english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ജാഗ്രതയോടെ നിങ്ങളുടെ ഹൃദയങ്ങള്‍ സൂക്ഷിക്കുക
അനുദിന മന്ന

ജാഗ്രതയോടെ നിങ്ങളുടെ ഹൃദയങ്ങള്‍ സൂക്ഷിക്കുക

Monday, 8th of May 2023
0 0 1155
Categories : മനുഷ്യ ഹൃദയം (Human Heart)
ശലോമോന്‍ രാജാവ് പരിശുദ്ധാത്മാവിന്‍റെ പ്രേരണയാല്‍ ഇങ്ങനെ എഴുതി:
"സകല ജാഗ്രതയോടുംകൂടെ നിന്‍റെ ഹൃദയത്തെ കാത്തുകൊള്‍ക; ജീവന്‍റെ ഉത്ഭവം അതില്‍നിന്നല്ലോ ആകുന്നത്". (സദൃശ്യവാക്യങ്ങള്‍ 4:23).

'കാത്തുകൊള്‍ക' എന്ന പദത്തിന്‍റെ അര്‍ത്ഥം സൂക്ഷിക്കുക എന്നാണ്. നാം ജാഗ്രതയോടെ നമ്മുടെ ഹൃദയത്തെ സൂക്ഷിക്കണം.

എല്ലാത്തിനും മുകളില്‍ നിങ്ങളുടെ ഹൃദയം സൂക്ഷിക്കുക, കാരണം അത് നിങ്ങളുടെ ജീവിത സാഹചര്യത്തെ നിശ്ചയിക്കും. (സദൃശ്യവാക്യങ്ങള്‍ 4:23).

ആ പദപ്രയോഗം ശ്രദ്ധിക്കുക, "സകലത്തിനും മീതെ", നമ്മുടെ ഹൃദയത്തെ സൂക്ഷിക്കുക എന്ന പ്രവൃത്തിയായിരിക്കണം അനുദിനവും നിങ്ങളുടെ ഏറ്റവും വലിയ മുന്‍ഗണന എന്നതാണ് ഇതിന്‍റെ അര്‍ത്ഥം.

നമ്മുടെ ശരീരങ്ങളെ സംരക്ഷിക്കുന്നതിനെ സംബന്ധിച്ചു പ്രസംഗങ്ങള്‍ ഒരുപക്ഷേ നിങ്ങള്‍ കേട്ടിട്ടുണ്ടായിരിക്കും, അത് നല്ലതാണ്, എന്നാല്‍ നാം നമ്മുടെ ഹൃദയങ്ങളും സംരക്ഷിക്കണം.

വേദപുസ്തകത്തില്‍ ഹൃദയം എന്ന പദം പരാമര്‍ശിക്കുമ്പോള്‍, അത് രക്തചംക്രമണം നടത്തുവാന്‍ ഉത്തരവാദിത്വപ്പെട്ടിരിക്കുന്ന ശാരീരികമായ ഒരു അവയവത്തെയല്ല സൂചിപ്പിക്കുന്നതെന്ന് തിരിച്ചറിയുന്നത്‌ നിര്‍ണ്ണായകമായ കാര്യമാണ്. പകരമായി, അത് നമ്മുടെ അകത്തെ മനുഷ്യനെ സംബന്ധിച്ചാണ് - നമ്മുടെ ആത്മീക മനുഷ്യനെ - സംസാരിക്കുന്നത്. തത്ഫലമായി, നമ്മുടെ ഹൃദയങ്ങളെ സൂക്ഷിക്കുക എന്നാല്‍ നമ്മുടെ അകത്തെ മനുഷ്യനെ സംരക്ഷിക്കുക, നമ്മുടെ മനസ്സിനെ, ചിന്തകളെ, വികാരങ്ങളെ, ആഗ്രഹങ്ങളെ വലയം ചെയ്യുക എന്നൊക്കെയാണ് അര്‍ത്ഥമാക്കുന്നത്. ഈ ആത്മീകമായ സുരക്ഷാസംവിധാനം ദൈവവുമായുള്ള നമ്മുടെ ബന്ധത്തിന്‍റെ പരിശുദ്ധിയും സത്യസന്ധതയും നിലനിര്‍ത്തുവാനും, വളര്‍ച്ചയെ പരിപോഷിപ്പിക്കുവാനും, കര്‍ത്താവുമായുള്ള നമ്മുടെ ബന്ധത്തെ പരിപാലിക്കുവാനും സഹായിക്കുന്നു.

