അനുദിന മന്ന
കര്‍ത്താവിനെ സേവിക്കുക എന്നതിന്റെ അര്‍ത്ഥം എന്താണ് - II
Wednesday, 20th of March 2024
1
0
420
Categories :
സേവിക്കുക (Serving)
കര്‍ത്താവായ യേശു പറഞ്ഞു, "എനിക്കു ശുശ്രൂഷ ചെയ്യുന്നവന് എന്നെ അനുഗമിക്കട്ടെ; ഞാന്‍ ഇരിക്കുന്നേടത്ത് എന്റെ ശുശ്രൂഷക്കാരനും ഇരിക്കും; എനിക്കു ശുശ്രൂഷ ചെയ്യുന്നവനെ പിതാവു മാനിക്കും". (യോഹന്നാന് 12:26)
#3 ഞാന്‍ ഇരിക്കുന്നേടത്ത് എന്റെ ശുശ്രൂഷക്കാരനും ഇരിക്കും
കര്‍ത്താവ് ഇരിക്കുന്നിടത്ത്, അവന്റെ ശുശ്രൂഷക്കാരനും ആയിരിക്കും എന്നത് ലഭ്യതയെയാണ് കാണിക്കുന്നത്. നെഹെമ്യാവ് ഒരു പദവിയില്‍ എത്തുന്നതിനുമുന്പ് അവന് ആരും അല്ലായിരുന്നു. നെഹെമ്യാവ് 1:1 അവനെ എങ്ങനെയാണ് പരിചയപ്പെടുത്തുന്നത് എന്ന് നോക്കുക : "ഹഖല്യാവിന്റെ മകനായ നെഹെമ്യാവിന്റെ ചരിത്രം."
അമാനുഷികമായ അത്ഭുതങ്ങള്‍ ഒന്നും നെഹെമ്യാവിനു ഉണ്ടായില്ല, മറിയയ്ക്ക് ഉണ്ടായതുപോലെ ദൂതന്റെ സന്ദര്‍ശനമോ അല്ലെങ്കില്‍ ദമാസ്കസ് വഴിയില്‍ വെച്ചു അപ്പോസ്തലനായ പൌലോസിനു ഉണ്ടായതുപോലെയുള്ള അനുഭവമോ അവനുണ്ടായില്ല. അവന് പെട്ടെന്ന് ലളിതമായി നിയോഗത്തിനായി എഴുന്നേല്‍ക്കുകയായിരുന്നു. അവന് അവനെത്തന്നെ ലഭ്യമാക്കി കൊടുത്തു. അവന് തന്നെത്തന്നെ ഉപയോഗപ്രദമാക്കി തീര്‍ത്തു. അവനു ചെയ്യാന്‍ കഴിയുന്നതെല്ലാം താന്‍ ചെയ്തു. ഉത്തരവാദിത്വങ്ങള്‍ ചെയ്തു തീര്‍ക്കുവാന്‍ നിങ്ങള്‍ക്ക് ഒരു സ്ഥാനപ്പേര് ഉണ്ടാകണം എന്നില്ല. നിങ്ങളെത്തന്നെ ലഭ്യമാക്കി തീര്‍ക്കുക മാത്രം ചെയ്യുക.
പ്രാര്‍ത്ഥനയുടെ സമയമായപ്പോള്‍, നെഹെമ്യാവ് ഉത്സാഹത്തോടെ പ്രാര്‍ത്ഥിച്ചു. പണിയുവാനുള്ള സമയം വന്നപ്പോള്‍, മതില് പണിയുന്നവര്‍ക്ക് സഹായത്തിന്റെ ഒരു കരം താന്‍ നീട്ടുകയുണ്ടായി.
പ്രശസ്തയായ ദൈവദാസി കാതെറിന്‍ കൂള്‍മാന്‍ ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: "ദൈവം സ്വര്‍ണ്ണ പാത്രങ്ങളെയും വെള്ളി പാത്രങ്ങളെയും ഉപയോഗിക്കില്ല, ലഭ്യമായ പാത്രങ്ങളെയാണ് അവന് എപ്പോഴും ഉപയോഗിക്കുന്നത്". ഈ വാക്കുകള്‍ എത്ര സത്യമാണ്. കഴിവിനേക്കാള്‍ ദൈവത്തിനു കൂടുതല്‍ താല്പര്യം ലഭ്യതയില്‍ ആകുന്നു. നിങ്ങള്‍ക്ക് നിങ്ങളെത്തന്നെ ലഭ്യമാക്കുവാന്‍ കഴിഞ്ഞാല്‍, ദൈവം നിങ്ങളെ ശക്തീകരിച്ചു കഴിവുള്ളവര്‍ ആക്കും.
ബുദ്ധിമുട്ടുകളുടെയും എതിര്‍പ്പുകളുടെയും മദ്ധ്യത്തിലും വിശ്വസ്ഥന് ആയിരിക്കുവാനുള്ള നെഹെമ്യാവിന്റെ കഴിവ് അവന് ദൈവത്താല്‍ ഉപയോഗിക്കപ്പെട്ടുകൊണ്ടിരുന്നു എന്നു ഉറപ്പാക്കി.
