english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. മഹോപദ്രവകാലത്തേക്കുള്ള ഒരു വീക്ഷണം
അനുദിന മന്ന

മഹോപദ്രവകാലത്തേക്കുള്ള ഒരു വീക്ഷണം

Monday, 1st of May 2023
1 0 893
Categories : End time
വരുവാനുള്ള കോപത്തിൽനിന്ന് നമ്മെ വിടുവിക്കുന്നവനുമായ യേശു സ്വർഗത്തിൽനിന്നു വരുന്നത് കാത്തിരിപ്പാനും നിങ്ങൾ വിഗ്രഹങ്ങളെ വിട്ട് ദൈവത്തിങ്കലേക്ക് എങ്ങനെ തിരിഞ്ഞുവന്നു എന്നും അവർ തന്നെ പറയുന്നു. (1 തെസ്സലൊനീക്യര്‍ 1:10).

'വരുവാനുള്ള കോപത്തിൽനിന്ന്' എന്നുള്ള പ്രയോഗം ശ്രദ്ധിക്കുക. ആഴമായ ദൈവീക കോപത്തിന്‍റെ സമാനതകളില്ലാത്ത ഒരു കാലത്തെ സംബന്ധിച്ച് വേദപുസ്തകം മുന്നറിയിപ്പ് നല്‍കുന്നു, കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിട്ടുള്ള ദൈവത്തിന്‍റെ കോപങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ നിലയില്‍ നില്‍ക്കുന്ന കഠിനമായ കാര്യങ്ങളാല്‍ അതുല്യമായിരിക്കുന്ന ഒരു കാലം. ഈ മഹാവിപത്തിന്‍റെ കാലത്തെ 'മഹോപദ്രവകാലം' എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. 1 തെസ്സലൊനീക്യര്‍ 1:10 ല്‍, നമ്മെ ഓര്‍മ്മിപ്പിച്ചിരിക്കുന്നത്, മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ യേശു, വരുവാനുള്ള കോപത്തില്‍ നിന്നും നമ്മെ വിടുവിക്കും എന്നാകുന്നു.

കര്‍ത്താവായ യേശു ശക്തിയുടെ മഹത്തായ ഒരു പ്രവര്‍ത്തിയാല്‍ (ഉല്‍പ്രാപണം), ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ അവന്‍ നമുക്ക് നല്കിതന്നിട്ടുള്ള, നമുക്കുവേണ്ടി തരുന്ന വിടുതല്‍ വീണ്ടും വെളിപ്പെടുത്തുകയും ഈ ഭൂമിയില്‍ ഭാവികാലത്ത് സംഭവിക്കുന്ന കര്‍ത്താവിന്‍റെ കോപത്തില്‍ നിന്നും നമ്മെ വിടുവിക്കയും ചെയ്യുമെന്നാണ് അപ്പോസ്തലനായ പൌലോസ് ഇവിടെ പറയുന്നത്.

കര്‍ത്താവിന്‍റെ കോപത്തിന്‍റെ ഈ കാലത്തെ 'മഹോപദ്രവകാലം' എന്നും അറിയപ്പെടുന്നു. ദാനിയേല്‍ 12:1ല്‍ 'ഇതിനു മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു കാലം' എന്ന് സൂചിപ്പിക്കുന്നു. ഈ കര്‍ത്താവിന്‍റെ കോപം എന്ന കാലം അക്ഷരീകമായി ഏഴു വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുവാന്‍ പോകയാണ്.

മഹോപദ്രവകാലം ഏഴു വര്‍ഷം മാത്രമായിരിക്കുന്നത് എന്തുകൊണ്ട്?
കര്‍ത്താവായ യേശു മഹോപദ്രവത്തെ സംബന്ധിച്ച് പ്രവചനപരമായി സംസാരിക്കയാണ്, "ആ നാളുകൾ ചുരുങ്ങാതിരുന്നാൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; വൃതന്മാർ നിമിത്തമോ ആ നാളുകൾ ചുരുങ്ങും". (മത്തായി 24:22).

എല്ലാ വിശുദ്ധന്മാരെയും സ്വര്‍ഗ്ഗത്തിലേക്ക് എടുക്കുന്ന ഉല്‍പ്രാപണത്തിനു ശേഷമായി സംഭവിക്കുന്ന, ഏഴു വര്‍ഷത്തെ മഹോപദ്രവകാലയളവില്‍, മാനസാന്തരപ്പെടാത്ത പാപികളുടെ മേല്‍ ദൈവത്തിന്‍റെ കോപം ചൊരിയപ്പെടുമെന്ന് ദൈവവചനം മുന്നറിയിപ്പ് നല്‍കുന്നു. വെളിപ്പാടില്‍ വിവരിച്ചിരിക്കുന്ന ഈ ന്യായവിധിയില്‍ ലോകമഹാ യുദ്ധം (പരമ്പരാഗതവും ആണവയുദ്ധവും), ക്ഷാമം, വ്യാധികള്‍, മനുഷ്യരുടെ നേരെയുള്ള വന്യമൃഗങ്ങളുടെ ആക്രമണം, ഉല്‍ക്കകളുടെ സ്വാധീനം, ആഗോളത്തലത്തിലുള്ള മഹാ ഭൂകമ്പങ്ങള്‍, അങ്ങനെ പലതും ഉള്‍പ്പെടുന്നു.

