അനുദിന മന്ന
ഇനി സ്തംഭനാവസ്ഥയില്ല
Monday, 5th of February 2024
1
0
697
Categories :
ബന്ധങ്ങള്‍ (Relationship)
ഞാന്‍ ചെറുതായിരുന്നപ്പോള്‍, ശരിയായ രീതിയിലുള്ള സുഹൃത്തുക്കളെ സൃഷ്ടിക്കണമെന്ന് എന്‍റെ മാതാവ് എപ്പോഴും പറയുമായിരുന്നു. എന്‍റെ സ്കൂളിലെ സുഹൃത്തുക്കള്‍ ആയാലും എന്‍റെ കൂടെ കളിച്ചിരുന്ന സുഹൃത്തുക്കള്‍ ആയാലും അങ്ങനെയായിരുന്നു. എന്നാല്‍ ഞാന്‍ ഇരുപതു വയസ്സ് കഴിഞ്ഞപ്പോളാണ് മാതാവ് എന്നോടു പറയുവാന്‍ ശ്രമിച്ചത് എനിക്ക് ശരിക്കും മനസ്സിലായത്.
"വഞ്ചിക്കപ്പെടരുത്; ദുര്‍ഭാഷണത്താല്‍ സദാചാരം കെട്ടുപോകുന്നു". (1കൊരിന്ത്യര്‍ 15:33).
ശരിയായ ആളുകളുമായി സമയം ചിലവഴിക്കുവാന്‍ തീരുമാനിക്കുന്നതാണ് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം. ദൈവത്തിന്‍റെ ശബ്ദവും നിങ്ങളുടെ ജീവിതത്തെ കുറിച്ചുള്ള ദൈവ ഹിതവും വിവേചിച്ചറിയുവാനും തുടങ്ങുന്ന പ്രധാനപ്പെട്ട പ്രായോഗീക മേഖലകളില്‍ ഒന്നാണ് ഇത്.
സദൃശ്യവാക്യങ്ങള്‍ 13:20 പറയുന്നു, "ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാര്‍ക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും".
നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ അനുവദിക്കുന്ന ആളുകളെ തിരഞ്ഞെടുക്കുവാന്‍ ദൈവം നിങ്ങളെ സഹായിക്കുവാന്‍ ആഗ്രഹിക്കുന്നു, അത് നിങ്ങളുടെ സുഹൃത്തുക്കള്‍ ആകട്ടെ, സഹപ്രവര്‍ത്തകര്‍ ആകട്ടെ, ജീവിത പങ്കാളികള്‍ ആകട്ടെ. നിങ്ങളുടെ ജീവിതത്തെ സംബന്ധിച്ച ദൈവഹിതം വിവേചിച്ചറിയുവാന്‍ ശരിയായ ആളുകളെ കണ്ടെത്തുക എന്നത് പ്രധാനപ്പെട്ട ഭാഗമാണ്.
നമ്മുടെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ദൈവം ചെയ്യുമ്പോഴൊക്കെയും, നമ്മുടെ ലക്ഷ്യങ്ങളും ഭാവിയും ആയി ബന്ധമുള്ള ആളുകളെ നമുക്ക് ദൈവം പരിചയപ്പെടുത്തി തരുന്നു. ദൈവത്തിന്‍റെ ശബ്ദം തിരിച്ചറിഞ്ഞ് അവന്‍റെ നിര്‍ദ്ദേശം പിന്‍പറ്റുന്നത് തെറ്റായ ബന്ധങ്ങളില്‍ നിന്നും നിങ്ങളെ അകറ്റിനിര്‍ത്തുകയും ശരിയായ ആളുകളുമായുള്ള ബന്ധത്തിലേക്ക് നിങ്ങളെ കൊണ്ടുവരികയും ചെയ്യും.
