അനുദിന മന്ന
ദിവസം 16: 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
Saturday, 7th of December 2024
1
0
103
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
സ്തോത്രം ചെയ്തുകൊണ്ട് അത്ഭുതകരമായത് അനുഭവമാക്കുക
യഹോവയ്ക്കു സ്തോത്രം ചെയ്യുന്നതും അത്യുന്നതനായുള്ളോവേ, നിന്‍റെ നാമത്തെ കീർത്തിക്കുന്നതുംപത്തു കമ്പിയുള്ള വാദിത്രംകൊണ്ടും വീണകൊണ്ടും ഗംഭീരസ്വരമുള്ള കിന്നരംകൊണ്ടും രാവിലെ നിന്‍റെ ദയയെയും
രാത്രിതോറും നിന്റെ വിശ്വസ്തതയെയും വർണിക്കുന്നതും നല്ലത്. യഹോവേ, നിന്‍റെ പ്രവൃത്തികൊണ്ട് നീ എന്നെ സന്തോഷിപ്പിക്കുന്നു;
ഞാൻ നിന്‍റെ കൈകളുടെ പ്രവൃത്തികളെകുറിച്ച് ഘോഷിച്ചുല്ലസിക്കുന്നു. (സങ്കീര്‍ത്തനം 92:1-4).
സ്തോത്രം ചെയ്യുക എന്നത് അംഗീകാരത്തിന്‍റെ ഒരു പ്രവര്‍ത്തിയാകുന്നു. ദൈവം നമുക്കുവേണ്ടി ചെയ്തതിനു, ചെയ്തുകൊണ്ടിരിക്കുന്നതിന്, ചെയ്യുവാന്‍ പോകുന്നതിനു ദൈവത്തോടു നാം കാണിക്കുന്ന നന്ദിയാണ് സ്തോത്രം. ദൈവത്തിന്‍റെ വചനം അനുസരിച്ച്, ദൈവത്തിനു നന്ദി പറയുക എന്നത് ഒരു നല്ല കാര്യമാണ് (സങ്കീര്‍ത്തനം 92:1). ഈ അറിവില്ലാത്ത ഏതു ക്രിസ്ത്യാനിയും ദോഷകരമായ അവസ്ഥയിലാണ്. സ്തോത്രവും, സ്തുതിയും, ആരാധനയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ചില അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്ക് കാണിച്ചുതരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
സ്തോത്രത്തെയും, സ്തുതിയെയും, ആരാധനയേയും തമ്മില്‍ പരസ്പരം വേര്‍പിരിക്കുവാന്‍ കഴിയുകയില്ല. നിങ്ങള്‍ സ്തോത്രം പറയുമ്പോള്‍, ആത്മാവ് നിങ്ങളെ ആരാധനയിലേക്ക് നയിക്കും. സ്തോത്രത്തിലും, സ്തുതിയിലും, ആരാധനയിലും ഒരേസമയം ആയിരിക്കുവാന്‍ പരിശുദ്ധാത്മാവ് നിങ്ങളെ ഇടയാക്കും. സ്തോത്രാര്‍പ്പണം എന്നത് ഒരു മാനസീക പ്രവര്‍ത്തിയല്ല, അതൊരു ആത്മീക പ്രവര്‍ത്തിയാണ്, അതുകൊണ്ട് സ്തോത്രം പറയുന്ന സമയത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുവാന്‍ പരിശുദ്ധാത്മാവിനു എളുപ്പത്തില്‍ കഴിയും.
ആളുകള്‍ എന്തുകൊണ്ടാണ് ദൈവത്തോടു നന്ദി പറയാത്തത്.
ആളുകള്‍ ദൈവത്തിനു നന്ദി പറയുവാന്‍ കടപ്പെട്ടിരിക്കുന്നതുപോലെ നന്ദി പറയാതിരിക്കാന്‍ പല കാരണങ്ങളുണ്ട്, അതില്‍ ചിലത് ഞാന്‍ ഇവിടെ പങ്കുവെക്കുന്നു:
1. അവര്‍ ആഴമായി ചിന്തിക്കുന്നില്ല (സങ്കീര്‍ത്തനം 103:2).
നിങ്ങള്‍ ചിന്തിക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍, ദൈവത്തിനു നിങ്ങള്‍ ചെയ്യേണ്ടതുപോലെ സ്തോത്രം ചെയ്യുന്നതിലും പരാജയപ്പെടുന്നു. ആഴമായ ചിന്ത ആഴമായ ആരാധനയ്ക്കുള്ള ഉത്തേജകമാകുന്നു.
