അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്‍റെമേൽ ഇട്ടുകൊൾവിൻ. (1 പത്രോസ് 5:7).
ഒരു മനുഷ്യ ജീവിതത്തിന്‍റെ യഥാര്‍ത്ഥമായ ഒരു ചിത്രം ദൈവവചനം വരച്ചുകാട്ടുന്നു. പരിശോധനകളും, പ്രശ്നങ്ങളും, അതുപോലെ ഉത്കണ്ഠകളും ഇല്ലാത്ത ഒരു യാത്രയല്ല ഇത് വാഗ്ദത്തം ചെയ്യുന്നത്. എന്നാല്‍, ഇത് മനോഹരമായ ഒരു ഉറപ്പു നല്‍കുന്നുണ്ട് - നമുക്ക് ഉത്കണ്ഠകള്‍ കടന്നുവരുമ്പോള്‍, അത് കര്‍ത്താവിന്‍റെമേല്‍ ഇടുവാന്‍ നമുക്ക് സാധിക്കും. ഈ അഗാധമായ വാഗ്ദത്തം നമ്മുടെ കഷ്ടതകളെയും, ഉത്കണ്ഠകളേയും സമാധാനത്തിലേക്കും, നിരാശയെ പ്രത്യാശയിലേക്കും പരിവര്‍ത്തനം ചെയ്യും.
നമ്മുടെ കരങ്ങളില്‍ നില്‍ക്കാത്ത പല കാര്യങ്ങളും എപ്പോഴും ഉണ്ടായിരിക്കും എന്നാല്‍ അവ ദൈവത്തിന്‍റെ കരങ്ങളിലാകുന്നു. എന്‍റെ ആദ്യത്തെ അന്തര്‍ദേശീയ സുവിശേഷ യാത്ര, ശരിക്കും, ഞാന്‍ വളരെയധികം സന്തോഷവാനായിരുന്നു. എന്‍റെ യാത്രയെ സ്പോണ്‍സര്‍ ചെയ്ത ദമ്പതികള്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു വിസക്കുള്ള അപേക്ഷയ്ക്ക് വലിയ തടസ്സം നേരിട്ടിരിക്കുന്നു. അതിനുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടു. എല്ലാ കാര്യങ്ങളേയും സംബന്ധിച്ച് ഉത്കണ്ഠകള്‍ വേഗത്തില്‍ എന്‍റെ ഉള്ളില്‍ വളരുവാന്‍ തുടങ്ങി. ഞാന്‍ ഈ വിഷയങ്ങളെ സംബന്ധിച്ച് പ്രാര്‍ത്ഥിക്കുവാന്‍ ആരംഭിച്ചു. ഏകദേശം 2 മണിക്കൂറുകള്‍ക്കു ശേഷം, പെട്ടെന്ന്, പരിശുദ്ധാത്മാവ് എന്നോട് സംസാരിക്കുന്ന മൃദുവായ ശബ്ദം ഞാന്‍ കേട്ടു, "മകനേ, ഞാന്‍ ആ കാര്യം ഏറ്റെടുത്തു കഴിഞ്ഞു". സകല ഉത്കണ്ഠകളും എന്നെ വിട്ടുപോയി, സകല ബുദ്ധിയേയും കവിയുന്ന സമാധാനം എന്നില്‍ നിറയുവാന്‍ ഇടയായി.
സ്ഥിരമാനസൻ നിന്നിൽ ആശ്രയം വച്ചിരിക്കകൊണ്ടു നീ അവനെ പൂർണസമാധാനത്തിൽ കാക്കുന്നു. (യെശയ്യാവ് 26:3).
ജീവിതത്തിലെ പ്രശ്നങ്ങള്‍ ശരിക്കും നമ്മില്‍ നിന്നും പലതും ആവശ്യപ്പെടും - ശാരീരികമായും, വൈകാരീകമായും ആത്മീകമായും. എന്നാല്‍, ദൈവം സകലവും നോക്കിക്കൊള്ളും എന്ന വിശ്വാസത്തില്‍, പ്രാര്‍ത്ഥനയില്‍ നാം കാര്യങ്ങളെ ദൈവത്തിന്‍റെ സന്നിധിയില്‍ കൊണ്ടുചെല്ലുവാന്‍ പഠിക്കുമ്പോള്‍, ദിവസം മുഴുവനും നാം നമ്മുടെ ശ്രദ്ധ അവനില്‍ കേന്ദ്രീകരിക്കുമ്പോള്‍, നാം ആശ്വാസം കണ്ടെത്തും. ഈ ഒരു ഗാനം എനിക്ക് ഓര്‍മ്മവരുന്നു: "നിങ്ങളെത്തന്നെ എന്നില്‍ വിട്ടുതരിക, അപ്പോള്‍ നിങ്ങള്‍ നിങ്ങളെത്തന്നെ കണ്ടെത്തും . . . . . ." (ദിവസം മുഴുവനും ഇത് പാടുക).