#4 സന്തോഷത്തോടെ നാം കര്‍ത്താവിനെ സേവിക്കണം
സന്തോഷത്തോടെ യഹോവയെ സേവിപ്പിന്‍; സംഗീതത്തോടെ അവന്റെ സന്നിധിയില്‍ വരുവിന്‍. (സങ്കീര്‍ത്തനം 100:2)
പിറുപിറുപ്പോടെയുള്ള ശുശ്രൂഷ, ഉദാസീനമായ ശുശ്രൂഷ, അലസതയോടെയുള്ള ശുശ്രൂഷ ഇതൊന്നും കര്‍ത്താവിനു ഇഷ്ടമല്ല. തങ്ങള്‍ ദൈവത്തെ സേവിക്കുന്നു എന്നു അവകാശപ്പെടുകയും എന്നാല്‍ ഒരു ആരാധനയ്ക്ക്പോലും സമയത്ത് വരാത്തതുമായ ആളുകള്‍ അനവധി ഉണ്ട്. നാം മികവോടെയാണ് കര്‍ത്താവിനെ സേവിക്കേണ്ടത് അതുപോലെ ചെയ്യേണ്ടതിന്റെ പേരില്‍ മാത്രം കാര്യങ്ങള്‍ ചെയ്യുവാന്‍ ഇടയാകരുത്.
ദൈവത്തിനു തന്റെ സിംഹാസനത്തിനു ചുറ്റും നില്ക്കുവാന് ഒരു അടിമകളുടെയും ആവശ്യമില്ല; ദൈവം സ്നേഹനിധിയായവന് ആണ് അതുകൊണ്ട് തന്റെ ദാസന്മാര് സന്തോഷവും ഉല്ലാസവും ധരിക്കുവാന്‍ അവന് ആഗ്രഹിക്കുന്നു.
അപ്പോസ്തലനായ പൗലോസ് പറയുന്നു, "സ്നേഹത്തില്‍ അന്യോന്യം സേവിപ്പിന്‍," ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്, 1 കൊരിന്ത്യര്‍ 13:3 പറയുന്നു, "എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും എന്റെ ശരീരം ചുടുവാന്‍ ഏല്‍പ്പിച്ചാലും, സ്നേഹം ഇല്ല എങ്കില്‍ എനിക്ക് ഒരു പ്രയോജനവും ഇല്ല."
ദൈവത്തിന്റെ ദൂതന്മാര് പാട്ടുകളില്‍ കൂടിയാണ് അവനെ ശുശ്രൂഷിക്കുന്നത്, നെടുവീര്‍പ്പോടെയും ഞരക്കത്തോടെയും അല്ല. യഹോവ ഹൃദയങ്ങളെ നോക്കുന്നു, നാം അവനെ താല്പര്യമുള്ള ഹൃദയത്തോടെയാണോ അഥവാ നിര്ബന്ധത്താലാണോ സേവിക്കുന്നത് എന്ന് ദൈവം നോക്കുകയും ചെയ്യുന്നു. പ്രസന്നതയാല്‍ അലങ്കരിക്കപ്പെട്ട സേവനം ഹൃദയത്തില്‍ നിന്നുള്ള ശുശ്രൂഷയാണ്, ആകയാല്‍ അത് ദൈവത്തോടുള്ള സത്യമായ ശുശ്രൂഷയുമാണ്.

പ്രാര്‍ത്ഥന
പിതാവേ, ഞാന്‍ അങ്ങേയ്ക്കായി എന്നെത്തന്നെ ലഭ്യമാക്കുന്നു. അടിയന് ഇതാ, അടിയനെ അയക്കേണമേ കര്‍ത്താവേ.
പിതാവേ, ശരിയായ മനോഭാവത്തോടെ അല്ലാതെ ഞാന്‍ അങ്ങയെ സേവിച്ച സമയങ്ങള്‍ക്കായി എന്നോടു ക്ഷമിക്കേണമേ. അങ്ങയുടെ നാമത്തെ ഞാന്‍ എല്ലായിപ്പോഴും മഹത്വപ്പെടുത്തേണ്ടതിന് മികവിന്റെ ആത്മാവിനാല്‍ എന്നെ ശക്തീകരിക്കേണമേ. യേശുവിന്റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel
Most Read
● നമ്മുടെ പിന്നിലുള്ള പാലങ്ങളെ ചാമ്പലാക്കുക● യേശു കുടിച്ച വീഞ്ഞ്
● സാത്താൻ നിങ്ങളെ ഏറ്റവും കൂടുതൽ തടസ്സപ്പെടുത്തുന്ന മേഖല.
● ആത്മപകര്‍ച്ച
● ജീവനുള്ളതിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒരു മരണപ്പെട്ട മനുഷ്യന്
● കര്‍ത്താവായ യേശുക്രിസ്തുവിനെ അനുകരിക്കുന്നത് എങ്ങനെ.
● നിങ്ങളുടെ ജോലി സംബന്ധിച്ചുള്ള ഒരു രഹസ്യം
അഭിപ്രായങ്ങള്‍