അനുദിന മന്ന
യഹോവയെ വിളിച്ചപേക്ഷിപ്പിന്‍
Friday, 19th of May 2023
0
0
348
Categories :
പ്രാര്‍ത്ഥന (Prayer)
സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കയും എന്‍റെ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷപ്രാപിക്കയും ചെയ്യും. (സങ്കീര്‍ത്തനം 18:3).
ദാവീദ് പറഞ്ഞു, "ഞാന്‍ യഹോവയെ വിളിച്ചപേക്ഷിക്കും". ദൈവത്തെ വിളിച്ചപേക്ഷിക്കുക എന്നത് സൂചിപ്പിക്കുന്നത് പ്രാര്‍ത്ഥനയെയാണ്. ഒരു പുരാതനമായ ചൈനീസ് പഴമൊഴി ഇങ്ങനെയുണ്ട്, "നിങ്ങള്‍ ഒരു മീന്‍ ഒരു മനുഷ്യനു കൊടുക്കുകയാണെങ്കില്‍, നിങ്ങള്‍ ഒരു ദിവസം മാത്രം ആ വ്യക്തിയെ പരിപോഷിപ്പിക്കുന്നു; എന്നാല്‍ ഒരു മനുഷ്യനെ നിങ്ങള്‍ മീന്‍ പിടിക്കുവാന്‍ പഠിപ്പിക്കുമെങ്കില്‍ നിങ്ങള്‍ ഒരു ജീവിതകാലം മുഴുവന്‍ അവനെ പരിപോഷിപ്പിക്കുകയാണ് ചെയ്യുന്നത്". ശരിയായ രീതിയില്‍ പ്രാര്‍ത്ഥിക്കുവാന്‍ നിങ്ങള്‍ ശീലിക്കുകയാണെങ്കില്‍, അത് നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും മാത്രമല്ല മറിച്ച് നിങ്ങള്‍ക്ക് ശേഷം വരുന്നതായ തലമുറകള്‍ക്കും അത് ഒരു അനുഗ്രഹമായിരിക്കും.
യിരെമ്യാവ് 33:3 പറയുന്നു, "എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളും". നാം ദൈവത്തെ വിളിച്ചപേക്ഷിക്കുന്നില്ലയെങ്കില്‍ അവന്‍ ഉത്തരം നല്‍കുന്നില്ല എന്നാണ് ഇതിന്‍റെ ലളിതമായ അര്‍ത്ഥം.
നാം ദൈവത്തെ വിളിച്ചപേക്ഷിക്കുമ്പോള്‍ എന്ത് സംഭവിക്കും?
യിരെമ്യാവ് 33:3 ന്‍റെ രണ്ടാംഭാഗം പറയുന്നു, "നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും".
നമ്മില്‍ പലരും പ്രാര്‍ത്ഥിക്കുന്നുണ്ട്, എന്നാല്‍ പലപ്പോഴും, ദൈവം നമ്മെ സത്യമായും കേള്‍ക്കുന്നുണ്ടോ അതോ ഇല്ലയോ എന്നതിനെ സംബന്ധിച്ച് നമുക്ക് ഉറപ്പോ നിശ്ചയമോ ഇല്ല. നിങ്ങള്‍ ഒരു വീടിനുവേണ്ടി പ്രാര്‍ത്ഥിക്കുകയാണ് എന്ന് ചിന്തിക്കുക, നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, നിങ്ങളുടെ വീട് എവിടെയായിരിക്കും എന്നും മറ്റു വിശദാംശങ്ങളും നിങ്ങളെ ഒരു സ്വപ്നത്തിലോ അല്ലെങ്കില്‍ ദര്‍ശനത്തിലോ കാണിക്കും. ഇത് നിങ്ങളെ ദൈവത്തിലുള്ള വിശ്വാസത്തിന്‍റെയും ഉറപ്പിന്‍റെയും ശ്രദ്ധേയമായ ഒരു തലത്തില്‍ കൊണ്ടെത്തിക്കുവാന്‍ ഇടയാക്കും. ആ വീട് ലഭിക്കുന്നതില്‍ കുറച്ചു താമസം നേരിട്ടാല്‍ പോലും, നിങ്ങള്‍ കുലുങ്ങുകയോ, ഇളകുകയോ ചെയ്യുകയില്ല. ഇത് ദൈവം നിങ്ങള്‍ക്ക് മുമ്പ്തന്നെ കാണിച്ചു തന്നതുകൊണ്ടാണ്. ഇത് പ്രാര്‍ത്ഥനയുടെ പ്രാവചനീകമായ വ്യാപ്തിയാകുന്നു.
നിങ്ങള്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുമ്പോള്‍ സംഭവിക്കുന്ന രണ്ടാമത്തെ കാര്യം: നിങ്ങളുടെ ശത്രുക്കളുടെ കൈയിൽനിന്നു നിങ്ങള്‍ രക്ഷപ്രാപിക്കും. (സങ്കീര്‍ത്തനം 18:3).