ചിന്തിക്കേണ്ടതായ ചില കാര്യങ്ങള്‍ എന്തൊക്കെയാകുന്നു?
- ദൈവം നിങ്ങള്‍ക്കായി എന്ത് ചെയ്തുവെന്ന് ചിന്തിക്കുക.
- നിങ്ങളെ ദൈവം എവിടെനിന്നുമാണ് എടുത്തതെന്ന് ചിന്തിക്കുക.
- ദൈവം നിങ്ങളെ സഹായിച്ച ബുദ്ധിമുട്ടിന്‍റെ സമയങ്ങളെക്കുറിച്ച് ചിന്തിക്കുക.
- ദൈവം നിങ്ങളെ മരണത്തില്‍നിന്നും, അപകടത്തില്‍നിന്നും, തിന്മയില്‍നിന്നും വിടുവിച്ച സമയങ്ങളെക്കുറിച്ച് ചിന്തിക്കുക.
- ദൈവത്തിനു നിങ്ങളോടുള്ള സ്നേഹത്തെക്കുറിച്ച് ചിന്തിക്കുക.
- ദൈവം നിങ്ങള്‍ക്കുവേണ്ടി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെ സംബന്ധിച്ച് ചിന്തിക്കുക.
- ദൈവം നിങ്ങള്‍ക്കായി ചെയ്യുവാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക.
നിങ്ങള്‍ ഇങ്ങനെയുള്ള കാര്യങ്ങളെ കുറിച്ചെല്ലാം ചിന്തിക്കുമ്പോള്‍, ദൈവത്തെ സ്തുതിക്കുവാനും, സ്തോത്രം ചെയ്യുവാനും, ആരാധിക്കുവാനും അത് നിങ്ങളെ പ്രചോദിപ്പിക്കും.
നിങ്ങള്‍ പ്രാര്‍ത്ഥിച്ച അനവധി കാര്യങ്ങളുണ്ട്, അതിനുവേണ്ടിയെല്ലാം നിങ്ങള്‍ മുന്‍കൂട്ടി ദൈവത്തിനു നന്ദി പറയുകയും സ്തുതിയ്ക്കുകയും വേണം.
2. നേട്ടങ്ങളും അവകാശങ്ങളും
തങ്ങളുടെ നേട്ടങ്ങളും അവകാശങ്ങളും അവരുടെ മാനുഷീക ബലത്തില്‍ കൂടിയാകുന്നുവെന്ന് അവര്‍ക്ക് തോന്നുന്നു. നിങ്ങള്‍ ദൈവത്തെ നിങ്ങളുടെ ബലത്തിന്‍റെ ഉറവിടമായും നിങ്ങളുടെ ജീവിതത്തിന്‍റെ ബലമായും കാണുമ്പോള്‍, നിങ്ങള്‍ ദൈവത്തിനു നന്ദി പറയുവാന്‍ പ്രേരിപ്പിക്കപ്പെടും, എന്നാല്‍ നിങ്ങള്‍ക്കുള്ളതെല്ലാം നിങ്ങളുടെ കൈകളുടെ അദ്ധ്വാനഫലമാണെന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍, നന്ദിയുള്ള ഒരു ഹൃദയം നിലനിര്‍ത്തുവാന്‍ ബുദ്ധിമുട്ടായിരിക്കും.
ഇത് തന്നെയാണ് നെബുഖദ്നേസരിനും സംഭവിച്ചത്.
പന്ത്രണ്ടു മാസം കഴിഞ്ഞിട്ട് അവൻ ബാബേലിലെ രാജമന്ദിരത്തിന്മേൽ ഉലാവിക്കൊണ്ടിരുന്നു. ഇതു ഞാൻ എന്‍റെ ധനമാഹാത്മ്യത്താൽ എന്‍റെ പ്രതാപമഹത്ത്വത്തിനായിട്ടു രാജധാനിയായി പണിത മഹതിയാം ബാബേൽ അല്ലയോ എന്നു രാജാവ് പറഞ്ഞു തുടങ്ങി.
