"യഹോവേ, നിന്റെ വഴി എനിക്കു കാണിച്ചുതരേണമേ; എന്നാൽ ഞാൻ നിന്റെ സത്യത്തിൽ നടക്കും; നിന്റെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ". (സങ്കീര്ത്തനം 86:11).
എപ്പോഴെങ്കിലും നിങ്ങളെത്തന്നെ ക്ഷീണിച്ചവരായിട്ടും ശ്രദ്ധ കേന്ദ്രീകരിക്കുവാന് കഴിയാത്തവരായിട്ടും നിങ്ങള് കണ്ടിട്ടുണ്ടോ? നകാരാത്മകമായ ചിന്തകളാലും അസ്വസ്ഥതകളാലും നിങ്ങളുടെ മനസ്സ് ഒരുപക്ഷേ അലങ്കോലപ്പെട്ടിരിക്കുന്നതായി തോന്നാം, അത് നിങ്ങളുടെ അനുദിന ജീവിതത്തില് ദൈവത്തിന്റെ സമാധാനം അനുഭവിക്കുന്നതില് നിന്നും നിങ്ങളെ തടയുന്നുണ്ടാകാം. സത്യമെന്തെന്നാല് അച്ചടക്കമുള്ളതും ശുദ്ധമായതുമായ ഒരു ഹൃദയം നമുക്കുണ്ടായിരിക്കണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്, മാത്രമല്ല തടസ്സങ്ങള് സൃഷ്ടിക്കുന്നതും ദൈവത്തിന്റെ സമാധാനം നമ്മെ കാക്കുന്നതില് നിന്നും നമ്മെ തടയുന്നതുമായ കോലാഹലങ്ങളില് നിന്നും നാം ഒഴിഞ്ഞിരിക്കണമെന്നും അവന് ആഗ്രഹിക്കുന്നു.
2 തിമോഥെയോസ് 1:7ല് നാം ഇപ്രകാരം വായിക്കുന്നു, "ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നത്". ദൈവം നമുക്ക് സ്നേഹവും ശക്തിയും നല്കിയിരിക്കുന്നു എന്നാല് ചില ചിന്തകളും തോന്നലുകളും ഉള്ളില് പ്രവേശിക്കുവാനും മറ്റുചിലതിനെ തടയുവാനും അനുവദിക്കുവാന് വേണ്ടി നമ്മുടെ കണ്ണുകളെ, കാതുകളെ, ഹൃദയങ്ങളെ സൂക്ഷിക്കുവാനുള്ള സുബോധമുള്ള ഒരു മനസ്സ് നാം ഒരുക്കിയെടുക്കണം. ഈ വാക്യത്തിലെ "ശക്തി" എന്ന പദത്തിന്റെ ഗ്രീക്ക് പദം ഡുനാമിസ് എന്നാകുന്നു, അതേ വാക്ക് തന്നെയാണ് അപ്പൊ.പ്രവൃ 1:8ല് വിശ്വാസികള്ക്ക് നല്കപ്പെട്ട പരിശുദ്ധാത്മാവിന്റെ ശക്തിയെ വിശദീകരിക്കുവാന് ഉപയോഗിച്ചിരിക്കുന്നത്.
"എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു". (അപ്പൊ. പ്രവൃ 1:8).
പരിശുദ്ധാത്മാവിന്റെ വരം നാം പ്രാപിക്കുമ്പോള്, നമ്മുടെ മനസ്സിനെ പലപ്പോഴും ക്ഷയിപ്പിക്കുന്ന ഭീരുത്വത്തിന്റെ ആത്മാവിനെ ചെറുക്കുവാനുള്ള ശക്തി (ഡുനാമിസ്) നമുക്ക് ലഭിക്കുന്നു. മര്ക്കോസ് 5:30ല് പറഞ്ഞിരിക്കുന്നതുപോലെ രക്തസ്രവക്കാരിയായ സ്ത്രീയെ സൌഖ്യമാക്കുവാന് വേണ്ടി യേശുവിങ്കല് നിന്നും പുറപ്പെട്ട അതേ ശക്തി (ഡുനാമിസ്) നാം ഇന്ന് ദൈവവചനത്തിന്റെ സത്യത്തില് ശ്രദ്ധ പതിപ്പിക്കുവാനായി നമ്മുടെ മനസ്സിനെ എകാഗ്രമാക്കുമെങ്കില് നമുക്കും അത് ലഭ്യമാകുന്നു.
