അനുദിന മന്ന
ശീര്‍ഷകം: ചെറിയ വിട്ടുവീഴ്ചകള്‍
Monday, 15th of May 2023
2
1
1119
Categories :
Compromise
ദൈവ വചനത്തോടുള്ള ബന്ധത്തില്‍, ക്രിസ്ത്യാനികളായിരിക്കുന്ന നാം വിട്ടുവീഴ്ച കാണിക്കരുതതെന്ന് വേദപുസ്തകം വ്യക്തമായി നമ്മോടു പറയുന്നു.
"യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു നടപ്പിൽ നിഷ്കളങ്കരായവർ ഭാഗ്യവാന്മാർ. അവന്‍റെ സാക്ഷ്യങ്ങളെ പ്രമാണിച്ച് പൂർണഹൃദയത്തോടെ അവനെ അന്വേഷിക്കുന്നവർ ഭാഗ്യവാന്മാർ.
അവർ നീതികേടു പ്രവർത്തിക്കാതെ അവന്‍റെ വഴികളിൽത്തന്നെ നടക്കുന്നു. നിന്‍റെ പ്രമാണങ്ങളെ കൃത്യമായി ആചരിക്കേണ്ടതിനു നീ അവയെ കല്പിച്ചുതന്നിരിക്കുന്നു". (സങ്കീര്‍ത്തനം 119:1-4).
ഭൂമിയില്‍ ഭരിച്ച രാജാക്കന്മാരില്‍ ഏറ്റവും മഹാന്മാരില്‍ ഒരുവനായിരുന്നു ശലോമോന്‍ എന്നാല്‍ അവന്‍റെ നിസ്സാരമെന്നു തോന്നിപ്പിക്കുന്ന വിട്ടുവീഴ്ചകള്‍ നാശത്തില്‍ കലാശിക്കുവാന്‍ ഇടയായിത്തീര്‍ന്നു.
ആവര്‍ത്തനപുസ്തകം 17:16-17 ല്‍ രാജാക്കന്മാര്‍ക്കുള്ള ദൈവത്തിന്‍റെ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ കാണാം.
എന്നാൽ അവന് കുതിര അനവധി ഉണ്ടാകരുത്. അധികം കുതിര സമ്പാദിക്കേണ്ടതിന് ജനം മിസ്രയീമിലേക്ക് മടങ്ങിപ്പോകുവാൻ അവൻ ഇടവരുത്തരുത്; ഇനിമേൽ ആ വഴിക്കു തിരിയരുത് എന്ന് യഹോവ നിങ്ങളോടു കല്പിച്ചിട്ടുണ്ടല്ലോ. അവന്‍റെ ഹൃദയം മറിഞ്ഞുപോകാതിരിപ്പാൻ അനേകം ഭാര്യമാരെ അവൻ എടുക്കരുത്; വെള്ളിയും പൊന്നും അധികമായി സമ്പാദിക്കയും അരുത്.
യിസ്രായേലിലെ രാജാക്കന്മാര്‍ അജയ്യരെന്നു തോന്നിപ്പിക്കുന്ന കുതിരകളിലും രഥങ്ങളിലും തങ്ങളുടെ ആശ്രയം വെക്കരുതെന്ന് ദൈവം ആഗ്രഹിക്കുന്നു. തന്‍റെ ജനം തന്നില്‍ മാത്രം പൂര്‍ണ്ണമായും ആശ്രയിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു.
ശലോമോന്‍ ഇതിനെ സംബന്ധിച്ച് പൂര്‍ണ്ണമായി അറിവുള്ളവന്‍ ആയിരുന്നു കാരണം സദൃശ്യവാക്യങ്ങള്‍ 21:31ല്‍ അവന്‍ എഴുതിയിരിക്കുന്നു: "കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു; ജയമോ യഹോവയുടെ കൈവശത്തിലിരിക്കുന്നു". കുതിരയെ ചമയിക്കുന്ന വിഷയം ശലോമോനെ സംബന്ധിച്ച് ചെറിയ കാര്യമായി തോന്നാം, എന്നാല്‍ ഇത് ദൈവത്തിനു പ്രാധാന്യമുള്ളതാകുന്നു. ഈ വിഷയത്തിലെ അവന്‍റെ വിട്ടുവീഴ്ച ദൈവത്തിങ്കല്‍ നിന്നും അവനെ പതിയെ അകറ്റുവാനായി ആരംഭിച്ചു.
വിട്ടുവീഴ്ച ചെയ്ത മറ്റൊരു മേഖല പല സ്ത്രീകളുമായുള്ള അവന്‍റെ ബന്ധമായിരുന്നു.
