അനുദിന മന്ന
നിങ്ങളുടെ വൈഷമ്യം നിങ്ങളുടെ വ്യക്തിത്വം ആകുവാന്‍ അനുവദിക്കരുത് -1
Thursday, 31st of August 2023
1
0
542
മുപ്പത്തെട്ട് ആണ്ട് തളര്‍വാദരോഗം പിടിച്ചു കഷ്ടതയുടെ ആഴത്തില്‍ ഏറിയ കാലമായി കിടക്കുന്ന ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു.
എന്നാല്‍ മുപ്പത്തെട്ട് വര്‍ഷമായി രോഗം പിടിച്ചു കിടന്നൊരു മനുഷ്യന്‍ അവിടെ ഉണ്ടായിരുന്നു. അവന്‍ കിടക്കുന്നതു യേശു കണ്ടു, ഇങ്ങനെ ഏറിയ കാലമായിരിക്കുന്നു എന്നറിഞ്ഞു: നിനക്കു സൌഖ്യമാകുവാന്‍ മനസ്സുണ്ടോ എന്ന് അവനോടു ചോദിച്ചു. (യോഹന്നാന്‍ 5:5,6)
ആ മനുഷ്യന്‍ ഏറിയ കാലമായി രോഗിയായിരുന്നു, എന്നിട്ട് യേശു ആ സാധുവായ മനുഷ്യനോടു ചോദിക്കുന്നു, "നിനക്കു സൌഖ്യമാകുവാന്‍ മനസ്സുണ്ടോ?" എന്ന്. അത് കുറച്ച് കൌതുകകരമായ ചോദ്യമാണ്. ഞാന്‍ വിശ്വസിക്കുന്നു നിങ്ങള്‍ ഈ സന്ദേശം വായിക്കുമ്പോള്‍ കര്‍ത്താവ് നിങ്ങളോടും ചോദിക്കുന്നത് ഇതു തന്നെയാണ്: "നിനക്കു സൌഖ്യമാകുവാന്‍ ശരിക്കും മനസ്സുണ്ടോ?"
ഞാന്‍ ഇത് വിശദമാക്കട്ടെ! ശരിക്കും സൌഖ്യമാകുവാന്‍ മനസ്സില്ലാത്ത ആളുകള്‍ ഉണ്ട് എന്ന് നിങ്ങള്‍ക്ക് അറിയാമോ? പാസ്റ്റര്‍ മൈക്കിള്‍ താങ്കള്‍ ഗൌരവമായി പറയുകയാണോ? അതെ! നിങ്ങള്‍ അത് കേട്ടതാണ് അല്ലേ. സൌഖ്യമാകുവാന്‍ മനസ്സില്ലാത്ത അനവധി ആളുകള്‍ ഉണ്ട്.
ശ്രദ്ധിക്കുക, ഇത് ആരേയും കുറ്റംവിധിക്കാന്‍ അല്ല എന്നാല്‍ തിരുത്തുവാനും സഹായിക്കുവാനും ആണ്. നിങ്ങള്‍ വിശ്വസിക്കുന്ന അഥവാ പ്രതീക്ഷിക്കുന്ന ഒരു വ്യക്തിയുമായി നിങ്ങളുടെ പ്രശ്നങ്ങള്‍ പങ്കുവെക്കുന്നത് ഒരിക്കലും തെറ്റല്ല. എന്നിരുന്നാലും, തങ്ങളുടെ പ്രശ്നങ്ങള്‍ ആരോടും എല്ലാരോടും സംസാരിക്കുന്ന ആളുകളും ഉണ്ട്. ചിലര്‍ തങ്ങളുടെ പ്രശ്നങ്ങള്‍ സാമുഹിക മാധ്യമങ്ങളില്‍ വരെ പങ്കുവെക്കുവാന്‍ തയ്യാറാകും. നിങ്ങളെ വികാരപരമായി കൌശലപ്പെടുത്തുവാന്‍ ഈ വിവരങ്ങള്‍ ഉപയോഗിക്കുന്ന ആളുകളും ഉള്ളതുകൊണ്ടു അത് ആരോഗ്യപരമല്ല.
