അനുദിന മന്ന
സമാധാനത്തിനു നിങ്ങളെ എങ്ങനെ മാറ്റുവാന്‍ കഴിയുമെന്ന് പഠിക്കുക
Friday, 28th of April 2023
1
1
629
Categories :
സമാധാന (Peace)
സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്‍റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭ്രമിക്കയും അരുത്. (യോഹന്നാന്‍ 14:27).
കര്‍ത്താവായ യേശു പറഞ്ഞു, "എന്‍റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു. . . . ."
കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍ നിന്നും നമുക്ക് ലഭിക്കുന്ന ഒരു ദാനമാണ് സമാധാനം എന്നത്. അത് നാമുമായി പങ്കുവെക്കുവാനുള്ള അവന്‍റെ ആഗ്രഹത്തേയും ഇത് വെളിപ്പെടുത്തുന്നു. ഒരാള്‍ ഒരിക്കല്‍ പറഞ്ഞു, "യേശു കേവലം നമ്മില്‍ വസിക്കുവാന്‍ മാത്രമല്ല ആഗ്രഹിക്കുന്നത്, പ്രത്യുത അവന്‍ നമ്മില്‍ വാഴുവാന്‍ ആഗ്രഹിക്കുന്നു". പ്രവര്‍ത്തികളില്‍ കൂടിയും. പ്രതിഫലിപ്പിക്കുന്ന ജീവിത ശൈലികളില്‍ കൂടിയും ലോകം സമാധാനം അന്വേഷിക്കുമ്പോള്‍, സമാധാനം യേശുവില്‍ മാത്രമേ കണ്ടെത്തുവാന്‍ കഴിയുകയുള്ളൂ എന്ന് മനസ്സിലാക്കുക, കാരണം അവനാണ് സകല സമാധാനത്തിന്‍റെയും ഉറവിടം.
വീണ്ടും യേശു പറഞ്ഞു, "(സമാധാനം) ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നത്".
ലോകം നല്‍കുന്ന സമാധാനം പലപ്പോഴും വിട്ടുവീഴ്ചകള്‍ക്കും കൃത്രിമത്വങ്ങള്‍ക്കും വിധേയമായതാണ്. എന്നാല്‍, കര്‍ത്താവായ യേശുക്രിസ്തു നല്‍കുന്ന സമാധാനം ക്രൂശിലെ തന്‍റെ യാഗ മരണത്തിന്‍റെ അടിസ്ഥാനത്തിലാണ്.
"അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ട് അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിനു പ്രസാദം തോന്നി". (കൊലൊസ്സ്യര്‍ 1:23).
ക്രിസ്തു നമുക്ക് വാഗ്ദത്തം ചെയ്യുന്ന സമാധാനം ത്യാഗപരമാണ് അതിനായി അവനു സകല വിലയും കൊടുക്കേണ്ടതായി വന്നു - അവന്‍റെ സ്വന്തം ജീവന്‍ പോലും.
കര്‍ത്താവായ യേശു വീണ്ടും പറഞ്ഞു, "നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭ്രമിക്കയും അരുത്".
അനേകരും എനിക്ക് ഇപ്രകാരം പറഞ്ഞുകൊണ്ട് എഴുതാറുണ്ട്, അവര്‍ ഭയത്താലും, നിരാശയാലും, ഉറക്കമില്ലായ്മയാലും, മറ്റു പല തരത്തിലുള്ള സമ്മര്‍ദ്ദങ്ങളാലും കഷ്ടപ്പെടുന്നു. അത് അവരുടെ ആരോഗ്യത്തെപോലും വല്ലാതെ ബാധിക്കുവാന്‍ ഇടയായിട്ടുണ്ട്. ഒരു യ്യൌവനക്കാരന്‍ ഇങ്ങനെ എനിക്ക് എഴുതി അവന് ഒരു ദിവസത്തെ കഠിനമായ അവസ്ഥയെ അതിജീവിക്കുവാന്‍ അഞ്ചു ഗുളികകള്‍ താന്‍ എടുക്കേണ്ടതായിട്ടുണ്ട്. എന്നെ നന്നായി കേള്‍ക്കുക, നിങ്ങളുടെ സകല ഭയത്തിനുമുള്ള ഉറപ്പായ ശമനം സമാധാനം ആകുന്നു.
ഞാന്‍ ആത്മഹത്യ ചെയ്യുവാന്‍ പോലും പരിശ്രമിച്ചതായ ഒരു സമയം എന്‍റെ ജീവിതത്തില്‍ ഉണ്ടായിരുന്നു. ഞാന്‍ ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍ സംബന്ധിക്കുവാന്‍ ഇടയായി, ഞാന്‍ അവിടെ ആരാധിച്ചപ്പോള്‍, ഞാന്‍ പ്രാര്‍ത്ഥിച്ചു, "കര്‍ത്താവേ, ഞാന്‍ അന്ത്യത്തില്‍ എത്തിയിരിക്കുന്നു; ഞാന്‍ അങ്ങേയ്ക്കായി എന്നെ സമര്‍പ്പിക്കുന്നു; ദയവായി എന്നെ സഹായിക്കേണമേ". ആ നിമിഷത്തില്‍, ഞാന്‍ ഒരു ദര്‍ശനമോ ദൂതന്മാരെയോ കണ്ടില്ല, എന്നാല്‍ ഈ സമാധാനം എന്‍റെ ഹൃദയത്തില്‍ നിറയുന്നതായി ഞാന്‍ അനുഭവിച്ചു. ആത്മഹത്യയുടെ എല്ലാ ചിന്തകളും ഇല്ലാതായി.
