അനുദിന മന്ന
ക്രിസ്ത്യാനികള്‍ക്ക് ദൂതന്മാരോടു കല്പ്പിക്കുവാന്‍ കഴിയുമോ?
Thursday, 27th of April 2023
1
0
961
Categories :
മാലാഖമാർ (Angels)
അടുത്തകാലത്തായി, ദൂതമണ്ഡലങ്ങളോടുള്ള താല്പര്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കയാണ്. ക്രിസ്ത്യാനികള്‍ക്ക് ദൂതന്മാരോടു കല്പ്പിക്കുവാന്‍ കഴിയുമെന്നും തങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍ അവരോടു ആവശ്യപ്പെടുവാന്‍ സാധിക്കുമെന്നും അവകാശപ്പെടുന്ന അസംഖ്യമായ ലേഖനങ്ങള്‍ (വളരെ അറിയപ്പെടുന്ന വ്യക്തികളുടെ പോലും) എന്‍റെ ശ്രദ്ധയില്‍ വന്നിട്ടുണ്ട്.
നമ്മുടെ പരമമായ അധികാരം ദൈവത്തിന്‍റെ വചനമാണ്, അതുകൊണ്ട് വചനം എന്ത് പറയുന്നുവെന്ന് നമുക്ക് നോക്കാം:
1. ദൂതന്മാര്‍ നമ്മുടെ ദാസന്മാരല്ല, ദൈവത്തിന്‍റെ ദാസന്മാരാകുന്നു.
അനേകര്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്, "വാഴ്ത്തപ്പെട്ട പ്രധാന ദൂതനായ ഗബ്രിയേലെ എനിക്കുവേണ്ടി അപേക്ഷിക്കേണമേ. സ്വര്‍ഗ്ഗീയ സേനകളുടെ പ്രഭുവായ മീഖയേലെ, പോയി ആ ശക്തിയെ നശിപ്പിക്കുവാന്‍ ഞാന്‍ നിന്നോട് കല്‍പ്പിക്കുന്നു".
ദൂതന്മാര്‍ നമ്മുടെ ദാസന്മാരല്ല മറിച്ച് അവര്‍ ദൈവത്തിന്‍റെ ആജ്ഞാനുവര്‍ത്തികളാണ്. ദൈവത്തിന്‍റെ കല്പന അനുസരിച്ചാണ് അവര്‍ പോകുകയും വരികയും ചെയ്യുന്നത്. അവര്‍ ദൈവത്തിന്‍റെ വചനത്തോടും, അവന്‍റെ ശബ്ദത്തോടും പ്രതികരിക്കുന്നു, അല്ലാതെ നമ്മുടെ നേരിട്ടുള്ള കല്പനകള്‍ക്കോ അഥവാ അപേക്ഷകള്‍ക്കോ അല്ല. താഴെ പറഞ്ഞിരിക്കുന്ന വചനങ്ങള്‍ ശ്രദ്ധിക്കുക, അപ്പോള്‍ ഞാന്‍ പറയുന്നത് കൂടുതല്‍ മനസ്സിലാകും.
അവന്‍റെ വചനത്തിന്‍റെ ശബ്ദം കേട്ട് അവന്‍റെ ആജ്ഞ അനുസരിക്കുന്ന വീരന്മാരായി അവന്‍റെ ദൂതന്മാരായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ.
അവന്‍റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി അവന്‍റെ സകല സൈന്യങ്ങളുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ. (സങ്കീര്‍ത്തനം 103:20-21).
സങ്കീര്‍ത്തനം 91:11 പറയുന്നത് ശ്രദ്ധിക്കുക.
നിന്‍റെ എല്ലാ വഴികളിലും നിന്നെ കാക്കേണ്ടതിന് അവൻ (ദൈവം) നിന്നെക്കുറിച്ചു തന്‍റെ ദൂതന്മാരോടു കല്പിക്കും;
"അവൻ തന്‍റെ ദൂതന്മാരോടു കല്പിക്കും" എന്ന പ്രയോഗം ശ്രദ്ധിക്കുക.
