ക്രിസ്തു നമ്മെ സ്നേഹിച്ച് നമുക്കായി തന്നെത്തന്നെ തന്നതുപോലെ, ക്രിസ്ത്യാനികളായ നാമും മറ്റുള്ളവരെ സേവിക്കുവാനും സ്നേഹിക്കുവാനും വേണ്ടി വിളിക്കപ്പെട്ടവര്‍ ആകുന്നു. എന്നാല്‍, നമ്മുടെ സേവനത്തിന്റെ ഇടയില്‍ നമുക്കായി അംഗീകാരവും ഉയര്‍ച്ചയും അന്വേഷിക്കുവാനുള്ള കെണിയില്‍ നാം വീണുപോകാറുണ്ട്. വിജയവും അംഗീകാരവും വളരെയധികം വിലമതിക്കപ്പെടുന്ന ഒരു ലോകത്തില്‍ പ്രത്യേകിച്ച് പേരുകളും പ്രശംസകളും ആഗ്രഹിക്കുന്നതിനു പ്രലോഭിപ്പിക്കപ്പെടുവാന്‍ സാധ്യതയുണ്ട്. എന്നാല്‍ സങ്കീര്‍ത്തനം 115:1 നമ്മെ ഇങ്ങനെ ഓര്‍മ്മിപ്പിക്കുന്നു:
"ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല, നിന്റെ നാമത്തിനു തന്നെ മഹത്ത്വം വരുത്തേണമേ". (സങ്കീര്‍ത്തനം 115:1).
"ഞങ്ങള്‍ക്കല്ല" എന്ന് രണ്ടുപ്രാവശ്യം ഇവിടെ പരാമര്‍ശിച്ചിരിക്കുന്നു. മഹത്വം ഒരിക്കലും നമ്മുടേത് ആകരുതെന്നും മറിച്ച് അത് ദൈവത്തിനു നല്‍കണമെന്നും ശക്തമായി നമ്മെ ഓര്‍മ്മിപ്പിക്കുവാന്‍ വേണ്ടിയാണ് അത് ഇവിടെ ആവര്‍ത്തിച്ചിരിക്കുന്നത്.
കര്‍ത്താവിന്റെ ശുശ്രൂഷയില്‍ ആയിരിക്കുന്ന പാസ്റ്റര്‍മാരെ, നേതൃത്വത്തില്‍ ഉള്ളവരെ, നിങ്ങളോടു സംസാരിക്കുവാന്‍ ദയവായി എന്നെ അനുവദിച്ചാലും. ശുശ്രൂഷയില്‍, അനവധി പ്രാവശ്യം മറ്റുള്ളവരാല്‍ ശ്രദ്ധിക്കപ്പെടാത്തവരായി, അഭിനന്ദിക്കപ്പെടാത്തവരായി നമ്മെത്തന്നെ നാം കാണാറുണ്ട്. നമ്മുടെ പരിശ്രമങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്ന് നമുക്ക് തോന്നുകയും അംഗീകാരത്തിനുവേണ്ടി നമ്മെത്തന്നെ ഉയര്‍ത്തുവാനായി നാം പ്രലോഭിക്കപ്പെടുകയും ചെയ്യാറുണ്ട്. എന്നാല്‍ മനുഷ്യര്‍ കാണുവാന്‍വേണ്ടി കാര്യങ്ങള്‍ ചെയ്യാതിരിക്കുവാന്‍ നാം ശ്രദ്ധിക്കേണ്ടത് ആവശ്യമാകുന്നു. നമ്മുടെ അത്യന്തീകമായ ലക്ഷ്യം ദൈവത്തെ സേവിക്കുകയും അവനെ മഹത്വപ്പെടുത്തുകയും ആകുന്നു അല്ലാതെ നമ്മുടെ പുകഴ്ചയല്ലയെന്ന് നാം ഓര്‍ക്കേണ്ടത് ആവശ്യമാണ്.
മത്തായി 5:16 ല്‍, ദൈവത്തിനു മഹത്വം കൊടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കര്‍ത്താവായ യേശുവും ഊന്നിപറയുന്നുണ്ട്. "അങ്ങനെതന്നെ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ട്, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ". ഇവിടെ യേശു നമ്മോടു പറയുന്നത് നാം നല്ല പ്രവൃത്തികള്‍ ചെയ്യുമ്പോള്‍, അത് നാം നമ്മുടെതന്നെ അംഗീകാരത്തിനായി ചെയ്യരുത് മറിച്ച് ദൈവത്തിന്റെ മഹത്വത്തിനായി ചെയ്യണം. മറ്റുള്ളവര്‍ നാം ചെയ്യുന്ന നല്ല പ്രവൃത്തികള്‍ കണ്ടിട്ട് ദൈവത്തിനു മഹത്വം കൊടുക്കുന്ന നിലയിലുള്ള ഒരു ജീവിതമാണ് നാം നയിക്കേണ്ടത്.
