എല്ലാ വിഭവങ്ങളിലും പ്രധാനമായി ഉണ്ടായിരിക്കേണ്ടതാണ് ഉപ്പ്. ഇത് രുചിയെ വര്ദ്ധിപ്പിക്കയും, ചേരുവകളിലെ ഏറ്റവും നല്ലതിനെ പുറത്തുകൊണ്ടുവരികയും, അന്തിമമായി ആഹാരം ഏറ്റവും ആസ്വാദ്യകരമാക്കുകയും ചെയ്യുന്നു. എന്നാല് നിങ്ങളൊരു ഭക്ഷണശാലയില് പോകുമ്പോള് ഉപ്പു ചേര്ക്കാത്ത ഒരു ഭക്ഷണം നിങ്ങള്ക്ക് മുമ്പാകെ വിളമ്പിയാല് എങ്ങനെയിരിക്കും? എന്തോ പ്രധാനപ്പെട്ട ഒന്നിന്റെ അപര്യാപ്തത നിങ്ങള് അനുഭവിക്കുകയും, ആ ഭക്ഷണപദാര്ത്ഥം ശരിക്കും ആസ്വദിക്കേണ്ടതുപോലെ ആസ്വദിക്കുവാന് കഴിയാതെ വരികയും ചെയ്യുന്നു.
"നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു" (മത്തായി 5:13) എന്ന് യേശു പറയുമ്പോള് ഈ സാദൃശ്യമാണ് തന്റെ അനുഗാമികളെ ഉപദേശിക്കുവാനായി അവന് ഉപയോഗിക്കുന്നത്. നാം 'ഉപ്പുപോലെ' ആയിരിക്കണമെന്നോ അല്ലെങ്കില് ഉപ്പിനെ പോലെ ആകുവാന് പരിശ്രമിക്കണമെന്നോ അല്ല യേശു പറഞ്ഞത്. 'നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു' എന്നാണ് യേശു ലളിതമായി പറയുന്നത്. മറ്റൊരു രസകരമായ കാര്യമെന്നത് ഈ ഭൂമിയില് വിലയേറിയ മറ്റനവധി വസ്തുക്കളുണ്ട് - സ്വര്ണ്ണം, വജ്രം, മാണിക്യം അങ്ങനെ പലതും, - എന്നാല് നിങ്ങള് ഒരു വജ്രമോ അഥവാ മാണിക്യമോ ആകുന്നുവെന്നു കര്ത്താവ് ആരോടും പറഞ്ഞില്ല. അവന് നമ്മെ ഉപ്പിനോടാണ് സാദൃശ്യപ്പെടുത്തിയിരിക്കുന്നത്. അങ്ങനെ ചെയ്തതില്കൂടി, നമുക്ക് വളരുവാനും, ഫലമുളവാക്കുവാനും, ഉപ്പു ആഹാരത്തിനു രുചിവരുത്തുന്നതുപോലെ നമ്മുടെ ചുറ്റുപാടുകളെ മാറ്റുവാനും സ്വാധീനിക്കുവാനും കഴിയുമെന്നാണ് അവന് ഊന്നിപറയുന്നത്.
അനേകപ്രാവശ്യം ഉപ്പിനെക്കുറിച്ച് വേദപുസ്തകത്തില് പരാമര്ശങ്ങളുണ്ട്, ഓരോ പ്രാവശ്യവും ഇതിന്റെ ലളിതമായ ധാതുവിന്റെ വിലയും പ്രാധാന്യതയും അത് എടുത്തുകാട്ടുന്നു. ലേവ്യാപുസ്തകം 2:13ല് ദൈവം യിസ്രായേലിനോടു ഇപ്രകാരം കല്പിച്ചു പറഞ്ഞു, "നിന്റെ ഭോജനയാഗത്തിനൊക്കെയും ഉപ്പു ചേർക്കേണം; നിന്റെ ദൈവത്തിന്റെ നിയമത്തിൻ ഉപ്പു ഭോജനയാഗത്തിന് ഇല്ലാതിരിക്കരുത്; എല്ലാ വഴിപാടിനും ഉപ്പു ചേർക്കേണം". ഉപ്പിനെ സംബന്ധിക്കുന്ന ഈ ഉടമ്പടി കാണിക്കുന്നത് ദൈവവും തന്റെ ജനവും തമ്മിലുള്ള നിലനില്ക്കുന്ന ഒരു കരാറിനെക്കുറിച്ചാകുന്നു.