എന്തുകൊണ്ട് നാം നമ്മുടെ ഹൃദയങ്ങള്‍ സൂക്ഷിക്കണം?
1. കാരണം നിങ്ങളുടെ ഹൃദയം (അകത്തെ മനുഷ്യന്‍) വളരെയധികം വിലയുള്ളതാണ്.

ചില നാളുകള്‍ക്ക് മുന്‍പ് ഞാന്‍ കാനഡയില്‍ ആയിരുന്നു. ഞാന്‍ വളരെ മനോഹരമായ ഒരു സ്ഥലത്താണ് താമസിച്ചത് മാത്രമല്ല അവിടുത്തെ ആതിഥേയര്‍ വളരെ ദയയുള്ളവര്‍ ആയിരുന്നു. അവര്‍ ഞങ്ങളെ നന്നായി കരുതുവാന്‍ ഇടയായി. എല്ലാ നിലയിലും ദൈവം അവരെ അനുഗ്രഹിക്കട്ടെ.

അപ്പോള്‍ ഞാന്‍ അവിടെ കണ്ട ഒരു കാര്യം, അവരുടെ മാലിന്യം അവര്‍ ശരിയായി വേര്‍തിരിച്ചു പൊതിഞ്ഞ് എല്ലാ ബുധനാഴ്ചയും രാത്രിയില്‍ തെരുവില്‍ കൊണ്ടുപോയി വയ്ക്കും. വ്യാഴാഴ്ച രാവിലെ മാലിന്യ വാഹനം വന്നു അതു എടുത്തുകൊണ്ടുപോകും. രാത്രി മുഴുവനും ആ മാലിന്യം സൂക്ഷിക്കാതെ അവിടെ കിടക്കുകയാണ്. എന്തുകൊണ്ട്? അതിന്‍റെ കാരണം അത് വിലയില്ലാത്തത് ആയതുകൊണ്ടാണ്‌. ആശയം വളരെ ലളിതമാണ്. വിലയില്ലാത്ത വസ്തുക്കള്‍ ആരുംതന്നെ സൂക്ഷിക്കാറില്ല.

ആകയാല്‍, സകലത്തെക്കാള്‍ ഉപരിയായി നമ്മുടെ ഹൃദയങ്ങള്‍ സൂക്ഷിക്കുവാന്‍ ദൈവവചനം കല്പ്പിക്കുമ്പോള്‍, അവന്‍റെ കണ്ണിനു മുന്‍പില്‍ നമ്മുടെ ഹൃദയങ്ങള്‍ എത്ര വിലപ്പെട്ടത്‌ ആണെന്ന് ഒരുവന് മനസ്സിലാകും.

നാം ശരിക്കും ആരായിരിക്കുന്നുവോ അതാണ് നമ്മുടെ ഹൃദയം (നമ്മുടെ അകത്തെ മനുഷ്യന്‍). നമ്മുടെ എല്ലാ സ്വപ്നങ്ങളും, ആഗ്രഹങ്ങളും, താല്പര്യങ്ങളും വസിക്കുന്നത് അവിടെയാണ്. നാം ദൈവവുമായും മറ്റു ആളുകളുമായും ബന്ധപ്പെടുന്നതും സംസാരിക്കുന്നതും നമ്മുടെ ആ ഭാഗത്ത് കൂടെയായിരിക്കും.