ശിക്ഷണം നല്കപ്പെട്ട ഒരു മനസ്സെന്നാല് ദേഹിയിലും ആത്മാവിലും എന്ത് പ്രവേശിക്കുന്നു എന്നതിനെ സൂക്ഷിക്കുവാന് മനഃപൂര്വ്വം ശ്രദ്ധയുള്ളതായിരിക്കുമെന്നാണ് അര്ത്ഥം. നമുക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങളേയും സാഹചര്യങ്ങളെയും എപ്പോഴും നിയന്ത്രിക്കുവാന് നമുക്ക് സാധിക്കുകയില്ല, എന്നാല് നാം അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ നിയന്ത്രിക്കുവാന് നമുക്ക് കഴിയും. ഭയത്തിന്റെയും, ആശങ്കയുടേയും, സംശയത്തിന്റെയും ചിന്തകള്ക്ക് പകരമായി സ്നേഹം, സന്തോഷം, സമാധാനം എന്നിവയുടെ ചിന്തകള്കൊണ്ട് നമ്മുടെ മനസ്സിനെ നിറച്ചുകൊണ്ട് ദൈവവചനത്തിന്റെ സത്യത്തില് ശ്രദ്ധ കേന്ദ്രീകരിക്കുവാന് നമുക്ക് തീരുമാനിക്കാം.
ഒരു സുബോധമുള്ള മനസ്സ് വളര്ത്തിയെടുക്കുവാന് അച്ചടക്കവും പരിശ്രമവും ആവശ്യമാകുന്നു, എന്നാല് അതിന്റെ പ്രതിഫലം വളരെയായിരിക്കും. നാം നമ്മുടെ മനസ്സിനു ശിക്ഷണം നല്കികൊണ്ട് നമ്മുടെ ഹൃദയത്തെ സൂക്ഷിക്കുമ്പോള്, സകല ബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നമുക്ക് അനുഭവിക്കുവാനായി സാധിക്കും. (ഫിലിപ്പിയര് 4:7). യെശയ്യാവ് 26:3 പറയുന്നു, "സ്ഥിരമാനസൻ നിന്നിൽ ആശ്രയം വച്ചിരിക്കകൊണ്ടു നീ അവനെ പൂർണസമാധാനത്തിൽ കാക്കുന്നു".
ദൈവം സകലത്തേയും നിയന്ത്രിക്കുന്നുവെന്നും നമ്മുടെ വഴികളില് വരുന്നതായ ഏതു തടസ്സങ്ങളേയും അതിജീവിക്കുവാന് ആവശ്യമായിരിക്കുന്ന ശക്തിയും സ്നേഹവും ദൈവം നമുക്ക് തന്നിരിക്കുന്നുവെന്നുമുള്ള പരിജ്ഞാനത്തില് നമുക്ക് ആശ്വസിക്കുവാന് സാധിക്കും.
