പല ഭാവത്തിലുള്ള ദൈവത്തിന്‍റെ പ്രകൃതത്തിലേക്കുള്ള പ്രവേശനത്തിന്‍റെ ഒരു പ്രധാനതത്വവും പ്രധാനപ്പെട്ട മാര്‍ഗ്ഗവും വിശ്വാസത്തിന്‍റെ ശക്തിയാണ്. ഇന്ന് അനേക ക്രിസ്ത്യാനികളും ഈ പ്രധാനതത്വത്തെ ഫലപ്രദമല്ലാത്തതും വിശ്വസനീയമല്ലാത്തതും ആയി കണക്കാക്കുന്നു കാരണം അവര്‍ അതിനെ തെറ്റായും ശരിയായ അറിവു കൂടാതെയുമാണ് പ്രയോഗിച്ചത്. ദൈവത്തിന്‍റെ കൃപാസനത്തിലേക്ക് പ്രവേശിക്കാനും, പ്രയോഗക്ഷമമാക്കുവാനും, നമുക്ക് ആവശ്യമുള്ളതെല്ലാം സ്വീകരിക്കുവാനുമുള്ള ഒരേഒരു പ്രധാനതത്വം വിശ്വാസം മാത്രമാണ്. വിശ്വാസം ഇല്ലായെങ്കില്‍, നാം ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ക്കും അംഗീകാരത്തിനും പാപ്പരായിരിക്കുന്നത് തുടരുവാന്‍ ഇടയാകും. (എബ്രായര്‍ 11:6).
ഒരു ക്രിസ്ത്യാനി വിശ്വാസത്തിന്‍റെ ശക്തിയെ സംശയിക്കുമ്പോള്‍, പിശാചിന്‍റെ ഉപദ്രവത്തിനു തന്നെത്തന്നെ തുറന്നുകൊടുക്കുന്നവനായി മാറുന്നു. പിശാചു തുടര്‍മാനമായി അവനെ ഉപദ്രവിക്കുമ്പോള്‍, അവന്‍ ക്രിസ്തുവിലുള്ള തന്‍റെ അവകാശത്തെ മറന്നുപോകുന്നു. വിശ്വാസികള്‍ ആയ നമുക്ക്, ദൈവത്തിനുള്ള സകലവും അവന്‍റെ വാഗ്ദത്തങ്ങളും പ്രാപിക്കുന്നതിനുള്ള പ്രധാന മാര്‍ഗ്ഗം വിശ്വാസമാണ്. എന്നാല്‍ ഇത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് നാം ആദ്യം മനസ്സിലാക്കണം. നിങ്ങളുടെ രാജ്യത്ത് ഉപയോഗത്തിലുള്ള കറന്‍സിയുമായി പുതിയ ഒരു രാജ്യത്തിലേക്ക് യാത്ര ചെയ്യുന്നത് സങ്കല്‍പ്പിക്കുക; നിങ്ങള്‍ക്ക് എന്തെങ്കിലും വിനിമയം നടത്തുവാന്‍ സാധിക്കുമോ? ഇല്ല! ആദ്യമായി നിങ്ങള്‍ ആ പുതിയ രാജ്യത്തിലെ കറന്‍സിയാക്കി നിങ്ങളുടെ പണം മാറ്റണം. സ്വര്‍ഗ്ഗത്തിലെ നാണയമാണ് വിശ്വാസം. നിങ്ങള്‍ക്ക് ആത്മീക വിനിമയം നടത്തണമെങ്കില്‍, നിങ്ങള്‍ വിശ്വാസത്തോടെ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്.
അപരിചിതമായ രാജ്യത്ത് നിങ്ങളുടെ കൈവശം പണം ഇല്ലാതെ നിങ്ങള്‍ ഒറ്റപ്പെട്ടു പോകുന്നതുപോലെ, നിങ്ങള്‍ക്ക് വിശ്വാസം ഇല്ലെങ്കില്‍, നിങ്ങള്‍ ഒറ്റപ്പെടുകയും ആശയകുഴപ്പത്തിലാകയും ചെയ്യും. ദൈവത്തിന്‍റെ മക്കള്‍ എന്ന നിലയില്‍, നമുക്ക് ആവശ്യമുള്ളത് എല്ലാം (ദൈവഹിതത്തിനു യോജിക്കുന്നത്) വിശ്വാസത്താല്‍ നമുക്ക് പ്രാപിക്കുവാന്‍ സാധിക്കും. രക്ഷ നാം വിശ്വാസത്താല്‍ പ്രാപിച്ചതുപോലെ, നമുക്ക് ഈ കാര്യങ്ങളെല്ലാം ലഭിക്കുന്നു. നിങ്ങള്‍ ക്രിസ്തുവിനെ അംഗീകരിച്ച വേളയില്‍ വിശ്വാസത്തിന്‍റെ ശക്തി തീര്‍ന്നുപോയില്ല. പിന്നെ എന്തുകൊണ്ടാണ് ഈ വിശ്വാസം പ്രയോഗത്തില്‍ വരുത്തുവാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് തോന്നുന്നത്? വിശ്വാസികള്‍ എന്ന നിലയില്‍ നമുക്ക് ജീവിക്കുവാന്‍ ശക്തമായ ഒരു വാക്യം വേദപുസ്തകം നമുക്ക് നല്‍കുന്നു. "നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും". (റോമര്‍ 1:17).
