english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. നല്ലത് ആണ് ഏറ്റവും നല്ലതിന്‍റെ ശത്രു
അനുദിന മന്ന

നല്ലത് ആണ് ഏറ്റവും നല്ലതിന്‍റെ ശത്രു

Wednesday, 1st of May 2024
1 0 1235
Categories : വിളി (Calling)
ആ കാലത്തു ശിഷ്യന്മാര്‍ പെരുകിവരുമ്പോള്‍ തങ്ങളുടെ വിധവമാരെ ദിനംപ്രതിയുള്ള ശുശ്രൂഷയില്‍ ഉപേക്ഷയായി വിചാരിച്ചു എന്നു യവനഭാഷക്കാര്‍ എബ്രായഭാഷക്കാരുടെ നേരേ പിറുപിറുത്തു. പന്തിരുവര്‍ ശിഷ്യന്മാരുടെ കൂട്ടത്തെ വിളിച്ചുവരുത്തി: ഞങ്ങള്‍ ദൈവവചനം ഉപേക്ഷിച്ചു മേശകളില്‍ ശുശ്രൂഷ ചെയ്യുന്നത് യോഗ്യമല്ല. ആകയാല്‍ സഹോദരന്മാരെ, ആത്മാവും ജ്ഞാനവും നിറഞ്ഞു നല്ല സാക്ഷ്യമുള്ള ഏഴു പുരുഷന്മാരെ നിങ്ങളില്‍ത്തന്നെ തിരഞ്ഞുകൊള്‍വിന്‍; അവരെ ഈ വേലയ്ക്ക് ആക്കാം. ഞങ്ങളോ പ്രാര്‍ത്ഥനയിലും വചനശുശ്രൂഷയിലും ഉറ്റിരിക്കും എന്നു പറഞ്ഞു. (അപ്പൊ.പ്രവൃ 6:1-4).

ആദിമസഭ വളരെ വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കയായിരുന്നു. വളര്‍ന്നുകൊണ്ടിരിക്കുന്ന ഏതൊരു സംഘടനയിലും എന്നപോലെ, ഭരണപരമായ വിഷയങ്ങള്‍ പരിഹരിക്കപ്പെടണം. ഈ വിഷയത്തില്‍, വിധവമാര്‍ തിരസ്കരിക്കപ്പെട്ടുകൊണ്ടിരുന്നു. ഇപ്പോള്‍, വിധവമാര്‍ക്ക് ഭക്ഷണം നല്‍കുന്നത് വളരെ നല്ല ഒരു കാര്യമാണ്. അതുകൊണ്ട് അപ്പോസ്തലന്മാര്‍ അതില്‍ ഉറച്ചുനിന്നോ? ഇല്ല! അവര്‍ എന്തിനുവേണ്ടി വിളിക്കപ്പെട്ടു എന്ന് അവര്‍ ശരിക്കും അറിഞ്ഞിരുന്നു. അവരുടെ ജീവിതത്തിന്‍റെ ഉദ്ദേശം സുവിശേഷം പ്രചരിപ്പിക്കുക എന്നതാണെന്ന് അവര്‍ യഥാര്‍ത്ഥമായി അറിഞ്ഞിരുന്നു. അവര്‍ തങ്ങളുടെ സമയം ഏറ്റവും നല്ലതിനായി മാറ്റിവച്ചു - പ്രാര്‍ത്ഥനയ്ക്കും വചനത്തിനും, എന്നിട്ട് തങ്ങളുടെ മറ്റു ഉത്തരവാദിത്വങ്ങള്‍ തങ്ങള്‍ക്കുവേണ്ടി ചെയ്യുവാന്‍ കഴിയുന്നവരെ ഭരമേല്‍പ്പിക്കുവാന്‍ തയ്യാറായി.

ഈ തീരുമാനത്തിന്‍റെ ഫലം എന്തായിരുന്നു? "ദൈവവചനം പരന്നു, യെരുശലെമില്‍ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയൊരു കൂട്ടം വിശ്വാസത്തിന് അധീനരായിത്തീര്‍ന്നു". (അപ്പൊ.പ്രവൃ 6:7). നല്ല കാര്യങ്ങള്‍ ഏറ്റവും നല്ല കാര്യങ്ങളില്‍ നിന്നും നിങ്ങളെ അകറ്റിയിട്ടുണ്ടോ? ഓര്‍ക്കുക, നല്ല കാര്യങ്ങളാണ് ഏറ്റവും നല്ല കാര്യങ്ങളുടെ ശത്രു.