ഉടൻതന്നെ ആ വാക്കു നെബൂഖദ്നേസരിനു നിവൃത്തിയായി; അവനെ മനുഷ്യരുടെ ഇടയിൽനിന്നു നീക്കിക്കളഞ്ഞു; അവന്‍റെ രോമം കഴുകന്‍റെ തൂവൽപോലെയും അവന്‍റെ നഖം പക്ഷിയുടെ നഖംപോലെയും വളരുന്നതുവരെ, അവൻ കാള എന്നപോലെ പുല്ലു തിന്നുകയും അവന്‍റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനയുകയും ചെയ്തു. (ദാനിയേല്‍ 4:29-30, 33).
3. ജീവശ്വാസം ദൈവത്തിങ്കല്‍ നിന്നാകുന്നു എന്നതിനെ സംബന്ധിച്ച് അവര്‍ അജ്ഞരാകുന്നു.
നിങ്ങളുടെ മൂക്കിലെ ശ്വാസത്തിന്‍റെ ഉറവിടം ദൈവമാകുന്നു; ദൈവത്തെകൂടാതെ നിങ്ങള്‍ പെട്ടെന്ന് മരണത്തില്‍ വീണുപോകും. നാം ജീവനോടെ ഇരിക്കുന്നതില്‍ ദൈവത്തോടു നന്ദിയുള്ളവര്‍ ആയിരിക്കയും അവനെ സ്തുതിക്കയും ചെയ്യണം.
ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിപ്പിൻ. (സങ്കീര്‍ത്തനം 150:6).
4. തങ്ങളുടെ ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങളുടേയും ഉറവിടം ദൈവമാകുന്നുവെന്ന് അവര്‍ക്ക് അറിയില്ല.
നിങ്ങളുടെ ജീവിതത്തിലുള്ള ആ നല്ല കാര്യങ്ങള്‍ ദൈവത്തിങ്കല്‍ നിന്നുള്ളതാകുന്നു. ദൈവം അത് അനുവദിച്ചില്ലായിരുന്നുവെങ്കില്‍ ഒരിക്കലും നിങ്ങള്‍ക്കത് ലഭിക്കയില്ലായിരുന്നു.
എല്ലാ നല്ല ദാനവും തികഞ്ഞ വരമൊക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്ന് ഇറങ്ങിവരുന്നു. അവനു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല. (യാക്കോബ് 1:17).
5. അവര്‍ക്ക് കൂടുതല്‍ വേണം
ദൈവം നിങ്ങള്‍ക്ക് കൂടുതല്‍ നല്‍കുവാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ നിങ്ങള്‍ നന്ദി അര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടാല്‍, അത് ഒഴുക്കിനെ തടയുവാന്‍ ഇടയാക്കും. അനേകം ആളുകളും തങ്ങള്‍ക്കു അധികം വേണമെന്ന കാരണത്താല്‍ നന്ദി പറയുവാന്‍ തയ്യാറാകുന്നില്ല.
6അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നുതാനും. 7ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല. 8ഉൺമാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക. (1 തിമോഥെയോസ് 6:6-8).
6. അവര്‍ മറ്റുള്ളവരുമായി തങ്ങളെത്തന്നെ താരതമ്യം ചെയ്യുന്നു.
തങ്ങളെത്തന്നെ ശ്ലാഘിക്കുന്ന ചിലരോടു ഞങ്ങളെത്തന്നെ ചേർത്തൊരുമിപ്പാനോ ഉപമിപ്പാനോ തുനിയുന്നില്ല; അവർ തങ്ങളാൽതന്നെ തങ്ങളെ അളക്കുകയും തങ്ങളോടുതന്നെ തങ്ങളെ ഉപമിക്കയും ചെയ്യുന്നതുകൊണ്ടു തിരിച്ചറിവുള്ളവരല്ല. (2 കൊരിന്ത്യര്‍ 10:12).
സ്തോത്രത്തോടു ചേര്‍ത്തുവെച്ചിരിക്കുന്ന അത്ഭുതകരമായ അനുഗ്രഹങ്ങള്‍ എന്തൊക്കെയാകുന്നു?
- സ്തോത്രം പറയുന്നത് നിങ്ങളുടെ സൌഖ്യത്തെയും ദൈവത്തിങ്കല്‍ നിന്നും നിങ്ങള്‍ പ്രാപിച്ച എന്തിനെയും പൂര്‍ണ്ണമാക്കുന്നു. (ലൂക്കോസ് 17:17-19).
- സ്തോത്രം ചെയ്യുന്നത് കൂടുതല്‍ അനുഗ്രഹങ്ങള്‍ക്കായി നിങ്ങളെ യോഗ്യതയുള്ളവര്‍ ആക്കുന്നു.