നിങ്ങള്‍ രോഗസൗഖ്യം അന്വേഷിക്കുന്നുണ്ടോ? നിങ്ങള്‍ ആ ജോലിയില്‍ ഒരു സ്ഥാനകയറ്റം പ്രതീക്ഷിക്കുന്നവരാണോ? നിങ്ങളുടെ കുടുംബത്തില്‍ ഒരു രൂപാന്തരം ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? നിങ്ങളുടെ ഒരു കുടുംബാംഗത്തെ കുറിച്ച് നിങ്ങള്‍ കരുതല്‍ ഉള്ളവരാണോ? നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് വേദപുസ്തകത്തില്‍ പരിഹാരം ഉണ്ട്, ഏറ്റവും ഉത്തമമായ ഭാഗം എന്നത് ആ പരിഹാരം എല്ലാ സാഹചര്യങ്ങളിലും പ്രവര്‍ത്തിക്കുന്നു എന്നതാണ്. അതാണ് വിശ്വാസം! അത് പ്രാര്‍ത്ഥനയില്‍ കൂടിയാണ് ഏറ്റവും നന്നായി പ്രയോഗിക്കുന്നത്. "അതുകൊണ്ടു നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിന്‍; എന്നാല്‍ അതു നിങ്ങള്‍ക്ക് ഉണ്ടാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു". (മര്‍ക്കൊസ് 11:24).
വിശ്വാസത്തിന്‍റെ ശക്തി സ്വരചേര്‍ച്ചയുള്ളതായി തീരുന്നതും പ്രദര്‍ശിപ്പിക്കപ്പെടുന്നതുമായ വഴി എന്നത് പ്രാര്‍ത്ഥനയാണ്. ". . . . . ദൈവത്തിങ്കലേക്കു വരുന്നവന്‍ വിശ്വസിക്കണം. . . . " നാം പ്രാര്‍ത്ഥനയില്‍ കൂടി മാത്രമാണ് ദൈവത്തിങ്കലേക്കു വരുന്നത്, ഉത്തരങ്ങള്‍ ലഭിക്കേണ്ടതിനായി അതിനെ വിശ്വാസം കൊണ്ട് ഉറപ്പിക്കയും വേണം. നിങ്ങള്‍ പ്രാര്‍ത്ഥനയില്‍ അപേക്ഷിക്കുന്നത് എല്ലാം നിങ്ങള്‍ക്ക് ലഭിക്കുമെന്നും കാര്യങ്ങള്‍ എല്ലാം നല്ലതിനായി മാറും എന്നും ഉറച്ചു വിശ്വസിച്ചുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കുക. വിശ്വാസം പ്രവര്‍ത്തിക്കുന്നു!

പ്രാര്‍ത്ഥന
പിതാവേ, വിശ്വാസം എന്ന വിലയേറിയ ദാനത്തിനായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. എല്ലായിപ്പോഴും അങ്ങയുടെ വാഗ്ദത്തത്തില്‍ വിശ്വസിപ്പാന്‍ എന്നെ പഠിപ്പിക്കയും എന്‍റെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഈ വിശ്വാസം ഉപയോഗിക്കുവാനും എന്നെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● യൂദയുടെ ജീവിതത്തില് നിന്നുള്ള പാഠങ്ങള് - 3● ഇത് ശരിക്കും പ്രാധാന്യമുള്ളതാണോ?
● ശക്തി കൈമാറ്റം ചെയ്യുവാനുള്ള സമയമാണിത്
● ക്രിസ്തുവിനെപോലെയാകുക
● നിങ്ങളുടെ ആത്മീക ശക്തിയെ പുതുക്കുന്നത് എങ്ങനെ - 3
● കടത്തില് നിന്നും പുറത്തു വരിക : സൂചകം # 1
● അന്തരീക്ഷങ്ങളെ സംബന്ധിച്ചുള്ള നിര്ണ്ണായക ഉള്ക്കാഴ്ചകള് - 3
അഭിപ്രായങ്ങള്‍