english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ജീവിതത്തിന്‍റെ വലിയ കല്ലുകളെ തിരിച്ചറിയുകയും മുന്‍ഗണന നല്‍കുകയും ചെയ്യുക
അനുദിന മന്ന

ജീവിതത്തിന്‍റെ വലിയ കല്ലുകളെ തിരിച്ചറിയുകയും മുന്‍ഗണന നല്‍കുകയും ചെയ്യുക

Friday, 3rd of March 2023
1 0 1030
Categories : മുൻഗണനകൾ
"ഒരു പാത്രത്തിലെ വലിയ കല്ല്" എന്ന് ആശയം ആളുകളെ അവരുടെ ജീവിത മുൻഗണനകളിൽ സഹായിക്കുന്നതിന് സമയ പാലന വിദഗ്ധർ പലപ്പോഴും ഉപയോഗിക്കുന്നുണ്ട്. തൻ്റെ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ  പൊട്ടുന്ന ഒരു പാത്രം ഉപയോഗിച്ച ഒരു തത്വശാസ്ത്ര അദ്ധ്യാപകനാണ് ഈ ആശയത്തിന്‍റെ ഉപജ്ഞാതാവ്. ആ പാത്രത്തിൽ വലിയ കല്ലുകൾ ഇട്ടുകൊണ്ട് താൻ ആരംഭിക്കുകയും എന്നിട്ട് ആ പാത്രം നിറഞ്ഞുവോയെന്ന് തന്‍റെ ക്ലാസിനോടു ചോദിക്കുകയും ചെയ്തു. അവർ അത് സമ്മതിക്കുമെങ്കിലും ആ അദ്ധ്യാപകൻ പറയും അത് നിറഞ്ഞിട്ടില്ല. അപ്പോൾ അദ്ദേഹം ചെറിയ കല്ലുകൾ പാത്രത്തിൽ ഇട്ടിട്ട്, വലിയ കല്ലുകൾക്കിടയിലുള്ള വിടവുകൾ നികത്താൻ വേണ്ടി അത് നന്നായി കുലുക്കും, പിന്നീട് അത് നിറഞ്ഞുവോയെന്ന് താൻ ചോദിക്കും. അത് ഇപ്പോൾ നിറഞ്ഞുവെന്ന് വിദ്യാർത്ഥികൾ സമ്മതിക്കും, എന്നാൽ അദ്ധ്യാപകൻ പറയും അത് നിറഞ്ഞിട്ടില്ല. പിന്നീട് അദ്ദേഹം ആ പാത്രത്തിന്‍റെ വക്കോളം നിറയത്തക്കവിധം അതിൽ മണൽ നിറച്ചു ശേഷം അത് നിറഞ്ഞുവോയെന്ന് ചോദിച്ചു.വീണ്ടും, മറുപടി പറയാൻ വിദ്യാർത്ഥികൾ വൈമനസ്യം കാണിച്ചു. അവസാനം, ആ പാത്രം പൂർണ്ണമായും നിറയത്തക്കവിധം അദ്ധ്യാപകൻ വെള്ളം ഒഴിച്ചു, എന്നിട്ട് പാത്രം ഇപ്പോൾ നിറഞ്ഞുവോയെന്ന് അദ്ദേഹം ചോദിച്ചു. 

ജീവിതത്തിലെ മുൻഗണനകളെ പറ്റി വിലയേറിയ ഒരു പാഠം ഈ പൊട്ടുന്ന പാത്രത്തിന്‍റെ ദൃഷ്ടാന്തം പ്രസ്താവിക്കുന്നു. ആദ്യം ചെറിയ വസ്തുക്കൾകൊണ്ട് പാത്രം നിറച്ചാൽ, വലിയ കല്ലുകൾ ഇടുവാൻ അതിൽ സ്ഥലം പോരാതെവരും. ആകയാൽ, ജീവിതത്തിൽ വലിയതും അനിവാര്യമായതുമായ കാര്യങ്ങൾക്ക് മുൻഗണന നൽകുന്നതിന്‍റെ പ്രാധാന്യം ഈ കഥ എടുത്തുകാണിക്കുന്നു. ചെറിയ കാര്യങ്ങൾക്ക് അതിന്‍റെ സ്ഥലം ഉണ്ടായിരിക്കുമ്പോൾ, അവയാൽ നമ്മുടെ ജീവിതം അമിതമായി നിറച്ചാൽ നമുക്ക് നേടുവാനുള്ള വലിയ കാര്യങ്ങൾക്കായി പിന്നീട് ഇടം ഇല്ലാതെവരും. ആകയാൽ, നമ്മുടെ സമയം നന്നായി ഉപയോഗിക്കുവാനും നമ്മുടെ ലക്ഷ്യങ്ങൾ നേടിയെടുക്കുവാനും ചെറിയ കാര്യങ്ങൾ സമീകരിക്കയും വലിയ കാര്യങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്യേണ്ടത് അനിവാര്യമാണ്. 