തന്‍റെ ദൂതനെ നമ്മുടെ സംരക്ഷണത്തിനായി ഇങ്ങനെ നല്‍കുന്നത് യേശുവിന്‍റെ നാമത്തില്‍ പിതാവിനോട് കഴിക്കുന്ന പ്രാര്‍ത്ഥനയുടെ മറുപടിയായിട്ടാകുന്നു.
കര്‍ത്താവായ യേശു ഈ ഭൂമിയില്‍ ആയിരുന്നപ്പോള്‍, ദൂതന്മാര്‍ തന്‍റെ പിതാവിന്‍റെ അധികാരത്തിന്‍ കീഴിലാകുന്നു എന്ന് അവന്‍ ഓര്‍പ്പിക്കുകയുണ്ടായി.
"യേശു അവനോട്: വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവരൊക്കെയും വാളാൽ നശിച്ചുപോകും. എന്‍റെ പിതാവിനോട് ഇപ്പോൾതന്നെ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ എന്‍റെ അരികെ നിറുത്തേണ്ടതിന് എനിക്ക് അപേക്ഷിച്ചുകൂടാ എന്നു തോന്നുന്നുവോ?" (മത്തായി 26:52-53).
1 പത്രോസ് 3:21-22 വരെയുള്ള ഭാഗം പറയുന്നു, പുനരുത്ഥാനത്തിനു ശേഷം ദൂതന്മാര്‍ ഇപ്പോള്‍ യേശുവിന്‍റെ കല്പനയുടെ കീഴിലാകുന്നു.
". . . . അതു സ്നാനത്തിന് ഒരു മുൻകുറി. സ്നാനമോ ഇപ്പോൾ ജഡത്തിന്‍റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു. അവൻ സ്വർഗത്തിലേക്കു പോയി ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവനു കീഴ്പെട്ടുമിരിക്കുന്നു". (1 പത്രോസ് 3:21-22).
ഈ ദൂതന്മാരെ നമ്മുടെ സഹായത്തിനായി അയയ്ക്കുന്നത് കര്‍ത്താവായ യേശുവാകുന്നു.
"അവരൊക്കെയും രക്ഷ പ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷയ്ക്ക് അയയ്ക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ?" (എബ്രായര്‍ 1:14).
ആകയാല്‍ നിങ്ങള്‍ നോക്കുക, ഈ ദൂതന്മാര്‍ നമ്മെ സേവിക്കുന്നു, എന്നാല്‍ അവര്‍ കര്‍ത്താവിന്‍റെ ആത്മീക അധികാരത്തെ മാത്രമാണ് അനുസരിക്കുന്നത്.
ഏറ്റുപറച്ചില്‍
1. നിങ്ങളില്‍ പലരും അറിഞ്ഞിരിക്കുന്നതുപോലെ, 2023 ലെ ഓരോ ആഴ്ചകളിലും (ചൊവ്വ/വ്യാഴം/ശനി) നാം ഉപവസിക്കയാണ്. ഈ ഉപവാസത്തിനു അഞ്ച് പ്രധാന ലക്ഷ്യങ്ങളുണ്ട്.
2. ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
3. അതുപോലെ, നിങ്ങള്‍ ഉപവസിക്കാത്ത ദിവസങ്ങളിലും ഈ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ ഉപയോഗിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച
അന്നാളിൽ എന്‍റെ ചുമടു എന്‍റെ തോളിൽനിന്നും എന്‍റെ നുകം എന്‍റെ കഴുത്തിൽനിന്നും നീങ്ങിപ്പോകും; പുഷ്‍ടിനിമിത്തം നുകം തകർന്നുപോകും. ദൈവവചനത്തിലുള്ള ജ്ഞാനത്തില്‍ ഞാന്‍ വളരും. (യെശയ്യാവ് 10:27).