ഇത് വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെട്ടതാണ്. (ഇത് ഞാന്‍ പറഞ്ഞത് അല്ല) ചില ആളുകള്‍ക്ക് സഹതാപം കിട്ടുക എന്നാല്‍ ശ്രദ്ധ നേടുവാന്‍ ഉള്ള ഒരു വഴിയാണ്. ചില ആളുകള്‍ക്ക് അമിതമായ ശ്രദ്ധ ആവശ്യമാണ്, അവര്‍ അത് അനുചിതമായി പെരുമാറികൊണ്ട് നേടിയെടുക്കുന്നു. ചിലര്‍ സഹതാപം അന്വേഷിക്കുന്നത് എപ്പോഴും എന്തിനെയെങ്കിലും ഒക്കെ കുറിച്ച് പരാതി പറഞ്ഞുകൊണ്ടാണ്.
ദയവായി മനപ്രയാസ്സപ്പെടരുത്. ഒരു നല്ല ശസ്ത്രക്രിയാവിദഗ്തന്‍ തുന്നല്‍ ഇടുന്നതിനു മുന്‍പ് മുറിക്കും. നിങ്ങള്‍ക്ക് ശരിക്കും സൌഖ്യമാകണമോ, അതോ നിങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചു സംസാരിച്ചാല്‍ മാത്രം മതിയോ?
രൂത്തിന്‍റെ പുസ്തകം ഒന്നാം അദ്ധ്യായം നവോമി എന്ന ഒരു സ്ത്രീയെക്കുറിച്ച് പറയുന്നുണ്ട്. ഒരു ക്ഷാമകാലത്ത്, അവര്‍ മോവാബിലേക്ക് സ്ഥലംമാറി പോയി. അവര്‍ മോവാബില്‍, അവരുടെ വീട്ടില്‍നിന്നും വളരെ അകലത്തില്‍ ആയിരുന്നപ്പോള്‍, അവളുടെ ഭര്‍ത്താവും രണ്ടു ആണ്‍മക്കളും മരിച്ചു. അവള്‍ പൂര്‍ണ്ണമായും തകര്‍ന്നുപോയിട്ടുണ്ടാകും. അവളുടെ ലോകം മുഴുവന്‍ തകര്‍ന്നു താഴെ വീണു കാണും. പിന്നീട്, മോവാബില്‍ ആയിരുന്നപ്പോള്‍, ദൈവം തന്‍റെ ജനത്തെ സന്ദര്‍ശിച്ച കാര്യം അവള്‍ കേട്ടു, അവളുടെ മരുമകളായ രൂത്തിന്‍റെ കൂടെ ബേത്ലെഹേമില്‍ തങ്ങളുടെ വീട്ടില്‍ പോയി.
അങ്ങനെ അവര്‍ രണ്ടുപേരും ബേത്ലെഹേംവരെ നടന്നു; അവര്‍ ബേത്ലെഹേമില്‍ എത്തിയപ്പോള്‍ പട്ടണം മുഴുവനും അവരുടെ നിമിത്തം ഇളകി; ഇവള്‍ നൊവൊമിയോ എന്നു സ്ത്രീജനം പറഞ്ഞു.
അവള്‍ അവരോടു പറഞ്ഞത്: നൊവൊമി എന്നല്ല മാറാ എന്ന് എന്നെ വിളിപ്പിന്‍; സര്‍വ്വശക്തന്‍ എന്നോട് ഏറ്റവും കയ്പായുള്ളതു പ്രവര്‍ത്തിച്ചിരിക്കുന്നു.
