അനുദിന മന്ന
ഒരിക്കലും സാഹചര്യങ്ങളുടെ കരുണയില്‍ അല്ല നില്‍ക്കുന്നത്
Wednesday, 14th of February 2024
1
0
665
Categories :
പ്രാര്‍ത്ഥന (Prayer)
യബ്ബേസ് തന്‍റെ സഹോദരന്മാരെക്കാള്‍ ഏറ്റവും മാന്യന്‍ ആയിരുന്നു; അവന്‍റെ അമ്മ: ഞാന്‍ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്നു പറഞ്ഞ് അവനു യബ്ബേസ് എന്നു പേരിട്ടു (1 ദിനവൃത്താന്തം 4:9).
യബ്ബേസിനെ സംബന്ധിച്ചിടത്തോളം വളര്‍ന്നുവരിക എന്നത് ഒരു എളുപ്പമുള്ള ദൌത്യം അല്ലായിരുന്നു. അവനു പല സഹോദരന്മാര്‍ ഉണ്ടായിരുന്നു, അവര്‍ അവന്‍റെ പേര് കാരണം പലപ്പോഴും അവനെ ആവര്‍ത്തിച്ചു പരിഹസിച്ചു കാണും.
യബ്ബേസ് യാക്കോബില്‍ നിന്നും പ്രചോദനം പ്രാപിച്ചു എന്ന് ഞാന്‍ വിശ്വസിക്കുന്നു. അവന്‍റെ മാതാപിതാക്കളും അവനെ യാക്കോബ് എന്നാണ് പേരിട്ടത്, അതിന്‍റെ അര്‍ത്ഥം 'ഉപായി' എന്നാണ്. അവന്‍റെ ജീവിതം മുഴുവന്‍ അവന്‍ ആ അപമാനം പേറി നടന്നു. എന്നാല്‍ ഒരുദിവസം യാക്കോബ് രാത്രി മുഴുവന്‍ പ്രാര്‍ത്ഥനയില്‍ ദൈവത്തോടു മല്ലുപിടിച്ചപ്പോള്‍, അവന്‍റെ ജീവിതത്തില്‍ ആകമാനം ഒരു മാറ്റം ഉണ്ടായി. യഹോവ തന്നെ അവന്‍റെ പേര് യാക്കോബ് എന്നതില്‍ നിന്നും യിസ്രായേല്‍ എന്നാക്കി മാറ്റുകയുണ്ടായി, 'ദൈവത്തിന്‍റെ പ്രഭു' എന്നാണ് അതിനര്‍ത്ഥം. ആ ദിവസം മുതല്‍ യാക്കോബിന്‍റെ ജീവിതം പഴയതുപോലെ അല്ലായിരുന്നു. (ഉല്‍പത്തി 32).
ദൈവം യാക്കൊബിനായി അത് ചെയ്തു എങ്കില്‍ എനിക്ക് വേണ്ടിയും ചെയ്യുവാന്‍ ദൈവത്തിനു കഴിയും എന്ന ഒരു വെളിപ്പാട് ഒരുപക്ഷേ യബ്ബേസിന് ഉണ്ടായികാണും. ദൈവം പക്ഷം പിടിക്കുന്ന ദൈവമല്ല. (ഇയ്യോബ് 34:19). ഞാനും നിങ്ങളും ഈ സത്യം ആത്മാവിന്‍റെ ആഴത്തില്‍ ഗ്രഹിക്കേണ്ടത് ആവശ്യമാണ്.
ഒരുദിവസം യബ്ബേസ് തീരുമാനിച്ചു, അനുഭവിച്ചത് അനുഭവിച്ചു. ഒരു കാര്യം അവനു വളരെ വ്യക്തമായിരുന്നു, തന്‍റെ ജീവിതത്തില്‍ എന്നെങ്കിലും ഒരു മാറ്റം താന്‍ കാണുമെങ്കില്‍ അത് ദൈവത്തിനു മാത്രം കൊണ്ടുവരുവാന്‍ സാധിക്കുന്ന ഒരു വലിയ മാറ്റം ആയിരിക്കും.
