english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ഓട്ടം ഓടുവാനുള്ള തന്ത്രങ്ങള്‍
അനുദിന മന്ന

ഓട്ടം ഓടുവാനുള്ള തന്ത്രങ്ങള്‍

Saturday, 13th of May 2023
1 0 972
Categories : Spiritual Race
ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക. (എബ്രായര്‍ 12:1).

ഇത് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് നിങ്ങള്‍ കാണുന്നുണ്ടോ - വഴികളില്‍ ജ്വലിച്ചുനിന്നിരുന്ന മുന്‍ഗാമികള്‍, നമ്മെ പ്രോത്സാഹിപ്പിക്കുന്ന ഈ അനുഭവസമ്പത്തുള്ളവര്‍ എല്ലാവരും? നാമും അതുപോലെ ആയിത്തീരുന്നത് നല്ലതായിരിക്കും എന്ന് ഇത് അര്‍ത്ഥമാക്കുന്നു (എബ്രായര്‍ 12:1 സന്ദേശം).

ഈ ഓട്ടത്തില്‍ നാം തനിച്ചല്ലയെന്ന് ഓര്‍ക്കേണ്ടതായിട്ടുണ്ട്. സാക്ഷികളുടെ വലിയൊരു സമൂഹം നമ്മെ വീക്ഷിക്കുന്നുണ്ടെന്ന് നാം ഓര്‍ക്കേണ്ടത് ആവശ്യമാണ്‌. സത്യത്തിനു വേണ്ടി നിന്നവരും അതിനുവേണ്ടി ജീവിച്ചവരും ഇപ്പോള്‍ കര്‍ത്താവിനോടുകൂടെ ആയിരിക്കുന്നവരുമായ ആളുകളാണ് ഇവര്‍. അവര്‍ നമ്മെ കാണുന്നുവെന്ന് മാത്രമല്ല; അവര്‍ നമ്മെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് സദ്വാര്‍ത്ത. ഇത് ഓര്‍ത്തുകൊണ്ട്‌, നാം ഈ ഓട്ടത്തില്‍ പങ്കാളിയാകേണ്ടതാണ്. നമുക്ക് വെറുതെ വന്നും പോയും ഇരിക്കാന്‍ കഴിയില്ല.

രണ്ടാമതായി, വചനം പറയുന്നു, "സകല ഭാരവും (ആവശ്യമില്ലാത്ത കാര്യങ്ങള്‍) മുറുകെ പറ്റുന്ന (ബുദ്ധിപരമായും നിപുണമായും) പാപവും വിട്ടു, (എബ്രായര്‍ 12:1 ആംപ്ലിഫൈഡ് പരിഭാഷ).

നിങ്ങള്‍ ആധുനീക കായികതാരങ്ങളെ നോക്കുകയാണെങ്കില്‍, കട്ടിയുള്ളതായ വസ്ത്രങ്ങളോ അതുപോലെ ആവശ്യമില്ലാത്ത ഭാരങ്ങളോ അവരുടെ ശരീരത്തില്‍ കാണുവാന്‍ കഴിയുകയില്ല. ഇത് ചുരുങ്ങിയ സമയംകൊണ്ട് തങ്ങളുടെ ഓട്ടം പൂര്‍ത്തീകരിക്കുവാന്‍ അവരെ സഹായിക്കും. 

കാര്‍ ഓട്ടമത്സരത്തിനു സാധാരണയായി ഉപയോഗിക്കുന്നത് കനം കുറഞ്ഞ വസ്തുവായ കാര്‍ബണ്‍ ഗ്രാഫൈറ്റ് ആണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അതുകൊണ്ട് ഇന്ധനം കുറച്ചു മതിയാകും, വലിച്ചില്‍ അധികമുണ്ടാകുകയില്ല മാത്രമല്ല പ്രകടനം മെച്ചമായിരിക്കയും ചെയ്യും.

അതുപോലെ, ആത്മീക ഓട്ടം ഓടുമ്പോള്‍, നമ്മെ പിറകോട്ടു വലിക്കുന്ന അഥവാ നമ്മുടെ വേഗത കുറയ്ക്കുന്ന എന്തിനേയും നമ്മില്‍ നിന്നും എടുത്തുക്കളയണം. ഇന്ന്, ഫലപ്രദമായി ആത്മീക ഓട്ടം ഓടുന്നതില്‍ നിന്നും നിങ്ങളെ പിടിച്ചുവെക്കുന്നതും നിങ്ങളുടെ വേഗത കുറയ്ക്കുന്നതുമായ കാര്യങ്ങള്‍ എന്താണെന്ന് നന്നായി നോക്കി പരിശോധിക്കുക.

നാം ഓട്ടം ഓടുമ്പോള്‍ മുറുകെ പറ്റുന്ന പാപങ്ങള്‍ ഉണ്ടെന്നും അവ അക്ഷരീകമായി നമ്മെ തള്ളിയിടും എന്നും വചനം പിന്നെയും നമ്മോടു പറയുന്നു. നിങ്ങള്‍ ഒരു ഓട്ടം ഓടികൊണ്ടിരിക്കുമ്പോള്‍ വീണുപോകുന്നതിനെ സംബന്ധിച്ച് സങ്കല്‍പ്പിക്കുക, അത് ഓട്ടത്തില്‍ നിന്നും നിങ്ങളെ പൂര്‍ണ്ണമായി പുറത്താക്കുന്നതിനോ അല്ലെങ്കില്‍ വേഗത കുറയ്ക്കുന്നതിനോ ഇടയാക്കും. ഇതുകൊണ്ടാണ് നാം പാപത്തില്‍ നിന്നും അകന്നു നില്‍ക്കണം എന്ന് പറയുന്നത്. 

