അനുദിന മന്ന
സകലത്തിലും മതിയായ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ദൈവം
Tuesday, 28th of November 2023
1
0
694
Categories :
പ്രാര്‍ത്ഥന (Prayer)
അവള്‍ വന്നാറെ തന്‍റെ അപ്പനോട് ഒരു നിലം ചോദിപ്പാന്‍ അവനെ ഉത്സാഹിപ്പിച്ചു; അവള്‍ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോള്‍ കാലേബ് അവളോട്: നിനക്ക് എന്തു വേണം എന്നു ചോദിച്ചു. എനിക്ക് ഒരു അനുഗ്രഹം തരേണം; നീ എന്നെ തെക്കേദേശത്തേക്കല്ലോ കൊടുത്തിരിക്കുന്നത്; നീരുറവുകളെയും കൂടെ എനിക്കു തരേണം എന്ന് അവള്‍ ഉത്തരം പറഞ്ഞു. അവന്‍ അവള്‍ക്കു മലയിലും താഴ്വരയിലും നീരുറവുകളെ കൊടുത്തു. (യോശുവ 15:18-19).
ഇന്നത്തെ നമ്മുടെ വേദഭാഗത്തില്‍, അക്സ തന്‍റെ പിതാവായ കാലേബിനോട് ഇങ്ങനെ പറയുന്നതായി നാം കാണുന്നു, നീ എന്നെ "തെക്കേദേശത്തേക്കല്ലോ", എബ്രായ ഭാഷയില്‍ അതിന്‍റെ അര്‍ത്ഥം "വരണ്ട" എന്നാണ്, കൊടുത്തിരിക്കുന്നത്. പലസ്തീന്‍റെ തെക്കേഭാഗം ഒരു മരുഭൂമിപോലെ വരണ്ടതായിരുന്നു എന്നതാണ് അതിന്‍റെ കാരണം. അക്സ തന്‍റെ പിതാവായ കാലേബിനോട് പറയുന്നത് അവള്‍ക്കുള്ളത് "ഉത്പാദനക്ഷമമല്ലാത്ത ദേശം" ആകുന്നുവെന്നാണ്.
അവള്‍ തന്‍റെ പിതാവിന്‍റെ അടുക്കല്‍ വന്നപ്പോള്‍, ഇതാണ് അവള്‍ ചോദിച്ചത്, "നീരുറവുകളെയും കൂടെ എനിക്കു തരേണം". അവള്‍ ലജ്ജയില്ലാത്തവള്‍ അല്ലായിരുന്നു.അവള്‍ തന്നെ സ്നേഹിച്ച തന്‍റെ പിതാവിന്‍റെ അടുക്കല്‍ ധൈര്യത്തോടും ഉറപ്പോടും കൂടെ വന്നു അപേക്ഷിക്കുകയാണ്.
ധൈര്യം എന്നതിനു ബഹുമാനമില്ലാത്തത് എന്നല്ല അര്‍ത്ഥം. ശ്രദ്ധിക്കുക, ദൈവവചനം പറയുന്നു, "അവള്‍ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോള്‍", തന്‍റെ പിതാവിനു നല്‍കേണ്ടതായ ബഹുമാനം അവള്‍ നല്‍കി. (റോമര്‍ 13:7 വായിക്കുക)
ഇപ്പോള്‍ ഈ കഥ നമ്മുടെ സ്വപ്നങ്ങളെയെല്ലാം അതിജീവിച്ചുകൊണ്ട് അപ്പോസ്തലനായ പൌലോസ് എഫെസോസിലെ വിശ്വാസികളോട് പറയുന്ന ഒരു മണ്ഡലത്തിലേക്ക് പോകുന്നു, "നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി" ചെയ്യുന്ന ദൈവം. (എഫെസ്യര്‍ 3:20).
കാലേബിനെപോലെ ഈ ഭൂമിയിലെ ഒരു പിതാവ് തന്‍റെ മകള്‍ ചോദിച്ചതിലും അധികമായി അവളെ അനുഗ്രഹിക്കുവാനുള്ള ഒരു മനസ്സിന് ഉടമയായിരുന്നു എങ്കില്‍, നമ്മുടെ സ്വര്‍ഗീയ പിതാവ് എത്ര അധികം?
