യേശു ദൈവാലയം വിട്ടുപോകുമ്പോൾ ശിഷ്യന്മാർ അവനു ദൈവാലയത്തിന്റെ പണി കാണിക്കേണ്ടതിന് അവന്റെ അടുക്കൽ വന്നു. 2അവൻ അവരോട്: ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ല് ഇവിടെ ശേഷിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. (മത്തായി 24:1-2).
യെരുശലെമിലെ ആലയത്തിന്റെ നാശത്തെ സംബന്ധിച്ചുള്ള യേശുവിന്റെ പ്രവചനം (മത്തായി 24:1-2) ദൈവത്തിന്റെ സാന്നിധ്യത്തെ ക്രിസ്ത്യാനികള്ക്ക് എങ്ങനെ അനുഭവമാക്കാം എന്നതിലെ രൂപാന്തരപ്പെടുത്തുന്ന മാറ്റത്തിന്റെ ഒരു സൂചന നല്കുന്നു. ദൈവത്തിന്റെ സാന്നിധ്യം ഒരിക്കലും ഒരു കെട്ടിടത്തില് ഒതുങ്ങുന്നതല്ല മറിച്ച് അത് നമ്മില് ഓരോരുത്തരിലും വസിക്കുന്നതാണ്, മാത്രമല്ല അത് ഓരോ ക്രിസ്ത്യാനികളേയും "ചലിക്കുന്ന ഒരു ആലയമാക്കി" മാറ്റുന്നു.
ചലിക്കുന്ന ആലയമെന്നനിലയില്, അവര് പോകുന്നിടത്തെല്ലാം ദൈവസാന്നിധ്യവും അവര് വഹിക്കുന്നു, അങ്ങനെ ഓരോ അനുഭവങ്ങളേയും കൂടിക്കാഴ്ചകളേയും ദൈവത്തിന്റെ സ്നേഹത്തെ പങ്കുവെക്കുവാനും അറിയിക്കുവാനുമുള്ള ഒരു അവസരമാക്കി മാറ്റിയെടുക്കുന്നു.
യെരുശലെമിലെ ആലയത്തിന് മൂന്നു പ്രധാനപ്പെട്ട ഭാഗങ്ങള് ഉണ്ടായിരുന്നതുപോലെ - പ്രാകാരം. വിശുദ്ധസ്ഥലം, അതിപരിശുദ്ധസ്ഥലം - വേദപുസ്തകം പറയുന്നു ദേഹം, ദേഹി, ആത്മാവ് എന്നിങ്ങനെയുള്ള മൂന്നു ഘടകങ്ങളാല് ആകുന്നു നാമും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. (1 തെസ്സലോനിക്യര് 5:23). ഈ ഘടനക്ക് ആഴമായ പ്രതീകാത്മകമായ പ്രാധാന്യങ്ങളുണ്ട്, കാരണം നമ്മുടെ ഓരോ ഭാഗങ്ങളും ആലയത്തിന്റെ ഒരു പ്രെത്യേക ഭാഗത്തെ ദൃശീകരിക്കുന്നതാണ്:
ദേഹം - പ്രാകാരം: ഭൌമീകമായ ശരീരം ആലയത്തിന്റെ പ്രാകാരത്തിന് സമാനമാണ്, അത് എല്ലാവര്ക്കും ദൃശ്യമായതുമാകുന്നു. നാം ലോകത്തോട് ആശയവിനിമയം നടത്തുകയും നമ്മുടെ ദൈനംദിന പ്രവര്ത്തികള് നടത്തുകയും ചെയ്യുന്ന ഉപകരണങ്ങളാണ് നമ്മുടെ ശരീരങ്ങള്.
ദേഹി - വിശുദ്ധസ്ഥലം (അകത്തെ പ്രാകാരം) : നമ്മുടെ ചിന്തകളും, വികാരങ്ങളും, യുക്തിപരമായ ചിന്തകള്ക്കുള്ള കഴിവുകളും ഉള്ക്കൊള്ളുന്ന നമ്മുടെ ദേഹി, ആലയത്തിന്റെ അകത്തെ പ്രാകാരത്തെ പ്രതിഫലിപ്പിക്കുന്നു. ഏഴു ശിഖരങ്ങളുള്ള വിളക്കുതണ്ട് അകത്തെ പ്രാകാരത്തെ പ്രകാശിപ്പിച്ചതുപോലെ, നമ്മുടെ അകത്തെ വെളിച്ചത്തിന്റെ ഇരിപ്പിടമാണ് നമ്മുടെ ദേഹി, അതാണ് നമ്മുടെ ജീവിതത്തിനു മാര്ഗ്ഗനിര്ദ്ദേശവും ആലോചനയും നല്കിത്തരുന്നത്.