ഒരു ദീപസ്തംഭം സൂക്ഷിപ്പുക്കാരന് ദീപസ്തംഭത്തിലെ വിളക്ക് പ്രകാശിപ്പിക്കുവാനായി ഓരോ മാസവും എണ്ണ ലഭിക്കുമായിരുന്നു. ഒരു രാത്രിയില്‍, സാധുവായ ഒരു സ്ത്രീ തന്നോടു അല്പം എണ്ണ ചോദിച്ചു. ഈ രീതിയില്‍, ഒരുവന്‍ അല്ലെങ്കില്‍ മറ്റൊരുവന്‍ എണ്ണ ആവശ്യപ്പെട്ടു വന്നുകൊണ്ടിരുന്നു. എല്ലാവരുടെയും അപേക്ഷകള്‍ ന്യായവും ഉചിതവുമാണ് എന്ന് കണ്ട ആ ദീപസ്തംഭ സൂക്ഷിപ്പുക്കാരന്‍ ആരേയും നിരാശപ്പെടുത്താതെ എല്ലാവര്‍ക്കും എണ്ണ നല്‍കുവാന്‍ തയ്യാറായി. 

ഒരുദിവസം വൈകുന്നേരം അല്പം എണ്ണ മാത്രമേ ശേഷിപ്പുണ്ടായിരുന്നുള്ളൂ, രാത്രി ആയപ്പോള്‍ അതും തീര്‍ന്നുപോയി. ആ രാത്രിയില്‍ അനേകം കപ്പലുകള്‍ അപകടത്തില്‍ പെടുകയും പലരുടേയും ജീവന്‍ നഷ്ടമാകുകയും ചെയ്തു. അധികാരികള്‍ ആ വിഷയത്തെ സംബന്ധിച്ചു അന്വേഷിച്ചപ്പോള്‍, ആ മനുഷ്യന്‍ ക്ഷമ ചോദിച്ചു എങ്കിലും 'താന്‍ ആ എണ്ണകൊണ്ട് നല്ല കാര്യമാണ് ചെയ്തത് എന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു'. പ്രധാന ന്യായാധിപന്‍ എന്ത് മറുപടിയാണ് പറഞ്ഞതെന്നു നിങ്ങള്‍ക്ക് അറിയാമോ? "താങ്കള്‍ക്ക് എണ്ണ തന്നത് ഒരു ഉദ്ദേശത്തിനു വേണ്ടി മാത്രമാണ് - ആ ദീപം കത്തിച്ചുകൊണ്ടിരിക്കുക. അതില്‍ നീ വീഴ്ച വരുത്തി".

നിങ്ങളുടെ വിളി എന്താണ്? നിങ്ങളുടെ വിളി നിങ്ങള്‍ നിറവേറ്റുന്നുണ്ടോ, അല്ലെങ്കില്‍ എന്തെങ്കിലും ചെയ്യണം എന്നുള്ളതുകൊണ്ട് മാത്രം നിങ്ങള്‍ ചില കാര്യങ്ങള്‍ ചെയ്യുകയാണോ? ഈ ജീവിതത്തില്‍ നിങ്ങളുടെ ഉദ്ദേശം എന്താണ് - വെറുതെ ജീവിക്കുക എന്നതാണോ? നായകളും പൂച്ചകളും പോലും ജീവിക്കുന്നുണ്ട്. തീര്‍ച്ചയായും നിങ്ങളെക്കുറിച്ചു ഒരു വലിയ ഉദ്ദേശം ഉണ്ടായിരിക്കും.

കര്‍ത്താവായ യേശു പറഞ്ഞു, "എന്നാല്‍ അല്പമേ വേണ്ടൂ; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അത് ആരും അവളോട്‌ അപഹരിക്കയുമില്ല". (ലൂക്കോസ് 10:42).
പ്രാര്‍ത്ഥന
ഞാന്‍ അങ്ങയില്‍ നിന്നും ഒരു കാര്യം ആഗ്രഹിക്കുന്നു, കര്‍ത്താവേ അങ്ങയുടെ മനോഹരത്വം കാണ്മാനും അങ്ങയുടെ മന്ദിരത്തില്‍ ധ്യാനിപ്പാനും, എന്‍റെ ആയുഷ്കാലമൊക്കെയും അങ്ങയെ അന്വേഷിക്കുവാനുള്ള കൃപ കര്‍ത്താവേ എനിക്ക് തരേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● ദിവസം 11 : 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● നിങ്ങള്‍ യേശുവിങ്കലേക്ക് എപ്രകാരമാണ് നോക്കുന്നത്?
● ദിവസം 38: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ദൈവം വ്യത്യസ്തമായാണ് കാണുന്നത്
● സാത്താൻ നിങ്ങളെ ഏറ്റവും കൂടുതൽ തടസ്സപ്പെടുത്തുന്ന മേഖല.
● ദിവസം 01:40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● 21 ദിവസങ്ങള്‍  ഉപവാസം: ദിവസം #1 
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