ങനെ, യെരിഹോ ആദ്യഫല പട്ടണമായിരുന്നു. ഈ ജയത്തില്‍ നിന്നും ലഭിച്ച സകല കൊള്ളകളും ആദ്യഫല വഴിപാടായി യഹോവയുടെ സമാഗമനക്കുടാരത്തിന്റെ ഭണ്ഡാരത്തിലേക്ക് കൊണ്ടുവരേണ്ടിയത്ആ യിരുന്നു.
ആദ്യഫലം കര്‍ത്താവിനുള്ളത് ആയിരുന്നു, അത് പിടിച്ചുവെക്കപ്പെട്ടാല്, അനുസരണക്കേട് യിസ്രായേല്‍ പാളയത്തില്‍ മുഴുവനും ഒരു ശാപത്തെ കൊണ്ടുവന്നതുപോലെ, അത് ഒരു ശാപത്തെ കൊണ്ടുവരും.
യെരിഹോവിനെ കീഴടക്കിയപ്പോള്‍, യെഹൂദാ ഗോത്രത്തില്‍ നിന്നുള്ള ഒരുവനായ, ആഖാന്‍, മനോഹരമായ ബാബിലോന്യ മേലങ്കിയും ചില പൊൻകട്ടിയും മറ്റു ചില വിശേഷ വസ്തുക്കളും കണ്ടു മോഹിച്ച് എടുത്തിട്ടു തന്റെ കൂടാരത്തില്‍ മറച്ചുവെച്ചു. അത് ഒരു നിഷ്കളങ്കമായ പ്രവര്‍ത്തിയായി തോന്നാം, ശരിയല്ലേ? ഒരുപക്ഷേ അവനു സാമ്പത്തീകമായ ഒരനുഗ്രഹം ആവശ്യമായിരുന്നു അതുകൊണ്ട് തന്റെ കുടുംബത്തില്‍ ഒരു അഭിവൃദ്ധി കൊണ്ടുവരുവാനുള്ള അവസരമായി ഇതിനെ കണ്ടു. മാത്രമല്ല, യുദ്ധത്തിലെ കൊള്ളകള്‍ സൈന്യത്തിലെ അംഗങ്ങള്‍ക്ക് ലഭിക്കയുമരുത്?
എഴുന്നേറ്റു ശ്രദ്ധിച്ചു കേള്‍ക്കുകയെന്ന് ദൈവം യോശുവയോടു കല്പിച്ചു (യോശുവ 7:10). യിസ്രായേലിന്റെ പരാജയത്തിന്റെ രഹസ്യമായിരുന്ന കാരണത്തെ ദൈവം പിന്നീട് വെളിപ്പെടുത്തി; ആരോ ഒരുവന് ദൈവത്തിന്റെ ഉത്തരവുകള്‍ ലംഘിക്കയും അവരുടെ അവകാശങ്ങളുടെ കൂട്ടത്തില്‍ ചില ശപഥാർപ്പിത വസ്തുക്കള്‍ മറച്ചുവെക്കുകയും ചെയ്തിട്ടുണ്ട്. ആഖാന്റെ പാപങ്ങള്‍ പുറത്തുകൊണ്ടുവരികപ്പെടുകയും, ശപഥാർപ്പിത വസ്തുക്കള്‍ (അവന്റെ കൂടാരത്തില്‍ കുഴിച്ചിട്ടത്) വീട്ടില്‍ നിന്നും എടുത്തുക്കളഞ്ഞപ്പോള് മാത്രമാണ് ശേഷമുള്ള തങ്ങളുടെ ശത്രുക്കളുടെമേല്‍ യിസ്രായേലിനു ജയം കൈവരിക്കുവാന്‍ സാധിച്ചത്. (യോശുവ 7:24-26; 8:1-2 നോക്കുക).
മാതാപിതാക്കള്‍ എന്ന നിലയില്‍ നമ്മെത്തന്നെ പരിശോധിക്കുവാനും നമ്മുടെ കുടുംബത്തിലെ പ്രശ്നങ്ങള്‍ക്ക് നാം കാരണക്കാരല്ല എന്ന് ഉറപ്പുവരുത്തുവാനുമുള്ള നമ്മുടെ സമയമാണിത്. നമ്മുടെ ഭവനത്തിലെ ശാപത്തിന്റെ വഴി നാമല്ലയെന്നു ചിന്തിക്കുവാനും ഉറപ്പുവരുത്തുവാനുമുള്ള സമയമാണിത്. ദൈവം പറയുന്നു ശാപത്തിനു കാരണമായതിനെ എടുത്തുമാറ്റുക.
