english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ജോലിസ്ഥലത്തെ ഒരു പ്രസിദ്ധവ്യക്തി -II
അനുദിന മന്ന

ജോലിസ്ഥലത്തെ ഒരു പ്രസിദ്ധവ്യക്തി -II

Thursday, 18th of April 2024
1 0 425
Categories : ജോലിസ്ഥലം (Workplace)
ബഹുമാന്യനായ ഒരു ദൈവ മനുഷ്യന്‍ ഒരിക്കല്‍ പറഞ്ഞു, "നിങ്ങള്‍ ബഹുമാനിക്കുന്നത്‌ നിങ്ങളിലേക്ക് വരും, നിങ്ങള്‍ അനാദരവ് കാണിക്കുന്നത് നിങ്ങളില്‍ നിന്നും അകന്നുപോകുവാന്‍ ഇടയാകും". 

വേദപുസ്തകം നമ്മളോടു കല്പിച്ചു പറയുന്നു, "തങ്ങളുടെ മുതലാളിയെ ആദരിക്കുവാനും ബഹുമാനിക്കുവാനും ഓരോ തൊഴിലാളികളോടും നിര്‍ദ്ദേശിക്കണം, കാരണം ഈ മനോഭാവം ദൈവത്തിന്‍റെ സത്യത്തേയും കീര്‍ത്തിയെയും കുറിച്ചുള്ള വ്യക്തമായ ഒരു സാക്ഷ്യം അവര്‍ക്ക് നല്കികൊടുക്കും. തങ്ങളുടെ പ്രവര്‍ത്തി നിമിത്തം ദൈവത്തിന്‍റെ നാമത്തെ ദുഷിപ്പിക്കുന്ന ഒരു കാരണങ്ങളും നിങ്ങള്‍ അവര്‍ക്ക് നല്‍കരുത് എന്ന് അവരോടു പറയണം. 

പ്രത്യേകിച്ച് വിശ്വാസികളായ യജമാനന്മാരെ ആദരിക്കയും ബഹുമാനിക്കയും ചെയ്യണം അവരെ നിന്ദിക്കരുത്, അവര്‍ വിശ്വാസികളും പ്രിയരും ആകകൊണ്ട് അവരെ വിശേഷാല്‍ സേവിക്കണം. (1 തിമോഥെയോസ് 6:1-2).

നിങ്ങള്‍ വാതിലില്‍ ഇടുന്ന ഒരു ചവുട്ടി ആകണം എന്നല്ല ഇതിനര്‍ത്ഥം. അതേ, നമ്മളില്‍ (ക്രിസ്ത്യാനികളില്‍) പലരും നമ്മുടെ മേലധികാരികളോട് ബഹുമാനം കാണിക്കുന്നില്ല (കുറഞ്ഞപക്ഷം നമ്മുടെ ഹൃദയങ്ങളില്‍) എന്നത് രഹസ്യമായ ഒരു കാര്യമല്ല. 

ഇങ്ങനെയുള്ള വിഷയങ്ങളില്‍ ഒരു ചെറിയ പുഞ്ചിരിയൊ അല്ലെങ്കില്‍ 'സുപ്രഭാതം' പോലെയുള്ള അഭിവാദ്യങ്ങളോ മതിയാകും. എന്നാല്‍ നാം ഓരോരുത്തരും കയ്പ്പും മുറിവും ഉള്ളവരായി മുന്നേറുകയാണ്. ഇത് ദൈവം നമ്മുടെ ജോലിസ്ഥലത്ത് വെച്ചിരിക്കുന്ന തന്‍റെ പദ്ധതികള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്യും. (യിരെമ്യാവ് 29:11). നിങ്ങളുടെ യജമാനന്‍ ആരെന്നോ, അദ്ദേഹത്തിന്‍റെ സ്വഭാവമോ, പ്രകൃതമോ എങ്ങനെയെന്നോ കാര്യമാക്കണ്ട, സത്യസന്ധമായ ബഹുമാനം നിങ്ങളും നിങ്ങളുടെ യജമാനനും തമ്മില്‍ വിശ്വാസത്തിന്‍റെ ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇടയാകും.

ഇപ്പോള്‍ ഇത് മനസ്സിലാക്കുക, പല വിഷയങ്ങളിലും, നിങ്ങള്‍ ബഹുമാനം കാണിക്കുമ്പോള്‍, നിങ്ങള്‍ കാണിച്ച അതേ ബഹുമാനം വേഗത്തില്‍ തിരികെ കിട്ടിയെന്നു വരികയില്ല. അതിനു കുറച്ചു സമയം എടുക്കും, അതുകൊണ്ട് ദൈവത്തിന്‍റെ വേലയില്‍ മുറുകെപ്പിടിക്കുക. കര്‍ത്താവ് നിങ്ങളെ മാനിക്കും. ഓര്‍ക്കുക, താഴ്മയുള്ളവര്‍ക്ക് ദൈവം കൃപ നല്‍കുന്നു. (യാക്കോബ് 4:6).
ഏറ്റുപറച്ചില്‍
ഞാന്‍ അങ്ങേക്ക് നന്ദി പറയുന്നു കര്‍ത്താവേ, കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല, തെക്കുനിന്നുമല്ല ഉയര്‍ച്ച വരുന്നത്, എന്നാല്‍ അങ്ങയില്‍ നിന്നാണ് ഉയര്‍ച്ച വരുന്നത്. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● ഒരു രാജ്യത്തെ രക്ഷിച്ച കാത്തിരിപ്പ്
● നുണകളുടെ കാപട്യം വെളിച്ചത്തുകൊണ്ടുവരിക മാത്രമല്ല സത്യത്തെ ആലിംഗനം ചെയ്യുക
● ആസക്തികളെ ഇല്ലാതാക്കുക
● നിങ്ങളുടെ ആത്മാവിന്‍റെ പുനരുദ്ധീകരണം
● പുതിയ ഉടമ്പടി, ചലിക്കുന്ന ആലയം
● ദൈവത്തിന്‍റെ വചനം വായിക്കുന്നതിന്‍റെ 5 പ്രയോജനങ്ങള്‍
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 3
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