english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. പ്രാവചനീക ഗീതം
അനുദിന മന്ന

പ്രാവചനീക ഗീതം

Tuesday, 4th of July 2023
1 0 897
Categories : Prophetic Song
യെഹോശാഫാത്ത് രാജാവ് തന്‍റെ സൈന്യത്തിന്‍റെ മുമ്പാകെ പാട്ടുപാടി ദൈവത്തെ സ്തുതിയ്ക്കുവാന്‍ വേണ്ടി ഒരു ഗായകസംഘത്തെ അയച്ചു. ഒരു ഗായകസംഘം ഒരു സൈന്യത്തെ നയിക്കുന്നത് ഒന്ന് സങ്കല്‍പ്പിച്ചു നോക്കുക. സ്തുതിക്കുന്നവരെ അവന്‍ ഒരിക്കലും അവരുടെ മരണത്തിലെക്കല്ല അയച്ചത് എന്നതില്‍ സംശയമില്ല. പ്രാവചനീക ഗീതത്തെ സംബന്ധിച്ചുള്ള ഒരു വെളിപ്പാട് അവനുണ്ടായിരുന്നു, അതുപോലെ നിങ്ങള്‍ക്കും ഉണ്ടായിരിക്കണം. ദൈവത്തിന്‍റെ വചനത്താല്‍ താന്‍ പ്രാപിച്ചു കഴിഞ്ഞ വിജയത്തെ വിളംബരം ചെയ്യുവാന്‍ വേണ്ടിയാണ് അവന്‍ അവരെ അവിടെ നിയമിച്ചത്.

വേദപുസ്തകം പറയുന്നു, "അവർ പാടി സ്തുതിച്ചു തുടങ്ങിയപ്പോൾ: യഹോവ യെഹൂദായ്ക്ക് വിരോധമായി വന്ന അമ്മോന്യരുടെയും മോവാബ്യരുടെയും സേയീർപർവതക്കാരുടെയും നേരേ പതിയിരിപ്പുകാരെ വരുത്തി; അങ്ങനെ അവർ തോറ്റുപോയി. അമ്മോന്യരും മോവാബ്യരും സേയീർപർവതനിവാസികളോട് എതിർത്ത് അവരെ നിർമ്മൂലമാക്കി നശിപ്പിച്ചു; സേയീർനിവാസികളെ സംഹരിച്ചശേഷം അവർ അന്യോന്യം നശിപ്പിച്ചു". (2 ദിനവൃത്താന്തം 20:22-23). 

അവര്‍ പ്രാവചനീകമായ ഗീതം പാടുവാന്‍ ആരംഭിച്ചപ്പോള്‍, അവരുടെ ശത്രുക്കള്‍ തമ്മില്‍ തമ്മില്‍ പോരാടുവാന്‍ തുടങ്ങി. ശത്രുവിന്‍റെ പാളയത്തില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടായി. ദൈവത്തെ സ്തുതിക്കുവാനുള്ള ഒരു സ്തുതി ഗീതം അല്ലാതെ മറ്റൊരു ആയുധവും കൂടാതെയാണ് അവര്‍ വിജയം കൈവരിച്ചത്. 

അവസാന നാളുകളില്‍ ഇത് സംഭവിക്കുവാന്‍ പോകുകയാണ്. പ്രാവചനീകമായ ഗീതത്തോടെയുള്ള ആരാധനയിലേക്ക് സഭ പ്രവേശിക്കുവാന്‍ ആരംഭിക്കുമ്പോള്‍,ശത്രുവിന്‍റെ പാളയത്തില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകും. അവര്‍ തമ്മില്‍ തമ്മില്‍ പോരാടുവാന്‍ പോകുകയാണ്.

നരകം മുഴുവനും നിങ്ങള്‍ക്ക് എതിരായി വരുന്നതായി തോന്നിയാലും, പ്രാവചനീകമായ ഒരു ഗാനം ആലപിച്ചു സ്തുതിച്ചുകൊണ്ട് സ്വര്‍ഗ്ഗത്തെ ശത്രുവിനു എതിരായി ചലിപ്പിക്കയും ശത്രുവിനെ ജയിക്കുകയും ചെയ്യുക. 

സങ്കീര്‍ത്തനം 149:5-9 നമ്മോടു പറയുന്നു, ദൈവത്തിന്‍റെ ജനങ്ങള്‍ ഗാനം ആലപിച്ചുകൊണ്ട് ദൈവത്തെ സ്തുതിയ്ക്കുമ്പോള്‍; അത് അവരുടെ ശത്രുവിന്മേല്‍ മൂര്‍ച്ചയുള്ള ഒരു വാള്‍ പ്രതികാരം കൊണ്ടുവരുന്നതുപോലെ ആകുന്നു. അന്ധകാരത്തിന്‍റെ ദുഷ്ട അധികാരികള്‍ ബന്ധിക്കപ്പെടും. അതിലുപരിയായി, ദൈവത്തിന്‍റെ നാമത്തെ വിശ്വസിക്കുന്ന എല്ലാവര്‍ക്കുമുള്ള മഹത്വകരമായ ഒരു പദവിയാകുന്നു ഇതെന്ന് വചനം നമ്മോടു പറയുന്നു.

