അനുദിന മന്ന
ശീര്‍ഷകം: ജീവിതത്തിന്റെ കൊടുങ്കാറ്റുകളുടെ നടുവില്‍ വിശ്വാസം കണ്ടെത്തുക
Wednesday, 29th of March 2023
1
0
648
ജീവിതത്തിന്റെ കൊടുങ്കാറ്റുകളുടെ മദ്ധ്യത്തില്‍, നമ്മുടെ വിശ്വാസം പരിശോധിക്കപ്പെടുക എന്നത് സ്വാഭാവീകമാണ്. വെല്ലുവിളികള്‍ ഉയര്‍ന്നുവരുമ്പോള്‍, നാമും, ശിഷ്യന്മാരെ പോലെ, ഇപ്രകാരമുള്ള ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്, "ഗുരോ, ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്കു വിചാരം ഇല്ലയോ?". (മര്‍ക്കൊസ് 4:38). ഇങ്ങനെയുള്ള നിമിഷങ്ങളിലാണ് നമ്മുടെ വിശ്വാസം അതിന്റെ പരിധികളിലേക്ക് തള്ളപ്പെടുന്നത്. ഈ വൈഷമ്യഘട്ടത്തില്‍ നാം ഒറ്റയ്ക്കല്ല; യേശുവിന്റെ ശക്തിയ്ക്ക് നേരിട്ട് സാക്ഷ്യം വഹിച്ചവര്‍ പോലും അവന്റെ കരുതലിനെ സംബന്ധിച്ചു സംശയാലുക്കള്‍ ആയിത്തീര്‍ന്നു.
1. നിങ്ങളുടെ വൈഷമ്യവേളകളില് നിങ്ങള്‍ തനിച്ചല്ല എന്ന് ഓര്‍ക്കുക.
വേദപുസ്തകത്തിലുടനീളം, തങ്ങളുടെ വൈഷമ്യ വേളകളില്‍ അവര്‍ക്കായുള്ള ദൈവത്തിന്റെ കരുതലിനെ ചോദ്യം ചെയ്യുന്ന ആളുകളുടെ നിരവധി ഉദാഹരണങ്ങള്‍ കാണുവാന്‍ കഴിയുന്നുണ്ട്. ശിഷ്യന്മാര് കൊടുങ്കാറ്റില്‍ അകപ്പെട്ട സംഭവത്തില്‍, അവര്‍ യേശുവിന്റെ കരുതലിനെ സംശയിച്ചിട്ട് ഇങ്ങനെ ചോദിച്ചു, "ഗുരോ, ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്കു വിചാരം ഇല്ലയോ?". (മര്‍ക്കൊസ് 4:38). അതുപോലെതന്നെ, മാര്‍ത്തയും തന്റെ ഉത്തരവാദിത്വങ്ങളില്‍ മടുത്തിട്ട് യേശുവിനോട് ഇങ്ങനെ ചോദിച്ചു, "കർത്താവേ, എന്റെ സഹോദരി ശുശ്രൂഷയ്ക്ക് എന്നെ തനിച്ചു വിട്ടിരിക്കുന്നതിൽ നിനക്കു വിചാരമില്ലയോ?" (ലൂക്കോസ് 10:40). ഏറ്റവും അധികം വിശ്വസ്തര്‍ ആയിരിക്കുന്നവര്‍ പോലും പരിശോധനയുടെ സമയത്ത് സംശയത്താല്‍ ഞെരുക്കം അനുഭവിക്കുമെന്നു ഈ ഉദാഹരണങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
നമുക്കുവേണ്ടിയുള്ള ദൈവത്തിന്റെ കരുതലിനെ ചോദ്യം ചെയ്യുന്ന ഒരു ഘട്ടത്തില്‍ എത്തുന്നത് ഗൌരവതരമായ അനന്തരഫലങ്ങള്‍ ഉണ്ടാകുവാന്‍ ഇടയാക്കും. ഇങ്ങനെയുള്ള സമയങ്ങളിലാണ് നാം നമ്മുടെ ആത്മീക ശീലങ്ങളില്‍ നിന്നും ഒരുപക്ഷേ പിന്മാറുന്നത്. നമ്മുടെ പ്രാര്‍ത്ഥനകള്‍ കൂടിയും കുറഞ്ഞും ഇരിക്കും, നാം ഒരുപക്ഷേ വേദപുസ്തകം വായിക്കുന്നതു പോലും അഥവാ സഭാ ആരാധനയില്‍ പങ്കെടുക്കുന്നതും അല്ലെങ്കില്‍ കര്‍ത്താവിനെ സേവിക്കുന്നതും നിര്‍ത്തുവാന്‍ വരെ തയ്യാറാകും. "കര്‍ത്താവേ, അങ്ങ് ശരിക്കും കരുതുന്നുവെങ്കില്‍, ആദ്യ സ്ഥലത്തുതന്നെ എന്തുകൊണ്ട് ഇത് സംഭവിക്കുന്നു?" എന്ന് നാം ദൈവത്തിന്റെ സ്നേഹത്തെ ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ നമ്മെത്തന്നെ കാണുവാന്‍ ഇടയാകും.
