english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. തിരിച്ചടികളില്‍ നിന്നും തിരിച്ചുവരവിലേക്ക്
അനുദിന മന്ന

തിരിച്ചടികളില്‍ നിന്നും തിരിച്ചുവരവിലേക്ക്

Monday, 18th of September 2023
1 0 1815
"തിരിച്ചടികള്‍ എന്നത് തിരിച്ചുവരവിനുള്ള ഒരുക്കമാണെന്ന്" നമ്മള്‍ എല്ലാവരും കേട്ടിട്ടുണ്ട്. എന്നാല്‍, പ്രതികൂല സാഹചര്യങ്ങളുടെ നടുവില്‍ നാം അകപ്പെടുമ്പോള്‍, വെള്ളിവെളിച്ചം കാണുവാന്‍ പ്രയാസകരമായിരിക്കും. നിങ്ങളുടെ തിരിച്ചടികള്‍ പരാജയങ്ങളല്ല മറിച്ച് മഹത്വകരമായ ചില കാര്യങ്ങള്‍ക്കായി നിങ്ങളെ ഒരുക്കുന്ന ദൈവീക വഴിത്തിരിവുകള്‍ ആയിരിക്കുമെന്ന് നിങ്ങളുടെ ജീവിതത്തെക്കുറിച്ച് ഇന്ന് ഞാന്‍ പ്രവചിച്ചു പറയുന്നു. 

തിരിച്ചടികളുടെ സ്വഭാവം മനസ്സിലാക്കുക.
ജീവിതത്തില്‍ തിരിച്ചടികള്‍ ഏതു രൂപത്തിലും ഭാവത്തിലും കടന്നുവരാം - ജോലി നഷ്ടപ്പെടല്‍, തകര്‍ന്ന ബന്ധങ്ങള്‍, പരാജയപ്പെട്ട പദ്ധതികള്‍. പെട്ടെന്നുള്ള അനന്തരഫലങ്ങള്‍ പലപ്പോഴും നമ്മുടെ മൂല്യത്തേയും, കഴിവുകളേയും ചോദ്യം ചെയ്തുകൊണ്ട് നമ്മെ വഴിതെറ്റിക്കുന്നു. എന്നിരുന്നാലും റോമര്‍ 8:28 ല്‍ തിരുവചനം എന്ത് പറയുന്നുവെന്ന് നാം ഓര്‍ക്കേണ്ടത് ആവശ്യമാണ്‌, "എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക്, നിർണയപ്രകാരം വിളിക്കപ്പെട്ടവർക്കുതന്നെ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു". 

അപ്പോസ്തലനായ പൌലോസിനു തിരിച്ചടികള്‍ അപരിചിതമായിരുന്നില്ല. കാരാഗൃഹ വാസം മുതല്‍ കപ്പല്‍ഛേദം വരെ, നിരവധി പ്രതിബന്ധങ്ങളെ താന്‍ അഭിമുഖീകരിച്ചു എങ്കിലും അവ ഓരോന്നും മഹത്തായ കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള ചവിട്ടുപടിയായി ഉപയോഗിച്ചു. 2 കൊരിന്ത്യര്‍ 4:8-9 വരെയുള്ള വാക്യങ്ങളില്‍ പൌലോസ് പ്രസ്താവിക്കുന്നു, "ഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല; ഉപദ്രവം അനുഭവിക്കുന്നവർ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണുകിടക്കുന്നവർ എങ്കിലും നശിച്ചുപോകുന്നില്ല".

