അനുദിന മന്ന
ദൈവത്തോട് അടുത്ത് ചെല്ലുക
Sunday, 7th of May 2023
0
0
857
Categories :
Intimacy with God
അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട് അടുത്തുവരും. (യാക്കോബ് 4:8).
ഇവിടെ നമുക്ക് ഒരു മികച്ച ക്ഷണനവും മഹത്വകരമായ ഒരു വാഗ്ദത്തവും നല്‍കിയിരിക്കുന്നു.
1. ഒരു ക്ഷണനം - ദൈവത്തോട് അടുത്തു ചെല്ലുവിൻ
2. വാഗ്ദത്തം - നിങ്ങള്‍ ദൈവത്തോട് അടുത്തു ചെല്ലുമ്പോള്‍, ഞാന്‍ നിങ്ങളോടു അടുത്തു വരാമെന്ന് ദൈവം വാഗ്ദത്തം ചെയ്യുന്നു.
എബ്രായര്‍ 9:1-9 വരെയുള്ള ഭാഗങ്ങള്‍ നമ്മോടു പറയുന്നത്, ആലയത്തില്‍ അതിപരിശുദ്ധ സ്ഥലത്തെ വേര്‍തിരിക്കുന്ന ഒരു തിരശ്ശീല ഉണ്ടെന്നാണ്. മനുഷ്യര്‍ പാപത്താല്‍ ദൈവത്തിങ്കല്‍ നിന്നും അകന്നുപോയി എന്ന് ഇത് സൂചിപ്പിക്കുന്നു. ആണ്ടില്‍ ഒരിക്കല്‍ മാത്രം എല്ലാ യിസ്രായേലിനും വേണ്ടി ദൈവത്തിന്‍റെ സന്നിധിയില്‍ പ്രവേശിച്ചു അവരുടെ പാപങ്ങള്‍ക്കായി പ്രായശ്ചിത്തം ചെയ്യുവാന്‍ മഹാപുരോഹിതന്‍ മാത്രം ഈ തിരശ്ശീലയ്ക്ക് അപ്പുറത്തേക്ക് പോകുവാന്‍ അനുവദിക്കപ്പെട്ടിരുന്നു.
എന്നാല്‍ കര്‍ത്താവായ യേശുക്രിസ്തു കുരിശില്‍ തന്‍റെ രക്തം ചൊരിഞ്ഞതിനു ശേഷം, അത്ഭുതകരമായ ഒരു കാര്യം സംഭവിച്ചു; ഈ തിരശ്ശീല മുകളില്‍ നിന്നും താഴെ വരെ രണ്ടായി ചീന്തിപ്പോയി. ഇപ്പോള്‍ അതിപരിശുദ്ധ സ്ഥലത്തേക്കുള്ള വഴി എല്ലാ ആളുകള്‍ക്കുമായി, യെഹൂദന്മാര്‍ക്കും ജാതികള്‍ക്കും, എല്ലാ സമയത്തും തുറന്നിരിക്കുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു.
ദൈവത്തോട് അടുത്തു ചെല്ലുവിന്‍ എന്ന ആശയം നിഗൂഢമായി, ഒരു പ്രത്യേക വിഭാഗത്തിനു മാത്രമുള്ളതായി, തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചിലര്‍ക്ക് മാത്രമെന്ന് തോന്നിച്ചിരുന്ന ഒരു സമയം എന്‍റെ ജീവിതത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍, പ്രാര്‍ത്ഥനയുടെ ഒരു നിമിഷത്തില്‍, പരിശുദ്ധാത്മാവ് എന്നോട് ഇപ്രകാരം സംസാരിക്കുകയുണ്ടായി, "നിനക്ക് എത്രമാത്രം എന്നെ അറിയണമെന്നത് നിന്നെ മാത്രം ആശ്രയിച്ചുള്ളതായ ഒരു സംഗതിയാണ്". ദൈവത്തോട് അടുത്തു ചെല്ലുവാനുള്ള കഴിവ്, സത്യത്തില്‍, പ്രാപ്യമായതാകുന്നു. ദൈവവുമായുള്ള തങ്ങളുടെ ബന്ധത്തെ ആഴത്തിലുള്ളതാക്കി മാറ്റുവാനുള്ള വ്യക്തികളുടെ സ്വന്തം ആഗ്രഹവും നിര്‍ണ്ണയവുമാണ് പ്രധാനപ്പെട്ടതായ കാര്യം. ഒരുവന്‍ എത്ര കൂടുതലായി ദൈവത്തെ അറിയുവാന്‍ കാംക്ഷിക്കുന്നുവോ, അത്രയും അധികമായി ആഴമായ ഒരു ആത്മീക ബന്ധം അനുഭവിക്കുവാന്‍ കഴിയുന്ന തുറന്ന തലത്തിലേക്ക് ഒരുവന്‍ മാറുന്നു.
