അനുദിന മന്ന
വിദ്വാന്മാരില്‍ നിന്നും പഠിക്കുക
Friday, 8th of December 2023
1
0
524
Categories :
Wise men
ഹെരോദാരാജാവിന്‍റെ കാലത്ത് യേശു യെഹൂദ്യയിലെ ബേത്‍ലഹേമിൽ ജനിച്ചശേഷം, കിഴക്കുനിന്നു വിദ്വാന്മാർ യെരൂശലേമിൽ എത്തി: 2 "യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങൾ അവന്‍റെ നക്ഷത്രം കിഴക്കു കണ്ട് അവനെ നമസ്കരിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു". (മത്തായി 2:1-2).
ഞാന്‍ ഒരു കൊച്ചുകുട്ടി ആയിരുന്നപ്പോള്‍, വിദ്വാന്മാരെ സംബന്ധിച്ചും അവര്‍ കര്‍ത്താവായ യേശുക്രിസ്തുവിനെ കാണുവാന്‍ എത്രമാത്രം ദൂരം യാത്ര ചെയ്തുവെന്നും എന്‍റെ മാതാവ് പലപ്പോഴും സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ആ വിദ്വാന്മാര്‍ തങ്ങളുടെ ഒട്ടകങ്ങളുടെ പുറത്തു എങ്ങനെയായിരിക്കും യാത്ര ചെയ്തത് എന്ന് പലപ്പോഴും എന്‍റെ കുഞ്ഞു മനസ്സില്‍ ഞാന്‍ സങ്കല്‍പ്പിച്ചിരുന്നു.
വേദപുസ്തകത്തിലെ ഈ ഭാഗം ഞാന്‍ ധ്യാനിച്ചുകൊണ്ടിരിക്കുമ്പോള്‍, നമ്മുടെ കര്‍ത്താവായ യേശുവിനെ കാണുവാന്‍ വന്നതായ വിദ്വാന്മാരില്‍ നിന്നും നമുക്ക് പഠിക്കുവാന്‍ കഴിയുന്ന ചില ജീവിത പാഠങ്ങളെ പരിശുദ്ധാത്മാവ് എനിക്ക് നല്കിതന്നു.
1: പുതിയ ഭരണാധികാരികളെ സ്വാഗതം ചെയ്യുകയും അവരെ അഭിനന്ദിക്കുകയും ചെയ്യുക എന്നത് വിശിഷ്ടവ്യക്തികളുടെ ഒരു പതിവായിരുന്നു. വിദ്വാന്മാര്‍ ജാതികള്‍ ആയിരുന്നുവെന്ന് വേദപുസ്തകം പറയുന്നു. അപ്രതീക്ഷിതമായ സ്ഥലങ്ങളില്‍ നിന്നും ദൈവം പലപ്പോഴും തന്‍റെ അനുയായികളെ വിളിക്കുന്നു.
2: ശരിയായ ജ്ഞാനമുള്ള സ്ത്രീ പുരുഷന്മാര്‍ കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ ആയിരിക്കും. ലോകത്തിന്‍റെ ജ്ഞാനം ഭോഷത്വവും തീര്‍ന്നുപോകുന്നതും മാത്രമാണെന്ന് അവര്‍ അറിഞ്ഞിരുന്നു. യഥാര്‍ത്ഥമായ ജ്ഞാനം ഇരിക്കുന്നത് കര്‍ത്താവിനേയും അവന്‍റെ വഴികളേയും അന്വേഷിക്കുന്നതിലാണെന്ന് അവര്‍ പൂര്‍ണ്ണമായും അറിഞ്ഞിരുന്നു.
3: ശരിയായ ജ്ഞാനികള്‍ ആരാധിക്കുന്നവര്‍ ആകുന്നു. സകലവും നിര്‍മ്മിച്ച ഒരുവനെ അവര്‍ ആരാധിക്കുന്നു. അവര്‍ തങ്ങളുടെ സമ്പത്തുകൊണ്ട് (തങ്ങളുടെ അവകാശങ്ങള്‍), തങ്ങളുടെ സമയവും കഴിവുകളും കൊണ്ട് കര്‍ത്താവിനെ ആരാധിക്കും.