കര്‍ത്താവ് അത് എനിക്കായി ചെയ്തുവെങ്കില്‍, തീര്‍ച്ചയായും അവനതു നിങ്ങള്‍ക്കുവേണ്ടിയും ചെയ്യും. ദൈവം മുഖപക്ഷമുള്ളവനല്ല. (അപ്പൊ.പ്രവൃ 10:34)
ഏറ്റുപറച്ചില്‍
1. നിങ്ങളില്‍ പലരും അറിഞ്ഞിരിക്കുന്നതുപോലെ, 2023 ലെ ഓരോ ആഴ്ചകളിലും (ചൊവ്വ/വ്യാഴം/ശനി) നാം ഉപവസിക്കയാണ്. ഈ ഉപവാസത്തിനു അഞ്ച് പ്രധാന ലക്ഷ്യങ്ങളുണ്ട്. നിങ്ങള്‍ നിശ്ചയമായും ക്ഷാമത്തെ അതിജീവിക്കും.
2. ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
3. അതുപോലെ, നിങ്ങള്‍ ഉപവസിക്കാത്ത ദിവസങ്ങളിലും ഈ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ ഉപയോഗിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച
സമാധാനത്തിന്‍റെ ദൈവമേ, ഞാന്‍ എന്‍റെ ജീവിതത്തെ അങ്ങയുടെ കരങ്ങളില്‍ സമര്‍പ്പിക്കുന്നു; ദയവായി എന്നോടുകൂടെ ആയിരിക്കേണമേ, യേശുവിന്‍റെ നാമത്തില്‍.
കുടുംബത്തിന്‍റെ രക്ഷ
എന്‍റെ ജീവിതത്തിലും എന്‍റെ കുടുംബാംഗങ്ങളിലും സമാധാനത്തെ തടയുന്ന സകല ശക്തികളും യേശുവിന്‍റെ നാമത്തില്‍ തകര്‍ന്നുപോകട്ടെ. അങ്ങയുടെ സമാധാനം എന്‍റെമേലും എന്‍റെ കുടുംബത്തിന്‍റെ മേലും വാഴട്ടെ.
സാമ്പത്തീകമായ മുന്നേറ്റം
ഞാനും എന്‍റെ കുടുംബാംഗങ്ങളും ആറ്റരികില്‍ നട്ടിരിക്കുന്ന വൃക്ഷം പോലെയായിരിക്കും. ഞങ്ങള്‍ ചെയ്യുന്നതെല്ലാം ദൈവത്തിന്‍റെ മഹത്വത്തിനായി സാധിക്കും. (സങ്കീര്‍ത്തനം 1:3). ഞങ്ങള്‍ തളര്‍ന്നുപോകയില്ല, തക്കസമയത്ത്, ഞങ്ങള്‍ കൊയ്യും. (ഗലാത്യര്‍ 6:9).
കെ എസ് എം സഭ
പാസ്റ്റര്‍ മൈക്കിളിനും, തന്‍റെ കുടുംബത്തിനും, ടീമിലെ അംഗങ്ങള്‍ക്കും സമാധാനത്തെ തടയുന്ന സകല ശക്തികളും യേശുവിന്‍റെ നാമത്തില്‍ തകര്‍ന്നുപോകട്ടെ. അങ്ങയുടെ സമാധാനം അവരുടെ ജീവിതങ്ങളില്‍ വാഴട്ടെ.
രാജ്യം
കര്‍ത്താവായ യേശുവേ, അങ്ങ് സമാധാനത്തിന്‍റെ പ്രഭുവാകുന്നു. ഞങ്ങളുടെ രാജ്യത്തിന്‍റെ അതിരുകളില്‍ സമാധാനം ഉണ്ടാകേണ്ടതിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളുടെ രാജ്യത്തിലെ ഓരോ സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും അങ്ങയുടെ സമാധാനം വാഴുവാന്‍ വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
Join our WhatsApp Channel
Most Read
● ആരാധന: സമാധാനത്തിലേക്കുള്ള താക്കോല്‍● ദിവസം 37: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● മാറ്റമില്ലാത്ത സത്യം
● നിങ്ങളുടെ രക്ഷയുടെ ദിവസം ആഘോഷിക്കുക
● എന്താണ് ആത്മവഞ്ചന? - II
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #12
● അന്വേഷണത്തിന്റെയും കണ്ടെത്തലിന്റെയും കഥ
അഭിപ്രായങ്ങള്‍