2. ദൈവത്തിന്റെ വാഗ്ദത്തങ്ങളില്‍ ആശ്രയിക്കുക
നമ്മുടെ വിശ്വാസം ഉലയുമ്പോള്‍, വചനത്തില്‍ കാണുന്ന ദൈവത്തിന്റെ വാഗ്ദത്തങ്ങളിലേക്ക് തിരിയേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. നമുക്കുവേണ്ടിയുള്ള ദൈവത്തിന്റെ കരുതലിനേയും വിചാരത്തെയും കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്ന വാക്യങ്ങളാല് വേദപുസ്തകം നിറഞ്ഞിരിക്കയാണ്. അങ്ങനെയുള്ള ഒരു വാക്യം യെശയ്യാവ് 41:10 ആണ്, അവിടെ പറയുന്നു, "നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലംകൈകൊണ്ടു ഞാൻ നിന്നെ താങ്ങും". ദൈവവചനത്തില്‍ നമ്മെത്തന്നെ അലിയിക്കുന്നതിനാല്, അനിശ്ചിതത്വത്തിന്റെ സമയത്ത് നമുക്ക് ഉറപ്പും ബലവും കണ്ടെത്തുവാന്‍ ഇടയാക്കും.
3. ദൈവത്തിന്റെ വിശ്വസ്ഥതയെക്കുറിച്ച് ചിന്തിക്കുക.
സംശയത്തിന്റെ നിമിഷങ്ങളില്‍, ദൈവം തന്റെ വിശ്വസ്ഥതയെ പ്രകടമാക്കിയിരിക്കുന്ന എണ്ണമറ്റ സമയങ്ങളെ കുറിച്ച് ചിന്തിക്കുക. വേദപുസ്തകത്തിലുടനീളം, ദൈവത്തിനു തന്റെ ജനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെ ഉദാഹരണങ്ങള്‍ നമുക്ക് കാണാം. യിസ്രായേല്‍ മക്കളുടെ ചരിത്രത്തില്‍, ദൈവം അവരെ മരുഭൂമിയില്‍ കൂടി നടത്തുകയും അവരുടെ ആവശ്യങ്ങള്‍ക്കായി കരുതുകയും ചെയ്തു (പുറപ്പാട് 16). പുതിയ നിയമത്തില്‍, കര്‍ത്താവായ യേശു രോഗികളെ സൌഖ്യമാക്കി, മരിച്ചവരെ ഉയര്‍പ്പിച്ചു, ആശയറ്റവര്‍ക്ക് പ്രത്യാശ വാഗ്ദത്തം ചെയ്തു. (മത്തായി 9). ഈ ചരിത്രങ്ങള്‍ ഓര്‍ക്കുന്നത് നമുക്കായുള്ള ദൈവത്തിന്റെ കരുതലിനെ സംബന്ധിച്ചുള്ള വിശ്വാസം പുനഃസ്ഥാപിക്കുവാന്‍ സഹായിക്കും.
