ക്രിസ്ത്യാനികള്‍ എന്ന നിലയില്‍, ദൈവം നമുക്ക് വാഗ്ദത്തം ചെയ്തിരിക്കുന്ന അനുഗ്രഹങ്ങള്‍ അനുഭവിക്കണമെന്ന് നാമെല്ലാവരും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, ആ അനുഗ്രഹങ്ങളെ പൂര്‍ണ്ണമായും ആസ്വദിക്കണമെങ്കില്‍ പലപ്പോഴും കൈകാര്യം ചെയ്യപ്പെടേണ്ടതായ ചില കോട്ടകള്‍ ഉണ്ട് എന്നുള്ളത് സത്യാമായ ഒരു വസ്തുതയാകുന്നു. ചില പുതിയ വിശ്വാസികള്‍ തുടര്‍മാനമായി ഉപദ്രവങ്ങളും, ആത്മീക പോരാട്ടങ്ങളും, ജീവിതത്തില്‍ പ്രശ്നങ്ങളും അഭിമുഖീകരിക്കുമ്പോള്‍ നിരാശരായി മാറുവാന്‍ സാദ്ധ്യതയുണ്ട്.
അങ്ങനെയുള്ളവര്‍ പാറസ്ഥലത്തു വിതയ്ക്കപ്പെട്ട വിത്ത് പോലെയാകുന്നു, "പാറസ്ഥലത്തു വിതച്ചതു വചനം കേട്ട ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നവർ; 17എങ്കിലും അവർ ഉള്ളിൽ വേരില്ലാതെ ക്ഷണികന്മാർ ആകുന്നു; വചനം നിമിത്തം ഉപദ്രവമോ പീഡയോ ഉണ്ടായാൽ ക്ഷണത്തിൽ ഇടറിപ്പോകുന്നു". (മര്‍ക്കൊസ് 4:16-17). അനുഗ്രഹത്തിനു മുന്നോടിയായി പലപ്പോഴും പോരാട്ടങ്ങള്‍ ഉണ്ടാകുമെന്ന കാര്യം അവര്‍ തിരിച്ചറിയാതെ പോകുന്നു.
തങ്ങള്‍ കാല് ചവിട്ടുന്ന ദേശമൊക്കെയും തങ്ങള്‍ക്കു അവകാശമായി നല്‍കാമെന്നു ദൈവം യിസ്രായേലിനോടു യോശുവ 1:3ല്‍ വാഗ്ദത്തം ചെയ്തിരിക്കുന്നു. എന്നിരുന്നാലും, ആ ദേശത്ത് കുടിപാര്‍ത്തിരുന്ന ശത്രു ഗോത്രങ്ങളെ ഓടിക്കുന്ന കാര്യത്തിലുള്ള അവരുടെ താല്പര്യത്തെയും അനുസരണത്തേയും അടിസ്ഥാനമാക്കിയുള്ള നിബന്ധനയ്ക്ക് വിധേയമായതായിരുന്നു ഈ വാഗ്ദത്തം. സംഖ്യാപുസ്തകം 33:55ല്‍ ദൈവം യിസ്രായേലിനു ഇപ്രകാരം മുന്നറിയിപ്പ് നല്കുന്നു, അവര്‍ തങ്ങളുടെ ശത്രുക്കളെ തുരത്തുന്നില്ലയെങ്കില്, അവിടെ അവശേഷിക്കുവാന്‍ അനുവദിക്കുന്നവര്‍ മുള്ളുകളും കണ്ടകങ്ങളുമായി മാറി അവരെ ഉപദ്രവിക്കും.
അതുപോലെതന്നെ, നമ്മുടെതായ ജീവിതത്തിലും, ദൈവം നമുക്ക് വാഗ്ദത്തം ചെയ്തിരിക്കുന്ന അനുഗ്രഹങ്ങള്‍ പൂര്‍ണ്ണമായി അനുഭവിക്കണമെങ്കില്‍ നാം സമയാസമയങ്ങളില്‍ കൈകാര്യം ചെയ്യേണ്ടതായ ആത്മീക കോട്ടകളുമുണ്ട്. പല രൂപമെടുത്തുകൊണ്ട് വരുവാന്‍ ഈ കോട്ടകള്‍ക്ക് സാധിക്കും, അത് ആസക്തികള്‍ ആകാം, തെറ്റായ ചിന്താരീതികള്‍ ആകാം, ഭയമാകാം, അല്ലെങ്കില്‍ അനാരോഗ്യപരമായ ബന്ധങ്ങള്‍ പോലുമാകാം. ആ കോട്ടകള്‍ എന്തുതന്നെയായാലും, അത് നാം തിരിച്ചറിയുകയും അതിനെ ജയിക്കുകയും വേണമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാകുന്നു.