നേരിടുവാനുള്ള തന്ത്രങ്ങള്‍
തിരിച്ചടികളെ തിരിച്ചുവരവുകളാക്കി മാറ്റുവാനുള്ള നമ്മുടെ യാത്രയില്‍, ആദ്യം നമ്മുടെ കാഴ്ചപ്പാട് ക്രമീകരിക്കപ്പെടണം. സകലത്തിലും ഉപരിയായി, പത്രോസ് യേശുവിങ്കല്‍ നിന്നും കണ്ണു മാറ്റി കാറ്റിനേയും തിരമാലകളെയും ശ്രദ്ധിക്കുവാന്‍ തുടങ്ങിയതുവരെ വെള്ളത്തിന്മീതെ നടക്കുവാന്‍ ഇടയായി (മത്തായി 14:29-31). നാം നമ്മുടെ പ്രശ്നങ്ങളില്‍ ശ്രദ്ധ ചെലുത്തുമ്പോള്‍, അവ പരിഹരിക്കുവാന്‍ കഴിയാത്തതായി തോന്നാം. എന്നിരുന്നാലും, നമ്മുടെ നോട്ടം ദൈവത്തിങ്കലേക്ക്‌ മാറ്റുന്നതിലൂടെ, കുഴപ്പങ്ങള്‍ക്കിടയിലും നമുക്ക് സമാധാനം കണ്ടെത്തുവാന്‍ കഴിയും. 

യാക്കോബ് 1:2-4 വരെ നമ്മോടു പറയുന്നു, "എന്‍റെ സഹോദരന്മാരേ, നിങ്ങൾ വിവിധ പരീക്ഷകളിൽ അകപ്പെടുമ്പോൾ, നിങ്ങളുടെ വിശ്വാസത്തിന്‍റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്ന് അറിഞ്ഞ് അത് അശേഷം സന്തോഷം എന്ന് എണ്ണുവിൻ. എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണരും ആകേണ്ടതിനു സ്ഥിരതയ്ക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ". നിങ്ങളുടെ ജീവിതത്തില്‍ മഹത്തകരമായ കാര്യങ്ങള്‍ ഉളവാക്കുന്ന പരീക്ഷകളായി നിങ്ങളുടെ തിരിച്ചടികളെ കാണുക. പുതിയ ഒരു പദ്ധതികള്‍ സൃഷ്ടിച്ച് കൈവരിക്കാവുന്ന ലക്ഷ്യങ്ങള്‍ സജ്ജമാക്കുക.

തിരിച്ചുവരവിലേക്കുള്ള നിങ്ങളുടെ യാത്ര
തിരിച്ചടികള്‍ നേരിടുമ്പോള്‍, സാധാരണയായി ആളുകള്‍ തിരഞ്ഞെടുക്കുന്ന രണ്ടു വഴികളുണ്ട്: പിന്മാറുക അല്ലെങ്കില്‍ എഴുന്നേല്‍ക്കുക. രണ്ടാമത്തേതിനുള്ള ശ്രദ്ധേയമായ ഉദാഹരണമാണ് യോസേഫിന്‍റെ ചരിത്രം. സ്വന്തം സഹോദരന്മാരാല്‍ അടിമയായി വില്‍ക്കപ്പെട്ടു, ചെയ്യാത്ത കുറ്റത്തിന് കാരാഗൃഹ വാസത്തിലായി, അവന്‍ സഹായിച്ചവര്‍ അവനെ മറന്നുകളഞ്ഞു, യോസേഫ് ഒന്നിലധികം തിരിച്ചടികള്‍ സഹിക്കുവാന്‍ ഇടയായി. എന്നിട്ടും, അവന്‍ ഒരിക്കലും പിന്മാറുകയോ അഥവാ ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയോ ചെയ്തില്ല. ഒടുവില്‍, അവന്‍ ഒരു അധികാര സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു, മാത്രമല്ല ക്ഷാമത്തില്‍ നിന്നും തന്‍റെ കുടുംബത്തേയും മുഴുവന്‍ ദേശത്തേയും അവന്‍ രക്ഷിക്കുകയും ചെയ്തു. (ഉല്പത്തി 41).

നിങ്ങളുടെ അനുഗ്രഹങ്ങള്‍ ചെറുതെന്ന് തോന്നിയാലും അവയെ എണ്ണികൊണ്ട് ആരംഭിക്കുക. യോസേഫിനെപോലെ, നിങ്ങളുടെ പരീക്ഷണങ്ങള്‍ വര്‍ഷങ്ങളോളം നീണ്ടുനിന്നേക്കാം എന്നാല്‍ ചെറിയ വിജയങ്ങളുടെ ശക്തിയെ കുറച്ചുകാണരുത്. എല്ലാത്തിനുമുപരി, ദാവീദ് ഗോല്യാത്തിനെ ചെറിയ ഒരു കല്ലുകൊണ്ട് പരാജയപ്പെടുത്തി. (1 ശമുവേല്‍ 17:49-50).

