അനുദിന മന്ന
നഷ്ടമായ രഹസ്യം
Monday, 30th of September 2024
1
0
171
Categories :
ശിഷ്യത്വം (Discipleship)
മനുഷ്യര്‍ നിരന്തരമായി മറ്റുള്ളവരെ വിലയിരുത്തുന്നവരാണ്. മറുഭാഗത്ത്, ദൈവവചനം നമ്മോടു ഇങ്ങനെ കല്പിച്ചു പറയുന്നു: "മനുഷ്യൻ തന്നെത്താൻ ശോധന ചെയ്യണം" (1 കൊരിന്ത്യര്‍ 11:28).
ദൈവത്തോടുകൂടെയുള്ള എന്‍റെ നടപ്പില്‍, ഒരു ദിവസം, ഞാന്‍ പരിശുദ്ധാത്മാവിനോട് ചോദിച്ചു, "എങ്ങനെയാണ് ഞാന്‍ അടുത്ത തലത്തിലേക്ക് പോകുന്നത്?" എന്‍റെ ആത്മീക മനുഷ്യനില്‍ എനിക്ക് ഈ തോന്നല്‍ ഉണ്ടായി. "വ്യക്തിപരമായ ആത്മപരിശോധനയുടെ സ്വഭാവത്തിലേക്ക് പോകുക". എന്‍റെ ആത്മാവില്‍ ഞാന്‍ ഇത് കേട്ടപ്പോള്‍; വചനത്തില്‍ കൂടുതല്‍ കൂടുതല്‍ ഇത് ഞാന്‍ കാണുവാന്‍ തുടങ്ങി.
നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്ന് നിങ്ങളെത്തന്നെ പരീക്ഷിപ്പിൻ; നിങ്ങളെത്തന്നെ ശോധനചെയ്യുവീന്‍ (2 കൊരിന്ത്യര്‍ 13:5).
ഓരോരുത്തൻ താന്താന്‍റെ പ്രവൃത്തി ശോധന ചെയ്യട്ടെ; എന്നാൽ അവൻ തന്‍റെ പ്രശംസ മറ്റൊരുത്തനെ കാണിക്കാതെ തന്നിൽത്തന്നെ അടക്കി വയ്ക്കും. (ഗലാത്യര്‍ 6:4).
മത്തായി 7 :1-5 വരെ കര്‍ത്താവായ യേശു സ്വയ പരിശോധന എന്ന ഈ സത്യത്തെ കുറിച്ച് വളരെ മനോഹരമായി വിവരിച്ചിട്ടുണ്ട്.
നാം പലപ്പോഴും നമുക്ക് ചുറ്റുമുള്ള ആളുകളുടെ കണ്ണിലെ കരടിനെകുറിച്ച് ചിന്തയുള്ളവരാണ്. പകരം, നാം നമ്മുടെതന്നെ കണ്ണുകള്‍ പരിശോധിക്കണം, അങ്ങനെ ചെയ്യുന്നതിലൂടെ, നമ്മുടെ കണ്ണില്‍ വലിയ പ്രശ്നങ്ങളെ നാം കണ്ടെത്തും. നാം നമ്മുടെ വിഷയങ്ങളെ നന്നായി കൈകാര്യം ചെയ്യുമ്പോള്‍ നമുക്ക് ചുറ്റുമുള്ളവരെ സഹായിക്കത്തക്കവിധം ഒരു നല്ല സ്ഥാനത്ത് നാം ആയിരിക്കും.
മത്തായി 7:1-5 വരെയുള്ള വാക്യങ്ങളിലെ സംക്ഷിപ്തരൂപമാണ് ഞാന്‍ ഇവിടെ പറഞ്ഞത് അങ്ങനെ പ്രധാന വിഷയം നിങ്ങളില്‍ എത്തിക്കുവാന്‍ എനിക്ക് സാധിക്കും.
ഇതിനെകുറിച്ച് ആലോചിക്കുക. . . . . . .
നിങ്ങള്‍ എന്ത് ചെയ്യുന്നു?
നിങ്ങളുടെ ദിവസവും, നിങ്ങളുടെ സമയവും എങ്ങനെയാണ് നിങ്ങള്‍ ചിലവഴിക്കുന്നത്?
നിങ്ങള്‍ ചിന്തിക്കുന്ന നിങ്ങളുടെ ചിന്തകളും.
സ്വയ മികവ് അളക്കുവാന്‍ നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി ഒരു അളവുകോല്‍ ക്രമീകരിക്കുക. നാളത്തെ ദിവസം മെച്ചപ്പെടുത്തുവാനുള്ള ഏകമാര്‍ഗ്ഗം ഇന്ന് ചെയ്ത തെറ്റ് എന്തെന്ന് അറിയുക എന്നുള്ളതാണ്.
അവസാനമായി, സ്വയ പരിശോധന എന്ന പ്രക്രിയ കൂടുതല്‍ ഫലവത്താക്കി തീര്‍ക്കുവാന്‍, ഒരുവന്‍ വ്യക്തമായ ഒരു പദ്ധതിയുമായി വരേണ്ടത് ആവശ്യമാണ് അങ്ങനെ അത് വീണ്ടും സംഭവിക്കയില്ല

പ്രാര്‍ത്ഥന
ദൈവമേ, എന്നെ ശോധനചെയ്ത് എന്‍റെ ഹൃദയത്തെ അറിയേണമേ;
എന്നെ പരീക്ഷിച്ച് എന്‍റെ നിനവുകളെ അറിയേണമേ.
വ്യസനത്തിനുള്ള മാർഗം എന്നിൽ ഉണ്ടോ എന്നു നോക്കി,
ശാശ്വതമാർഗത്തിൽ എന്നെ നടത്തേണമേ. (സങ്കീര്‍ത്തനം 139:23-24).

Join our WhatsApp Channel
Most Read
● പരിശുദ്ധാത്മാവിനോടുള്ള അവബോധം വളര്ത്തുക - 2● ദിവസം 04: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● സ്നേഹത്തിന്റെ ഭാഷ
● ആരാധനയ്ക്കുള്ള ഇന്ധനം
● കര്ത്താവില് നിങ്ങളെത്തന്നെ ഉത്സാഹിപ്പിക്കുന്നത് എങ്ങനെ?
● സാത്താൻ നിങ്ങളെ ഏറ്റവും കൂടുതൽ തടസ്സപ്പെടുത്തുന്ന മേഖല.
● ഇന്ന് എനിക്കുവേണ്ടി കരുതുവാന് ദൈവത്തിനു കഴിയുമോ?
അഭിപ്രായങ്ങള്‍