- അസാദ്ധ്യമായ സാഹചര്യങ്ങളുടെമേല്‍ ദൈവശക്തി പ്രകടമാകേണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുമ്പോള്‍ സ്തോത്രയാഗം അര്‍പ്പിക്കുവാന്‍ കഴിയും. (യോഹന്നാന്‍ 11:41-44).
- സ്തോത്രത്തിനു ദൈവത്തിന്‍റെ സാന്നിദ്ധ്യത്തെ ആകര്‍ഷിക്കുവാന്‍ സാധിക്കും അപ്പോള്‍ പിശാചുക്കള്‍ ഓടിപോകും.
- സ്വര്‍ഗ്ഗത്തിലെ പ്രാകാരത്തിലേക്ക് പ്രവേശിക്കുവാനുള്ള അനുവാദം തരുവാന്‍ സ്തോത്രത്തിനു കഴിയും. (സങ്കീര്‍ത്തനം 100:4).
- ദൈവീകമായ പ്രസാദം ലഭിക്കുവാന്‍ ഒരു പ്രേരകശക്തിയാകുന്നു സ്തോത്രം അര്‍പ്പിക്കുക എന്നത്. (അപ്പൊ.പ്രവൃ 2:47).
- സ്തോത്രം അര്‍പ്പിക്കാതെ, നിങ്ങളുടെ പ്രാര്‍ത്ഥന പൂര്‍ണ്ണമാകുകയില്ല. അസാധ്യങ്ങള്‍ സാധ്യമാകുന്നതിനു മുന്‍പ് നിങ്ങളുടെ പ്രാര്‍ത്ഥന സ്തോത്രത്തോടുകൂടെ ആയിരിക്കണം. യോഹന്നാന്‍ 11:41-44 വരെ നാം കണ്ടത് യേശു തന്‍റെ പ്രാര്‍ത്ഥനയില്‍ സ്തോത്രവും ഉള്‍പ്പെടുത്തുന്നതാണ്.
- സ്തോത്രം ചെയ്യുന്നത് നിങ്ങളെ സംപൂര്‍ണ്ണ ദൈവഹിതത്തില്‍ ആക്കുന്നു. (1 തെസ്സലോനിക്യര്‍ 5:18). നാം ദൈവത്തിനു സ്തോത്രം അര്‍പ്പിക്കുമ്പോള്‍, നാം ദൈവഹിതം നേരിട്ട് നിവര്‍ത്തിക്കയാണ് ചെയ്യുന്നത്, ദൈവഹിതം ചെയ്യുന്നവര്‍ക്ക് മാത്രമേ ദൈവഹിതത്തിനകത്തുള്ള അനുഗ്രഹങ്ങള്‍ ആസ്വദിക്കുവാന്‍ സാധിക്കുകയുള്ളൂ. (എബ്രായര്‍ 10:36).
- സ്തോത്രം അര്‍പ്പിക്കുക എന്നത് ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസത്തെ പ്രകടമാക്കുവാനുള്ള ഒരു മാര്‍ഗമാണ്. അത് നിങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുകയും നിങ്ങളുടെ പ്രതീക്ഷകള്‍ വേഗത്തില്‍ നിറവേറ്റപ്പെടുമെന്ന് ഉറപ്പുനല്‍കുകയും ചെയ്യുന്നു. (റോമര്‍ 4:20-22).
- അനുയോജ്യമല്ലാത്ത സാഹചര്യങ്ങളെ നേരേ തിരിക്കുവാന്‍ അതിനു കഴിയും. യോന ദൈവത്തിനു നന്ദി പറഞ്ഞത് മഹാമത്സ്യത്തിന്‍റെ വയറ്റില്‍ കിടന്നുകൊണ്ടാണ്, അവന്‍ സ്തോത്രമെന്ന യാഗം അര്‍പ്പിച്ചുക്കഴിഞ്ഞപ്പോള്‍, യോനായെ ശര്‍ദ്ദിക്കുവാന്‍ ദൈവം മത്സ്യത്തോടു കല്‍പ്പിച്ചു. (യോനാ 2:7-10).
- അത്ഭുതകരമായ വിജയങ്ങള്‍ ഇത് ഉറപ്പുത്തരുന്നു. (2 ദിനവൃത്താന്തം 20:22-24).