അതുകൊണ്ട് യബ്ബേസ് യിസ്രായേലിന്‍റെ ദൈവത്തെ വിളിച്ചപേക്ഷിച്ചു (1 ദിനവൃത്താന്തം 4:10)
നിങ്ങള്‍ ഒരിക്കലും സ്വപ്നത്തില്‍ പോലും കാണാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ശരിയായ പ്രാര്‍ത്ഥന നിങ്ങള്‍ക്ക് വെളിപ്പെടുത്തി തരും. തന്‍റെ ജീവിതമുന്നേറ്റം പ്രാപിക്കുന്നതില്‍ പ്രാര്‍ത്ഥനയ്ക്കുള്ള പ്രാധാന്യം യബ്ബേസ് മനസ്സിലാക്കുവാന്‍ ഇടയായിത്തീര്‍ന്നു, അതുപോലെ നിങ്ങളും ചെയ്യണം.
ദൈവത്വവും മനുഷ്യത്വവും തമ്മില്‍ ഒന്നിക്കുന്ന സ്ഥലമാണ് പ്രാര്‍ത്ഥന എന്നത്. പ്രാര്‍ത്ഥിക്കുന്ന ഒരു പുരുഷനോ അല്ലെങ്കില്‍ ഒരു സ്ത്രീയോ ഉണ്ടെങ്കില്‍, പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്ന ഒരു ദൈവവും ഉണ്ടെന്നറിയുക. വിജയങ്ങള്‍ കൂടുതല്‍ നേടിയിരിക്കുന്നത് യുദ്ധക്കളത്തിലല്ല മറിച്ച് മുഴങ്കാലില്‍ ആണ്.
ആകയാല്‍ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങള്‍ വിചാരപ്പെടരുത്. [32] ഈ വകയൊക്കെയും ജാതികള്‍ അന്വേഷിക്കുന്നു; സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് ഇതൊക്കെയും നിങ്ങള്‍ക്ക് ആവശ്യം എന്ന് അറിയുന്നുവല്ലോ.[33] മുമ്പേ അവന്‍റെ രാജ്യവും നീതിയും അന്വേഷിപ്പിന്‍; അതോടുകൂടെ ഇതൊക്കെയും നിങ്ങള്‍ക്കു കിട്ടും. (മത്തായി 6:31-33).
ശുഷ്കാന്തിയോടെ കര്‍ത്താവിനെ അന്വേഷിക്കുന്ന ഒരു പുരുഷനോ സ്ത്രീയോ സാഹചര്യങ്ങളുടെ കരുണയ്ക്കായി ഒരിക്കലും കാത്തുനില്‍ക്കുകയില്ല.
ശ്രദ്ധിക്കുക: നിങ്ങള്‍ ഈ അനുദിന മന്ന മറ്റുള്ളവര്‍ക്കും പങ്കുവെക്കുവാന്‍ ദയവായി പങ്കുവെക്കുന്ന ബട്ടണ്‍ ഉപയോഗിക്കുക, അങ്ങനെ അവര്‍ക്കും അവരുടെ ജീവിതത്തില്‍ മുന്നേറ്റങ്ങള്‍ പ്രാപിക്കുവാന്‍ സാധിക്കും

- ദൈവത്തെ വിളിച്ചപേക്ഷിക്കുന്നതാണ് പ്രാര്‍ത്ഥന.
- ദൈവത്തോടുകൂടെയുള്ള കൂട്ടായ്മയാണ് പ്രാര്‍ത്ഥന.
- ദൈവത്തോടു സംസാരിക്കുന്നതാണ് പ്രാര്‍ത്ഥന.
നിങ്ങള്‍ ഒരിക്കലും സ്വപ്നത്തില്‍ പോലും കാണാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ശരിയായ പ്രാര്‍ത്ഥന നിങ്ങള്‍ക്ക് വെളിപ്പെടുത്തി തരും. തന്‍റെ ജീവിതമുന്നേറ്റം പ്രാപിക്കുന്നതില്‍ പ്രാര്‍ത്ഥനയ്ക്കുള്ള പ്രാധാന്യം യബ്ബേസ് മനസ്സിലാക്കുവാന്‍ ഇടയായിത്തീര്‍ന്നു, അതുപോലെ നിങ്ങളും ചെയ്യണം.