ഒരു സ്തുതിഗീതം പാടുക എന്നത് നല്ലതായി തോന്നുക എന്നോ കേള്‍ക്കാന്‍ ഇമ്പമുള്ളതെന്നോ അല്ല തീര്‍ച്ചയായും അര്‍ത്ഥമാക്കുന്നത്. ഒരു സ്തുതിഗീതം പാടി ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ നിങ്ങള്‍ ഒരു ഗായകനോ അല്ലെങ്കില്‍ സംഗീതഞ്ജനോ ആയിരിക്കണമെന്ന് നിര്‍ബന്ധമില്ല. നിങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുവാന്‍ പരിശുദ്ധാത്മാവിനെ അനുവദിക്കയും സ്വര്‍ഗ്ഗീയമായ സ്തുതികള്‍ അവനു കൊടുക്കുകയും ചെയ്യുക. വലിയ ചില കാര്യങ്ങള്‍ സംഭവിക്കുവാന്‍ വേണ്ടി പോകുകയാണ്.

പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത്‌ 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.

വ്യക്തിപരമായ ആത്മീയ വളർച്ച
വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ എന്നെ നിയന്ത്രിക്കയും സ്തുതി എന്നില്‍ ഉത്ഭവിപ്പിക്കയും ചെയ്യേണമേ. എന്‍റെ സ്തുതി അങ്ങയുടെ ദൃഷ്ടിയില്‍ പ്രസാദകരമായത് ആയിരിക്കട്ടെ. യേശുവിന്‍റെ നാമത്തില്‍. (ഒരു ഗാനം ആലപിച്ചുകൊണ്ട് ഉച്ചത്തില്‍ ദൈവത്തെ ആരാധിക്കുന്നതിനായി ഇപ്പോള്‍ സമയം ചിലവിടുക).

കുടുംബ രക്ഷ
വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, എന്റെ കുടുംബത്തിലെ ഓരോ അംഗത്തിനും എങ്ങനെ ശുശ്രൂഷ ചെയ്യണമെന്ന് പ്രത്യേകം കാണിച്ചുതരൂ. കർത്താവേ, എന്നെ ശക്തനാക്കണമേ. ശരിയായ നിമിഷത്തിൽ നിങ്ങളെ കുറിച്ച് പങ്കിടാനുള്ള അവസരങ്ങൾ വെളിപ്പെടുത്തുക. യേശുവിന്റെ നാമത്തിൽ. ആമേൻ.

സാമ്പത്തിക മുന്നേറ്റം
ഞാൻ വിതച്ച എല്ലാ വിത്തും യഹോവ ഓർക്കും. അതിനാൽ, എന്റെ ജീവിതത്തിലെ അസാധ്യമായ എല്ലാ സാഹചര്യങ്ങളും കർത്താവ് വഴിതിരിച്ചുവിടും. യേശുവിന്റെ നാമത്തിൽ.
 
കെഎസ്എം പള്ളി
പിതാവേ, യേശുവിന്റെ നാമത്തിൽ, എല്ലാ ചൊവ്വ/വ്യാഴം, ശനി ദിവസങ്ങളിലും ആയിരങ്ങൾ കെഎസ്‌എം തത്സമയ പ്രക്ഷേപണത്തിലേക്ക് ട്യൂൺ ചെയ്യണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അവരെയും അവരുടെ കുടുംബങ്ങളെയും അങ്ങയുടെ നേർക്ക് നീ തിരിച്ചുവിടേണമേ. നിങ്ങളുടെ അത്ഭുതങ്ങൾ അവർ അനുഭവിക്കട്ടെ. നിന്റെ നാമം മഹത്വപ്പെടുകയും മഹത്വപ്പെടുകയും ചെയ്യപ്പെടേണ്ടതിന് അവരെ സാക്ഷ്യപ്പെടുത്തേണമേ.

രാഷ്ട്രം
പിതാവേ, യേശുവിന്റെ നാമത്തിൽ, ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും സംസ്ഥാനങ്ങളിലുമുള്ള ജനങ്ങളുടെ ഹൃദയങ്ങൾ അങ്ങയിലേക്ക് തിരിയണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അവർ തങ്ങളുടെ പാപങ്ങളെക്കുറിച്ച് അനുതപിക്കുകയും യേശുവിനെ തങ്ങളുടെ കർത്താവും രക്ഷകനുമാണെന്ന് ഏറ്റുപറയുകയും ചെയ്യും.


Join our WhatsApp Channel


Most Read
● ദിവസം 29: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● മാനുഷീക പ്രകൃതം
● നിങ്ങളുടെ ജീവിതത്തില്‍ യാഗപീഠത്തില്‍ നിന്നും യാഗപീഠത്തിലേക്ക് മുന്‍ഗണന നല്‍കുക
● ബൈബിള്‍ ഫലപ്രദമായി എങ്ങനെ വായിക്കാം.
● കര്‍ത്താവ് ഒരുനാളും മാറിപോകുന്നില്ല.
● ദൈവം നിങ്ങളെ ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്നു
● സ്തുതികളിന്മേലാണ് ദൈവം വസിക്കുന്നത്.
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