അന്നു സന്ധ്യയായപ്പോൾ: നാം അക്കരയ്ക്കു പോക എന്ന് അവൻ അവരോടു പറഞ്ഞു. (മര്‍ക്കൊസ് 4:35).
നിങ്ങളുടെ ജീവിതത്തില്‍ അടുത്ത തലത്തിലേക്ക് നിങ്ങള്‍ വളരണമെന്നും മുന്നേറണമെന്നും കര്‍ത്താവായ യേശു നിങ്ങളെക്കുറിച്ച് ആഗ്രഹിക്കുന്നു എന്നുള്ളതാണ് അടിസ്ഥാനപരമായ സന്ദേശം. ഒരു സ്ഥലത്ത് തന്നെ നിശ്ചലമായി നില്ക്കുക എന്നുള്ളതല്ല ലക്ഷ്യമാകേണ്ടത്; പകരം, വളര്‍ച്ചയും തുടര്‍മാനമായ പുരോഗതിയും പ്രധാനപ്പെട്ട കാര്യമാകുന്നു. നിങ്ങള്‍ ഒരു ബിസിനസ് ചെയ്യുന്ന ആളോ അല്ലെങ്കില്‍ ശമ്പളം വാങ്ങിക്കുന്ന വ്യക്തിയോ ആയിരിക്കാം. പുതിയ ഉയരങ്ങളില്‍ നിങ്ങള്‍ എത്തണമെന്നും നിങ്ങളുടെ മുഴു സാമര്‍ത്ഥ്യവും പുറത്തെടുക്കണമെന്നും ദൈവം നിങ്ങളെകുറിച്ച് ആഗ്രഹിക്കുന്നു. ദൈവത്തോടുകൂടെയുള്ള നിങ്ങളുടെ നടപ്പില്‍ ആഴങ്ങളില്‍ അന്വേഷണം നടത്തണമെന്നും ഉയരങ്ങളിലേക്ക് പറക്കണമെന്നും ദൈവം നിങ്ങളെ പ്രബോധിപ്പിക്കുന്നു. ഇന്ന്, മറുകരയെ പര്യവേഷണം നടത്തുവാനും കണ്ടുപിടുത്തങ്ങള്‍ നടത്തുവാനുമുള്ള അവസരത്തെ ആലിംഗനം ചെയ്യുക.
യേശുവിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക, "നമുക്ക് പോകാം". ഈ യാത്രയില്‍ നിങ്ങള്‍ തനിച്ചു പോകണം എന്നല്ല അവന് ആഗ്രഹിക്കുന്നത് മറിച്ച് ആ യാത്രയിലെ ഓരോ ചുവടുവെയ്പ്പിലും നിങ്ങളെ സഹഗമിക്കുവാന് യേശു ഇഷ്ടപ്പെടുന്നു. ദൂരെ മാറിയിരുന്ന് കേവലം നിരീക്ഷണം നടത്തുന്ന ഒരു വിദൂര അധ്യാപകനല്ല യേശു; നിങ്ങളുടെ ജീവിതത്തില്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍, സഹായങ്ങള്‍, സ്നേഹം എന്നിവ നല്‍കികൊണ്ട് അവന് സചീവമായി പങ്കെടുക്കുന്നു. അതിര്‍ത്തിരേഖയില്‍ ഇരുന്നുകൊണ്ട് യുദ്ധത്തിലേക്ക് പുറപ്പെടുവാന്‍ വേണ്ടി തന്റെ സൈനീകര്‍ക്ക് കല്പന കൊടുക്കുന്ന ഒരു സൈന്യാധിപനല്ല യേശു. പകരമായി, യേശു നിങ്ങളുടെ കൂടെനിന്ന്, നിങ്ങള്‍ അഭിമുഖീകരിക്കുന്ന ഓരോ യുദ്ധവും നിങ്ങള്‍ക്കായി അവന് പോരാടുന്നു.
അതുപോലെതന്നെ, വെല്ലുവിളികളും ബുദ്ധിമുട്ടുകളും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കുടുംബത്തിന്റെ ഭാഗമാണ് നിങ്ങളെങ്കില്‍, ഒരുമിച്ചു പ്രവര്‍ത്തിക്കുവാനും അങ്ങേ കരയിലേക്ക് പോകുവാനുമുള്ള സമയം ഇതാകുന്നു.
അടുത്ത തലത്തിലേക്ക് എത്തുവാനുള്ള പ്രക്രിയ
അവർ പുരുഷാരത്തെ വിട്ട്, താൻ പടകിൽ ഇരുന്നപാടെ അവനെ കൊണ്ടുപോയി; മറ്റു ചെറുപടകുകളും കൂടെ ഉണ്ടായിരുന്നു; (മര്‍ക്കൊസ് 4:36).