നാം നമ്മുടെ ഉത്കണ്ഠകള്‍ ദൈവത്തിങ്കല്‍ ഇടുമ്പോള്‍, ആശ്രയത്തിന്‍റെ ഒരു സാഹചര്യം വളര്‍ത്തികൊണ്ട് നമ്മുടെ മനസ്സ് ദൈവത്തോട് യോജിപ്പിക്കുന്നു. ഈ വിശ്വാസത്തിന്‍റെ സ്ഥലത്ത്, തികഞ്ഞ സമാധാനം നമുക്ക് നല്‍കാമെന്ന് ദൈവം വാഗ്ദത്തം ചെയ്യുന്നു - സകല ബുദ്ധിയേയും കവിയുന്ന സമാധാനം, ക്രിസ്തുയേശുവില്‍ നമ്മുടെ ഹൃദയത്തിനും മനസ്സിനും സുരക്ഷയായി പ്രവര്‍ത്തിക്കുന്ന സമാധാനം. (ഫിലിപ്പിയര്‍ 4:7).
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 3 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച:
പിതാവേ, ഈ വിഷയത്തെ സംബന്ധിച്ചുള്ള സകല ഉത്കണ്ഠകളേയും എന്നില്‍ നിന്നും എടുത്തുമാറ്റേണമേ. അങ്ങയുടെ വചനം എന്നില്‍ സന്തോഷം കൊണ്ടുവരുമാറാകട്ടെ. അങ്ങയുടെ സമാധാനം എന്നെ ചുറ്റേണമേ. യേശുവിന്‍റെ നാമത്തില്‍.
കുടുംബത്തിന്‍റെ രക്ഷ:
വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, എന്‍റെ കുടുംബത്തിലെ ഓരോ അംഗങ്ങളോടും എങ്ങനെ ശുശ്രൂഷിക്കണമെന്നു എനിക്ക് പ്രത്യേകമായി കാണിച്ചുതരേണമേ. കര്‍ത്താവേ എന്നെ ശക്തീകരിച്ചാലും. ശരിയായ നിമിഷങ്ങളില്‍, അങ്ങയെക്കുറിച്ച് പങ്കുവെക്കുവാനുള്ള അവസരങ്ങളെ എനിക്ക് വെളിപ്പെടുത്തി തരേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
സാമ്പത്തീകമായ മുന്നേറ്റം:
ഞാന്‍ വിതച്ചിരിക്കുന്ന ഓരോ വിത്തും കര്‍ത്താവിനാല്‍ ഓര്‍മ്മിപ്പിക്കപ്പെടും. അതുപോലെ,എന്‍റെ ജീവിതത്തിലെ അസാദ്ധ്യമായ ഓരോ സാഹചര്യങ്ങളും ദൈവത്താല്‍ ആകമാനം മാറ്റിമറിയ്ക്കപ്പെടും. യേശുവിന്‍റെ നാമത്തില്‍.
കെ എസ് എം സഭ:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഓരോ ചൊവ്വ/വ്യാഴം/ശനി ദിവസങ്ങളിലും ആയിരക്കണക്കിനു ആളുകള്‍ കെ എസ് എമ്മിലെ തത്സമയ സംപ്രേഷണത്തില്‍ പങ്കെടുക്കേണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവരേയും അവരുടെ കുടുംബങ്ങളേയും അങ്ങയിലേക്ക് തിരിക്കേണമേ കര്‍ത്താവേ. അവര്‍ അങ്ങയുടെ അത്ഭുതങ്ങളെ അനുഭവിക്കട്ടെ. അങ്ങയുടെ നാമത്തിന്‍റെ ഉയര്‍ച്ചയ്ക്കും മഹത്വത്തിനുമായി സാക്ഷ്യം വഹിക്കുവാന്‍ അവരെ ഇടയാക്കേണമേ.
രാജ്യം:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഇന്ത്യയിലെ ഓരോ പട്ടണങ്ങളിലെയും സംസ്ഥാനങ്ങളിലേയും ആളുകളുടെ ഹൃദയങ്ങള്‍ അങ്ങയിലേക്ക് തിരിയേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.അവര്‍ തങ്ങളുടെ പാപങ്ങളെ സംബന്ധിച്ച് അനുതപിക്കയും യേശുവിനെ അവരുടെ കര്‍ത്താവും രക്ഷിതാവുമായി ഏറ്റുപ്പറയുകയും ചെയ്യും.
Join our WhatsApp Channel
Most Read
● ഒരു പൊതുവായ താക്കോല്● ദുഷ്ടാത്മക്കളുടെ പ്രവേശന സ്ഥലങ്ങള് അടയ്ക്കുക - 1
● സംസാരിക്കപ്പെട്ട വചനത്തിന്റെ ശക്തി
● പിതാവിന്റെ ഹൃദയം വെളിപ്പെട്ടിരിക്കുന്നു
● കാലേബിന്റെ ആത്മാവ്
● ആത്മീക വളര്ച്ചയെ നിശബ്ദമായി അമര്ത്തുന്നത്
● വിശ്വാസ ജീവിതം
അഭിപ്രായങ്ങള്‍