നിറഞ്ഞവളായി ഞാന്‍ പോയി, ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കിവരുത്തിയിരിക്കുന്നു; യഹോവ എനിക്കു വിരോധമായി സാക്ഷീകരിക്കയും സര്‍വ്വശക്തന്‍ എന്നെ ദുഃഖിപ്പിക്കയും ചെയ്തിരിക്കെ നിങ്ങള്‍ എന്നെ നൊവൊമി എന്നു വിളിക്കുന്നത് എന്ത്? (രൂത്ത് 1:19-21)
നൊവൊമി തിരിഞ്ഞു ശരിയായ ദിശയിലേക്കു വന്നു. എന്നിരുന്നാലും, അവള്‍ ഉള്ളില്‍ പൂര്‍ണ്ണമായി തകര്‍ന്നിരുന്നു. അവള്‍ ഭര്‍ത്താവിനേയും രണ്ടു ആണ്‍മക്കളേയും നഷ്ടപ്പെട്ട്, ആഴമായ മുറിവ് വഹിക്കുന്നുണ്ടായിരുന്നു. അവള്‍ ജനങ്ങളോട് തന്നെ നൊവൊമി (അതിന്‍റെ അര്‍ത്ഥം മധുരമായ എന്നാണ്) എന്ന് വിളിക്കേണ്ട, പിന്നെയോ മാറ (അര്‍ത്ഥം കയ്പ്പ്) എന്ന് വിളിപ്പിന്‍ എന്ന് പറഞ്ഞു.
ഞാന്‍ നിങ്ങളോടു ഒരു കാര്യം പറയട്ടെ? നിങ്ങളുടെ വൈഷമ്യങ്ങള്‍ നിങ്ങളുടെ വ്യക്തിത്വമായി മാറുവാന്‍ നിങ്ങള്‍ അനുവദിക്കരുത്. നിങ്ങളുടെ പ്രശ്നങ്ങള്‍ നിങ്ങളുടെ പേര് ആകുവാന്‍ സമ്മതിക്കരുത്. നിങ്ങളുടെ വൈഷമ്യങ്ങള്‍ നിങ്ങളുടെ വ്യക്തിത്വത്തെ മാറ്റുവാന്‍ നിര്‍ബന്ധിക്കുവാന്‍ നിങ്ങള്‍ അനുവദിക്കരുത്. നൊവൊമി അവളുടെ വൈഷമ്യങ്ങള്‍ തന്‍റെ പേരായി മാറുവാന്‍ അനുവദിക്കുകയായിരുന്നു.
നിങ്ങള്‍ മദ്യപാനം കൊണ്ടു വളരെ ബുദ്ധിമുട്ടുന്നവര്‍ ആയിരിക്കാം, എന്നാല്‍ മദ്യപാനി എന്ന് നിങ്ങളെത്തന്നെ വിളിക്കരുത്. നിങ്ങളുടെ ബന്ധങ്ങളില്‍ തെറ്റുകള്‍ വരുത്തിയിട്ടുണ്ടാകാം, എന്നാല്‍ നിങ്ങളെത്തന്നെ ഒരു തോല്‍വി എന്ന് വിളിക്കരുത്. നിങ്ങള്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ടാകാം അഥവാ ചില വെല്ലുവിളികളില്‍ കൂടെ പോകുകയായിരിക്കാം, എന്നാല്‍ നിങ്ങള്‍ 'ഒന്നിനും കൊള്ളാത്തവരല്ല'. ദൈവം എന്തു പറയുന്നു അതാണ് നിങ്ങള്‍.

പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച
ദൈവം എന്ത് പറയുന്നുവോ അതാണ് ഞാന്‍. ഞാന്‍ ക്രിസ്തുയേശുവില്‍ ഒരു പുതിയ സൃഷ്ടിയാണ്; പഴയത് എല്ലാം കഴിഞ്ഞുപോയി. സകലവും പുതിയതായി തീര്‍ന്നു. വചനം എന്ത് പറയുന്നുവോ അതാണ് ഞാന്‍. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
കുടുംബത്തിന്‍റെ രക്ഷ
പിതാവാം ദൈവമേ, ക്രിസ്തുവിന്‍റെ സത്യം അംഗീകരിക്കേണ്ടതിനു എന്‍റെ എല്ലാ കുടുംബാംഗങ്ങളുടെയും ഹൃദയത്തില്‍ അവിടുന്ന് ചലിക്കണമെന്ന് ഞാന്‍ അങ്ങയോടു അപേക്ഷിക്കുന്നു. "യേശുക്രിസ്തുവിനെ കര്‍ത്താവും, ദൈവവും, രക്ഷിതാവുമായി അറിയുവാനുള്ള ഒരു ഹൃദയം അവര്‍ക്ക് നല്‍കേണമേ. തങ്ങളുടെ മുഴു ഹൃദയത്തോടെ അങ്ങയിലേക്ക് തിരിയുവാന്‍ അവരെ ഇടയാക്കേണമേ".