4. പ്രാര്‍ത്ഥിക്കുകയും കൂട്ടു വിശ്വാസികളില്‍ നിന്നും പിന്തുണ അന്വേഷിക്കയും ചെയ്യുക.
നമ്മുടെ വിശ്വാസത്തെ പിടിച്ചുകുലുക്കുന്ന വേളകളില്‍ നമ്മെ ദൈവവുമായി വീണ്ടും ബന്ധിപ്പിക്കുന്ന ശക്തമായ ഒരു മാര്‍ഗ്ഗമാണ് പ്രാര്‍ത്ഥന. ഫിലിപ്പിയര്‍ 4:6-7 വാക്യങ്ങളില്‍, ആവശ്യങ്ങളുടെ സമയത്ത് പ്രാര്‍ത്ഥനയില്‍ ദൈവത്തിങ്കലേക്ക് തിരിയുവാനായി പൌലോസ് നമ്മെ ഉദ്ബോധിപ്പിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു, "ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്; എല്ലാറ്റിലും പ്രാർഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോട് അറിയിക്കയത്രേ വേണ്ടത്. എന്നാൽ സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും". കൂട്ടു വിശ്വാസികളില്‍ നിന്നുള്ള പിന്തുണ തേടുന്നത് നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുവാന്‍ സഹായിക്കയും നമ്മുടെ ജീവിതത്തിലെ ദൈവത്തിന്റെ സാന്നിധ്യത്തെ സംബന്ധിച്ചു നമ്മെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങള്‍ കരുണാ സദന് സഭയുമായി ബന്ധപ്പെട്ടു നില്ക്കുന്നവര് ആണെങ്കില്‍, നിങ്ങള്‍ക്ക് ഇത് ചെയ്യുവാന്‍ കഴിയുന്ന ഒരു വഴി ഒരു ജെ-12 ലീഡറിന്റെ മേല്‍നോട്ടത്തിന്റെ കീഴില്‍ വരിക എന്നതാകുന്നു.
പ്രാര്‍ത്ഥന
പിതാവേ, സംശയത്തിന്റെയും, ബുദ്ധിമുട്ടിന്റെയും സമയങ്ങളില്‍, എന്റെ വിശ്വാസം അടിസ്ഥാനപ്പെട്ടിരിക്കുന്നത് സാഹചര്യങ്ങളില്‍ അല്ല മറിച്ച് അചഞ്ചലമായ അങ്ങയുടെ സ്നേഹത്തിലാണെന്ന് ഓര്‍ക്കുവാന്‍ എന്നെ സഹായിക്കേണമേ. അങ്ങയുടെ വചനത്തില്‍ നിന്നുള്ള ജ്ഞാനത്തില്‍ വളരുവാന്‍ എന്നെ സഹായിക്കേണമേ. യേശുവിന്റെ നാമത്തില്‍. ആമേന്‍!.
Join our WhatsApp Channel
Most Read
● സഭായോഗം മുടക്കി വീട്ടിലിരുന്നു ഓണ്‍ലൈനില്‍ സഭാ ശുശ്രൂഷകള്‍ കാണുന്നത് ഉചിതമാണോ?● ദിവസം 08: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● സമാധാനത്തിനു നിങ്ങളെ എങ്ങനെ മാറ്റുവാന്‍ കഴിയുമെന്ന് പഠിക്കുക
● ദിവസം 02:40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ശബ്ദകോലാഹലങ്ങള്‍ക്ക് മീതെ കരുണയ്ക്കായുള്ള ഒരു നിലവിളി
● നിങ്ങളുടെ ജോലി സംബന്ധിച്ചുള്ള ഒരു രഹസ്യം
● കൌണ്ട് ഡൌണ്‍ ആരംഭിക്കുന്നു
അഭിപ്രായങ്ങള്‍