ഏതെല്ലാം ആളുകളുമായി കൂടുതല്‍ സമയങ്ങള്‍ ചിലവഴിക്കുവാനുള്ള നിങ്ങളുടെ പ്രവണത ആണ് നിങ്ങളുടെ വളര്‍ച്ചക്കോ അഥവാ വീഴ്ച്ചക്കോ ഉത്തരവാദി. അതുകൊണ്ട് ശരിയായ ആളുകള്‍ നിങ്ങള്‍ക്ക് ചുറ്റും ആയിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.
ശരിയായ ആളുകളെ നിങ്ങളോടുകൂടെ കിട്ടുവാനുള്ള രണ്ടു വഴികള്‍:
നിങ്ങള്‍ നോക്കേണ്ട ഒന്നാമത്തെ ഗുണം മൂല്യങ്ങള്‍ ചേരുന്നുണ്ടോ എന്നുള്ളതാകണം. നിങ്ങളുടെ മൂല്യങ്ങളുമായി ചേര്‍ന്നുപോകുന്ന മൂല്യങ്ങള്‍ ഉള്ളവരെ അന്വേഷിക്കുക. നിങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് വില കൊടുക്കുന്നവര്‍ ആണെങ്കില്‍ പ്രാര്‍ത്ഥനയ്ക്ക് മൂല്യം കല്പ്പിക്കുന്നവരുമായി വേണം നിങ്ങള്‍ ബന്ധം സ്ഥാപിക്കുവാന്‍. പട്ടിക അങ്ങനെ പോകും. ഞാന്‍ പറയുവാന്‍ ശ്രമിക്കുന്നത് നിങ്ങള്‍ക്ക് മനസ്സിലാകുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.
രണ്ടാമത്തേത്, ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുക എന്നുള്ളതാണ്, "കര്‍ത്താവേ ശരിയായ ആളുകളുമായി എന്നെ കൂട്ടിച്ചേര്‍ക്കേണമേ. ശരിയായ ആളുകളുമായി എന്നെ ബന്ധിപ്പിക്കേണമേ". മരുഭൂമിയില്‍ പക്ഷികളെ അയച്ച അതേ ദൈവം തന്നെ ശരിയായ ആളുകളെ തീര്‍ച്ചയായും നിങ്ങള്‍ക്ക് ചുറ്റും അയയ്ക്കും.
ഈ പ്രാവചനീക ശബ്ദം പിന്‍പറ്റുകയും നിങ്ങളുടെ ജീവിതം അടുത്ത പടിയിലേക്ക് പോകുന്നത് കാണുകയും ചെയ്യുക.

പ്രാര്‍ത്ഥന
പിതാവേ, എന്‍റെ ജീവിതത്തില്‍ എനിക്ക് വിവേചനവരം തരേണമേ. തെറ്റായ ആളുകളില്‍ നിന്നും ശരിയായ ആളുകളെ വേര്‍തിരിച്ചറിയുവാന്‍ എന്നെ സഹായിക്കുകയും അങ്ങയുടെ രാജ്യത്തിന്‍റെ ഉന്നമനത്തിനുവേണ്ടി നില്‍ക്കുന്നവരുമായി എന്നെ കൂട്ടിച്ചേര്‍ക്കുകയും ചെയ്യേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● നിങ്ങളുടെ യഥാര്‍ത്ഥമായ വൈശിഷ്ട്യത്തെ കണ്ടെത്തുക● ദൈവത്തിന്‍റെ യഥാര്‍ത്ഥ സ്വഭാവം
● വ്യത്യാസം വ്യക്തമാണ്
● കൃപ കാണിക്കുവാനുള്ള പ്രായോഗീക മാര്‍ഗ്ഗങ്ങള്‍
● വിശ്വാസത്തില്‍ ഉറച്ചുനില്ക്കുക
● ആരാധന ഒരു ജീവിത ശൈലിയായി മാറ്റുക
● അന്യഭാഷയില്‍ സംസാരിച്ചുകൊണ്ട് ആത്മീകമായി പുതുക്കം പ്രാപിക്കുക
അഭിപ്രായങ്ങള്‍