നമ്മുടെ ദൈവത്തിന്‍റെ ഒരു പേര് യഹോവ യിരെ എന്നാണ്, അതിന്‍റെ അര്‍ത്ഥം "സകലവും കരുതുന്നവനായ ദൈവം" എന്നാണ്. അവന്‍ എല്ലായിപ്പോഴും ആവശ്യത്തില്‍ അധികം നല്കുന്നവനാണ്. ഈ സകലത്തെക്കാള്‍ മതിയായവനായ ദൈവം ജഡത്തില്‍ വന്നു തന്‍റെ ജനത്തിന്‍റെ നടുവില്‍ നടന്നു. അവന്‍ ഗലീല കടലിന്‍റെ തീരത്തുകൂടി നടന്നപ്പോള്‍, പത്രോസിനോട് താന്‍ പറഞ്ഞു, "ആഴത്തിലേക്കു നീക്കി മീന്‍പിടിത്തത്തിനു വല ഇറക്കുവിന്‍" (ലൂക്കോസ് 5:4).
അത് എത്ര വലിയ ഒരു മീന്‍പിടുത്തം ആയി മാറി- പടകു മുങ്ങുമാറ്, വല കീറുമാറുള്ള മീന്‍പിടുത്തം! ഇത് പത്രോസിനും തന്‍റെ കൂടെയുള്ളവര്‍ക്കും വലുതും അപ്രതീക്ഷിതവുമായ അനുഗ്രഹം ആയി മാറി, "അവര്‍ക്ക് ഉണ്ടായ മീന്‍പിടിത്തത്തില്‍ എല്ലാവര്‍ക്കും സംഭ്രമം പിടിച്ചിരുന്നു".
ഏതെങ്കിലും ചെറിയ കാര്യങ്ങളില്‍ നിങ്ങള്‍ ഉറയ്ക്കരുത്. നിങ്ങള്‍ക്ക് ഒരു ജോലി ഇല്ലായെങ്കില്‍, നിങ്ങള്‍ക്ക് നല്ലൊരു ജോലി ലഭിക്കും. നിങ്ങള്‍ക്ക് ഒരു ജോലി ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഒരു സ്ഥാനമോ, ഉദ്യോഗകയറ്റമോ ലഭിക്കും. നിങ്ങള്‍ക്ക് ഒരു വീട് ഇല്ലായെങ്കില്‍, ദൈവം നിങ്ങള്‍ക്ക് ഒരു വീട് ഒരുക്കിനല്‍കും, നിങ്ങള്‍ക്ക് ഇപ്പോള്‍ ഒരു വീട് ഉണ്ടെങ്കില്‍ ദൈവം അതിനെ നന്മകള്‍ കൊണ്ട് നിറയ്ക്കുവാന്‍ ഇടയാകും. അവന്‍ സകലത്തിനും മതിയായ ദൈവമാണ്.

ഏറ്റുപറച്ചില്‍
ഞാന്‍ മുന്നമേ അവന്‍റെ രാജ്യം അന്വേഷിക്കും, ആകയാല്‍ എനിക്ക് ആവശ്യമുള്ളത് ഒക്കെയും എങ്കല്‍ വന്നുചേരും. (ലൂക്കോസ് 12:31).
അബ്രഹാമിന്‍റെ അനുഗ്രഹങ്ങള്‍ എന്‍റെതും ആകുന്നു. (ഗലാത്യര്‍ 3:14).
Join our WhatsApp Channel
Most Read
● എങ്ങനെയാണ് സമയം ഫലപ്രദമായി വിനിയോഗിക്കുന്നത്.● സുവിശേഷം പ്രചരിപ്പിക്കുക
● മനുഷ്യരുടെ സമ്പ്രദായങ്ങള്
● നിങ്ങള്‍ക്ക് ഒരു ഉപദേഷ്ടാവിനെ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
● നിങ്ങളുടെ ഉദ്ദേശം എന്താണ്?
● ദൈവീക പ്രകൃതിയുള്ള സ്നേഹം
● നല്ലത് ആണ് ഏറ്റവും നല്ലതിന്റെ ശത്രു
അഭിപ്രായങ്ങള്‍