4: തങ്ങള്‍ നമസ്കരിക്കുവാന്‍ വേണ്ടി യാത്ര ചെയ്തുവന്ന കര്‍ത്താവായ യേശുവിനെക്കുറിച്ച് വിദ്വാന്മാര്‍ അന്വേഷിച്ചപ്പോള്‍,
"എന്നാറെ ഹെരോദാവ് വിദ്വാന്മാരെ രഹസ്യമായി വിളിച്ച് നക്ഷത്രം വെളിവായ സമയം അവരോടു സൂക്ഷ്മമായി ചോദിച്ചറിഞ്ഞു. അവരെ ബേത്‍ലഹേമിലേക്ക് അയച്ചു: നിങ്ങൾ ചെന്നു ശിശുവിനെക്കുറിച്ചു സൂക്ഷ്മമായി അന്വേഷിപ്പിൻ; കണ്ടെത്തിയാൽ ഞാനും ചെന്ന് അവനെ നമസ്കരിക്കേണ്ടതിന്, വന്ന് എന്നെ അറിയിപ്പിൻ എന്നു പറഞ്ഞു. രാജാവ് പറഞ്ഞതു കേട്ട് അവർ പുറപ്പെട്ടു; അവർ കിഴക്കു കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിനു മീതെ വന്നു നില്ക്കുവോളം അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു". (മത്തായി 2:7-9).
ഹെരോദാവ് പുതിയ രാജാവിനെ കൊല്ലുവാന്‍ പദ്ധതിയിട്ടിരുന്നതുകൊണ്ട് അവന്‍റെ അടുക്കലേക്ക് മടങ്ങിപോകരുതെന്ന് ഒരു സ്വപ്നത്തില്‍ വിദ്വാന്മാര്‍ക്ക് മുന്നറിയിപ്പ് ലഭിച്ചു. ആരുമായി സമ്പര്‍ക്കത്തിലാകണം എന്ന് വിദ്വാന്മാര്‍ക്ക് അറിയാമായിരുന്നു. ശരിയായ ബന്ധങ്ങള്‍ തങ്ങളെ പണിയുവാന്‍ സഹായിക്കുമെന്നും, തെറ്റായ ബന്ധങ്ങള്‍ തങ്ങളെ തകര്‍ക്കുമെന്നും അവര്‍ക്ക് അറിയാം.
5: ആരുംതന്നെ ദൈവത്തിങ്കല്‍ നിന്നും വളരെ അകന്നവരല്ല എന്നകാര്യം വിദ്വാന്മാര്‍ അറിഞ്ഞിരുന്നു. തന്നില്‍ നിന്നും വളരെ അകന്നിരിക്കുന്ന ആളുകളെ തന്നിലേക്ക് കൊണ്ടുവരുവാന്‍ സാദ്ധ്യമായ സകലതും കര്‍ത്താവ് ചെയ്യുവാനിടയാകും. ഈ വിഷയത്തില്‍, അവരെ കര്‍ത്താവിന്‍റെ അടുക്കലേക്ക് നയിക്കുവാന്‍ കിഴക്കില്‍ ഒരു നക്ഷത്രത്തെ കര്‍ത്താവ് ഉപയോഗിക്കുന്നു. യാത്ര എളുപ്പമല്ലായിരുന്നു എങ്കിലും തങ്ങള്‍ ദൈവീകമായി നയിക്കപ്പെടുകയാണെന്ന് അവര്‍ അറിഞ്ഞു.
ദൈവം ആരേയും ഉപേക്ഷിക്കുകയില്ല. ഇത് അറിയുക, നിങ്ങള്‍ ഇപ്പോള്‍ കടന്നുപോകുന്ന സകല കാര്യങ്ങളും, നിങ്ങള്‍ക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന സകല കാര്യങ്ങളും ഒടുവില്‍ നിങ്ങളെ ആഴത്തില്‍ നിന്നും വിളിച്ചിരിക്കുന്ന ഒരുവനിലേക്ക് നിങ്ങളെ കൊണ്ടെത്തിക്കും, നിങ്ങള്‍ അവനെ സ്നേഹിക്കുന്നുവെന്നും നിങ്ങള്‍ക്ക് അവനെ ആവശ്യമുണ്ടെന്നും കര്‍ത്താവിനു നന്നായിട്ടറിയാം.