കര്ത്താവിനെ സ്നേഹിക്കുന്നതായ മറ്റു ക്രിസ്ത്യാനികളുമായി നമ്മെത്തന്നെ ചേര്ത്തുനിര്ത്തുന്നത് അച്ചടക്കമുള്ള ഒരു മനസ്സ് നിലനിര്ത്തുന്നതിനു അത്യന്തകമായ സഹായകരമായിരിക്കും. നമ്മുടെ മൂല്യങ്ങളും വിശ്വാസങ്ങളും പങ്കുവെക്കുന്ന ആളുകളുമായി നാം സമയങ്ങള് ചിലവിടുമ്പോള്, നാം നമ്മുടെ വിശ്വാസത്തില് കൂടുതലായി ഉറപ്പിക്കപ്പെടുകയും ശക്തിപ്പെടുകയും ചെയ്യുവാന് സാദ്ധ്യതയുണ്ട്. സഹകരിക്കുന്ന ഒരു സമൂഹത്തിന്റെ ഭാഗമായിരിക്കുന്നത് (ഉദാഹരണത്തിന്, ഒരു ജെ-12 ഗ്രൂപ്പിന്റെ ലീഡറുടെ അധീനതയില് ആയിരിക്കുക), ദൈവത്തില് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും അവനോടു വിശ്വസ്തരായിരിപ്പാനും നമ്മെ സഹായിക്കും, അത് പിന്നീട് നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും വലിയ വിജയങ്ങള് കൊണ്ടുവരുവാന് കാരണമാകുകയും ചെയ്യും.
ആകയാല്, നമ്മുടെ മനസ്സിനു ശിക്ഷണം നല്കുക, നമ്മുടെ കണ്ണുകളെ, കാതുകളെ, ഹൃദയങ്ങളെ സൂക്ഷിക്കുക, ദൈവവചനത്തിന്റെ സത്യങ്ങളില് ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത് നമ്മുടെ ഒരു ദൈനംദിന ശീലമാക്കി നമുക്ക് മാറ്റാം. നാം അങ്ങനെ ചെയ്യുമ്പോള്, നമ്മെ സ്നേഹിക്കുകയും, എന്തുവന്നാലും എപ്പോഴും നമ്മോടുകൂടെ ആയിരിക്കുന്ന ഒരു ദൈവത്തെയാകുന്നു നാം സേവിക്കുന്നതെന്ന പരിജ്ഞാനത്തില് നിന്നും വരുന്നതായ സന്തോഷവും സമാധാനവും നമുക്ക് അനുഭവിക്കുവാനായി സാധിക്കും.
ഏറ്റുപറച്ചില്
ദൈവത്തിന്റെ വചനം എന്റെ മനസ്സിനെ സ്വാധീനിക്കയും ഭരിക്കയും ചെയ്യുന്നു. എല്ലായിപ്പോഴും ശരിയായ കാര്യം മാത്രം ചെയ്യുവാനുള്ള കഴിവ് അത് എന്നില് ഉളവാക്കുന്നു. എന്റെ ജീവിതം ക്രിസ്തുവിന്റെ സൌന്ദര്യത്തിന്റെയും മികവിന്റെയും ഒരു പ്രതിഫലനമായിരിക്കുന്നതുകൊണ്ട് ഈ ലോകത്തിനോ അതിന്റെ നിഷേധാത്മകതക്കോ എന്റെ ചിന്തകളെ സ്വാധീനിക്കുവാന് സാധിക്കുകയില്ല. ആ ചിന്തകള് ദൈവത്തിനു മഹത്വവും, പുകഴ്ചയും, സ്തുതിയും മാത്രം കൊണ്ടുവരുമെന്ന് ഞാന് ചിന്തിക്കുന്നു.
Join our WhatsApp Channel
Most Read
● വചനത്താൽ പ്രകാശം വരുന്നു● ചെറിയ കാര്യങ്ങളില് നിന്നും വലിയ ഉദ്ദേശങ്ങളിലേക്കുള്ള ജനനം
● ഒരു പോരാട്ടം കാഴ്ചവെയ്ക്കുക
● നിങ്ങളുടെ ലക്ഷ്യങ്ങള് നേടുവാനുള്ള ശക്തി പ്രാപിക്കുക
● ആ കാര്യങ്ങള് സജീവമാക്കുക
● ദൈവശബ്ദം വിശ്വസിക്കുന്നതിന്റെ
● ഇത് പരിഹരിക്കുക
അഭിപ്രായങ്ങള്