അനുദിന മന്ന
ജീവിതത്തില് മാറ്റം വരുത്തുന്ന ഉപവാസത്തിന്റെ നേട്ടങ്ങള്
Saturday, 29th of April 2023
1
0
737
Categories :
ഉപവാസവും പ്രാര്ത്ഥനയും (Fasting and Prayer)
ഞാന് കണ്ടുമുട്ടിയിട്ടുള്ള ഓരോ ക്രിസ്ത്യാനികള്ക്കും ഉപവാസത്തെ സംബന്ധിച്ച് ചില തെറ്റായ ആശയങ്ങളുണ്ട്. ഏറ്റവും കൂടുതല് തെറ്റിദ്ധരിക്കപ്പെട്ട വിഷയങ്ങളില് ഒന്നാകുന്നു ഉപവാസം എന്നത്. സത്യമെന്തെന്നാല്, ദൈവവചനം അനുസരിച്ച് നിങ്ങള് ഉപവസിക്കുമ്പോള് നിങ്ങള്ക്ക് ലഭിക്കുന്ന അവിശ്വസനീയമായ നേട്ടങ്ങളുണ്ട്.
"ദൈവം പ്രസാദിക്കുന്ന ഉപവാസത്തിന്റെ" പ്രത്യേകമായ പന്ത്രണ്ടു നേട്ടങ്ങള് യെശയ്യാവിന്റെ പുസ്തകം 58-ാം അധ്യായത്തില് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഇന്ന് ശരിയായ ഉപവാസത്തിന്റെ കേവലം 5 നേട്ടങ്ങളെ നിങ്ങളുടെ ശ്രദ്ധയില്പ്പെടുത്തുവാന് ഞാന് ആഗ്രഹിക്കുന്നു.
അപ്പോൾ നിന്റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും; നിന്റെ മുറിവുകൾക്കു വേഗത്തിൽ പൊറുതിവരും; നിന്റെ നീതി നിനക്കു മുമ്പായി നടക്കും; യഹോവയുടെ മഹത്ത്വം നിന്റെ പിമ്പട ആയിരിക്കും. അപ്പോൾ നീ വിളിക്കും: യഹോവ ഉത്തരം അരുളും; നീ നിലവിളിക്കും, ഞാൻ വരുന്നു എന്ന് അവൻ അരുളിച്ചെയ്യും. (യെശയ്യാവ് 58:8-9).
1. അപ്പോൾ നിന്റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും.
വെളിപ്പാട് നിങ്ങളുടെ ജീവിതത്തിലേക്ക് ഒഴുകും. നിങ്ങള് മുമ്പ് കണ്ടിട്ടില്ലാത്ത കാര്യങ്ങള് വചനത്തില് നിന്നും നിങ്ങള് കാണുവാന് ആരംഭിക്കും. ഈ "വെളിച്ചം" എന്നത് ജ്ഞാനത്തിലും, വിവേകത്തിലും, വിവേചനത്തിലുമുള്ള വര്ദ്ധനവിനെയാണ് സൂചിപ്പിക്കുന്നത്.
2. നിന്റെ മുറിവുകൾക്കു വേഗത്തിൽ പൊറുതിവരും.
രോഗസൌഖ്യവും പൂര്ണ്ണതയും. ശരിയായ ഉപവാസം നിങ്ങള്ക്ക് ആരോഗ്യവും സൌഖ്യവും നല്കിത്തരും. ഉപവാസം വിഷവസ്തുക്കളെ നിങ്ങളുടെ ശരീരത്തില് നിന്നും പുറത്താക്കുകയും കൂടുതല് കാര്യക്ഷമമായി കാര്യങ്ങളെ ക്രമപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതയാകുന്നു.
3. നിന്റെ നീതി നിനക്കു മുമ്പായി നടക്കും.