ദൈവത്തില്‍ എത്ര ദൂരം പോകുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു? പ്രവാചകനായ യെഹസ്കേലിനെ പോലെ, 47-ാം അദ്ധ്യായത്തില്‍ (ദയവായി ആ അദ്ധ്യായം മുഴുവനും വായിക്കുക) പറഞ്ഞിരിക്കുന്നതുപോലെ, ദൈവത്തില്‍ എത്രയധികം ആഴത്തില്‍ പോകുവാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്, നരിയാണിയോളം, മുട്ടോളം, അരയോളം അതോ പരിശുദ്ധാത്മാവ് നിങ്ങളെ മുറുകെപ്പിടിക്കുന്ന ഒരു ഇടം വരെയാണോ? ഇതെല്ലാം നിങ്ങളെ മാത്രം ആശ്രയിച്ചാണിരിക്കുന്നത്. കര്‍ത്താവ് നിങ്ങളോടു പറയുന്നത്, നിങ്ങള്‍ എന്നിലേക്ക് എത്രമാത്രം അടുക്കുന്നുവോ, അത്രമാത്രം ഞാന്‍ നിങ്ങളോടും അടുത്തുവരും.
ഈ പ്രപഞ്ചത്തിന്‍റെ സൃഷ്ടികര്‍ത്താവും രാജാവുമായിരിക്കുന്നവന്‍ നിങ്ങളുടെ അടുത്തേക്ക് വരുവാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍, അവന്‍ തന്നെത്തന്നെ നിങ്ങളുമേല്‍ നിര്‍ബന്ധിക്കുകയില്ല. അവന്‍ തീരുമാനം നിങ്ങള്‍ക്ക് വിട്ടുതരുന്നു.
രാജപദവി നിങ്ങളിലേക്ക് വരുവാനായി നിങ്ങള്‍ അവനോടു പറയേണ്ടതില്ല; നിങ്ങള്‍ അവനിലേക്ക് പോകുക. സദ്വാര്‍ത്ത എന്തെന്നാല്‍ 2000 ത്തില്‍പരം വര്‍ഷങ്ങള്‍ക്കു മുമ്പ്, ഈ ദൈവം ഈ ഭൂമിയിലേക്ക് ഇറങ്ങിവന്നു, പാപമില്ലാത്ത ഒരു ജീവിതം നയിച്ചു, തന്‍റെ രക്തം ചിന്തി, കുരിശിന്മേല്‍ മരിക്കുകയും മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്ക്കുകയും ചെയ്തു. ഇന്ന് നാം അവനിലേക്ക് പോകുന്നു. "ഞാന്‍ എന്നെത്തന്നെ അങ്ങേയ്ക്കായി തരുന്നു, ഞാന്‍ അങ്ങേയ്ക്കായി എന്നെ സമര്‍പ്പിക്കുന്നു" എന്ന് നിങ്ങള്‍ പറയുക.
മുടിയനായ പുത്രന്‍ പറഞ്ഞത് എന്താണെന്ന് നോക്കുക:
ഞാൻ എഴുന്നേറ്റ് അപ്പന്‍റെ അടുക്കൽ ചെന്ന് അവനോട്: അപ്പാ, ഞാൻ സ്വർഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു. ഇനി നിന്‍റെ മകൻ എന്ന പേരിനു ഞാൻ യോഗ്യനല്ല; നിന്‍റെ കൂലിക്കാരിൽ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റ് അപ്പന്‍റെ അടുക്കൽ പോയി. ദൂരത്തുനിന്നുതന്നെ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞ് ഓടിച്ചെന്ന് അവന്‍റെ കഴുത്തു കെട്ടിപ്പിടിച്ച് അവനെ ചുംബിച്ചു. (ലൂക്കോസ് 15:18-20).
എങ്ങനെയാണ് ദിനവും ദൈവത്തോട് അടുത്തു ചെല്ലേണ്ടത്?
ദൈവത്തോട് അടുത്തു ചെല്ലുകയെന്നാല്‍ അവനുമായി സമയം ചിലവഴിക്കുന്നതാണ്, അവനെ ആരാധിക്കുന്നതാണ്, പ്രാര്‍ത്ഥിക്കുകയും അവനോടു സംസാരിക്കയും ചെയ്യുന്നതാണ്, ദൈവത്തെ നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളിലേക്കും ക്ഷണിക്കുന്നതാണ്. ഇത് ചെയ്യുന്നതിനായി ഓരോ ദിവസവും നിശ്ചയിക്കപ്പെട്ട ഒരു സമയം ഉണ്ടായിരിക്കട്ടെ. അപ്പോള്‍ ദൈവം നിങ്ങളിലൂടെ ചെയ്യുന്ന കാര്യങ്ങളാല്‍ നിങ്ങള്‍ ആശ്ചര്യഭരിതരാകും.
പ്രാര്‍ത്ഥന
1. നിങ്ങളില്‍ പലരും അറിഞ്ഞിരിക്കുന്നതുപോലെ, 2023 ലെ ഓരോ ആഴ്ചകളിലും (ചൊവ്വ/വ്യാഴം/ശനി) നാം ഉപവസിക്കയാണ്. ഈ ഉപവാസത്തിനു അഞ്ച് പ്രധാന ലക്ഷ്യങ്ങളുണ്ട്.
2. ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
3. അതുപോലെ, നിങ്ങള്‍ ഉപവസിക്കാത്ത ദിവസങ്ങളിലും ഈ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ ഉപയോഗിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച:
പിതാവേ, അങ്ങയുടെ വചനം പറയുന്നു, "സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവ് നട്ടിട്ടില്ലാത്ത തൈയൊക്കെയും വേരോടെ പറിഞ്ഞുപോകും". അങ്ങയുമായുള്ള എന്‍റെ നടപ്പിനെ വളര്‍ത്തുന്നതിനു തടസ്സമായി നില്‍ക്കുന്ന സകലത്തേയും വേരോടെ പിഴുതുക്കളയേണമേ. ഞാന്‍ എന്‍റെ പ്രാര്‍ത്ഥനാ സമയത്തെ യേശുവിന്‍റെ രക്തത്താല്‍ മറയ്ക്കുന്നു.
പിതാവേ, അനുദിനവും പ്രാര്‍ത്ഥിക്കുവാനുള്ള കൃപ എനിക്ക് തരേണമേ. ഞാന്‍ അങ്ങയുടെ അടുത്തേക്ക് വരുമ്പോള്‍ അങ്ങ് വാഗ്ദത്തം ചെയ്തതുപോലെ അവിടുന്ന് എന്‍റെ അടുക്കലേക്കും വരേണമേ യേശുവിന്‍റെ നാമത്തില്‍ ആമേന്‍.
കുടുംബത്തിന്‍റെ രക്ഷ:
വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, എന്‍റെ കുടുംബത്തിലെ ഓരോ അംഗങ്ങളോടും എങ്ങനെ ശുശ്രൂഷിക്കണമെന്നു എനിക്ക് പ്രത്യേകമായി കാണിച്ചുതരേണമേ. കര്‍ത്താവേ എന്നെ ശക്തീകരിച്ചാലും. ശരിയായ നിമിഷങ്ങളില്‍, അങ്ങയെക്കുറിച്ച് പങ്കുവെക്കുവാനുള്ള അവസരങ്ങളെ എനിക്ക് വെളിപ്പെടുത്തി തരേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
സാമ്പത്തീകമായ മുന്നേറ്റം:
ഞാന്‍ വിതച്ചിരിക്കുന്ന ഓരോ വിത്തും കര്‍ത്താവിനാല്‍ ഓര്‍മ്മിപ്പിക്കപ്പെടും. അതുപോലെ,എന്‍റെ ജീവിതത്തിലെ അസാദ്ധ്യമായ ഓരോ സാഹചര്യങ്ങളും ദൈവത്താല്‍ ആകമാനം മാറ്റിമറിയ്ക്കപ്പെടും. യേശുവിന്‍റെ നാമത്തില്‍.
കെ എസ് എം സഭ:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഓരോ ചൊവ്വ/വ്യാഴം/ശനി ദിവസങ്ങളിലും ആയിരക്കണക്കിനു ആളുകള്‍ കെ എസ് എമ്മിലെ തത്സമയ സംപ്രേഷണത്തില്‍ പങ്കെടുക്കേണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവരേയും അവരുടെ കുടുംബങ്ങളേയും അങ്ങയിലേക്ക് തിരിക്കേണമേ കര്‍ത്താവേ. അവര്‍ അങ്ങയുടെ അത്ഭുതങ്ങളെ അനുഭവിക്കട്ടെ. അങ്ങയുടെ നാമത്തിന്‍റെ ഉയര്‍ച്ചയ്ക്കും മഹത്വത്തിനുമായി സാക്ഷ്യം വഹിക്കുവാന്‍ അവരെ ഇടയാക്കേണമേ.
രാജ്യം:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഇന്ത്യയിലെ ഓരോ പട്ടണങ്ങളിലെയും സംസ്ഥാനങ്ങളിലേയും ആളുകളുടെ ഹൃദയങ്ങള്‍ അങ്ങയിലേക്ക് തിരിയേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.അവര്‍ തങ്ങളുടെ പാപങ്ങളെ സംബന്ധിച്ച് അനുതപിക്കയും യേശുവിനെ അവരുടെ കര്‍ത്താവും രക്ഷിതാവുമായി ഏറ്റുപ്പറയുകയും ചെയ്യും.
Join our WhatsApp Channel
Most Read
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #18● അനുദിനവും യേശു കണ്ടുമുട്ടിയിരുന്ന അഞ്ചു തരത്തിലുള്ള ആളുകള്‍ #2
● യൂദയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്‍ - 1
● വേദപുസ്തക അഭിവൃദ്ധിയിലേക്കുള്ള രഹസ്യം
● ദൈവത്തിന്‍റെ അടുത്ത ഉദ്ധാരകന്‍ ആകുവാന്‍ നിങ്ങള്‍ക്ക് കഴിയും
● മനുഷ്യരുടെ സമ്പ്രദായങ്ങള്‍
● മരിച്ചവരില്‍ ആദ്യജാതന്
അഭിപ്രായങ്ങള്‍