വിദ്വാന്മാരില്‍ നിന്നുള്ള ഈ വിലപ്പെട്ട പാഠങ്ങള്‍ കര്‍ത്താവിനോടുകൂടെ കൂടുതല്‍ ഉത്സാഹപരമായി നടക്കുവാന്‍ നിങ്ങളെ സഹായിക്കുമെന്ന കാര്യം എനിക്ക് ഉറപ്പാകുന്നു. വിദ്വാന്മാരില്‍ നിന്നും മറ്റേതെങ്കിലും ജീവിത പാഠങ്ങള്‍ നിങ്ങള്‍ പഠിച്ചിട്ടുണ്ടെങ്കില്‍ അഭിപ്രായം കുറിക്കുവാനുള്ള സ്ഥലത്ത് അവ രേഖപ്പെടുത്തി എന്നെ അറിയിക്കുക.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച
കര്‍ത്താവായ യേശുവേ, അങ്ങ് എന്‍റെ ജ്ഞാനമാകുന്നു. എന്‍റെ ജീവിതകാലം മുഴുവനും അങ്ങയുടെ വഴികളില്‍ നടക്കുവാന്‍ വേണ്ടി എന്നെ പഠിപ്പിക്കുവാന്‍ ഞാന്‍ അപേക്ഷിക്കുന്നു.
പിതാവേ, ശരിയായ ആളുകളുമായി എന്നെ ബന്ധിപ്പിക്കയും അവരെ എനിക്ക് ചുറ്റും നല്‍കുകയും ചെയ്യേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
കുടുംബത്തിന്‍റെ രക്ഷ
കര്‍ത്താവേ, എന്‍റെ കുടുംബത്തിലെ രക്ഷിക്കപ്പെടാത്ത ഓരോ അംഗങ്ങളേയും അങ്ങയുടെ പരിശുദ്ധാത്മാവ് ബോധ്യപ്പെടുത്തുകയും അങ്ങയുടെ ദാനമായ രക്ഷ സ്വീകരിക്കുവാനുള്ള കൃപ അവര്‍ക്ക് നല്‍കുകയും ചെയ്യേണമേ. കര്‍ത്താവേ, അങ്ങയുടെ നന്മ എന്‍റെ കുടുംബത്തെ മാനസാന്തരത്തിലേക്കും യേശുവിനെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യട്ടെ. അവരുടെ മനസ്സിനെ തുറക്കുകയും ക്രിസ്തുവിനെ കുറിച്ചുള്ള സത്യം അവരെ കാണിക്കയും ചെയ്യേണമേ.
സാമ്പത്തീകമായ മുന്നേറ്റം
എന്‍റെ ജീവിതത്തില്‍ തരിശായ അനുഭവത്തെ വളര്‍ത്തുന്ന അനുസരണക്കേടിന്‍റെ എല്ലാ ജഡീകമായ മനോഭാവങ്ങളും യേശുവിന്‍റെ നാമത്തില്‍ ഇന്ന് എന്നില്‍ നിന്നും പുറത്തുപോകട്ടെ.
കെ എസ് എം സഭ
പിതാവേ, യേശുവിന്‍റെ നാമത്തില്‍, കെ എസ് എമ്മിലെ ഓരോ പാസ്റ്ററുടെ മേലും, ഗ്രൂപ്പിന്‍റെ നടത്തിപ്പുക്കാരുടെ മേലും, ജെ-12 ലീഡര്‍മാരുടെ മേലും അങ്ങയുടെ ആത്മാവ് വരുമാറാകട്ടെ. ആത്മീകമായും അങ്ങയുടെ സേവനത്തിലും വളരുവാന്‍ അവരെ ഇടയാക്കേണമേ.
രാജ്യം
പിതാവേ യേശുവിന്‍റെ നാമത്തില്‍, ഞങ്ങളുടെ രാജ്യത്തിനു വിരോധമായുള്ള ദുഷ്ടന്‍റെ സകല തിന്മ നിറഞ്ഞ സങ്കല്‍പ്പങ്ങളും തകര്‍ന്നുവീഴട്ടെ, അങ്ങനെ ഞങ്ങളുടെ രാജ്യം മുന്നേറുവാനും പുരോഗതി പ്രാപിക്കുവാനും ഇടയാകട്ടെ.
Join our WhatsApp Channel
Most Read
● സ്തോത്രമര്പ്പിക്കുന്നതിന്റെ ശക്തി● ബന്ധങ്ങളിലെ ആദരവിന്റെ നിയമം
● രൂപാന്തരത്തിന്റെ വില
● ദൈവത്തിന്റെ കൃപയെ സമീപിക്കുക
● ആ കള്ളങ്ങളെ പുറത്തുകൊണ്ടുവരിക
● ചെത്തിയൊരുക്കുന്ന കാലങ്ങള് -2
● എന്താണ് ആത്മവഞ്ചന? - I
അഭിപ്രായങ്ങള്‍