- സ്തോത്രം ചെയ്യുന്നത് വര്‍ദ്ധനവ് ഉറപ്പാക്കുന്നു. (യോഹന്നാന്‍ 6:10-13).
- നിങ്ങള്‍ കടന്നുപോകുന്നത് എന്തുതന്നെയായാലും, ദൈവശക്തി വെളിപ്പെടുവാനായി സ്തോത്രത്തിന്‍റെയും, സ്തുതിയുടേയും, ആരാധനയുടേയും ശക്തിയില്‍ ആശ്രയിക്കുക. (അപ്പൊ. പ്രവൃ 16:25-26).
കൂടുതല്‍ പഠനത്തിന്: സങ്കീര്‍ത്തനം 107:31, ലൂക്കോസ് 17:17-19, സങ്കീര്‍ത്തനം 67:5-7).
Bible Reading Plan : John 10-14
പ്രാര്‍ത്ഥന
1. എന്‍റെ ജീവിതത്തില്‍ നിന്നും എന്‍റെ കുടുംബാംഗങ്ങളില്‍ നിന്നും നിരാശയുടെ സകല ആത്മാവിനേയും ഞാന്‍ വേരോടെ പിഴുതുക്കളയുന്നു യേശുവിന്‍റെ നാമത്തില്‍.
2. ക്രിസ്തുയേശുവില്‍ അങ്ങ് എനിക്ക് നല്‍കിത്തന്നിട്ടുള്ള സകല അനുഗ്രഹങ്ങള്‍ക്കായും പിതാവേ അങ്ങേക്ക് നന്ദി.
3. പിതാവേ, അങ്ങയാല്‍ എന്‍റെ സകല ആവശ്യങ്ങളും നിറവേറ്റപ്പെട്ടിരിക്കുന്നുവെന്ന് ഞാന്‍ വിശ്വസിച്ചുകൊണ്ടു അങ്ങേക്ക് നന്ദി പറയുന്നു, യേശുവിന്‍റെ നാമത്തില്‍.
4. കര്‍ത്താവേ, സ്തുതിയെന്ന മേലാട എന്‍റെമേല്‍ ഇടേണമേ, യേശുവിന്‍റെ നാമത്തില്‍.
5. പിതാവേ, പരിശുദ്ധാത്മാവിന്‍റെ സന്തോഷം എന്‍റെ ഹൃദയത്തില്‍ മുഴുവന്‍ ഒഴിക്കുവാന്‍ അങ്ങയുടെ ആത്മാവിനെ ഇടയാക്കേണമേ യേശുവിന്‍റെ നാമത്തില്‍.
6. പിതാവേ, അങ്ങ് എനിക്കുവേണ്ടി ചെയ്തതിനും, ഇപ്പോള്‍ ചെയ്യുന്നതിനും, മേലാല്‍ ചെയ്യുവാന്‍ പോകുന്നതിനുമായി ഞാന്‍ അങ്ങേക്ക് നന്ദി പറയുന്നു യേശുവിന്‍റെ നാമത്തില്‍.
7. പിതാവേ, സകലവും എന്‍റെ നന്മയ്ക്കായി കൂടി വ്യാപരിക്കുന്നുവെന്ന് ഞാന്‍ അറിയുന്നു, അതിനായി ഞാന്‍ അങ്ങേക്ക് നന്ദി പറയുന്നു യേശുവിന്‍റെ നാമത്തില്‍.
8. എന്‍റെ ജീവിതത്തില്‍ ദുഃഖം കൊണ്ടുവരുവാന്‍ വേണ്ടി പദ്ധതിയിട്ടിരിക്കുന്നത് എല്ലാം എന്‍റെ അനുഗ്രഹത്തിനും സന്തോഷത്തിനുമായി മാറട്ടെ യേശുവിന്‍റെ നാമത്തില്‍.
9. അതേ കര്‍ത്താവേ, എന്‍റെ നാവില്‍ പുതിയൊരു പാട്ട് തരേണമേ യേശുവിന്‍റെ നാമത്തില്‍.
10. ജയത്തിന്‍റെയും ഉല്ലാസത്തിന്‍റെയും ഘോഷം എന്‍റെ ഭവനത്തിലും ഈ 40 ദിവസത്തെ ഉപവാസത്തില്‍ പങ്കുചേരുന്ന എല്ലാവരുടെയും ഭവനത്തിലും ഉണ്ടാകട്ടെ യേശുവിന്‍റെ നാമത്തില്‍.
11. ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുക.
12. അല്‍പസമയം ദൈവത്തെ ശക്തമായി സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുന്നതിനായി ചിലവിടുക.
2. ക്രിസ്തുയേശുവില്‍ അങ്ങ് എനിക്ക് നല്‍കിത്തന്നിട്ടുള്ള സകല അനുഗ്രഹങ്ങള്‍ക്കായും പിതാവേ അങ്ങേക്ക് നന്ദി.
3. പിതാവേ, അങ്ങയാല്‍ എന്‍റെ സകല ആവശ്യങ്ങളും നിറവേറ്റപ്പെട്ടിരിക്കുന്നുവെന്ന് ഞാന്‍ വിശ്വസിച്ചുകൊണ്ടു അങ്ങേക്ക് നന്ദി പറയുന്നു, യേശുവിന്‍റെ നാമത്തില്‍.
4. കര്‍ത്താവേ, സ്തുതിയെന്ന മേലാട എന്‍റെമേല്‍ ഇടേണമേ, യേശുവിന്‍റെ നാമത്തില്‍.
5. പിതാവേ, പരിശുദ്ധാത്മാവിന്‍റെ സന്തോഷം എന്‍റെ ഹൃദയത്തില്‍ മുഴുവന്‍ ഒഴിക്കുവാന്‍ അങ്ങയുടെ ആത്മാവിനെ ഇടയാക്കേണമേ യേശുവിന്‍റെ നാമത്തില്‍.
6. പിതാവേ, അങ്ങ് എനിക്കുവേണ്ടി ചെയ്തതിനും, ഇപ്പോള്‍ ചെയ്യുന്നതിനും, മേലാല്‍ ചെയ്യുവാന്‍ പോകുന്നതിനുമായി ഞാന്‍ അങ്ങേക്ക് നന്ദി പറയുന്നു യേശുവിന്‍റെ നാമത്തില്‍.
7. പിതാവേ, സകലവും എന്‍റെ നന്മയ്ക്കായി കൂടി വ്യാപരിക്കുന്നുവെന്ന് ഞാന്‍ അറിയുന്നു, അതിനായി ഞാന്‍ അങ്ങേക്ക് നന്ദി പറയുന്നു യേശുവിന്‍റെ നാമത്തില്‍.
8. എന്‍റെ ജീവിതത്തില്‍ ദുഃഖം കൊണ്ടുവരുവാന്‍ വേണ്ടി പദ്ധതിയിട്ടിരിക്കുന്നത് എല്ലാം എന്‍റെ അനുഗ്രഹത്തിനും സന്തോഷത്തിനുമായി മാറട്ടെ യേശുവിന്‍റെ നാമത്തില്‍.
9. അതേ കര്‍ത്താവേ, എന്‍റെ നാവില്‍ പുതിയൊരു പാട്ട് തരേണമേ യേശുവിന്‍റെ നാമത്തില്‍.
10. ജയത്തിന്‍റെയും ഉല്ലാസത്തിന്‍റെയും ഘോഷം എന്‍റെ ഭവനത്തിലും ഈ 40 ദിവസത്തെ ഉപവാസത്തില്‍ പങ്കുചേരുന്ന എല്ലാവരുടെയും ഭവനത്തിലും ഉണ്ടാകട്ടെ യേശുവിന്‍റെ നാമത്തില്‍.
11. ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുക.
12. അല്‍പസമയം ദൈവത്തെ ശക്തമായി സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുന്നതിനായി ചിലവിടുക.
Join our WhatsApp Channel
Most Read
● വാതില് അടയ്ക്കുക● നിങ്ങള്‍ ഏകാന്തതയോടു പോരാടുന്നവരാണോ?
● നിങ്ങളുടെ ഭാവിയെ നാമകരണം ചെയ്യുവാന്‍ നിങ്ങളുടെ കഴിഞ്ഞ കാലത്തെ അനുവദിക്കരുത്
● സ്വയം പുകഴ്ത്തുന്നതിലെ കെണി
● സാമ്പത്തീകമായി താറുമാറായ ഒരവസ്ഥയില് നിന്നും എങ്ങനെ പുറത്തുവരാം #2
● ദിവസം 33: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ദൈവത്തെ സ്തുതിക്കുന്നതിനുള്ള വേദപുസ്തകപരമായ കാരണങ്ങള്
അഭിപ്രായങ്ങള്‍