ശലോമോൻരാജാവ് ഫറവോന്‍റെ മകളെ കൂടാതെ മോവാബ്യർ, അമ്മോന്യർ, എദോമ്യർ, സീദോന്യർ, ഹിത്യർ എന്നിങ്ങനെ അന്യജാതിക്കാരത്തികളായ അനേക സ്ത്രീകളെയും സ്നേഹിച്ചു. നിങ്ങൾക്ക് അവരോടു കൂടിക്കലർച്ച അരുത്; അവർക്കു നിങ്ങളോടും കൂടിക്കലർച്ച അരുത്; അവർ നിങ്ങളുടെ ഹൃദയത്തെ തങ്ങളുടെ ദേവന്മാരിലേക്കു വശീകരിച്ചുകളയും എന്ന് യഹോവ യിസ്രായേൽമക്കളോട് അരുളിച്ചെയ്ത അന്യജാതികളിൽ നിന്നുള്ളവരെത്തന്നെ; അവരോടു ശലോമോൻ സ്നേഹത്താൽ പറ്റിച്ചേർന്നിരുന്നു. അവന് എഴുനൂറു കുലീനപത്നികളും മുന്നൂറു വെപ്പാട്ടികളും ഉണ്ടായിരുന്നു. അവന്‍റെ ഭാര്യമാർ അവന്‍റെ ഹൃദയത്തെ വശീകരിച്ചുകളഞ്ഞു. (1 രാജാക്കന്മാര്‍ 11:1-3).
വിദേശികളായ സ്ത്രീകളെ വിവാഹം കഴിച്ചത് രാഷ്ട്രീയ സ്ഥിരത എങ്ങനെ ഉറപ്പിക്കും എന്നതിനെ സംബന്ധിച്ച് പറയുവാന്‍ ശലോമോന് തന്‍റെതായ കാരണങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ഈ സ്ത്രീകള്‍ തന്നെയാണ് അവനെ ജീവനുള്ള ദൈവത്തില്‍ നിന്നും അകറ്റിയത്.
ചെറിയ കാര്യങ്ങളുടെ ഗൌരവം നാം കുറച്ചുകാണുവാന്‍ സാത്താന്‍ നമ്മെ ഇടയാക്കികൊണ്ട് അവന്‍റെ വലിയ ആക്രമണം അവന്‍ നടത്തുകയും അങ്ങനെ പ്രധാനപ്പെട്ട കാര്യങ്ങളിലും അങ്ങനെതന്നെ ചെയ്യുവാന്‍ പതിയെ അവന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
അവന്‍റെ പാദം വാതില്‍ക്കല്‍ കൊണ്ടുവരുവാന്‍ അവനു കഴിഞ്ഞാല്‍, താന്‍ വലിയൊരു വിജയം നേടിയെന്ന് അവനു തോന്നുകയും ദൈവത്തില്‍ നിന്നും നമ്മെ തെന്നിച്ചുകളയുവാന്‍ അവനു കഴിയുകയും ചെയ്യും. അപ്പോസ്തലനായ പൌലോസ്, നമ്മെ പ്രബോധിപ്പിക്കുന്നത്, ". . . . . പിശാചിന് ഇടം കൊടുക്കരുത്". (എഫെസ്യര്‍ 4:27).
ഈ വാക്യങ്ങള്‍ ധ്യാനിക്കുക:
അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു. (ഗലാത്യര്‍ 5:9).
ഞങ്ങളുടെ മുന്തിരിത്തോട്ടങ്ങൾ പൂത്തിരിക്കയാൽ മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ, ചെറുകുറുക്കന്മാരെത്തന്നെ പിടിച്ചുതരുവിൻ. (ഉത്തമഗീതം 2:15).
ദൈവവചനവുമായുള്ള ബന്ധത്തില്‍ നിങ്ങളുടെ ജീവിതത്തിലെ ഏതു മേഖലയിലാണ് നിങ്ങള്‍ വിട്ടുവീഴ്ച വരുത്തിയിട്ടുള്ളത്? അത് എഴുതുക. അനുതപിക്കയും അതിജീവിക്കുവാനായി അവന്‍റെ കൃപയ്ക്കായി അപേക്ഷിക്കയും ചെയ്യുക.
പ്രാര്‍ത്ഥന
1. നിങ്ങളില്‍ പലരും അറിഞ്ഞിരിക്കുന്നതുപോലെ, 2023 ലെ ഓരോ ആഴ്ചകളിലും (ചൊവ്വ/വ്യാഴം/ശനി) നാം ഉപവസിക്കയാണ്. ഈ ഉപവാസത്തിനു അഞ്ച് പ്രധാന ലക്ഷ്യങ്ങളുണ്ട്.
2. ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
3. അതുപോലെ, നിങ്ങള്‍ ഉപവസിക്കാത്ത ദിവസങ്ങളിലും ഈ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ ഉപയോഗിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച:
യേശുവിന്‍റെ നാമത്തില്‍, എന്‍റെ ജീവിതത്തിന്മേലും എന്‍റെ ചിന്തകളുടെ മേലുമുള്ള വിട്ടുവീഴ്ച്ചയുടെ ആത്മാവിനെ ഞാന്‍ ബന്ധിക്കുന്നു.
എന്നെ പിടിച്ചുവെക്കുന്ന ജഡമോഹം, കൺമോഹം, ജീവനത്തിന്‍റെ പ്രതാപം എന്നിവയുടെ നുകത്തെ ഇന്ന് ഞാന്‍ തകര്‍ക്കുന്നു (1 യോഹന്നാന്‍ 2:16). ഞാന്‍ നന്നായി പൂര്‍ത്തിയാക്കും, യേശുക്രിസ്തുവിന്‍റെ നാമത്തില്‍.
കുടുംബത്തിന്‍റെ രക്ഷ:
പിതാവേ, രക്ഷയുടെ കൃപയ്ക്കായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു, ഞങ്ങളുടെ പാപങ്ങള്‍ക്ക് വേണ്ടി മരിക്കുവാന്‍ അങ്ങയുടെ പുത്രനായ യേശുവിനെ അയച്ചതിനാല്‍ പിതാവേ, അങ്ങേയ്ക്ക് നന്ദി പറയുന്നു. പിതാവേ, യേശുവിന്‍റെ നാമത്തില്‍, അങ്ങയുടെ വചനത്തിന്‍റെ വെളിപ്പാട് ഇവര്‍ക്ക് (പ്രിയപ്പെട്ടവരുടെ പേര് പരാമര്‍ശിക്കുക) നല്‍കേണമേ. അങ്ങയെ കര്‍ത്താവും രക്ഷിതാവുമായി അറിയുവാന്‍ അവരുടെ കണ്ണുകളെ തുറക്കേണമേ.
സാമ്പത്തീകമായ മുന്നേറ്റം:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, എന്‍റെ വിളിയെ പൂര്‍ത്തിയാക്കുവാനുള്ള സാമ്പത്തീകമായ മുന്നേറ്റത്തിനായി ഞാന്‍ അങ്ങയോടു അപേക്ഷിക്കുന്നു. അവിടുന്ന് മഹത്വവാനായ പുനഃസ്ഥാപകന്‍ ആകുന്നു.
കെ എസ് എം സഭ:
പിതാവേ, എല്ലാ പാസ്റ്റര്‍മാരും കെ എസ് എമ്മിലെ ഗ്രൂപ്പിന്‍റെ മേല്‍നോട്ടം വഹിക്കുന്നവരും, ജെ-12 ലീഡര്‍മാരും അങ്ങയുടെ വചനത്തിലും പ്രാര്‍ത്ഥനയിലും വളരുവാന്‍ ഇടയാക്കേണമേ. അതുപോലെ, കെ എസ് എമ്മുമായി ബന്ധപ്പെട്ട ഓരോ വ്യക്തികളും അങ്ങയുടെ വചനത്തിലും പ്രാര്‍ത്ഥനയിലും വളരുവാന്‍ ഇടയാക്കേണമേ. യേശുവിന്‍റെ നാമത്തില്‍.
രാജ്യം:
പിതാവേ, യേശുവിന്‍റെ നാമത്തില്‍,കെ എസ് എമ്മിലെ ഓരോ പ്രാര്‍ത്ഥനാ വീരന്മാരേയും യേശുവിന്‍റെ രക്തത്താല്‍ ഞാന്‍ മറയ്ക്കുന്നു. ഇടുവില്‍ നിന്നുകൊണ്ട് പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി കൂടുതല്‍ ആളുകളെ എഴുന്നേല്‍പ്പിക്കേണമേ.
Join our WhatsApp Channel
Most Read
● വിശ്വാസികളുടെ രാജകീയ പൌരോഹിത്യം● നടക്കുവാന് ശീലിക്കുക
● മതപരമായ ആത്മാവിനെ തിരിച്ചറിയുക
● ദൈവത്തെ അന്വേഷിക്കയും നിങ്ങളുടെ യുദ്ധത്തെ അഭിമുഖീകരിക്കയും ചെയ്യുക
● സമ്പൂര്ണ്ണ ദൈവഹിതത്തിനായി പ്രാര്‍ത്ഥിക്കുക
● ക്ഷമയിലേക്കുള്ള പ്രായോഗീക പടികള്
● നിങ്ങളുടെ അനുഭവങ്ങള് വൃഥാവാക്കരുത്
അഭിപ്രായങ്ങള്‍