"ഹാര്‍ട്ട്‌ ടോക്ക്' എന്ന ഒരു സെമിനാര്‍ നമുക്ക് ഉണ്ടായിരുന്നു, ആരോഗ്യകരമായ ഒരു ജീവിതം നയിക്കുവാന്‍ നമ്മുടെ ശാരീരിക ഹൃദയം എങ്ങനെ ശരിയായി കരുതണം എന്നതിനെക്കുറിച്ച് പ്രശസ്തനായ ഒരു ഹൃദ്രോഗ വിദഗ്തന്‍ അന്നു പങ്കുവെക്കുകയുണ്ടായി. അതുപോലെതന്നെ, നമ്മുടെ ആത്മീക ഹൃദയവും, 'നമ്മുടെ അകത്തെ മനുഷ്യന്‍' വളരെയധികം വിലയുള്ളത് ആയതുകൊണ്ട് അത് അവഗണിക്കുവാന്‍ കഴിയുകയില്ല.

പ്രാര്‍ത്ഥന
1. നിങ്ങളില്‍ പലരും അറിഞ്ഞിരിക്കുന്നതുപോലെ, 2023 ലെ ഓരോ ആഴ്ചകളിലും (ചൊവ്വ/വ്യാഴം/ശനി) നാം ഉപവസിക്കയാണ്. ഈ ഉപവാസത്തിനു അഞ്ച് പ്രധാന ലക്ഷ്യങ്ങളുണ്ട്‌.

 2. ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത്‌ 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.

 3. അതുപോലെ, നിങ്ങള്‍ ഉപവസിക്കാത്ത ദിവസങ്ങളിലും ഈ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ ഉപയോഗിക്കുക.

പിതാവേ, ഞാന്‍ അങ്ങയില്‍ നിന്നും വിട്ടുമാറാതെയിരിപ്പാന്‍ അങ്ങയിലുള്ള ഭക്തി എന്‍റെ ഹൃദയത്തില്‍ ആക്കേണമേ (യിരെമ്യാവ് 32:40).

പിതാവേ, അങ്ങയുടെ മഹത്വത്തിന്‍റെ വെളിപ്പാടിനാല്‍ എന്‍റെ ഹൃദയത്തെ പ്രസരിപ്പിക്കണമേ, അങ്ങനെ ഞാന്‍ അങ്ങയുടെ മുമ്പില്‍ ഭക്തിയോടെ ജീവിക്കും.

പിതാവേ, അങ്ങയുടെ മഹത്വമുള്ള തേജസ്സിനു മുന്‍പില്‍ എന്‍റെ ആത്മാവ് ഭയപ്പെടേണ്ടതിനു അങ്ങയുടെ പരിശുദ്ധ സാന്നിദ്ധ്യത്തെ എന്നില്‍ പകരേണമേ.

അങ്ങയുടെ ഹൃദയവും വചനവും ആയി എന്‍റെ ഹൃദയത്തെ ഏകീഭവിപ്പിക്കുകയും, ദൈവ ഭക്തിയില്‍ സന്തോഷിക്കുവാന്‍ ഇടയാക്കുകയും ചെയ്യേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.

Join our WhatsApp Channel


Most Read
● നിങ്ങളുടെ സ്ഥാനക്കയറ്റത്തിനായി തയ്യാറാകുക          
● ഇനി സ്തംഭനാവസ്ഥയില്ല
● ദിവസം 08: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● പക്ഷപാദത്തെ സംബന്ധിച്ചുള്ള ഒരു പ്രാവചനീക പാഠം - 2
● ആത്മാവിന്‍റെ ഫലത്തെ വളര്‍ത്തുന്നത് എങ്ങനെ - 2
● ദൈവത്തിന്‍റെ പദ്ധതിയിലെ തന്ത്രത്തിന്‍റെ ശക്തി
● ശ്രദ്ധിക്കപ്പെടാതെ പോകുന്ന വീരന്മാര്‍
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