അനുദിന മന്ന
ശക്തമായ മുപ്പിരിച്ചരട്
Wednesday, 19th of April 2023
4
0
536
Categories :
Fasting and Prayer
മുപ്പിരിച്ചരട് വേഗത്തിൽ അറ്റുപോകയില്ല. (സഭാപ്രസംഗി 4:12). ഈ വാക്യം സാധാരണയായി പരാമര്‍ശിക്കപ്പെടുന്നത് വിവാഹശുശ്രൂഷാ വേളകളിലാകുന്നു, ദൈവവും, മണവാളനും, മണവാട്ടിയും തമ്മിലുള്ള ഐക്യതയുടെ ശക്തിയെയാണ് അത് സാദൃശ്യപ്പെടുത്തുന്നത്. എന്നാല്‍, മുപ്പിരിച്ചരടിന്റെ പ്രാധാന്യത വിവാഹ ബന്ധങ്ങളിലും അപ്പുറമാകുന്നു, വേദപുസ്തകത്തില്‍ ഉടനീളം കാണുവാന്‍ സാധിക്കുന്ന ആഴമേറിയ അര്‍ത്ഥതലങ്ങള്‍ അതിനുണ്ട്.
ഒരു വിശ്വാസിയുടെ ജീവിതത്തില്‍, 1 കൊരിന്ത്യര്‍ 13:13 ല്‍ പരാമര്‍ശിച്ചിരിക്കുന്നതുപോലെ വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയുടെ ആവിഷ്കാരമായി മുപ്പിരിച്ചരടിനെ കാണുവാന്‍ സാധിക്കുന്നു. ഈ ഗുണങ്ങള്‍ ആത്മീക വളര്‍ച്ചയ്ക്കും പ്രതിരോധശേഷിക്കും വളരെ അനിവാര്യമാകുന്നു, മാത്രമല്ല, അവ ഒരുമിച്ച്, ദൈവവുമായും മറ്റുള്ളവരുമായും ഒരു വിശ്വാസിയുടെ ബന്ധത്തിന്റെ ഒരു ചങ്ങല രൂപപ്പെടുത്തുന്നു. ഈ മുപ്പിരിച്ചരടിന്റെ ഓരോ വശങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതും മറ്റുള്ളവയെ ആശ്രയിക്കുന്നതും ആകുന്നു, അതിനെ ബലവും സ്ഥിരതയും ഉള്ളതാക്കുന്നു.
മത്തായി 6 ല്‍, കൊടുക്കുന്നതിന്റെയും, പ്രാര്‍ത്ഥിക്കുന്നതിന്റെയും, ഉപവസിക്കുന്നതിന്റെയും പ്രാധാന്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് ഒരു ദൈവപൈതലായി ജീവിക്കേണ്ടതിന് അനിവാര്യമായ ഘടകങ്ങളെ സംബന്ധിച്ച് യേശു തന്റെ അനുയായികളെ പഠിപ്പിക്കുന്നു.
നിങ്ങള്‍ കൊടുക്കുമ്പോള്‍ . . . . . . (മത്തായി 6:2)
നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ . . . . . (മത്തായി 6:5)
നിങ്ങള്‍ ഉപവസിക്കുമ്പോള്‍ . . . . . . . (മത്തായി 6:16).
ഇവിടെ 'എങ്കില്‍' എന്നല്ല പറഞ്ഞിരിക്കുന്നത് മറിച്ച് 'മ്പോള്‍' എന്നാകുന്നു എന്നത് ശ്രദ്ധിക്കുക. ഈ ശീലങ്ങള്‍ ഇഷ്ടമുണ്ടെങ്കില്‍ ചെയ്യേണ്ടതായ ഒരു കാര്യമായിട്ടല്ല കര്‍ത്താവായ യേശു ഇത് അവതരിപ്പിക്കുന്നത് മറിച്ച് ഒരു വിശ്വാസിയുടെ ജീവിതത്തിലെ അവിഭാജ്യഘടകമായിട്ടാണ്.