പ്രവാചകരില്‍ ഒരുവനായിരുന്ന ടി.ബി ജോഷുവയുടെ പ്രാര്‍ത്ഥന എനിക്കിഷ്ടമാണ്, "കര്‍ത്താവേ, പാപത്തില്‍ നിന്നും അകന്നുനില്‍ക്കുവാനും എപ്പോഴും അങ്ങയോടു അടുത്തു നില്‍ക്കുവാനുമുള്ള കൃപ എനിക്ക് തരേണമേ".
പ്രാര്‍ത്ഥന
1. നിങ്ങളില്‍ പലരും അറിഞ്ഞിരിക്കുന്നതുപോലെ, 2023 ലെ ഓരോ ആഴ്ചകളിലും (ചൊവ്വ/വ്യാഴം/ശനി) നാം ഉപവസിക്കയാണ്. ഈ ഉപവാസത്തിനു അഞ്ച് പ്രധാന ലക്ഷ്യങ്ങളുണ്ട്‌.

 2. ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത്‌ 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.

 3. അതുപോലെ, നിങ്ങള്‍ ഉപവസിക്കാത്ത ദിവസങ്ങളിലും ഈ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ ഉപയോഗിക്കുക.

വ്യക്തിപരമായ ആത്മീക വളര്‍ച്ച
പിതാവേ, ഏതെങ്കിലും തരത്തില്‍ ഞാന്‍ ദൈവതേജസ്സ് നഷ്ടപ്പെടുത്തിയിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കേണമേ. ഇന്നും എല്ലായ്പ്പോഴും എന്നെ സഹായിക്കേണമേ. 

കുടുംബത്തിന്‍റെ രക്ഷ
പിതാവേ, എന്‍റെയും എന്‍റെ കുടുംബാംഗങ്ങളുടെയും മുമ്പാകെ ദയവായി പോകുകയും എല്ലാ വളഞ്ഞ വഴികളേയും നിരപ്പാക്കുകയും കഠിനമായ പാതകളെ മൃദുവാക്കുകയും ചെയ്യേണമേ.

സാമ്പത്തീകമായ മുന്നേറ്റം
പിതാവേ, ശിഷ്യന്മാര്‍ പോയിട്ടു സകലവും തങ്ങള്‍ക്കു കീഴടങ്ങുന്നുവെന്ന സാക്ഷ്യവുമായി വന്നതുപോലെ, ഞാനും വിജയത്തിന്‍റെയും മുന്നേറ്റത്തിന്‍റെയും സാക്ഷ്യവുമായി വരുവാന്‍ ഇടയാക്കേണമേ.

കെ എസ് എം സഭ
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഓരോ ചൊവ്വ/വ്യാഴം/ശനി ദിവസങ്ങളില്‍ ആയിരക്കണക്കിനു ആളുകള്‍ കെ എസ് എമ്മിലെ തത്സമയ സംപ്രേഷണത്തില്‍ പങ്കുചേരുവാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവരേയും അവരുടെ കുടുംബങ്ങളേയും കര്‍ത്താവേ അങ്ങയിലേക്ക് തിരിക്കേണമേ. അവര്‍ അങ്ങയുടെ അത്ഭുതങ്ങള്‍ അനുഭവിക്കട്ടെ. അങ്ങയുടെ നാമം ഉയര്‍ത്തപ്പെടുവാനും മഹത്വപ്പെടുവാനും വേണ്ടി സാക്ഷ്യം വഹിക്കുവാന്‍ അവരെ ഇടയാക്കേണമേ.

രാജ്യം
പിതാവേ, യേശുവിന്‍റെ നാമത്താലും അവന്‍റെ രക്തത്താലും, ദുഷ്ടന്‍റെ പാളയത്തിലേക്ക് അങ്ങയുടെ പ്രതികാരത്തെ അയയ്ക്കുകയും ഒരു രാജ്യം എന്ന നിലയില്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട മഹത്വം പുനഃസ്ഥാപിക്കയും ചെയ്യേണമേ. അങ്ങയുടെ സമാധാനം ഞങ്ങളുടെ രാജ്യത്തിന്മേല്‍ വാഴുവാന്‍ ഇടയാകട്ടെ.

Join our WhatsApp Channel


Most Read
● ഇന്ന് ശുദ്ധീകരണം നാളെ അത്ഭുതങ്ങള്‍
● ശരിയായ ഉദ്യമം പിന്തുടരുക
● 21 ദിവസങ്ങള്‍  ഉപവാസം: ദിവസം #7 
● സ്നേഹം - വിജയത്തിനായുള്ള തന്ത്രം - 2
● വിശ്വസ്തനായ സാക്ഷി
● സഭയില്‍ ഐക്യത നിലനിര്‍ത്തുക
● ക്രിസ്തു കല്ലറയെ ജയിച്ചു
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