കുടുംബത്തിന്‍റെ രക്ഷ
എന്‍റെ അവകാശം ശാശ്വതമായിരിക്കും. ദുഷ്കാലത്ത് ഞാന്‍ ലജ്ജിച്ചുപോകയില്ല; ക്ഷാമകാലത്ത് ഞാനും എന്‍റെ കുടുംബത്തിലെ അംഗങ്ങളും ആത്മീകമായും ഭൌതീകമായും തൃപ്തരായിരിക്കും. (സങ്കീര്‍ത്തനം 37:18-19).
സാമ്പത്തീകമായ മുന്നേറ്റം
എന്‍റെ ദൈവമോ എന്‍റെ ബുദ്ധിമുട്ടൊക്കെയും മഹത്ത്വത്തോടെ തന്‍റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണമായി തീർത്തുതരും. (ഫിലിപ്പിയര്‍ 4:19). എനിക്കും എന്‍റെ കുടുംബാംഗങ്ങള്‍ക്കും ഒരു നന്മയ്ക്കും കുറവുണ്ടാകുകയില്ല. യേശുവിന്‍റെ നാമത്തില്‍.
കെ എസ് എം സഭ
പിതാവേ, അങ്ങയുടെ വചനം പറയുന്നു, നിന്‍റെ എല്ലാ വഴികളിലും ഞങ്ങളെ കാക്കേണ്ടതിന് അങ്ങ് ഞങ്ങളെക്കുറിച്ച് ദൂതന്മാരോടു കല്പിക്കും. യേശുവിന്‍റെ നാമത്തില്‍, പാസ്റ്റര്‍. മൈക്കിളിനും, തന്‍റെ കുടുംബത്തിനും, തന്‍റെ ടീമിലെ അംഗങ്ങള്‍ക്കും അതുപോലെ കരുണാ സദന്‍ മിനിസ്ട്രിയുമായി ബന്ധപ്പെട്ട ഓരോ വ്യക്തികള്‍ക്കും വേണ്ടി അങ്ങയുടെ പരിശുദ്ധ ദൂതനെ അയയ്ക്കേണമേ. അവര്‍ക്കെതിരായുള്ള എല്ലാ അന്ധകാരത്തിന്‍റെ പ്രവര്‍ത്തികളെയും നശിപ്പിക്കേണമേ.
രാജ്യം
പിതാവേ, അങ്ങയുടെ നീതിയും സമാധാനവും ഞങ്ങളുടെ ദേശത്തില്‍ നിറയട്ടെ. ഞങ്ങളുടെ രാജ്യത്തിന് വിരോധമായുള്ള എല്ലാ ഇരുട്ടിന്‍റെയും നശീകരണത്തിന്‍റെയും ശക്തികള്‍ നശിച്ചുപോകട്ടെ. ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ സുവിശേഷം വ്യാപിക്കട്ടെ. യേശുവിന്‍റെ നാമത്തില്‍.
Join our WhatsApp Channel
Most Read
● സ്വര്ഗ്ഗമെന്നു വിളിക്കപ്പെടുന്ന ഒരു സ്ഥലം● നിങ്ങളുടെ ദൈവീക വിധിയെ തകര്ക്കരുത്
● നിങ്ങള്‍ ആരുടെകൂടെയാണ് നടക്കുന്നത്?
● നിങ്ങളുടെ മുറിവുകളെ സൌഖ്യമാക്കുവാന് ദൈവത്തിനു കഴിയും
● ദിവസം 09 :40 ദിവസത്തെ ഉപവാസവും പ്രാര്ത്ഥനയും
● ഭൂമിയിലെ രാജാക്കന്മാര്ക്ക് അധിപതി
● വേദപുസ്തക അഭിവൃദ്ധിയിലേക്കുള്ള രഹസ്യം
അഭിപ്രായങ്ങള്‍