വിശ്വാസികള്‍ ശുദ്ധമായ ഹൃദയത്തോടെ കൊടുക്കുമ്പോള്‍, തന്റെ ഏകജാതനായ പുത്രനെ മാനവജാതിയുടെ രക്ഷയ്ക്കായി തന്ന ദൈവത്തിന്റെ സ്നേഹത്തേയും ഔദാര്യതയേയുമാണ് അവര്‍ പ്രകടമാക്കുന്നത്. (യോഹന്നാന് 3:16). കര്‍ത്താവായ യേശു നമ്മെ പഠിപ്പിച്ചിരിക്കുന്നത് താഴ്മയോടും ആത്മാര്‍ത്ഥതയോടും കൂടെ പ്രാര്‍ത്ഥിക്കുവാനാണ്, അല്ലാതെ മറ്റുള്ളവരെ പ്രീതിപ്പെടുത്തുവാനും അല്ലെങ്കില്‍ വെറുതെ അര്‍ത്ഥമില്ലാത്ത വാക്കുകളെ പറയുവാനുമല്ല. പ്രാര്‍ത്ഥനയിലൂടെ, നാം ദൈവവുമായി ഒരു അടുത്ത ബന്ധം വളര്‍ത്തുകയും നമ്മുടെ സകല ആവശ്യങ്ങള്‍ക്കുമായി അവനെ ആശ്രയിക്കുവാന്‍ പഠിക്കുകയും ചെയ്യുന്നു. നമ്മുടെ ആത്മീക വളര്‍ച്ചയ്ക്ക് ശ്രദ്ധ കൊടുക്കുവാനും, ലോകത്തിന്റെ ഇടര്‍ച്ചകളെ തകര്‍ത്ത് സ്വതന്ത്രമാകുവാനും, ദൈവഹിതത്തിന്റെ ആഴമായ ഒരു അറിവ് നേടുവാനും ഉപവാസം നമ്മെ സഹായിക്കുന്നു.
ഇവ ഒരുമിച്ചു അനുവര്‍ത്തിക്കുമ്പോള്‍, കൊടുക്കുക, പ്രാര്‍ത്ഥിക്കുക, ഉപവസിക്കുക, എന്നത് ഒരു ക്രിസ്ത്യാനിയുടെ വിശ്വാസത്തേയും ദൈവവുമായുള്ള തന്റെ ബന്ധത്തേയും ബലപ്പെടുത്തുന്ന ശക്തമായ ഒരു മുപ്പിരിച്ചരടായി അത് മാറുകയും ചെയ്യുന്നു. (സഭാപ്രസംഗി 4:12).
മര്‍ക്കൊസ് 4:8ലും, 20ലും മുപ്പതു മേനി, അറുപതു മേനി, നൂറു മേനി മടക്കി കിട്ടുന്നതിനെ സംബന്ധിച്ചു കര്‍ത്താവായ യേശു വിശദീകരിക്കുന്നുണ്ട്, ഒരു വിശ്വാസി പ്രാര്‍ത്ഥനയിലും, കൊടുക്കുന്നതിലും, ഉപവസിക്കുന്നതിലും ഏര്‍പ്പെടുമ്പോള്‍ ലഭിക്കുന്ന ആത്മീക അനുഗ്രഹങ്ങളിലെ ക്രമാതീതമായ വര്‍ദ്ധനവിനെയാണ് അത് ചിത്രീകരിക്കുന്നത്.
ഒരു വിശ്വാസി പ്രാര്‍ത്ഥിക്കുമ്പോള്‍,അവര്‍ ദൈവത്തിന്റെ നിയോഗങ്ങള്‍ക്കും അനുഗ്രഹത്തിനുമായി തങ്ങളുടെ ഹൃദയങ്ങള്‍ തുറക്കുകയാകുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു, അങ്ങനെ ഒരു മുപ്പതു മേനി മടക്കി കിട്ടുവാന്‍ ശക്തമായ കാരണമാകുന്നു. പ്രാര്‍ത്ഥനയോടുകൂടെ കൊടുക്കുക കൂടി ചെയ്യുമ്പോള്‍ ദൈവത്തിന്റെ കരുതലിലുള്ള ഒരു വിശ്വാസിയുടെ ആശ്രയത്തെയാണ് കാണിക്കുന്നത് അത് അറുപതു മേനി അനുഗ്രഹങ്ങള്‍ക്ക് കാരണമാകുന്നു. എന്നാല്‍, ഒരു വിശ്വാസി ഉപവാസത്തെ പ്രാര്‍ത്ഥനയോടും കൊടുക്കലിനോടും കൂടെ ചേര്‍ക്കുമ്പോള്‍ അത് നൂറു മേനി അനുഗ്രഹം ലഭിക്കുവാനുള്ള ഒരു സാഹചര്യം സൃഷ്ടിക്കയും, സമാനതകളില്ലാത്ത ആത്മീക സമൃദ്ധിയും വളര്‍ച്ചയും തുറക്കുകയും ചെയ്യുന്നു. ആത്മാവ് ഇങ്ങനെ പറയുന്നത് ഞാന്‍ കേള്‍ക്കുന്നു, "നൂറു മേനി അനുഗ്രഹത്തിനായി തയ്യാറാകുക".