മര്‍ക്കൊസ് 4:36 ലെ വേദഭാഗത്തില്‍ നിന്നും, അവര്‍ പുരുഷാരത്തെ വിട്ടിട്ട് തങ്ങളുടെ പടകില്‍ യേശുവിനെയും കയറ്റികൊണ്ട് അക്കരയ്ക്കു പോയിയെന്ന് മനസ്സിലാക്കുവാന്‍ സാധിക്കുന്നു. അവരുടെ യാത്രയില്‍ മറ്റു പടകുകളും അവരെ അനുഗമിച്ചിരുന്നു. മറു ഭാഗത്തേക്ക് വളര്‍ച്ച പ്രാപിക്കണമെങ്കില്‍ അതുപോലെ നിങ്ങളുടെ ജീവിതത്തിന്മേല് ദൈവം നല്‍കിയിരിക്കുന്ന വിളിയെ പൂര്‍ത്തീകരിക്കണമെങ്കില്‍, പുരുഷാരത്തില്‍ നിന്നും നിങ്ങളെത്തന്നെ വേര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നുള്ള പ്രധാനപ്പെട്ട കാര്യം ഇത് ഓര്‍പ്പിക്കുന്നു.
നിങ്ങള്‍ക്കായുള്ള ദൈവത്തിന്റെ ഉദ്ദേശത്തെ ആലിംഗനം ചെയ്യുക എന്നാല്‍ ചില പ്രെത്യേക സാമൂഹീക പരിപാടികള്‍, പാര്‍ട്ടികള്‍, അല്ലെങ്കില്‍ രാത്രി വൈകിയുള്ള കൂടിച്ചേരലുകള്‍ ഉപേക്ഷിക്കുക എന്നാണ് അര്‍ത്ഥമാക്കുന്നത്. പകരമായി, നിങ്ങളുടെ ഹൃദയത്തിനുള്ളില്‍ കത്തികൊണ്ടിരിക്കുന്ന അതേ ദര്‍ശനവും ആഗ്രഹങ്ങളും പങ്കുവെക്കുവാന്‍ താല്പര്യമുള്ള ആളുകളുമായി നിങ്ങളെത്തന്നെ ബന്ധപ്പെടുത്തണം. യേശുവിന്റെ വഴിയെ പിന്തുടരുവാനും മുന്നേറുവാനും ചില സുഹൃത്തുക്കളെയോ പരിചയക്കാരെയോ പുറകില്‍ ഉപേക്ഷിക്കേണ്ടത് ഒരുപക്ഷേ ആവശ്യമായിവരും. ഈ പ്രക്രിയ വെല്ലുവിളി ഉയര്‍ത്തുന്നതും വേദനയുളവാക്കുന്നതും ആയിരിക്കാം, എന്നാല്‍ നിങ്ങളുടെ വ്യക്തിപരമായ വളര്‍ച്ച, നിങ്ങളുടെ സ്ഥാപനം, അല്ലെങ്കില്‍ നിങ്ങളുടെ സംഘടന അടുത്ത തലത്തിലേക്ക് മുന്നേറുവാന്‍ ഇത് അനിവാര്യമായ ഒരു പടിയാകുന്നു.
പ്രയാസമേറിയ സത്യമെന്തെന്നാല്‍ യേശുവിനോടുകൂടെ മുമ്പോട്ടു പോകുവാനും അവന് നിങ്ങളുടെ ഉള്ളില്‍ വെച്ചിരിക്കുന്ന ദര്‍ശനം പിന്‍പറ്റുവാനും, ചില ബന്ധങ്ങളെ പുറകില്‍ വിട്ടുക്കളയണം എന്നുള്ളതാണ്. ഇത് ചെയ്യുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടാല്‍, ആ വ്യക്തികള്‍ നിങ്ങളുടെ പുരോഗതിയെ തടയുകയും അല്ലെങ്കില്‍ നിങ്ങളെ അവരുടെ തലത്തിലേക്ക് വലിച്ചു താഴ്ത്തുകയും ചെയ്യും. ആകയാല്‍, നിങ്ങളുടെ ബന്ധങ്ങളെ വിവേചിക്കേണ്ടതും നിങ്ങളുടെ ആത്മീക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും നിങ്ങളുടെ ജീവിതത്തിനായുള്ള ദൈവത്തിന്റെ പദ്ധതിയെ അംഗീകരിക്കയും ചെയ്യുന്നവര്‍ക്ക് മുന്‍ഗണന നല്‍കേണ്ടത് അത്യന്താപേക്ഷിതമാണ്.