അന്നാളിൽ അവന്‍റെ ചുമടു നിന്‍റെ തോളിൽനിന്നും അവന്‍റെ നുകം നിന്‍റെ കഴുത്തിൽനിന്നും നീങ്ങിപ്പോകും; പുഷ്‍ടിനിമിത്തം നുകം തകർന്നുപോകും. (യെശയ്യാവ് 10:27).
സാമ്പത്തീകമായ മുന്നേറ്റം
സമ്പത്തുണ്ടാക്കുവാന്‍ ശക്തി നല്‍കുന്നത് അവിടുന്നാകയാല്‍ പിതാവേ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. സമ്പത്തുണ്ടാക്കുവാന്‍ ആവശ്യമായ ബലം ഇപ്പോള്‍ എന്‍റെമേല്‍ വീഴുമാറാകട്ടെ. യേശുവിന്‍റെ നാമത്തില്‍. (ആവര്‍ത്തനം 8:18).
എന്‍റെ അവകാശം ശാശ്വതമായിരിക്കും.ദുഷ്കാലത്ത് ഞാന്‍ ലജ്ജിച്ചുപോകയില്ല; ക്ഷാമകാലത്ത് ഞാനും എന്‍റെ കുടുംബാംഗങ്ങളും തൃപ്തരായിരിക്കും. (സങ്കീര്‍ത്തനം 37:18-19).
എന്‍റെ ദൈവമോ എന്‍റെ ബുദ്ധിമുട്ടൊക്കെയും മഹത്ത്വത്തോടെ തന്‍റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണമായി തീർത്തുതരും. (ഫിലിപ്പിയര്‍ 4:19).
കെ എസ് എം സഭ
പിതാവേ, യേശുവിന്‍റെ നാമത്തില്‍,പാസ്റ്റര്‍.മൈക്കിളിനെയും, തന്‍റെ കുടുംബാംഗങ്ങളേയും, ടീം അംഗങ്ങളേയും, കരുണാ സദന്‍ മിനിസ്ട്രിയുമായി ബന്ധപ്പെട്ട ഓരോ വ്യക്തികളേയും അഭിവൃദ്ധിപ്പെടുത്തേണമേ.
രാജ്യം
പിതാവേ, അങ്ങയുടെ വചനം പറയുന്നു, ഭരണകര്‍ത്താക്കളെ ഉന്നതമായ ബഹുമാന്യമായ സ്ഥാനത്തു നിയോഗിക്കുന്നത് അവിടുന്നാകുന്നു, നേതാക്കളെ തങ്ങളുടെ ഉന്നതമായ സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്നതും അങ്ങ് തന്നെയാകുന്നു. അതെ ദൈവമേ, ഞങ്ങളുടെ രാജ്യത്തിലെ ഓരോ സംസ്ഥാനത്തിലും പട്ടണങ്ങളിലും ശരിയായ നേതാക്കളെ അവിടുന്ന് എഴുന്നെല്‍പ്പിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
നിങ്ങളുടെ ദേശത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ ചില സമയങ്ങള്‍ എടുക്കുക.
Join our WhatsApp Channel
Most Read
● സമാധാനത്തിനു നിങ്ങളെ എങ്ങനെ മാറ്റുവാന്‍ കഴിയുമെന്ന് പഠിക്കുക● ദിവസം 34: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● മഹത്വത്തിന്റെ വിത്ത്
● പരിശുദ്ധാത്മാവിന്‍റെ പേരുകളും ശീര്‍ഷകങ്ങളും: ദൈവത്തിന്‍റെ ആത്മാവ്
● പ്രിയപ്പെട്ടതല്ല പ്രത്യുത ദൃഢമായ ബന്ധം
● സൌമ്യത ബലഹീനതയ്ക്ക് സമാനമായതല്ല
● സമര്പ്പണത്തിലുള്ള സ്വാതന്ത്ര്യം
അഭിപ്രായങ്ങള്‍