അപ്പൊ.പ്രവൃ 10:3-31 വരെ പറഞ്ഞിരിക്കുന്ന കൊര്‍ന്നല്യോസിന്റെ കഥ പ്രാര്‍ത്ഥനയും, ഉപവാസവും, കൊടുക്കലും ഒരുമിച്ചു അനുവര്‍ത്തിക്കുന്നതിന്റെ ശക്താമായ ഒരു ഉദാഹരണമാണ്. ഭക്തിയുള്ള ഒരു മനുഷ്യന് എന്ന നിലയില്‍ കൊര്‍ന്നല്യോസ് ഉപവസിക്കയും, പ്രാര്‍ത്ഥിക്കുകയും, ആവശ്യത്തിലുള്ളവര്‍ക്ക് സഹായം നല്‍കുകയും ചെയ്തു. ഈ ആത്മീക പ്രവൃത്തികള്‍ക്കുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണം ദൈവത്തിന്റെ ശ്രദ്ധയെ പിടിച്ചുപറ്റി, അത് ഒരു ദൂതന്റെ സന്ദര്‍ശനത്തിലേക്കും അപ്പോസ്തലനായ പത്രോസിനെ വിളിച്ചുവരുത്തുവാനുള്ള നിര്ദ്ദേശത്തിലേക്കും നയിക്കുകയുണ്ടായി.
കൊര്‍ന്നല്യോസിന്റെ വിശ്വസ്തതയുടെ ഫലമായി, പത്രോസ് കൊര്‍ന്നല്യോസിന്റെ ഭവനത്തിലേക്ക് നയിക്കപ്പെട്ടു, അവിടെ കൊര്‍ന്നല്യോസിനോടും അവന്റെ കുടുംബത്തില്‍ ഉള്ളവരോടും അവന് സുവിശേഷം പങ്കുവെച്ചു. ഈ കൂടിക്കാഴ്ച കൊര്ന്നല്യോസിന്റെയും അവന്റെ മുഴു കുടുംബത്തിന്റെയും രക്ഷയിലേക്കും സ്നാനത്തിലേക്കും നയിച്ചു, പ്രാര്‍ത്ഥനയും, ഉപവാസവും, കൊടുക്കലും നിറഞ്ഞ ഒരു ജീവിതശൈലിയെ ആലിംഗനം ചെയ്യുമ്പോള്‍ അത് മുഖാന്തിരം ഉണ്ടാകുന്ന ആത്മീക ഫലങ്ങളെയും അത്യന്തീകമായ അനുഗ്രഹങ്ങളെയും ഇത് കാണിക്കുന്നു. ദൈവം ഒരിക്കലും മുഖപക്ഷം കാണിക്കുന്നവനല്ല. നിങ്ങളും, ഈ തത്വങ്ങള്‍ അനുവര്‍ത്തിക്കുമെങ്കില്‍ നിങ്ങള്‍ക്കും ഇങ്ങനെയുള്ള അത്ഭുതകരമായ ഫലങ്ങളെ കാണുവാന്‍ സാധിക്കും.
കരുണാ സദനില്‍ ആഴ്ചയില്‍ മൂന്ന് ദിവസങ്ങള്‍ (ചൊവ്വാഴ്ച, വ്യാഴാഴ്ച, ശനിയാഴ്ച) ഇപ്പോള്‍ ഞങ്ങള്‍ ഉപവസിച്ചു പ്രാര്‍ത്ഥിക്കുകയാണ്.
ഈ ഉപവാസത്തിന്റെ ഉദ്ദേശം:
1. കരുണാ സദനുമായി ബന്ധപ്പെട്ട ഓരോ വ്യക്തികളുടെയും അവരുടെ കുടുംബങ്ങളുടെയും ആത്മീക വളര്‍ച്ച. (തത്സമയം വീക്ഷിക്കുന്നവര്‍ ആയാലും, അനുദിന മന്ന വായിക്കുന്നവര്‍ ആയാലും, നോഹ ആപ്പിലൂടെ ബന്ധപ്പെടുന്നവര്‍ ആയാലും).