വ്യക്തിപരമായ വളര്ച്ചയേയും ധാര്മ്മീകമായ പുരോഗതിയെയും തുണയ്ക്കുന്ന ഒരു പ്രക്രിയയായി ഉപവാസം നിലനില്ക്കുന്നു. ഈ ആത്മീകമായ ശിക്ഷണത്തിനായി ഒരുവനെത്തന്നെ സമര്പ്പിക്കുന്നതില് കൂടി, വ്യക്തികള് ദൈവീകമായ മൂല്യത്തിനും തത്വങ്ങള്ക്കും കൂടുതല് താദാത്മ്യം പ്രാപിക്കുന്നു, അങ്ങനെ ദൈവത്തിന്റെ നീതിയുടെ ശക്തമായ ഒരു നിലയിലേക്ക് നയിക്കപ്പെടുന്നു. നിങ്ങള് കര്ത്താവിനോടുകൂടെ നടക്കുന്നത് തുടരുമ്പോള്, ശരിയായ കാര്യങ്ങള് ചെയ്യുന്ന ഒരു വ്യക്തിയെന്ന പ്രശസ്തി നിങ്ങള്ക്ക് കിട്ടുന്നു.
4. യഹോവയുടെ മഹത്ത്വം നിന്റെ പിമ്പട ആയിരിക്കും.
യിസ്രായേല് മക്കള് മിസ്രയിമില് നിന്നും പുറത്തു വന്നപ്പോള്, അവര് ചെങ്കടല് കടക്കുന്ന സമയത്ത് അവരെ പിന്തുടര്ന്നു വന്ന മിസ്രയിമ്യ സൈന്യത്തില് നിന്നും അവരെ സംരക്ഷിക്കുവാന് വേണ്ടി അവര്ക്കും യിസ്രായേല് മക്കള്ക്കും നടുവിലായി ഒരു മതില് ഉണ്ടാക്കുവാനായി മേഘസ്തംഭത്തെയും അഗ്നിയെയും ദൈവം ഉപയോഗിക്കുകയും ചെയ്യുന്നു. (പുറപ്പാട് 14:19-20).
എന്നാല്, അമാലേക്യര് പുറകില്കൂടി വന്നു ജനങ്ങളെ ആക്രമിക്കുവാന് ഇടയായിത്തീര്ന്നു. നിങ്ങള് ഉപവസിക്കയും പ്രാര്ത്ഥിക്കുകയും ചെയ്യുമ്പോള്, നിങ്ങളുടെ പിറകിലെ കാര്യങ്ങളെ സംബന്ധിച്ച് നിങ്ങള് വ്യാകുലപ്പെടേണ്ടതില്ല.ദൈവത്തിന്റെ സാന്നിധ്യം നിങ്ങളെ സംരക്ഷിക്കും.
5. അപ്പോൾ നീ വിളിക്കും: യഹോവ ഉത്തരം അരുളും.
നിങ്ങളും ദൈവവും തമ്മില് ആശയവിനിമയത്തിനായുള്ള മുഖാന്തിരങ്ങളെ ഒരു മഹത്തായ നിലയില് ഉപവാസം മുഖേന തുറക്കപ്പെടുവാന് ഇടയാകും. ഇത് ഉപവാസത്തിന്റെ പ്രഥമമായ ഉദ്ദേശങ്ങളില് ഒന്നാകുന്നു - കാര്യക്ഷമമായ പ്രാര്ത്ഥന. ദൈവം നിങ്ങളുടെ പ്രാര്ത്ഥനകള്ക്ക് വേഗത്തില് ഉത്തരം നല്കണമെന്ന് നിങ്ങള് ആഗ്രഹിക്കുന്നുണ്ടോ? ഉപവസിക്കുവാന് തയ്യാറാകുക.
നിങ്ങളുടെ ഉപവാസം മുകളില് പറഞ്ഞിരിക്കുന്ന നേട്ടങ്ങള് നിങ്ങള്ക്ക് കൊണ്ടുത്തരും. എന്നാല്, കൂടുതലായി, നിങ്ങളുടെ ആത്മീക ജീവിതം ശക്തമായി വളരും, മാത്രമല്ല നിങ്ങളുടെ ഉപവാസം നൂറുക്കണക്കിനു ജീവിതങ്ങളെ സ്പര്ശിക്കും. അതിനെക്കുറിച്ച് ഒന്ന് ചിന്തിക്കുക.