ആത്മാവ് - അതിപരിശുദ്ധസ്ഥലം: മനുഷ്യന്റെ ആത്മാവ് അതിപരിശുദ്ധസ്ഥലത്തിന്റെ ഒരു പ്രതിഫലനമാകുന്നു, ആലയത്തിനകത്ത് ദൈവത്തിന്റെ സാന്നിധ്യം വസിച്ചിരുന്ന വിശുദ്ധമായ സ്ഥാനമായിരുന്നത്. ചലിക്കുന്ന ആലയമെന്നനിലയില്, ദൈവീക സാന്നിധ്യം നാം അനുഭവിക്കുന്നതും ആത്മീക അനുഗ്രഹങ്ങള് നാം ആകര്ഷിക്കുന്നതുമായ സ്ഥലം നമ്മുടെ ആത്മാവാകുന്നു.
ദൈവത്തിന്റെ രൂപകല്പനയായ നമ്മുടെ ദേഹം, ദേഹി ആത്മാവ് എന്നതിനെ തിരിച്ചറിഞ്ഞുകൊണ്ട്, ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ ആഴത്തിലാക്കുവാനും നമ്മുടെ ആത്മീക വളര്ച്ചയെ പരിപോഷിക്കുവാനും നാം മുന്ഗണന നല്കേണ്ടതാണ്. അച്ചടക്കപരമായ ഒരു പ്രാര്ത്ഥനാ ജീവിതവും, അനുദിനമുള്ള ദൈവവചന ധ്യാനവും ഇതില് ഉള്പ്പെടുന്നു, അത് നമ്മുടെ ആത്മാവിനെ ബലപ്പെടുത്തുകയും നമ്മിലുള്ള ദൈവീക സാന്നിധ്യത്തോടു കൂടുതല് ചേര്ന്നുനില്ക്കുവാന് നമ്മെ സഹായിക്കയും ചെയ്യുന്നു.
അപകടകാരിയായ സമുദ്രത്തിലൂടെ കപ്പലുകളെ മുന്നോട്ടുപോകുവാന് അനേക വര്ഷങ്ങളായി സഹായിച്ചിരുന്ന ഒരു ദീപസ്തംഭം ഉണ്ടായിരുന്നു. ആ ദീപസ്തംഭത്തിന്റെ സൂക്ഷിപ്പുക്കാരന് പരുക്കനായ ഒരു മനുഷ്യനായിരുന്നു, വളരെ അസഭ്യമായ ഭാഷകളാല് ഒരു വാക്കുത്തര്ക്കത്തിനു അവന് എപ്പോഴും തയ്യാറായിരുന്നു.
ഒരുദിവസം, ശക്തമായ ഒരു കാറ്റ് അടിക്കുകയും ആ ദീപസ്തംഭത്തിലെ വിളക്ക് വെച്ചിരുന്ന മുറിയ്ക്ക് കേടുപാട് വരുത്തുകയും ചെയ്തു, അവിടെയുള്ള കണ്ണാടി തകര്ക്കുകയും, വെളിച്ചത്തെ കെടുത്തിക്കളയുകയും ചെയ്തു. പ്രകാശമില്ലാതെ വന്നാല് കപ്പലുകള് അഗാധമായ അപകടത്തിലാകുമെന്ന് ആ ദീപസ്തംഭ സൂക്ഷിപ്പുക്കാരന് അറിഞ്ഞു. അങ്ങനെ അദ്ദേഹം ആ കേടുപാട് പരിഹരിക്കുവാനും പ്രകാശത്തെ പുനസ്ഥാപിക്കുവാനും വേണ്ടി, രാവും പകലും വിശ്രമരഹിതമായി ജോലി ചെയ്തു.
തന്റെ കഠിനമായ അദ്ധ്വാനത്തിന്റെ ഇടയില്, ആ മുറിയുടെ ഒരു മൂലയ്ക്ക് മൂടി വെച്ചിരുന്നതായ പൊടിപ്പിടിച്ച വളരെ പഴക്കംചെന്ന ഒരു ബൈബിള് ആ ദീപസ്തംഭ സൂക്ഷിപ്പുക്കാരന് കാണുവാന് ഇടയായി. ഇടവേളകളില് തന്റെ സമയങ്ങളെ തള്ളിനീക്കുവാന് വേണ്ടി അവന് വചനം വായിക്കുവാനായി ആരംഭിച്ചു. തിരുവചനം അവന്റെ ഹൃദയത്തെ സ്പര്ശിച്ചു, അതിന്റെ താളുകളില് പരാമര്ശിച്ചിരിക്കുന്നതായ ദൈവ സാന്നിധ്യവുമായുള്ള ആഴമായ ഒരു ബന്ധം താന് അനുഭവിച്ചു.