ഇത് അത്രമാത്രം വേദനിപ്പിക്കുന്ന ഒരു കാര്യമല്ല എന്ന് തോന്നുന്നുവെങ്കില്‍, കൂടുതലായി ചില കാര്യങ്ങള്‍ കൂടെ ഇവിടെയുണ്ട്. "അപ്പോൾ വലിയ ചുഴലിക്കാറ്റ് ഉണ്ടായി: പടകിൽ തിര തള്ളിക്കയറുകകൊണ്ട് അതു മുങ്ങുമാറായി". (മര്‍ക്കൊസ് 4:37).
നിങ്ങളുടെ ആശ്വാസകരമായ സ്ഥാനം വിട്ടു ദൈവം നിങ്ങളെക്കുറിച്ചു ആഗ്രഹിക്കുന്ന ഇടത്തേക്ക് പോകുവാനായി നിങ്ങള്‍ തീരുമാനിക്കുമ്പോള്‍ ഒക്കേയും, പോകുന്ന പാതയില്‍ കാറ്റുകള്‍ നിങ്ങള്‍ക്ക് നേരിടുവാന്‍ സാദ്ധ്യത കൂടുതലാണ്. ഒരു ഉള്‍കാഴ്ച നല്കുന്ന സാദൃശ്യം പങ്കുവെച്ച ഒരു വൈമാനീകനുമായി ഞാന്‍ ഒരിക്കല്‍ ആശയവിനിമയം നടത്തുവാന്‍ ഇടയായി. ഒരു വാണിജ്യപരമായ വിമാനം പറക്കുന്ന വേഗത്തെക്കുറിച്ച് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, ഏകദേശം മാച്ച് 0.75 വേഗത്തിലാണ് അവ സാധാരണയായി പറക്കുന്നത് എന്ന് താന്‍ മറുപടി നല്കി. എന്തുകൊണ്ടാണ് അവ കൂടുതല്‍ വേഗതയില്‍ സഞ്ചരിക്കാത്തത് എന്ന് ഞാന്‍ അന്വേഷിച്ചപ്പോള്‍, അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു, മാച്ച് 0.75 ലും അധികം വേഗത്തില്‍ പോയാല്‍ ശബ്ദ സീമകളെ തകര്‍ക്കുന്ന തരത്തിലേക്ക് വിമാനം വരികയും,അത് വിമാനത്തിനു എതിരായി അമിതമായ വായു സമ്മര്‍ദ്ദം സൃഷ്ടിക്കയും ചെയ്യും.
ശബ്ദത്തെക്കാള്‍ വേഗതയില്‍ സഞ്ചരിക്കുവനായി രൂപകല്പന ചെയ്തിരിക്കുന്ന കോണ്‍കോര്‍ഡ് വിമാനത്തെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുവാന്‍ തുടങ്ങി. കോണ്‍കോര്‍ഡ് അത്രയും വേഗത കൈവരിച്ചു കഴിയുമ്പോള്‍, അത് ഒരു ഭയങ്കരമായ ശബ്ദം പുറപ്പെടുവിക്കും - വിമാനത്തിന്റെ കുലുക്കത്താല്‍ ഉളവാകുന്ന തരംഗങ്ങളാല്‍ സൃഷ്ടിക്കപ്പെടുന്ന അതിശക്തമായ ശബ്ദം.
ഉള്‍കാഴ്ച ഇതാണ്: നിങ്ങള്‍ "സാധാരണമായ" വേഗതയില്‍ മുമ്പോട്ടു പോകുമ്പോള്‍, നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളുമായി സഹാവര്ത്തിക്കുവാന് എളുപ്പമാണ്. ഇത് കാക്കകളോടു കൂടെ പറക്കുന്നതുപോലെയാണ്, സുഖവിവരങ്ങള്‍ കൈമാറുകയും നിലവിലുള്ള സ്ഥിതി തുടര്‍ന്നുകൊണ്ടിരിക്കുന്നതും ആകുന്നു. എന്നാല്‍, പുതിയ ഉയരങ്ങളില്‍ എത്തുവാന്‍ നിങ്ങള്‍ നിങ്ങളെത്തന്നെ തള്ളുകയും നിങ്ങളുടെ പുരോഗതിയ്ക്കായി മുന്നേറുകയും ചെയ്യുമ്പോള്‍, വെല്ലുവിളികള്‍ ഉയരുന്നതും കാറ്റ് വീശുന്നതും നിങ്ങള്‍ കണ്ടേക്കാം.