ജീവിതത്തിൽ എന്താണ് പ്രാധാന്യമെന്ന് നിർണ്ണയിക്കേണ്ടതും മുൻഗണന നൽകേണ്ടതും അത്യാവശ്യമാണ്. വലിയ കല്ലുകൾ, നമുക്ക് ഉണ്ടായിരിക്കേണ്ട അഥവാ നാം ചെയ്യേണ്ട കാര്യങ്ങൾക്ക് തുടക്കം മുതൽ മുൻഗണന നൽകണം. പ്രാധാന്യമില്ലാത്ത കാര്യങ്ങൾക്കായി സമയം വൃഥാവാക്കുന്നത് നമ്മുടെ ലക്ഷ്യങ്ങൾ നേടാൻ നമ്മെ സഹായിക്കുകയില്ല. ഈ തത്വം നമ്മുടെ ആത്മീക ജീവിതത്തിനും ബാധകമാണ്. നമുക്ക് പൂർത്തീകരിക്കാനുള്ള ചില പ്രധാനപ്പെട്ട മുൻഗണനകളുണ്ട്, അത് പ്രാർത്ഥന, ദൈവവചന വായന, ആരാധന, സഭായോഗങ്ങളിൽ സംബന്ധിക്കുക, ക്രിസ്തുവിന്‍റെ ഒരു സാക്ഷിയാകുക എന്നിവയാണ്. 

എന്നാൽ നിസ്സാരമായ കാര്യങ്ങളാൽ നമ്മുടെ ജീവിതം നിറയ്ക്കുന്നത് അനിവാര്യമായ ആത്മീക പ്രവർത്തനങ്ങൾക്ക് ഇടം ലഭിക്കാതെ വരും. ആകയാൽ, ഒരു സമീകരണം ഉണ്ടാകേണ്ടത് പ്രധാനപ്പെട്ട കാര്യമാണ് മാത്രമല്ല നല്ല കാര്യങ്ങൾ ജീവിതത്തിലെ ഏറ്റവും നല്ല കാര്യങ്ങളിൽ നിന്നും നമ്മെ വ്യതിചലിപ്പിക്കരുത്. ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങൾക്ക് മുൻഗണന കൊടുക്കുന്നത്, നമ്മുടെ സമയങ്ങളെ നന്നായി ഉപയോഗിക്കുവാനും നമ്മുടെ ഉദ്ദേശങ്ങളെ നിവർത്തിക്കുവാനും ഇടയാക്കും. 

2 തിമോഥെയോസ് 4:13 ൽ, കാരാഗൃഹത്തിൽ കിടക്കുന്ന തന്നെ സന്ദർശിക്കുവാൻ പൗലോസ് പാസ്റ്ററായ തിമോഥെയോസിനോടു അപേക്ഷിക്കുന്നു. തന്‍റെ പരിമിതികളിൽ നിന്നുകൊണ്ട്, ഏറ്റവും അത്യാവശ്യമായ മൂന്ന് കാര്യങ്ങളിലേക്ക് പൗലോസിനു തന്‍റെ അപേക്ഷ ചുരുക്കേണ്ടതായി വന്നു. അവൻ ത്രോവാസിൽ കർപ്പോസിൻ്റെ പക്കൽ വിട്ടേച്ച് വന്ന പുതപ്പും, തന്‍റെ പുസ്തകങ്ങളും, വിശേഷാൽ ചർമ്മലിഖിതങ്ങളും അവൻ ആവശ്യപ്പെടുന്നു. ആ പുസ്തകത്തിലും ചർമ്മലിഖിതങ്ങളിലും അടങ്ങിയിരുന്ന പ്രെത്യേക വിഷയങ്ങൾ നമുക്ക് അറിയുകയില്ല എങ്കിലും, പൗലോസിൻ്റെ ജീവിതത്തിൻ്റെ ആ നിമിഷങ്ങളിൽ അത് അവന് നിർണ്ണായകമായിരുന്നു. അവൻ്റെ കാരാഗൃഹവാസ കാലയളവിൽ ഈ മൂന്ന് വസ്തുക്കളും തന്‍റെ പാത്രത്തിലെ വലിയ കല്ലുകൾ ആയിരുന്നു.