ദിവസങ്ങള് കടന്നുപോകുന്നതിനു അനുസരിച്ച്, ആ ദീപസ്തംഭ സൂക്ഷിപ്പുക്കാരന് തന്റെ വേദപുസ്തക പാരായണം തുടരുകയും പ്രാര്ത്ഥിക്കുകയും ചെയ്തുകൊണ്ട് തന്റെ പുതിയ കണ്ടെത്തലായ വിശ്വാസത്തെ പരിപോഷിപ്പിച്ചു. തന്നില്ത്തന്നെ ശ്രദ്ധേയമായ ഒരു മാറ്റത്തെ അവന് മനസ്സിലാക്കി; ഒരിക്കല് ആ ദീപസ്തംഭത്തിലെ ദീപം പ്രകാശിച്ചതുപോലെ, തന്റെ ആത്മാവ് കൂടുതല് പ്രകാശപൂരിതമായി തിളങ്ങുന്നതായി തനിക്കു തോന്നി.
ആ ദീപസ്തംഭ സൂക്ഷിപ്പുക്കാരന് ഒടുവില് അറ്റകുറ്റപ്പണികള് പൂര്ത്തീകരിച്ച് അവിടുത്തെ ദീപം തിരികെ കൊളുത്തികഴിഞ്ഞപ്പോള്, താന് അനുഭവിച്ച രൂപാന്തരം കപ്പലുകളെ വെള്ളത്തില് കൂടി സുരക്ഷിതമായി മുന്പോട്ടു നയിക്കുക മാത്രമല്ല മറിച്ച് തന്റെ ജീവിതത്തേയും നേരായ പാതയിലൂടെ നയിക്കുമെന്ന് അവന് അറിയുവാന് ഇടയായിത്തീര്ന്നു. ആലയത്തിനകത്തെ അതിപരിശുദ്ധസ്ഥലം പോലെ, അവന്റെ ആത്മാവ് ദൈവത്തിന്റെ സാന്നിധ്യത്തിനു വസിക്കുവാനുള്ള ഒരു സ്ഥലമായി മാറി.
നമ്മുടെ ആത്മീക ജീവിതത്തെ നാം വളര്ത്തുമ്പോള്, നമ്മുടെ ആത്മ മനുഷ്യനില് നിന്നും പുറത്തേക്ക് പ്രസരിക്കുന്ന ഒരു രൂപാന്തരം, നമ്മുടെ ചിന്തകളേയും, വികാരങ്ങളേയും, പ്രവര്ത്തികളെയും സ്വാധീനിക്കുന്നത് നമുക്ക് അനുഭവിക്കുവാന് സാധിക്കും. നമ്മെ കൂടുതല് ക്രിസ്തുവിനെ പോലെ, സ്നേഹത്തെ, കരുണയെ, നമ്മുടെ രക്ഷിതാവിന്റെ കൃപയെ നമ്മുടെ അനുദിന ജീവിതത്തില് ഉള്ക്കൊള്ളുവാന് ഈ പ്രക്രിയ നമ്മെ അനുവദിക്കുന്നു.
പ്രാര്ത്ഥന
സ്വര്ഗീയ പിതാവേ, ഞങ്ങളുടെ ഉള്ളില് വസിക്കുവാന് തീരുമാനിച്ചതിനാലും അങ്ങയുടെ ചലിക്കുന്ന ആലയങ്ങളായി ഞങ്ങളെ മാറ്റിയതിനാലും അങ്ങേയ്ക്ക് നന്ദി പറയുന്നു. ദൈവീകമായ ബന്ധങ്ങളുടെ പ്രാധാന്യത്തെ തിരിച്ചറിയുവാന് ഞങ്ങളെ സഹായിക്കേണമേ. യേശുവിന്റെ നാമത്തില്. ആമേന്.
Join our WhatsApp Channel
Most Read
● സര്വ്വശക്തനായ ദൈവവുമായുള്ള ഒരു കൂടിക്കാഴ്ച● കാലത്താമസത്തിന്റെ മല്ലനെ നശിപ്പിക്കുക
● ദൈവീക സ്വഭാവമുള്ള വിശ്വാസം
● ദൈവത്തിന്റെ റിപ്പയര് ഷോപ്പ്
● കൃപയാല് രക്ഷിയ്ക്കപ്പെട്ടു
● പ്രാരംഭ ഘട്ടങ്ങളില് തന്നെ ദൈവത്തെ സ്തുതിക്കുക
● മരുഭൂമി സമാനമായ മാനസീകാവസ്ഥയെ അതിജീവിക്കുക
അഭിപ്രായങ്ങള്