english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. കൃപയുടെ ഒരു ചാലായി മാറുക
അനുദിന മന്ന

കൃപയുടെ ഒരു ചാലായി മാറുക

Sunday, 18th of February 2024
1 0 711
Categories : കൃപ (Grace)
കൃപയുടെ ഏറ്റവും ലളിതമായ നിര്‍വചനം എന്നത് നാം അര്‍ഹിക്കാത്തതിനെ ദൈവം നമുക്ക് ദാനമായി നല്‍കുന്നു എന്നുള്ളതാണ്. നാം അര്‍ഹിച്ചിരുന്നത് നരകശിക്ഷ ആയിരുന്നു, എന്നാല്‍ ദൈവം തന്‍റെ മഹാകൃപയാല്‍ അവന്‍റെ പുത്രനെ നമുക്ക് ദാനമായി നല്‍കി. 

"കൃപയാലല്ലോ നിങ്ങള്‍ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങള്‍ കാരണമല്ല; ദൈവത്തിന്‍റെ ദാനമത്രേയാകുന്നു" (എഫെസ്യര്‍ 2:8).
രക്ഷയും ദൈവത്തിന്‍റെ ക്ഷമയും സൌജന്യമായി ലഭിക്കുന്നതാണ്! നാം ഒരിക്കലും അതിനു അര്‍ഹരല്ലായിരുന്നു.

ഒരിക്കല്‍ നാം ദൈവത്തിനു ശത്രുക്കള്‍ ആയിരുന്നെങ്കിലും, കൊലോസ്യര്‍ 1:21,22 അനുസരിച്ച്, ഇപ്പോള്‍ യേശുവിന്‍റെ ചൊരിയപ്പെട്ട രക്തത്താല്‍ നമ്മെ അവന്‍ സ്വതന്ത്രരാക്കുകയും തന്നോടു നിരപ്പിക്കുകയും ചെയ്തു. നമുക്ക് വിരോധമായുള്ള മരണത്തിന്‍റെയും ശിക്ഷയുടെയും കയ്യെഴുത്തു ക്രൂശില്‍ ചൊരിയപ്പെട്ട തന്‍റെ രക്തത്താല്‍ അവന്‍ നീക്കികളഞ്ഞു.

ഒരു ദിവസം, ഒരു യൌവനക്കാരന്‍ എന്‍റെ അടുക്കല്‍ വന്നു പറഞ്ഞു, "കര്‍ത്താവിനെ സേവിക്കുന്നത് എനിക്ക് ഇഷ്ടമാണ്, എന്നാല്‍ ആ സ്ഥലങ്ങളിലുള്ള ആളുകളെ എനിക്ക് താല്‍പര്യമില്ല; അതുകൊണ്ട് ദൈവത്തെ സേവിക്കുന്നത് ഞാന്‍ നിര്‍ത്തുവാന്‍ ഇടയായി". ഇതേ വരികള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍, ദൈവത്തെ ആഴമായി സ്നേഹിക്കുന്ന പല ആളുകളും എന്തുകൊണ്ട് ഈ രീതിയില്‍ അവസാനിക്കുന്നു എന്നതിനെ സംബന്ധിച്ചു നിങ്ങള്‍ ആശ്ചര്യപ്പെട്ടിട്ടുണ്ടോ?

നമുക്ക് ആദ്യസമയത്ത് സൌജന്യമായി ലഭിച്ച കൃപ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതില്‍ വന്ന പരാജയം ആണ് ഇതിനു കാരണമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

2 പത്രോസ് 1:2 പറയുന്നു, "നിങ്ങള്‍ക്കു കൃപയും സമാധാനവും വര്‍ധിക്കുമാറാകട്ടെ".

ദൈവത്തിന്‍റെ രാജ്യത്തില്‍ വിതരണം ചെയ്യാതെ, വ്യാപിപ്പിക്കാതെ, മറ്റുള്ളവരിലേക്ക് പകരാതെ ഒന്നുംതന്നെ വര്‍ധിക്കുന്നില്ല. അത് നമ്മുടെ കര്‍ത്താവായ യേശുവിനാല്‍ വിതരണം ചെയ്യപ്പെട്ട അപ്പവും മീനും ആയികൊള്ളട്ടെ അല്ലെങ്കില്‍ പ്രവാചകനായ എലിശായുടെ കാലത്ത് വിധവയാല്‍ പാത്രങ്ങളിലേക്ക് പകരപ്പെട്ട എണ്ണ ആകട്ടെ.