ഏറ്റുപറച്ചില്
നിങ്ങളില് പലരും അറിഞ്ഞിരിക്കുന്നതുപോലെ, 2023 ലെ ഓരോ ആഴ്ചകളിലും (ചൊവ്വ/വ്യാഴം/ശനി) നാം ഉപവസിക്കയാണ്. ഈ ഉപവാസത്തിനു അഞ്ച് പ്രധാന ലക്ഷ്യങ്ങളുണ്ട്. നിങ്ങള് നിശ്ചയമായും ക്ഷാമത്തെ അതിജീവിക്കും.
ഓരോ പ്രാര്ത്ഥനാ വിഷയങ്ങള്ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്ത്ഥിക്കുക.
അതുപോലെ, നിങ്ങള് ഉപവസിക്കാത്ത ദിവസങ്ങളിലും ഈ പ്രാര്ത്ഥനാ വിഷയങ്ങള് ഉപയോഗിക്കുക.
1. എന്നെയും, എന്റെ കുടുംബാംഗങ്ങളെയും കരുണാ സദന് മിനിസ്ട്രിയുമായി ബന്ധപ്പെട്ട സകലരേയും ഞാന് യേശുവിന്റെ രക്തത്താല് മറയ്ക്കുന്നു.
2. എന്റെ ജീവിതത്തെ, എന്റെ കുടുംബത്തെ കരുണാ സദന് മിനിസ്ട്രിയെ ആക്രമിക്കുന്ന സകല ശക്തികളും ദൈവത്തിന്റെ അഗ്നിയാല് നശിച്ചുപോകട്ടെ, യേശുവിന്റെ നാമത്തില്.
3. മഹാനായ പുനഃസ്ഥാപകനായ കര്ത്താവായ യേശുക്രിസ്തുവേ , എന്റെ സാമ്പത്തീക അഭിവൃദ്ധിയെ പുനഃസ്ഥാപിക്കേണമേ.
4. പിതാവേ, യേശുവിന്റെ നാമത്തില്, സാമ്പത്തീക മുന്നേറ്റം കൊണ്ടുവരുന്ന അങ്ങയുടെ ദൂതന്മാര് എന്റെ ജീവിതത്തില് വെളിപ്പെടട്ടെ.
5. എന്റെ സാമ്പത്തീക വ്യവസ്ഥയെ ബാധിക്കുന്ന എന്റെ കുടുംബ പരമ്പരയില് നിന്നുള്ള സാമ്പത്തീക ബന്ധനങ്ങള് തകരട്ടെ, യേശുവിന്റെ നാമത്തില്.
6. ജാതികളുടെ അവകാശം എന്നിലേക്ക് കൈമാറ്റം ചെയ്യപ്പെടട്ടെ, യേശുവിന്റെ നാമത്തില്.
7. ഞാന് ദൈവത്തെ ഭയപ്പെടുന്ന, അവന്റെ കല്പനകളില് ഏറ്റവും ഇഷ്ടപ്പെടുന്ന ഭാഗ്യവാനായ മനുഷ്യനാകുന്നു. ഐശ്വര്യവും സമ്പത്തും എന്റെ വീട്ടിൽ ഉണ്ടാകും.
8. ശത്രു എന്റെ ജീവിതത്തില് വിതച്ചിരിക്കുന്ന തിന്മയുടെ എല്ലാ വിത്തുകളും അഗ്നിയാല് വേരോടെ പിഴുതുപോകട്ടെ യേശുവിന്റെ നാമത്തില്.
Join our WhatsApp Channel
Most Read
● നിങ്ങള് എന്തിനുവേണ്ടിയാണ് കാത്തിരിക്കുന്നത്?● ദൈവത്തിന്റെ സാന്നിദ്ധ്യത്തോടു സുപരിചിതമാകുക
● ദയ സുപ്രധാനമായതാണ്
● വിശ്വാസത്താലുള്ള നടപ്പ്
● നിലനില്ക്കുന്ന മാറ്റങ്ങള് നിങ്ങളുടെ ജീവിതത്തില് കൊണ്ടുവരുന്നത് എങ്ങനെ - 1
● മനസ്സില് നിത്യതയുമായി ജീവിക്കുക
● അനുസരണമെന്നാല് ഒരു ആത്മീക സദ്ഗുണമാകുന്നു
അഭിപ്രായങ്ങള്