അനുദിന മന്ന
അന്ത്യകാലത്തെകുറിച്ചുള്ള 7 പ്രധാന പ്രാവചനീക ലക്ഷണങ്ങള്‍: #1
Sunday, 27th of October 2024
1
0
105
Categories :
അന്ത്യകാലം (End time)
പ്രാവചനീക വചനം (Prophetic Word)
ഒരു ദിവസം യേശു ഒലിവ് മലയില്‍ ഇരിക്കുമ്പോള്‍, അവന്‍റെ ശിഷ്യന്മാര്‍ രഹസ്യമായി അവന്‍റെ അടുക്കല്‍ വന്ന് അന്ത്യകാലത്തിന്‍റെ അടയാളത്തെ സംബന്ധിച്ചു യേശുവിനോടു ചോദിച്ചു. അപ്പോള്‍ കര്‍ത്താവായ യേശു അന്ത്യകാലത്ത് സംഭവിക്കുന്ന പ്രധാനപ്പെട്ട ഏഴു പ്രാവചനീക ലക്ഷണങ്ങള്‍ നമുക്ക് നല്കിത്തന്നു.
"അതിനു യേശു ഉത്തരം പറഞ്ഞത്: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഞാൻ ക്രിസ്തു എന്നു പറഞ്ഞ് അനേകർ എന്‍റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും". (മത്തായി 24:4-5).
അന്ത്യകാലത്ത് അനേകര്‍ തെറ്റിപോകുമെന്ന് ദൈവവചനം വ്യക്തമായി നമ്മോടു പറയുന്നു. ഒരു വ്യക്തി തെറ്റിപോകുവാനുള്ള ഒരു വഴി എന്നത് ആളുകള്‍ തങ്ങള്‍ക്കു ആവശ്യമുള്ളത് കേള്‍ക്കേണ്ടതിനു പകരം തങ്ങള്‍ ആഗ്രഹിക്കുന്നത് കേള്‍ക്കുവാന്‍ വേണ്ടി തിരക്ക് കൂട്ടുന്നതുകൊണ്ടാണ്. അനേക വര്‍ഷങ്ങളായി, ഞാന്‍ കണ്ടെത്തിയ ഒരു കാര്യം അങ്ങനെയുള്ള ആളുകള്‍ ദൈവവചനം തങ്ങള്‍ക്കുവേണ്ടി വായിക്കുവാനോ പഠിക്കുവാനോ അവര്‍ താല്പര്യം കാണിക്കുന്നില്ല. മാത്രമല്ല, അവര്‍ ഒരിക്കലും യഥാര്‍ത്ഥമായി ഒരു ഉപദേശകന് കീഴില്‍ സമര്‍പ്പിക്കപ്പെടുന്നില്ല. തങ്ങള്‍ക്കു ശരിയെന്നു തോന്നുന്നത് അവര്‍ ചെയ്യുന്നു.
ദൈവവചനം പഠിക്കുന്നതിനു അവര്‍ മറ്റുള്ളവരെ മാത്രം ആശ്രയിക്കുന്നു. ഇത് തങ്ങളുടെ ലാഭത്തിനു വേണ്ടി ദൈവവചനം വളച്ചൊടിക്കുന്ന വഞ്ചകന്മാര്‍ക്ക് വളരാന്‍ അവസരം ഉണ്ടാക്കുന്നു. അനേക ആളുകള്‍ പുറമേ മിന്നുന്ന ജീവിത ശൈലികളും ശ്രേഷ്ഠമായ പേരുകളും ഉള്ള സുവിശേഷ പ്രസംഗകരുടെ പുറകെ, അവരുടെ വ്യക്തിപരമായ ജീവിതത്തിലെ ഫലങ്ങളെ നോക്കാതെ പുറമേയുള്ളത് മാത്രം നോക്കി പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
യേശു വ്യക്തമായി മുന്നറിയിപ്പ് നല്‍കുന്നു, "ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ". തങ്ങള്‍ തെറ്റിപോകുകയില്ല അഥവാ അകന്നുപോകയില്ല എന്ന് ഒരു വ്യക്തി ചിന്തിക്കുന്നത് ഭോഷത്തരവും അപകടകരവുമാകുന്നു. ദൈവത്തിന്‍റെ പരിപൂര്‍ണ്ണ സൃഷ്ടിയായിരുന്ന, പൂര്‍ണ്ണമായ സാഹചര്യത്തില്‍ ജീവിച്ചിരുന്ന ഹവ്വയെ വഞ്ചിക്കുവാന്‍ സാത്താന് കഴിഞ്ഞു. ആകയാല്‍, ഈ അന്ത്യകാലത്ത് നാം വളരെയധികം ശ്രദ്ധാലുക്കള്‍ ആയിരിക്കണം.
പ്രായോഗീക വശത്തില്‍, ഈ പ്രധാന ചോദ്യങ്ങള്‍ ചോദിക്കുക: ആ വ്യക്തി യേശുവിന്‍റെ നാമം ഉയര്‍ത്തുകയാണോ അതോ സ്വന്തം പേര് പ്രശസ്തമാക്കുവാന്‍ പരിശ്രമിക്കയാണോ? ആ വ്യക്തി ദൈവവചനം പ്രസംഗിക്കയും പഠിപ്പിക്കയും ചെയ്യുകയാണോ?
അവസാനമായി, ആ മനുഷ്യന്‍റെ വ്യക്തിപരമായ ജീവിതം (വേദിയിലെ പ്രകടനമല്ല) ദൈവവചനത്തിനു അനുസൃതമാണോ?

പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ ആത്മാവിന്‍റെ ശക്തിയില്‍ പ്രവര്‍ത്തിക്കുവാന്‍ എനിക്ക് ആവശ്യമായ ധൈര്യം തരേണമേ. അതുപോലെ, ശത്രുവിന്‍റെ കള്ളങ്ങളെ വിവേചിച്ചറിയുവാനും അങ്ങയുടെ വചനത്തിലെ സത്യങ്ങളെ ഓര്‍മ്മിക്കുവാനുമുള്ള കൃപ എനിക്ക് നല്‍കേണമേ.
Join our WhatsApp Channel
Most Read
● ആരാണ് നിങ്ങളെ നയിക്കുന്നത്?● ഭയത്തിന്റെ ആത്മാവ്
● ദൈവം വ്യത്യസ്തമായാണ് കാണുന്നത്
● നിങ്ങളുടെ ആത്മീക ശക്തിയെ പുതുക്കുന്നത് എങ്ങനെ - 3
● കാരാഗൃഹത്തിലെ സ്തുതി
● ധൈര്യത്തോടെ ആയിരിക്കുക
● ദിവസം 04: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