നിങ്ങളുടെ സ്വപ്നഭവനം പണിയുവാനും അഥവാ നിങ്ങളുടെ ജീവിതശൈലി ഉയര്‍ത്തുവാനും തീരുമാനിക്കുന്ന നിമിഷം, നിങ്ങള്‍ ഒരുപക്ഷേ എതിര്‍പ്പുകളും തടസ്സങ്ങളും അഭിമുഖീകരിച്ചേക്കാം, അത് ഒരുപക്ഷേ പ്രാദേശീക അധികാരികളില്‍ നിന്നോ അല്ലെങ്കില്‍ അയല്‍വാസികളില്‍ നിന്നുള്ള പരാതികളോ ആകാം. നിങ്ങള്‍ അടുത്ത തലത്തിലേക്ക് എത്തുവാന്‍ പരിശ്രമിക്കുമ്പോള്‍, വളര്ച്ചയോടുകൂടെ വരുന്നതായ കൊടുങ്കാറ്റുകളേയും നേരിടുവാനായി ഒരുങ്ങിയിരിക്കുക.
ഈ ആശയം ജീവിതത്തിലെ വ്യത്യസ്ത തലങ്ങളില്‍ ബാധകമായിരിക്കുന്നതാണ്:
• അഭിഷേകത്തില്‍ വളരുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുമ്പോള്‍, നിങ്ങള്‍ ഒരുപക്ഷേ കൊടുങ്കാറ്റിനെ നേരിടേണ്ടതായി വരും.
• നിങ്ങളുടെ ബിസിനസ്സിനെ വ്യാപിപ്പിക്കുവാന്‍ ആഗ്രഹിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരുപക്ഷേ കാറ്റുകള്‍ തരണം ചെയ്യേണ്ടതായി വരും.
• നിങ്ങളുടെ ശാരീരികക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ നിങ്ങള്‍ ലക്ഷ്യംവെക്കുമ്പോള്‍, പുറമേയുള്ള കാര്യങ്ങള്‍ നിങ്ങളുടെ തീരുമാനത്തെ പരിശോധിച്ചേക്കാം.
കാക്കകളോടുകൂടെ പറക്കുന്നതിലും ആടുകളോടുകൂടെ നടക്കുന്നതിലും നിങ്ങള്‍ തൃപ്തരായിരിക്കുന്നിടത്തോളം, പ്രധാനപ്പെട്ട പ്രശ്നങ്ങളോ അല്ലെങ്കില്‍ എതിര്‍പ്പുകളോ നിങ്ങള്‍ അഭിമുഖീകരിക്കയില്ല. എന്നാല്‍, ദൈവം നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന പാതയെ പിന്തുടരുവാനും നിങ്ങളെത്തന്നെ മുമ്പോട്ടു കൊണ്ടുപോകുവാനും നിങ്ങള്‍ തീരുമാനിക്കുമ്പോള്‍, വളര്‍ച്ചയുടെയും മുന്നേറ്റത്തിന്റെയും കൂടെ വരുന്നതായ കാറ്റുകളെ നേരിടുവാനും അതിനെ അതിജീവിക്കുവാനും തയ്യാറായിരിക്കുക.
ഏറ്റുപറച്ചില്‍
എന്റെ അടുത്തതലം വിലപേശാവുന്നതല്ല; യേശുവിന്റെ നാമത്തില്‍ അഗ്നിയാല്‍ ഞാന്‍ മുമ്പോട്ടു കുതിയ്ക്കുന്നു. എന്റെ അടുത്ത തലത്തിനു എതിരായുള്ള എല്ലാ പൈശാചീക പദ്ധതികളേയും ഞാന്‍ തകര്‍ക്കുന്നു, യേശുവിന്റെ നാമത്തില്‍.
Join our WhatsApp Channel
Most Read
● പാപത്തോടുള്ള മല്പിടുത്തം● വെറുതെ ചുറ്റും ഓടരുത്
● നിങ്ങളുടെ മനോഭാവമാണ് നിങ്ങളുടെ ഉന്നതിയെ നിര്‍ണ്ണയിക്കുന്നത്
● ദൈവീക ശിക്ഷണത്തിന്റെ സ്വഭാവം - 2
● യൂദാ ഒറ്റികൊടുക്കുവാനുള്ള യഥാര്‍ത്ഥ കാരണം
● ആരാണ് നിങ്ങളെ നയിക്കുന്നത്?
● സംഭ്രമത്തെ തകര്‍ക്കുവാനുള്ള പ്രായോഗീകമായ വഴികള്‍
അഭിപ്രായങ്ങള്‍