2 കൊരിന്ത്യര്‍ 10:4 നമ്മോടു പറയുന്നു നമ്മുടെ പോരിന്റെ ആയുധങ്ങള്‍ ഈ ലോകത്തിന്റെ ആയുധങ്ങളല്ല. മറിച്ച് കോട്ടകളെ ഇടിപ്പാന്‍ ദൈവീകമായ ശക്തിയുള്ളവയാണ് അതെല്ലാം. കോട്ടകള്ക്കെതിരെയുള്ള നമ്മുടെ യുദ്ധത്തിലെ ഏറ്റവും വലിയ ആയുധമെന്നത് പ്രാര്‍ത്ഥനയും ദൈവവചനവും ആകുന്നു. നാം പ്രാര്‍ത്ഥനയിലും വചന ധ്യാനത്തിലുമായി സമയങ്ങള്‍ ചിലവിടുമ്പോള്‍, നമ്മുടെ ജീവിതത്തിലെ കോട്ടകളെ തിരിച്ചറിയുവാനും അതിനെ കൈകാര്യം ചെയ്യുവാനും നമുക്ക് സാധിക്കും.
ക്രിസ്ത്യാനികള്‍ എന്ന നിലയില്‍, ദൈവത്തിന്റെ വാഗ്ദത്തങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഫലം കായ്ക്കുന്നതില്‍ നിന്നും നമ്മെ തടയുന്നതായ ഒരു ശത്രു നമുക്കുണ്ടെന്ന് നാം തിരിച്ചറിയണം. ഈ വാഗ്ദത്തങ്ങള്‍ നിവര്ത്തിയാകുന്നതിനുള്ള കാത്തിരിപ്പില്‍, നമ്മുടെ ഹൃദയം തകര്‍ന്നുപോകരുത്. പകരം, ശത്രുവിന്റെ തന്ത്രങ്ങള്‍ക്ക് എതിരായി ദൈവത്തിന്റെ വചനം പ്രയോഗിച്ചുകൊണ്ട് നാം ഈ യുദ്ധത്തില്‍ വ്യാപൃതരാകണം. നാം അഭിമുഖീകരിക്കുന്ന ഓരോ പോരാട്ടങ്ങളും ഒടുവില്‍ അനുഗ്രഹത്തിലേക്ക് നമ്മെ നയിക്കുമെന്ന് നമുക്ക് വിശ്വസിക്കാം. അപ്പോസ്തലനായ പൌലോസ് തിമോഥെയോസിനു ഇപ്രകാരം എഴുതുകയുണ്ടായി: "മകനേ, തിമൊഥെയൊസേ, നിന്നെക്കുറിച്ചു മുമ്പുണ്ടായ പ്രവചനങ്ങൾക്ക് ഒത്തവണ്ണം ഞാൻ ഈ ആജ്ഞ നിനക്ക് ഏല്പിക്കുന്നു; നീ വിശ്വാസവും നല്ല മനസ്സാക്ഷിയും ഉള്ളവനായി അവയെ അനുസരിച്ചു നല്ല യുദ്ധസേവ ചെയ്ക". (1 തിമോഥെയോസ് 1:18).
ആത്മീക പോരാട്ടങ്ങള്‍ വിശ്വാസമില്ലായ്മയുടേയൊ അല്ലെങ്കില്‍ ബലഹീനതയുടെയോ ഒരു അടയാളമായിരിക്കണമെന്നില്ല എന്ന് ഓര്‍ക്കേണ്ടത് പ്രധാനപ്പെട്ട ഒരു വസ്തുതയാകുന്നു. സത്യത്തില്‍, നാം നമ്മുടെ വിശ്വാസത്തില്‍ വളരുകയും പക്വത പ്രാപിക്കയും ചെയ്യുന്നു എന്നതിന്റെ ഒരു അടയാളമായിരിക്കുവാന്‍ അതിനു കഴിയും. നമ്മുടെ ജീവിതത്തിലെ കോട്ടകളെ നാം അതിജീവിക്കുമ്പോള്‍, നമ്മുടെ വഴികളില്‍ വരുന്നതായ വെല്ലുവിളികളെ കൈകാര്യം ചെയ്യുവാനായി നാം ബലമുള്ളവരും കൂടുതല്‍ പ്രാപ്തിയുള്ളവരുമായി മാറും.