ദൈവത്തിന്റെ കല്പനകളെ നാം തിരസ്കരിക്കുമ്പോള്‍, നാം ദൈവത്തിന്റെ ശിക്ഷ നമ്മുടെമേല്‍ വരുവാന്‍ ഇടയാക്കുക മാത്രമല്ല മറിച്ച് നമ്മുടെ കുടുംബങ്ങളുടെ മേലും ദൈവക്രോധം ഉറപ്പാക്കുന്നു. ദൈവത്തിനുള്ള ശപഥാർപ്പിത വസ്തുക്കള്‍ ആഖാന്‍ എടുത്തു, ആകയാല്‍ അവന്റെ കുടുംബം മുഴുവനും അതിനായി വില കൊടുക്കേണ്ടി വന്നു. അതുകൊണ്ട് അനുസരണത്തോടെ ദൈവത്തിങ്കലേക്കു തിരിയുവാനുള്ള വിളിയാണിത്. ഒരുപക്ഷേ കഴിഞ്ഞ നാളുകളില്‍ നിങ്ങള്‍ ദൈവത്തോടു അനുസരണക്കേട് കാണിച്ചിട്ടുണ്ടാകാം; ദൈവത്തോടു അതേയെന്നു പറയുവാനുള്ള സമയമിതാണ്.
അതുപോലെ, യിസ്രായേല്‍ അവരുടെ പരാജയത്തിന്റെ കാരണം അനുമാനിച്ചു, അവരുടെ നേതാവായ യോശുവയോടു ദൈവം സംസാരിക്കുന്നതുവരെ അവര്‍ തങ്ങളുടെ യുദ്ധത്തില്‍ പരാജയപ്പെട്ടുകൊണ്ടിരുന്നു. അവരുടെ പരാജയ കാരണത്തിലേക്ക് ദൈവത്തിനു അവനെ നയിക്കേണ്ടതായി വന്നു. അത് ആഖാനാണെന്ന് അപ്പോള്‍ അവര്‍ കണ്ടുപ്പിടിച്ചു. ആ കാരണം തക്കസമയത്ത് അവര്‍ കണ്ടുപ്പിടിച്ചിരുന്നുവെങ്കില് എത്ര പടയാളികള്‍ ജീവനോടെയിരിക്കുമായിരുന്നു എന്ന് സങ്കല്പ്പിച്ചുനോക്കുക.
ദൈവത്തിങ്കലേക്കു തിരിയുവാനുള്ള സമയമാണിത്. നിങ്ങളുടെ ഭവനത്തിലെ വെല്ലുവിളികള്‍ക്ക് കാരണം നിങ്ങള്‍ക്ക് അറിയാവുന്ന ചിലതാണെന്ന് അനുമാനിക്കരുത്; ദൈവത്തോടു ചോദിക്കുക. നിങ്ങളുടെ കുടുംബം അത് എവിടെയാണ് നഷ്ടപ്പെടുത്തിയിരിക്കുന്നതെന്ന് ദൈവം നിങ്ങളെ നയിക്കയും കാണിച്ചുതരികയും ചെയ്യട്ടെ. നിങ്ങള്‍ അനുസരണക്കേട് കാണിക്കുന്ന പ്രമാണങ്ങള്‍ ദൈവം നിങ്ങള്‍ക്ക് വെളിപ്പെടുത്തിതരട്ടെ. കുറച്ചുകാലങ്ങള്‍ നിങ്ങള്‍ അത് അനുമാനിച്ചു, എന്നിട്ടും ഒരു മാറ്റവും ഉണ്ടായില്ല; ദൈവത്തിന്റെ മുമ്പാകെ നമ്മെത്തന്നെ തുറന്നുകാട്ടുവാനും അവന്റെ കരുണയ്ക്കായി അപേക്ഷിക്കുവാനുമുള്ള സമയമാണിത്. ശാപങ്ങളില്‍ നിന്നും കഷ്ടങ്ങളില്‍ നിന്നും നിങ്ങളുടെ വഴികളേയും പാതകളേയും ദൈവം നിയന്ത്രിക്ക
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്റെ നാമത്തില്‍, എപ്പോഴും ഞങ്ങള്‍ക്ക് അവിടുത്തെ വഴി കാണിച്ചുതരുന്നതിനാല്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. എവിടെയാണ് പോരായ്മകള്‍ ഉള്ളതെന്ന് കാണുവാന്‍ വേണ്ടി ഞങ്ങളുടെ കണ്ണുകളെ അങ്ങ് തുറക്കേണമേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവിടുത്തെ കൃപ ഞങ്ങളുടെമേല്‍ പകരണമേയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ശരിയായ പാതകളില്‍ കൂടി പോകുവാന്‍ വേണ്ടി അവിടുന്ന് ഞങ്ങളെ നയിക്കയും നിയന്ത്രിക്കയും ചെയ്യണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്റെ കുടുംബത്തിലെ ഓരോ അംഗങ്ങളുടെ മേലും അനുസരണത്തിന്റെ ആത്മാവ് വരേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. യേശുവിന്റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● എന്താണ് ആത്മവഞ്ചന? - I● ആദരവിന്റെ ഒരു ജീവിതം നയിക്കുക
● ആത്മീക വളര്‍ച്ചയെ നിശബ്ദമായി അമര്‍ത്തുന്നത്
● നിങ്ങളുടെ യഥാര്‍ത്ഥമായ വൈശിഷ്ട്യത്തെ കണ്ടെത്തുക
● ആത്മാവില്‍ എരിവുള്ളവര്‍ ആയിരിപ്പിന്‍
● അഗ്നി ഇറങ്ങണം
● ദൈവം നിങ്ങളുടെ ശരീരത്തെ കുറിച്ച് കരുതുന്നുണ്ടോ
അഭിപ്രായങ്ങള്‍