ലൂക്കോസ് 6:38 സാധാരണയായി കൊടുക്കുന്നതിനെപ്പറ്റി സൂചിപ്പിക്കുന്ന ഒരു പൊതുവായ വാക്യമാണ്.

"കൊടുപ്പിന്‍; എന്നാല്‍ നിങ്ങള്‍ക്കു കിട്ടും; അമര്‍ത്തി കുലുക്കി കവിയുന്നൊരു നല്ല അളവ് നിങ്ങളുടെ മടിയില്‍ തരും; നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നു കിട്ടും". എങ്ങനെയായാലും, നിങ്ങള്‍ കൊടുക്കുമ്പോള്‍ മാത്രമേ വര്‍ദ്ധനവ്‌ ഉണ്ടാവുകയുള്ളൂ എന്ന കാര്യം ശ്രദ്ധിക്കുക. കൃപയുടെ കാര്യത്തിലും അത് ബാധകമാണ്.

ന്യായപ്രമാണം പറയുന്നു, "ഒരുത്തന്‍ ഒരാളെ മോഷ്ടിച്ചിട്ട് അവനെ വില്‍ക്കയാകട്ടെ അവന്‍റെ കൈവശം അവനെ കണ്ടുപിടിക്കയാകട്ടെ ചെയ്‌താല്‍ അവന്‍ മരണശിക്ഷ അനുഭവിക്കേണം". (പുറപ്പാട് 21:16)

 യോസേഫിന്‍റെ സഹോദരന്മാര്‍ അവനെ മോഷ്ടിച്ചു മിസ്രയിമ്യര്‍ക്കു അവനെ വിറ്റതുകൊണ്ട്, ന്യായപ്രമാണം അനുസരിച്ച് അവര്‍ മരണത്തിനു അര്‍ഹരായിരുന്നു, എന്നാല്‍ യോസേഫ് അവര്‍ക്കു ജീവന്‍ കൊടുക്കുവാന്‍ ഇടയായിത്തീര്‍ന്നു.

ആത്മാവ് ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടു, "ആളുകള്‍ക്ക് അവര്‍ അര്‍ഹിക്കപ്പെട്ടതല്ല കൊടുക്കേണ്ടത്; അവരുടെ ആവശ്യം എന്താണോ അത് അവര്‍ക്ക് കൊടുക്കുക". ജനങ്ങള്‍ അര്‍ഹിക്കുന്നതാണ് നിങ്ങള്‍ അവര്‍ക്ക് നല്‍കുന്നതെങ്കില്‍, നിങ്ങള്‍ ന്യായപ്രമാണം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ജനങ്ങള്‍ക്ക്‌ ആവശ്യമുള്ളത് നിങ്ങള്‍ അവര്‍ക്ക് നല്‍കിയാല്‍, നിങ്ങള്‍ കൃപയ്ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ന്യായപ്രമാണത്തിനു കീഴില്‍ ഒരിക്കലും ക്ഷമ ഇല്ല. കൃപയുടെ കീഴില്‍ ക്ഷമയുണ്ട്.
പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ സമൃദ്ധിയായ കൃപ യേശുവിന്‍റെ നാമത്തില്‍ എന്‍റെ ജീവിതത്തിന്മേല്‍ പകരേണമേ.


Join our WhatsApp Channel


Most Read
● നിങ്ങള്‍ ആത്മീകമായി ആരോഗ്യമുള്ളവരാണോ?
● ആത്മാവിന്‍റെ ഫലത്തെ വളര്‍ത്തുന്നത് എങ്ങനെ - 2
● വ്യത്യാസം വ്യക്തമാണ്
● ലൈംഗീക പ്രലോഭനങ്ങളെ എങ്ങനെ അതിജീവിക്കാം
● പ്രതിരോധശക്തിയുള്ളതായി ആരുമില്ല
● ദൈവം എങ്ങനെയാണ് കരുതുന്നത് #1
● ദിവസം 12 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