ഈ ഭയാനകമായ ന്യായവിധികളുടെ തുടക്കം ഏഴു വര്‍ഷത്തെ മഹോപദ്രവകാലത്തിന്‍റെ ആരംഭത്തില്‍ ആയിരിക്കും, അപ്പോള്‍ എതിര്‍ക്രിസ്തുവും യിസ്രായേലും തമ്മില്‍ ഒരു ഏഴു വര്‍ഷത്തെ സമാധാന കരാറില്‍ ഒപ്പുവെക്കുവാന്‍ ഇടയാകും.

ഈ മഹോപദ്രവകാലം രണ്ടു ഭാഗങ്ങളായി തിരിക്കാവുന്നതാണ്, മൂന്നര വര്‍ഷങ്ങള്‍ വീതമുള്ള രണ്ടു ഭാഗങ്ങള്‍. ആദ്യത്തെ മൂന്നര വര്‍ഷത്തേക്കാള്‍ അധികമായി മഹോപദ്രവ കാലത്തെ രണ്ടാമത്തെ മൂന്നര വര്‍ഷം വളരെ പരിതാപകരമായിരിക്കും. ആ കാലഘട്ടത്തെ മഹോപദ്രവകാലം എന്നായിരിക്കും അറിയപ്പെടുന്നത്.

അവസാനത്തെ മൂന്നര വര്‍ഷം ആരംഭിക്കുന്നത് എതിര്‍ക്രിസ്തു യിസ്രായേലുമായി ഒപ്പുവെച്ച കരാര്‍ ലംഘിച്ചുകൊണ്ടായിരിക്കും. യെരുശലെമില്‍ പുതുക്കി പണിത ആലയത്തില്‍ യാഗം കഴിക്കുന്നത്‌ നിര്‍ത്തലാക്കികൊണ്ടും അവിടുത്തെ അതിപരിശുദ്ധ സ്ഥലത്തെ മലിനമാക്കികൊണ്ടും അവന്‍ ആ ഉടമ്പടി തകര്‍ക്കുവാന്‍ ഇടയായിത്തീരും. ഇതാണ് പ്രവചിക്കപ്പെട്ട "ശൂന്യമാക്കുന്ന മ്ലേച്ഛത". (ദാനിയേല്‍ 9:26-27; മത്തായി 24:15 നോക്കുക), അങ്ങനെ ഏഴു വര്‍ഷത്തെ മഹോപദ്രവ കാലത്തിലെ അവസാനത്തെ മൂന്നര വര്‍ഷം ആരംഭിക്കുന്നതിനുള്ള അടയാളം ഇതായിരിക്കും.

അര്‍മഗദ്ദോന്‍ യുദ്ധത്തിലെ യേശുവിന്‍റെ വിജയത്തോടെ ഈ മഹോപദ്രവകാലത്തിനു അവസാനമാകും. നിങ്ങളെത്തന്നെ ദയവായി ആത്മീകമായി ഒരുക്കുക. കുടുംബമായി നിങ്ങള്‍ക്ക് പ്രാര്‍ത്ഥനയുണ്ടെന്നു ഉറപ്പുവരുത്തുക. ഇത് നിങ്ങളുടെ കുടുംബത്തേയും ഒരുക്കുവാന്‍ ഇടയാകും. കര്‍ത്താവ് വേഗം വരുന്നു.
പ്രാര്‍ത്ഥന

പ്രിയ പിതാവേ, എന്നേയും എന്‍റെ കുടുംബാംഗങ്ങളെയും അങ്ങയുടെ വരവിനായി അവിടുത്തെ ആത്മാവിനാലും വചനത്താലും ഒരുക്കേണമേ. എന്നേയും എന്‍റെ കുടുംബാംഗങ്ങളെയും അങ്ങയുടെ വചനത്താലും ആത്മാവിനാലും നടത്തേണമേ, യേശുവിന്‍റെ നാമത്തില്‍. ആമേന്‍.


Join our WhatsApp Channel


Most Read
● നിങ്ങളുടെ മുറിവുകളെ സൌഖ്യമാക്കുവാന്‍ ദൈവത്തിനു കഴിയും 
● ഭൂമിയിലെ രാജാക്കന്മാര്‍ക്ക് അധിപതി
● പണം സ്വഭാവത്തെ വര്‍ണ്ണിക്കുന്നു
● അഭിഷേകത്തിന്‍റെ നമ്പര്‍. 1 ശത്രു.
● വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുക
● ശുദ്ധീകരണം വ്യക്തമായി വിശദീകരിക്കുന്നു
● ദൈവം നിങ്ങളുടെ ശരീരത്തെ കുറിച്ച് കരുതുന്നുണ്ടോ
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