മനുഷ്യർ കാണേണ്ടതിനു നിങ്ങളുടെ നീതിയെ അവരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ സൂക്ഷിപ്പിൻ; അല്ലാഞ്ഞാൽ സ്വർഗത്തിലുള്ള നിങ്ങളുടെ പിതാവിന്റെ പക്കൽ നിങ്ങൾക്കു പ്രതിഫലമില്ല. (മത്തായി 6:1).
മറ്റുള്ളവര്‍ കാണേണ്ടതിനു തങ്ങളുടെ നീതിയെ അവരുടെ മുന്പില് ചെയ്യരുതെന്ന് യേശു തന്റെ ശിഷ്യന്മാര്ക്ക് മുന്നറിയിപ്പ് നല്കുന്നു. രഹസ്യമായി ചെയ്യുന്ന നല്ല പ്രവര്‍ത്തികളെ കണ്ടിട്ട് സ്വര്‍ഗ്ഗസ്ഥനായ നിന്റെ പിതാവ് നിനക്കു അതിനനുസരിച്ച് പ്രതിഫലം തരുമെന്ന് യേശു അവരെ ഓര്‍മ്മപ്പെടുത്തി. (മത്തായി 6:4). നമ്മുടെ യഥാര്‍ത്ഥ പ്രതിഫലം വരുന്നത് ദൈവത്തിങ്കല്‍ നിന്നുമാകുന്നു, അല്ലാതെ മറ്റുള്ളവരുടെ അംഗീകാരത്തില്‍ നിന്നല്ല എന്നകാര്യം നാം ഓര്‍ക്കണം.
നമ്മുക്കുവേണ്ടി പേരും അംഗീകാരവും അന്വേഷിക്കുന്നതിനു പകരം, ക്രിസ്തു ചെയ്തതുപോലെ നാമും താഴ്മയുള്ള ഒരു ഹൃദയത്തോടെ മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. യേശുവിനെക്കുറിച്ച് ഇപ്രകാരം പറഞ്ഞ യോഹന്നാന് സ്നാപകന്റെ മാതൃക നാമും പിന്തുടരണം, "അവൻ വളരേണം, ഞാനോ കുറയേണം എന്ന് ഉത്തരം പറഞ്ഞു". (യോഹന്നാന് 3:30). നാം ചെയ്യുന്നതില്‍ എല്ലാം ദൈവത്തിനു മഹത്വവും പുകഴ്ചയും കൊടുക്കുവാന്‍ നാം പഠിക്കണം, ഒരു പേരോ അംഗീകാരമോ കൂടാതെ ശുശ്രൂഷ ചെയ്യേണ്ടതായി വന്നാല്‍പോലും നാം അങ്ങനെ ചെയ്യണം.
ശുശ്രൂഷയിലെ നമ്മുടെ ഉദ്ദേശ്യങ്ങളില്‍ നമുക്ക് കരുതലുള്ളവര്‍ ആയിരിക്കാം. ഓര്‍ക്കുക ഇത് നമ്മെത്തന്നെ ഉയര്‍ത്തുവാനല്ല മറിച്ച് ദൈവത്തേയും അവന്റെ രാജ്യത്തേയും ഉയര്‍ത്തുവാന്‍ വേണ്ടിയാകുന്നു.
പ്രാര്‍ത്ഥന
പിതാവേ, ഞാന്‍ അങ്ങയെ സേവിക്കുവാനായി ആഗ്രഹിക്കുമ്പോള്‍, അവിടുന്ന് എന്റെ ഹൃദയത്തെ പരിശോധിച്ച് എന്റെ ഉള്ളില്‍ പതിയിരിക്കുന്ന ഏതെങ്കിലും സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ ഉണ്ടെങ്കില്‍ അവയെ വെളിപ്പെടുത്തേണമേ എന്ന് ഞാന്‍ അങ്ങയോടു അപേക്ഷിക്കുന്നു. ഇത് എന്നെത്തന്നെ ഉയര്‍ത്തുവാനല്ല പ്രത്യുത അങ്ങയേയും അങ്ങയുടെ രാജ്യത്തേയും മാത്രം ഉയര്ത്തുവാനാണെന്ന് ഓര്‍ക്കുവാന്‍ എന്നെ സഹായിക്കേണമേ. യേശുവിന്റെ നാമത്തില്‍. ആമേന്‍!
Join our WhatsApp Channel
Most Read
● അന്യഭാഷയില്‍ സംസാരിച്ചുകൊണ്ട് ആത്മീകമായി പുതുക്കം പ്രാപിക്കുക● നിങ്ങളുടെ ഹൃദയത്തെ സൂക്ഷിക്കുന്നത് എങ്ങനെ
● ആ കാര്യങ്ങള്‍ സജീവമാക്കുക
● മരിച്ചവരില്‍ ആദ്യജാതന്
● അധര്‍മ്മത്തിന്റെ ശക്തിയെ തകര്‍ക്കുക
● രാജാക്കന്മാരുടെ മുമ്പാകെ ദാവീദിനെ നിറുത്തുവാന്‍ കാരണമായ ഗുണങ്ങള്‍
● നിങ്ങളുടെ വേദനയില്‍ ദൈവത്തിനു സമര്‍പ്പിക്കുവാന്‍ പഠിക്കുക
അഭിപ്രായങ്ങള്‍