ദൈവത്വവും മനുഷ്യത്വവും തമ്മില്‍ ഒന്നിക്കുന്ന സ്ഥലമാണ് പ്രാര്‍ത്ഥന എന്നത്. പ്രാര്‍ത്ഥിക്കുന്ന ഒരു പുരുഷനോ അല്ലെങ്കില്‍ ഒരു സ്ത്രീയോ ഉണ്ടെങ്കില്‍, പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്ന ഒരു ദൈവവും ഉണ്ടെന്നറിയുക. വിജയങ്ങള്‍ കൂടുതല്‍ നേടിയിരിക്കുന്നത് യുദ്ധക്കളത്തിലല്ല മറിച്ച് മുഴങ്കാലില്‍ ആണ്.
ആകയാല്‍ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങള്‍ വിചാരപ്പെടരുത്. [32] ഈ വകയൊക്കെയും ജാതികള്‍ അന്വേഷിക്കുന്നു; സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് ഇതൊക്കെയും നിങ്ങള്‍ക്ക് ആവശ്യം എന്ന് അറിയുന്നുവല്ലോ.[33] മുമ്പേ അവന്‍റെ രാജ്യവും നീതിയും അന്വേഷിപ്പിന്‍; അതോടുകൂടെ ഇതൊക്കെയും നിങ്ങള്‍ക്കു കിട്ടും. (മത്തായി 6:31-33).
ശുഷ്കാന്തിയോടെ കര്‍ത്താവിനെ അന്വേഷിക്കുന്ന ഒരു പുരുഷനോ സ്ത്രീയോ സാഹചര്യങ്ങളുടെ കരുണയ്ക്കായി ഒരിക്കലും കാത്തുനില്‍ക്കുകയില്ല.
ശ്രദ്ധിക്കുക: നിങ്ങള്‍ ഈ അനുദിന മന്ന മറ്റുള്ളവര്‍ക്കും പങ്കുവെക്കുവാന്‍ ദയവായി പങ്കുവെക്കുന്ന ബട്ടണ്‍ ഉപയോഗിക്കുക, അങ്ങനെ അവര്‍ക്കും അവരുടെ ജീവിതത്തില്‍ മുന്നേറ്റങ്ങള്‍ പ്രാപിക്കുവാന്‍ സാധിക്കും
പ്രാര്‍ത്ഥന
1. പിതാവേ, യേശുവിന്‍റെ നാമത്തില്‍, അങ്ങയുടെ വചനം ദിനംതോറും എന്‍റെ ജീവിതത്തില്‍ ആലിംഗനം ചെയ്യുവാനുള്ള ശക്തി ഞാന്‍ പ്രാപിക്കുന്നു.
2. ഞാന്‍ ആരെന്നു വചനം പറയുന്നുവോ അതാണ് ഞാന്‍. കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ഈ ഭൂമിയിലെ പ്രദര്‍ശിപ്പിക്കപ്പെട്ട സ്വരൂപമാകുന്നു ഞാന്‍. ഓരോ ദിവസവും കര്‍ത്താവുമായുള്ള എന്‍റെ ബന്ധത്തില്‍ ഞാന്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു.
3. പിതാവേ, അങ്ങയുടെ എല്ലാ നിറവിനോളം ഞാന്‍ നിറഞ്ഞുവരികയും വേണം എന്ന് യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. (എഫെസ്യര്‍ 3:19).

Join our WhatsApp Channel
Most Read
● നിങ്ങള്‍ക്കുവേണ്ടി ദൈവത്തിനു ഒരു പദ്ധതിയുണ്ട്● ഒരു മാറ്റത്തിനുള്ള സമയം
● മാനുഷീക പ്രകൃതം
● ദുഷ്ടാത്മക്കളുടെ പ്രവേശന സ്ഥലങ്ങള്‍ അടയ്ക്കുക - 2
● ആസക്തികളെ ഇല്ലാതാക്കുക
● ദൈവശബ്ദം വിശ്വസിക്കുന്നതിന്റെ
● ദിവസം 40: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