നിങ്ങൾ വിവിധ പരീക്ഷകളിൽ അകപ്പെടുമ്പോൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്ന് അറിഞ്ഞ് അത് അശേഷം സന്തോഷം എന്ന് എണ്ണുവിൻ. എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണരും ആകേണ്ടതിനു സ്ഥിരതയ്ക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ, എന്ന് യാക്കോബ് 1:2-4 വരെയുള്ള വാക്യങ്ങള്‍ നമ്മെ പ്രബോധിപ്പിക്കുന്നു. നാം അഭിമുഖീകരിക്കുന്ന പോരാട്ടങ്ങളും പരിശോധനകളും മുഖാന്തിരം, നമുക്ക് വളരുവാനും കൂടുതലായി ക്രിസ്തുവിനെപോലെയായി മാറുവാനും സാധിക്കും.
ആകയാല്‍, നമ്മുടെ ജീവിതത്തില്‍ ആത്മീക പോരാട്ടങ്ങളും കോട്ടകളും നാം അഭിമുഖീകരിക്കേണ്ടതായി വരുമ്പോള്‍ നാം അധൈര്യപ്പെട്ടുപോകരുത്. മറിച്ച്, നമുക്ക് ദൈവത്തില്‍ ആശ്രയിക്കയും അവയെ അതിജീവിക്കുവാന്‍ വേണ്ടി ദൈവത്തിന്റെ ബലത്തില്‍ ചാരുകയും ചെയ്യാം. നാം അങ്ങനെ ചെയ്യുമ്പോള്‍, വാഗ്ദത്ത ദേശത്ത് ദൈവം നമുക്കായി വാഗ്ദത്തം ചെയ്തിരിക്കുന്ന അനുഗ്രഹങ്ങള്‍ പൂര്‍ണ്ണമായും അനുഭവിക്കുവാന്‍ നമുക്ക് കഴിയും.
"നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ട് ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുത്, ഭ്രമിക്കയും അരുത് എന്ന് ഞാൻ നിന്നോടു കല്പിച്ചുവല്ലോ". (യോശുവ 1:9).
പ്രാര്‍ത്ഥന
പിതാവേ, ശത്രുവിന്റെ തന്ത്രങ്ങള്‍ക്ക് എതിരായുള്ള ആത്മീക യുദ്ധത്തില്‍ ഞങ്ങള്‍ ഏര്‍പ്പെടുമ്പോള്‍ അങ്ങയുടെ സത്യത്തില്‍ ഉറച്ചുനില്ക്കുവാന് ഞങ്ങളെ അവിടുന്ന് സഹായിക്കേണമേ. അങ്ങയുടെ ശക്തിയാല്‍ ഞങ്ങളെ ബലപ്പെടുത്തുകയും അങ്ങ് വാഗ്ദത്തം ചെയ്തിരിക്കുന്ന അനുഗ്രഹങ്ങളിലേക്ക് ഞങ്ങളെ നയിക്കുകയും ചെയ്യേണമേ. യേശുവിന്റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ദിവസം 07: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും● സ്വാധീനത്തിന്റെ മഹത്തകരമായ മണ്ഡലങ്ങളിലേക്കുള്ള പാത
● ദയ സുപ്രധാനമായതാണ്
● ജോലിസ്ഥലത്തെ ഒരു പ്രസിദ്ധവ്യക്തി - 1
● മഹത്വത്തിന്റെ വിത്ത്
● ചെറിയ വിത്തുകളില്‍ നിന്നും ഉയരമുള്ള വൃക്ഷങ്ങളിലേക്ക്
● കര്‍ത്താവ് ഹൃദയത്തെ ശോധന ചെയ്യുന്നു
അഭിപ്രായങ്ങള്‍