ഇയ്യോബിന്റെ പുസ്തകത്തില്, ഉപ്പിനെ ജ്ഞാനവും വിവേകവും പോലെ വിലയേറിയ ഒന്നായിട്ടാണ് വിശദീകരിക്കുന്നത്. "രുചിയില്ലാത്തത് ഉപ്പു കൂടാതെ തിന്നാമോ? മുട്ടയുടെ വെള്ളയ്ക്കു രുചിയുണ്ടോ? 7 തൊടുവാൻ എനിക്കു വെറുപ്പു തോന്നുന്നത് എനിക്ക് അറപ്പുള്ള ഭക്ഷണമായിരിക്കുന്നു. 8 അയ്യോ, എന്റെ അപേക്ഷ സാധിച്ചെങ്കിൽ! എന്റെ വാഞ്ഛ ദൈവം എനിക്കു നല്കിയെങ്കിൽ! 9 എന്നെ തകർക്കുവാൻ ദൈവം പ്രസാദിച്ചെങ്കിൽ! തൃക്കൈ നീട്ടി എന്നെ ഖണ്ഡിച്ചുകളഞ്ഞെങ്കിൽ! 10 അങ്ങനെ എനിക്ക് ആശ്വാസം ലഭിക്കുമായിരുന്നു; കനിവറ്റ വേദനയിൽ ഞാൻ ഉല്ലസിക്കുമായിരുന്നു. പരിശുദ്ധന്റെ വചനങ്ങളെ ഞാൻ നിഷേധിച്ചിട്ടില്ലല്ലോ". (ഇയ്യോബ് 6:6-10).
പുതിയനിയമത്തിലും ഉപ്പിനെക്കുറിച്ചും, അത് ക്രിസ്തീയ ജീവിതത്തിന്റെ അനിവാര്യതയാകുന്നത് എങ്ങനെയാണെന്നും പരാമര്ശിക്കുന്നുണ്ട്. കൊലൊസ്സ്യര് 4:6 ല് പൌലോസ് തന്റെ വായനക്കാര്ക്ക് ഇപ്രകാരം നിര്ദ്ദേശം നല്കികൊണ്ട് സംസാരിക്കുന്നു, "ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്ന് അറിയേണ്ടതിനു നിങ്ങളുടെ വാക്ക് എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ". ഇവിടെ, ഏറ്റവും നല്ല സംസാരത്തെ പുറത്തുകൊണ്ടുവരുന്ന, ഫലപ്രദമായി ആശയവിനിമയം ചെയ്യുവാന് ക്രിസ്ത്യാനികളെ സഹായിക്കുന്ന പ്രതിനിധിയായി ഉപ്പിനെ കാണുന്നു.
ആകയാല് ഭൂമിയുടെ ഉപ്പായിരിക്കുക എന്നാല് അര്ത്ഥമെന്താകുന്നു? ആളുകളിലെ ഏറ്റവും നല്ലതിനെ പുറത്തുകൊണ്ടുവരുവാനും, അവരുടെ ജീവിതത്തെ വളര്ത്തുവാനും, ദൈവവുമായി ഒരു നിയമത്തിന് ഉപ്പു ആയിരിക്കുവാനുമുള്ള കഴിവ് നമുക്കുണ്ടെന്നാണ് ഇതിനര്ത്ഥം. ഉപ്പു ഭക്ഷണത്തില് രുചി വരുത്തുന്നതുപോലെ, നമ്മുടെ ചുറ്റുപാടുകളെ നല്ലതിനുവേണ്ടി സ്വാധീനിക്കുവാനും, മാറ്റുവാനും, വ്യതിയാനം വരുത്തുവാനുമുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. പലപ്പോഴും അന്ധകരമായിരിക്കുന്ന, യാത്ര ചെയ്യുവാന് പ്രയാസമുള്ള ഒരു ലോകത്തില് നാം പ്രകാശിക്കുന്ന ഒരു വിളക്കുപോലെ ആയിരിക്കണം.