 പൗലോസിൻ്റെ മുൻഗണനകളെ കുറിച്ച് നാം ചിന്തിക്കുമ്പോൾ, നമ്മുടെ വലിയ കല്ലുകളെ നാം പരിഗണിക്കേണ്ടത് ആവശ്യമാകുന്നു. നാം മുൻഗണന നൽകേണ്ട നമ്മുടെ ജീവിതത്തിലെ നിർണ്ണായകമായ കാര്യങ്ങൾ എന്തൊക്കെയാണ്? അത് നമ്മുടെ കുടുംബമോ, ആരോഗ്യമോ, ജോലിയോ, വിദ്യാഭ്യാസമോ, ആത്മീകമോ, അല്ലെങ്കിൽ നിർണ്ണായകമായ പ്രാധാന്യമുള്ള ജീവിതത്തിലെ മറ്റേതെങ്കിലും ഭാഗമായിരിക്കാം. നമ്മുടെ വലിയ കല്ലുകളെ തിരിച്ചറിഞ്ഞ് അവയെ പാത്രത്തിൽ ആദ്യം നിക്ഷേപിക്കുന്നതിലൂടെ നമുക്ക് നമ്മുടെ കൂടുതൽ സമയങ്ങൾ ഉപയോഗിക്കുവാനും നമ്മുടെ ലക്ഷ്യങ്ങൾ നേടുവാനും സാധിക്കും. നമ്മുടെ മുൻഗണനകളെ നിർണ്ണയിക്കുന്നതും നിറവുള്ള ഒരു ജീവിതം നയിക്കുന്നതിന് ആവശ്യമായതിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതും പ്രാധാന്യമേറിയതാണ്. 
പ്രാര്‍ത്ഥന
സ്നേഹമുള്ള പിതാവേ, എൻ്റെ ജീവിതത്തിലെ വലിയ കല്ലുകൾക്ക് മുൻഗണന നൽകുവാൻ ഞാൻ അന്വേഷിക്കുമ്പോൾ അതിനുള്ള ജ്ഞാനത്തിനും മാർഗ്ഗനിർദ്ദേശത്തിനുമായി ഞാൻ ഇന്ന് അങ്ങയുടെ മുമ്പാകെ അടുത്ത് വരുന്നു. ഏതാണ് ശരിക്കും പ്രാധാന്യമെന്ന് വിവേചിക്കുവാനും ആ മുൻഗണനകളെ പൂർത്തീകരിക്കുവാൻ എൻ്റെ സമയവും ഊർജ്ജവും ചിലവഴിക്കുന്നതിൽ ശ്രദ്ധിക്കുവാനും എന്നെ സഹായിക്കണമേ. യേശുവിന്‍റെ നാമത്തിൽ. ആമേൻ.

Join our WhatsApp Channel


Most Read
●   ക്ഷമിക്കുവാന്‍ കഴിയാത്തത് 
● ആരുടെ വിവരണമാണ് നിങ്ങള്‍ വിശ്വസിക്കുന്നത്?
● കൃപയുടെ ഒരു ചാലായി മാറുക
● പരിശുദ്ധാത്മാവിന്‍റെ വെളിപെടുത്തപ്പെട്ട മറ്റു വരങ്ങളും പ്രാപ്യമാക്കുക
● നിങ്ങളുടെ അനുഗ്രഹങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനുള്ള ഉറപ്പായ വഴി
● ദൈവത്തിന്‍റെ 7 ആത്മാക്കള്‍: ജ്ഞാനത്തിന്‍റെ ആത്മാവ്
● യേശുവിന്‍റെ നാമം
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