നിങ്ങളുടെ തിരിച്ചുവരവിലേക്കുള്ള ചുവടുവെയ്പ്പായി ഓരോ നേട്ടങ്ങളും ആഘോഷിക്കുക. ദിവസത്തിലെ വെല്ലുവിളികളെ നേരിടുവാന്‍ തയ്യാറായികൊണ്ട്, ഒരു നവോന്മേഷത്തോടെ രാവിലെ ഉണരുന്നതുപോലെ ലളിതമായിരിക്കാം ഒരുപക്ഷേ നിങ്ങളുടെ "കല്ല്‌". എന്തുതന്നെയായാലും, നിങ്ങളുടെ ജീവിതത്തില്‍ ദൈവം പ്രവര്‍ത്തിക്കുന്നു എന്നതിന്‍റെ തെളിവായി അതിനെ അംഗീകരിക്കുക..

തിരിച്ചുവരുത്തുന്ന ദൈവം.
തിരിച്ചു വരുത്തുന്നവനായ ഒരു ദൈവത്തെയാണ് നാം സേവിക്കുന്നത്. അവന്‍ ലാസറിനെ മരിച്ചവരില്‍ നിന്നും ഉയര്‍പ്പിച്ചു (യോഹന്നാന്‍ 11:43-44). കഠിനമായ പരീക്ഷണങ്ങള്‍ക്ക് ശേഷം ഇയ്യോബിന്‍റെ സമ്പത്തുകളെ തിരികെനല്‍കി (ഇയ്യോബ് 42:10), ഏറ്റവും പ്രധാനമായി, യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്തിലൂടെ മരണത്തെ പരാജയപ്പെടുത്തി (മത്തായി 28:5-6). നിങ്ങളുടെ തിരിച്ചടികളുടെ സ്വഭാവം എന്തുതന്നെയായാലും, സാഹചര്യങ്ങള്‍ മാറ്റുന്നതില്‍ വൈദഗ്ധ്യമുള്ള ഒരു ദൈവത്തെയാണ് നിങ്ങള്‍ സേവിക്കുന്നത് എന്ന് ഓര്‍ക്കുക.
പ്രാര്‍ത്ഥന
പിതാവേ, പരാജയങ്ങളെ കൂടുതല്‍ അവിശ്വസനീയമായ കാര്യങ്ങള്‍ക്കുള്ള ദൈവീക വഴിത്തിരിവുകളായി കാണാനുള്ള ശക്തി ഞങ്ങള്‍ക്ക് നല്‍കേണമേ. പരീക്ഷണങ്ങളെ വിജയങ്ങളാക്കി മാറ്റികൊണ്ട്, ഞങ്ങളുടെ വിശ്വാസവും അക്ഷീണപരിശ്രമവും ജ്വലിപ്പിക്കയും ചെയ്തുകൊണ്ട്, അങ്ങ് തിരിച്ചുവരുത്തുന്നവനായ ദൈവമാണെന്ന് ഞങ്ങളെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുക. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● ദൈവത്തിന്‍റെ റിപ്പയര്‍ ഷോപ്പ്
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #21
● താരതമ്യത്തിന്‍റെ കെണി
● പുതിയ ഉടമ്പടി, ചലിക്കുന്ന ആലയം
● യേശുവിന്‍റെ പ്രവര്‍ത്തി ചെയ്യുക മാത്രമല്ല അതിലധികവും ചെയ്യുക എന്നതിന്‍റെ അര്‍ത്ഥമെന്താണ്?
● വെറുതെ ചുറ്റും ഓടരുത്
● നിങ്ങളുടെ ഭാവിയെ നാമകരണം ചെയ്യുവാന്‍ നിങ്ങളുടെ കഴിഞ്ഞ കാലത്തെ അനുവദിക്കരുത്
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