2. അതുപോലെ, കരുണാസദനുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികളും തങ്ങളുടെ സമ്പത്തില്‍, ജോലിയില്‍ അത്ഭുതകരമായി അനുഗ്രഹിക്കപ്പെടുക.
എന്നോടുകൂടെ ചേരുക, അങ്ങനെ നാം ഒരുമിച്ചു ആത്മാവിന്റെ പുതിയ തലങ്ങളിലേക്ക് പ്രവേശിക്കുവാന്‍ ഇടയാകും.
പ്രധാനപ്പെട്ട വിഷയങ്ങള്‍
1. ഉപവാസത്തിന്റെ സമയം ഓരോ ദിവസവും 00:00 മണിമുതല്‍ (അര്‍ദ്ധരാത്രി 12 മണിമുതല്‍) ഉച്ചയ്ക്കു 14:00 മണിവരെ (2 മണി) ആയിരിക്കും.
2. ഈ സമയങ്ങളില്‍ നിങ്ങള്‍ കഴിയുന്നിടത്തോളം വെള്ളം കുടിക്കുക.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥന വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് രണ്ടോ അതിലധികമോ നിമിഷങ്ങള്‍ പ്രാര്‍ത്ഥിക്കുക. . . . .
1. കരുണാ സദനുമായി ബന്ധപ്പെട്ട ഓരോ വ്യക്തികളുടെ മേലും, അവരുടെ കുടുംബങ്ങളുടെ മേലും അങ്ങയുടെ രക്ഷ വരുമാറാകട്ടെ. യേശുവിന്റെ നാമത്തില്‍.
2. എന്റെ മേലും എന്റെ കുടുംബാംഗങ്ങളുടെ മേലും അതുപോലെ കരുണാ സദന് ശുശ്രൂഷയുമായി ബന്ധപ്പെട്ട ഓരോ വ്യക്തികളുടെ മേലും അഭിവൃദ്ധി പ്രാപിക്കുവാനുള്ള അഭിഷേകം വരുമാറാകട്ടെ. യേശുവിന്റെ നാമത്തില്‍.
3. പിതാവേ, പാസ്റ്റര്‍. മൈക്കിളിനു വേണ്ടി, തന്റെ കുടുംബത്തിനു വേണ്ടി, തന്റെ ടീമിനുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവര്‍ക്കെതിരായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല. അവരെ നല്ല ആരോഗ്യത്തോടെ കാക്കേണമേ. അങ്ങയുടെ അനുഗ്രഹത്താല്‍ അവരെ ചുറ്റെണമേ. യേശുവിന്റെ നാമത്തില്‍.
4. കര്‍ത്താവേ, യേശുവിന്റെ നാമത്തില്‍, ആത്മീക അഞ്ജത നിമിത്തം എനിക്ക് നഷ്ടപ്പെട്ടത് സകലവും ഏഴു മടങ്ങായി എനിക്ക് തിരികെ തരേണമേ. (ഹോശേയ 4:6).
5. (നിങ്ങളുടെ ശരീരത്തിന്മേല് കരം വെച്ചുകൊണ്ട് ഇത് പറയുക) എന്റെ ശരീരത്തിലെ ഓരോ ഭാഗത്തും ദൈവത്തിന്റെ ജീവന് ഉണ്ടാകട്ടെ എന്ന് ഞാന്‍ കല്പ്പിക്കുന്നു യേശുവിന്റെ നാമത്തില്‍. രോഗവും വ്യാധിയും എന്റെ ഭാഗമല്ല.
Join our WhatsApp Channel
Most Read
● എത്രത്തോളം?● ആരാധനയാകുന്ന സുഗന്ധം
● ആത്മാവിനാല്‍ നയിക്കപ്പെടുക എന്നതിന്റെ അര്‍ത്ഥമെന്ത്?
● ജോലിസ്ഥലത്തെ ഒരു പ്രസിദ്ധവ്യക്തി -II
● ഒരു സ്വപ്നം ദൈവത്തിങ്കല്‍ നിന്നാണോ എന്ന് എങ്ങനെ അറിയാം
● ശ്രദ്ധയോടെയുള്ള തിരച്ചില്‍
● ആരാധന ഒരു ജീവിത ശൈലിയായി മാറ്റുക
അഭിപ്രായങ്ങള്‍