ക്രിസ്തുവിന്റെ അനുകാരികള് ആയിരിക്കുന്ന നാം, ലോകത്തില് നിന്നും വ്യത്യസ്തരായിരിക്കുവാന് വേണ്ടിയാണ് വിളിക്കപ്പെട്ടത്. സകലതും മണലിന്മേല് നില്ക്കുന്നതുപോലെ തോന്നുമ്പോഴും നാം പാറയുടെ മുകളിലെ വീടുപോലെ ആയിരിക്കണം. ദൈവത്തെ അറിയാത്ത ആളുകള്ക്ക് നാമൊരു അഭയസ്ഥാനം ആയിരിക്കണം.
പിന്നെ ദണ്ഡുപോലെയുള്ള ഒരു കോൽ എന്റെ കൈയിൽ കിട്ടി കല്പന ലഭിച്ചത്: നീ എഴുന്നേറ്റു ദൈവത്തിന്റെ ആലയത്തെയും യാഗപീഠത്തെയും അതിൽ നമസ്കരിക്കുന്നവരെയും അളക്കുക. 2ആലയത്തിനു പുറത്തുള്ള പ്രാകാരം അളക്കാതെ വിട്ടേക്ക; അത് ജാതികൾക്കു കൊടുത്തിരിക്കുന്നു; അവർ വിശുദ്ധനഗരത്തെ നാല്പത്തിരണ്ടു മാസം ചവിട്ടും. (വെളിപ്പാട് 11:1-2).
ഉപ്പു കാരമില്ലാതെപോയാൽ അതിന് എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിനും പിന്നെ കൊള്ളുന്നതല്ല. (മത്തായി 5:13). ജാതികള് വിശുദ്ധനഗരത്തെ നാല്പത്തിരണ്ടു മാസം ചവിട്ടുമെന്ന വെളിപ്പാടിലെ പ്രവചനത്തോടു യോജിക്കുന്നതാണിത്. ആലയത്തിനു പുറത്തുള്ള പ്രാകാരത്തെ ജാതികൾക്കു ചവിട്ടുവാന് കൊടുത്തിരിക്കുന്നതുപോലെ, ക്രിസ്തുവിന്റെ അനുയായികള് ആയിരിക്കുന്ന നാം, നമ്മുടെ കാരത്തെ നഷ്ടപ്പെടുത്തുകയും ലോകത്തിനു ഫലവും സ്വാധീനവും കൊണ്ടുവരുന്നതില് പരാജയപ്പെടുകയും ചെയ്താല്, നാമും ഒരുപക്ഷേ ചവിട്ടപ്പെടുകയും മറക്കപ്പെടുകയും ചെയ്യും.
ഏറ്റുപറച്ചില്
ഞാന് ഭൂമിയുടെ ഉപ്പാകുന്നു. ഞാനുമായി അടുത്തിടപ്പെടുന്നവര് എല്ലാവരും കര്ത്താവായ യേശുക്രിസ്തുവിന്റെ മഹത്വത്തിനായി ഞാന് മുഖാന്തിരം സ്വാധീനിക്കപ്പെടും. യേശുവിന്റെ നാമത്തില്, ആമേന്.
Join our WhatsApp Channel
Most Read
● അസൂയയുടെ ആത്മാവിനെ അതിജീവിക്കുക● ജ്ഞാനം പ്രാപിക്കുക
● ദൈവത്തിന്റെ 7 ആത്മാക്കള്: യഹോവാഭക്തിയുടെ ആത്മാവ്
● ദൂതന്മാരുടെ സഹായം എങ്ങനെ പ്രയോഗക്ഷമമാക്കാം
● പാപമാകുന്ന കുഷ്ഠത്തെ കൈകാര്യം ചെയ്യുക
● അമാനുഷീകതയിലേക്കുള്ള പ്രവേശനം
● ദൈവത്തിന്റെ പ്രകാശത്തില് ബന്ധങ്ങളെ വളര്ത്തുക
അഭിപ്രായങ്ങള്