ശത്രുക്കള്‍ എന്നാല്‍ ആത്മീകമോ ശാരീരികമോ ആയ ശത്രുക്കള്‍ ആകാം (പൈശാചീക ശക്തി പോലെ). പ്രാര്‍ത്ഥന ശത്രുക്കളില്‍ (ദൃശ്യവും അദൃശ്യവുമായ) നിന്നും നിങ്ങളേയും നിങ്ങളുടെ പ്രിയപ്പെട്ടവരേയും വിടുവിക്കുവാന്‍ ഇടയായിത്തീരും.
ഒരു കുടുംബമുണ്ടായിരുന്നു അവര്‍ രാത്രി സമയങ്ങളില്‍ തങ്ങളുടെ വീട്ടില്‍ ഒരു നിഴല്‍ കാണുവാനായി തുടങ്ങി. അവര്‍ ഭയപ്പെടുകയും പല നിലകളില്‍ പരിശ്രമിക്കയും ചെയ്തു. ഒരു ദിവസം അവര്‍ എന്നെ വിളിച്ചു അവരുടെ ഭവനത്തിലേക്ക് ചെല്ലുവാന്‍ ആവശ്യപ്പെട്ടു (അത് മറ്റൊരു സംസ്ഥാനത്തായിരുന്നു). എന്‍റെ തിരക്കുള്ള കാര്യക്രമങ്ങള്‍ നിമിത്തം, എനിക്ക് ഇപ്പോള്‍ കഴിയുന്നില്ല എന്ന് ഞാന്‍ അവരോടു പറഞ്ഞു. അവര്‍ വളരെയധികം നിരാശരായി മാറി. എന്നാല്‍, ഞാന്‍ അവര്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അവര്‍ പാലിച്ചാല്‍, തങ്ങള്‍ക്ക് വിടുതല്‍ ലഭിക്കും എന്ന് ഞാന്‍ അവരോടു പറഞ്ഞു.
വൈമനസ്യത്തോടെ അവര്‍ അംഗീകരിച്ചു. കുടുംബം മുഴുവന്‍ രണ്ടു ദിവസങ്ങള്‍ ഉപവസിക്കയും പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്ന് ഞാന്‍ പറഞ്ഞു. ദിവസം മുഴുവനും, അവര്‍ തങ്ങളുടെ വീടിനെ അഭിഷേകം ചെയ്യുകയും ദൈവത്തെ ആരാധിക്കുന്നതില്‍ സമയം ചിലവിടുകയും വേണം. രണ്ടാമത്തെ ദിവസം, എന്‍റെ ഫോണ്‍ അടിച്ചു. അത് ആ വീട്ടിലെ ഗൃഹനാഥന്‍ ആയിരുന്നു. അദ്ദേഹം സന്തോഷംകൊണ്ട് ഉച്ചത്തില്‍ ഇങ്ങനെ പറഞ്ഞു, "പാസ്റ്റര്‍ മൈക്കിള്‍ ഇപ്പോള്‍ എന്‍റെ വീട്ടില്‍ ഒരു നിഴലും കാണുന്നില്ല. കര്‍ത്താവായ യേശു ഞങ്ങളെ സ്വതന്ത്രരാക്കി".
ഇത് വായിക്കുന്ന എന്‍റെ പ്രിയ സുഹൃത്തുക്കളെ, ദൈവം മുഖപക്ഷം കാണിക്കുന്ന ദൈവമല്ല. നിങ്ങള്‍ ആരുതന്നെയായാലും - ധനികനോ അതോ ദരിദ്രനോ. നിങ്ങള്‍ ദൈവത്തിന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കുമെങ്കില്‍:
1. അവന്‍ കാര്യങ്ങള്‍ നിങ്ങളെ അറിയിക്കും.
2. അവന്‍ ശാരീരികവും ആത്മീകവുമായ ശത്രുക്കളില്‍ നിന്നും നിങ്ങളെ രക്ഷിക്കും.
പ്രാര്‍ത്ഥന
1. നിങ്ങളില്‍ പലരും അറിഞ്ഞിരിക്കുന്നതുപോലെ, 2023 ലെ ഓരോ ആഴ്ചകളിലും (ചൊവ്വ/വ്യാഴം/ശനി) നാം ഉപവസിക്കയാണ്. ഈ ഉപവാസത്തിനു അഞ്ച് പ്രധാന ലക്ഷ്യങ്ങളുണ്ട്.
2. ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
3. അതുപോലെ, നിങ്ങള്‍ ഉപവസിക്കാത്ത ദിവസങ്ങളിലും ഈ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ ഉപയോഗിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച:
കുടുംബത്തിന്‍റെ രക്ഷ:
വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, എന്‍റെ കുടുംബത്തിലെ ഓരോ അംഗങ്ങളോടും ശുശ്രൂഷിപ്പാന്‍ എന്നെ ശക്തീകരിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
സാമ്പത്തീകമായ മുന്നേറ്റം:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ആര്‍ക്കും അടയ്ക്കുവാന്‍ കഴിയാത്ത വാതിലുകള്‍ അങ്ങ് എനിക്കുവേണ്ടിയും എന്‍റെ കുടുംബാംഗങ്ങള്‍ക്കു വേണ്ടിയും തുറക്കുന്നതിനാല്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. (വെളിപ്പാട് 3:8)
സഭാ വളര്‍ച്ച:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, എല്ലാ ചൊവ്വ/വ്യാഴം/ശനി ദിവസങ്ങളിലെ കെ എസ് എം തത്സമയ സംപ്രേഷണ പരിപാടിയില്‍ ആയിരങ്ങള്‍ ശ്രദ്ധിക്കുവാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവരേയും അവരുടെ കുടുംബത്തേയും അങ്ങയിലേക്ക് തിരിക്കേണമേ കര്‍ത്താവേ. അവര്‍ അങ്ങയുടെ അത്ഭുതം അനുഭവിക്കുവാന്‍ ഇടയാകട്ടെ. അങ്ങയുടെ നാമം ഉയര്‍ത്തപ്പെടുവാനും മഹത്വപ്പെടുവാനും വേണ്ടി സാക്ഷ്യം പറയുവാന്‍ അവരെ ഇടയാക്കേണമേ.
രാജ്യം:
പിതാവേ, യേശുവിന്‍റെ നാമത്താലും യേശുവിന്‍റെ രക്തത്താലും, ദുഷ്ടന്‍റെ പാളയത്തിലേക്ക് അങ്ങയുടെ പ്രതികാരം അയയ്ക്കുകയും ഒരു ദേശമെന്ന നിലയില്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട യശസ്സ് പുനഃസ്ഥാപിക്കയും ചെയ്യേണമേ.

പിതാവേ, അങ്ങയുടെ അതിഭയങ്കര ശക്തിയാല്‍, എന്‍റെ പുരോഗതിയും എന്‍റെ കുടുംബാംഗങ്ങളുടെ പുരോഗതിയും തടയുന്ന സകല ശക്തികളേയും ചിതറിച്ചു നശിപ്പിച്ചുക്കളയേണമേ, യേശുവിന്‍റെ നാമത്തില്‍.
എന്‍റെ മുന്നേറ്റത്തെ തടസ്സപ്പെടുത്തുന്ന സകല സാത്താന്യ മാര്‍ഗ്ഗനിരോധങ്ങളും, അഗ്നിയാല്‍ ചിതറിപോകട്ടെ, യേശുവിന്‍റെ നാമത്തില്‍.
വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, എന്‍റെ കുടുംബത്തിലെ ഓരോ അംഗങ്ങളോടും ശുശ്രൂഷിപ്പാന്‍ എന്നെ ശക്തീകരിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
സാമ്പത്തീകമായ മുന്നേറ്റം:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ആര്‍ക്കും അടയ്ക്കുവാന്‍ കഴിയാത്ത വാതിലുകള്‍ അങ്ങ് എനിക്കുവേണ്ടിയും എന്‍റെ കുടുംബാംഗങ്ങള്‍ക്കു വേണ്ടിയും തുറക്കുന്നതിനാല്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. (വെളിപ്പാട് 3:8)
സഭാ വളര്‍ച്ച:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, എല്ലാ ചൊവ്വ/വ്യാഴം/ശനി ദിവസങ്ങളിലെ കെ എസ് എം തത്സമയ സംപ്രേഷണ പരിപാടിയില്‍ ആയിരങ്ങള്‍ ശ്രദ്ധിക്കുവാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവരേയും അവരുടെ കുടുംബത്തേയും അങ്ങയിലേക്ക് തിരിക്കേണമേ കര്‍ത്താവേ. അവര്‍ അങ്ങയുടെ അത്ഭുതം അനുഭവിക്കുവാന്‍ ഇടയാകട്ടെ. അങ്ങയുടെ നാമം ഉയര്‍ത്തപ്പെടുവാനും മഹത്വപ്പെടുവാനും വേണ്ടി സാക്ഷ്യം പറയുവാന്‍ അവരെ ഇടയാക്കേണമേ.
രാജ്യം:
പിതാവേ, യേശുവിന്‍റെ നാമത്താലും യേശുവിന്‍റെ രക്തത്താലും, ദുഷ്ടന്‍റെ പാളയത്തിലേക്ക് അങ്ങയുടെ പ്രതികാരം അയയ്ക്കുകയും ഒരു ദേശമെന്ന നിലയില്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട യശസ്സ് പുനഃസ്ഥാപിക്കയും ചെയ്യേണമേ.
Join our WhatsApp Channel
Most Read
● ദൈവത്തിന്‍റെ കൃപയെയും നിങ്ങളുടെ ഭാവിക്കുവേണ്ടിയുള്ള ഉദ്ദേശത്തേയും ആലിംഗനം ചെയ്യുക● വില കൊടുക്കുക
● വിശുദ്ധിയുടെ ദ്വിമുഖങ്ങള്‍
● ഇത് പരിഹരിക്കുക
● ദൈവീക ശിക്ഷണത്തിന്റെ സ്വഭാവം - 2
● മറക്കുന്നതിലെ അപകടങ്ങള്‍
● പ്രതിഫലനത്തിന് സമയം എടുക്കുക
അഭിപ്രായങ്ങള്‍