അനുദിന മന്ന
ഒരു പ്രാവചനീക വചനം ലഭിച്ചതിനുശേഷം ചെയ്യേണ്ടത് എന്ത്?
Monday, 10th of July 2023
1
0
1009
Categories :
Prophetic Word
പ്രാവചനീക വചനം എന്നത് കേവലം നിങ്ങളുടെ വിനോദത്തിനുള്ളതല്ല. അത് ഒരു ഭാഗത്ത് മാറ്റിവെക്കുവാനും പിന്നീട് മറന്നുകളയുവാനുമുള്ള എന്തെങ്കിലും കാര്യമല്ല. നിങ്ങളുടെ പാതയില്‍ എത്ര വലിയ പര്‍വ്വതങ്ങള്‍ നില്‍ക്കുന്നുണ്ടെങ്കിലും, അതേ പാതയില്‍ തന്നെ നില്‍ക്കുവാന്‍ നിങ്ങളെ ശക്തീകരിക്കുന്നതിനു വേണ്ടി പിതാവിന്‍റെ ഹൃദയത്തില്‍ നിന്നും വരുന്നതായ സന്ദേശമാകുന്നത്.
വ്യക്തിപരമായ ഒരു പ്രവചനം ലഭിക്കുന്നത് ശക്തമായതും അത്ഭുതകരമായതുമായ ഒരു നിമിഷമായിരിക്കും. നിങ്ങള്‍ വ്യക്തിപരമായി ഒരു പ്രവചനം സ്വീകരിക്കുമ്പോള്‍, ദൈവത്തിനു നിങ്ങളെ വ്യക്തിപരമായി അറിയാമെന്നും നിങ്ങളുടെ ജീവിതത്തിനു വേണ്ടി ദൈവത്തിന്‍റെ പക്കല്‍ ഒരു പദ്ധതിയുണ്ട് എന്നും നിങ്ങളെ ഓര്‍മ്മപ്പെടുത്തുകയാണ് ചെയ്യുന്നത്.
വ്യക്തിപരമായ ഒരു പ്രവചനം ലഭിച്ചതിനു ശേഷം ഞാന്‍ എന്താണ് ചെയ്യേണ്ടത്?
ഞാന്‍ അതിലേക്കു പോകുന്നതിനു മുമ്പ്, ഒരു കാര്യം ഞാന്‍ കൂടുതല്‍ സ്പഷ്ടമാക്കുവാന്‍ ആഗ്രഹിക്കുന്നു അതായത് വ്യക്തിപരമായ ഒരു പ്രവചനം എന്നത് മാര്‍ഗദര്‍ശനത്തിന്‍റെ പ്രാഥമീകമായ വഴികളല്ല മറിച്ച് ഇത് ദൈവം നിങ്ങള്‍ക്ക് ഇപ്പോള്‍ വെളിപ്പെടുത്തികൊണ്ടിരിക്കുന്ന കാര്യങ്ങളുടെ ഉറപ്പാകുന്നു.
1. നിങ്ങളുടെ വ്യക്തിപരമായ പ്രവചനങ്ങള്‍ എഴുതുകയോ റിക്കോഡ് ചെയ്യുകയോ വേണം.
യഹോവ എന്നോട് ഉത്തരം അരുളിയത്: "നീ ദർശനം എഴുതുക; ഓടിച്ചു വായിപ്പാൻ തക്കവണ്ണം അതു പലകയിൽ തെളിവായി വരയ്ക്കുക. ദർശനത്തിന് ഒരു അവധിവച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും അതിനായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല". (ഹബക്കൂക് 2:2-3).
തനിക്കു ലഭിച്ചതായ പ്രവചന വചനം എഴുതിവെക്കുവാന്‍ വേണ്ടി കര്‍ത്താവ് ഹബക്കൂക്കിനു നിര്‍ദ്ദേശം നല്‍കുകയുണ്ടായി. അതുപോലെതന്നെ, നമുക്കും ഒരു പ്രവചന വചനം ലഭിക്കുമ്പോള്‍, ആ വചനം കുറിച്ചുവെക്കുവാനുള്ള എല്ലാ പരിശ്രമങ്ങളും നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകണം. ഇങ്ങനെ ചെയ്യുന്നത് പ്രവചനം കൃത്യമായി ഓര്‍ക്കുവാന്‍ നമ്മെ സഹായിക്കയും അത് സംഭവിക്കുമ്പോള്‍ നിശ്ചയമായി നാം അറിയുവാനും ഇടയാകും.
2. നിങ്ങളുടെ വ്യക്തിപരമായ പ്രവചനത്തെകുറിച്ച് പ്രാര്‍ത്ഥിക്കുക.
ഒരു പ്രവചന വചനം ഒരുവനു ലഭിച്ചതിനുശേഷം തനിക്കു ചെയ്യുവാന്‍ കഴിയുന്ന അടുത്ത കാര്യം പ്രാര്‍ത്ഥന എന്നതാണ്. പ്രാര്‍ത്ഥനയില്‍ ആ പ്രവചന വചനവുമായി കര്‍ത്താവിന്‍റെ അടുക്കലേക്ക് ചെല്ലുക. ആ വചനം കര്‍ത്താവിങ്കല്‍ നിന്നുള്ളതാണോ അല്ലയോ എന്ന് ഇത് ഉറപ്പിച്ചുതരുവാന്‍ ഇടയായിത്തീരും. അതുപോലെ, നിങ്ങള്‍ പ്രാപിച്ച വചനത്തെ സംബന്ധിച്ചുള്ള ഉള്‍ക്കാഴ്ചകളും നിങ്ങള്‍ കൈകൊള്ളേണ്ടതായ പദ്ധതികളേയും കര്‍ത്താവ് നിങ്ങള്‍ക്ക് നല്കിതരികയും ചെയ്യും.
3. നിങ്ങളുടെ പ്രവചനത്തോടുകൂടെ ആത്മീക പോരാട്ടത്തില്‍ യുദ്ധം ചെയ്യുക.
മകനേ, തിമൊഥെയൊസേ, നിന്നെക്കുറിച്ചു മുമ്പുണ്ടായ പ്രവചനങ്ങൾക്ക് ഒത്തവണ്ണം ഞാൻ ഈ ആജ്ഞ നിനക്ക് ഏല്പിക്കുന്നു; നീ വിശ്വാസവും നല്ല മനസ്സാക്ഷിയും ഉള്ളവനായി അവയെ അനുസരിച്ചു നല്ല യുദ്ധസേവ ചെയ്ക. (1 തിമോഥെയോസ് 1:18).
താന്‍ പ്രാപിച്ച പ്രവചനങ്ങൾക്ക് ഒത്തവണ്ണം, തനിക്കു ലഭിച്ചതായ പ്രവചന വചനങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട്, ആത്മീക പോരാട്ടത്തില്‍ നല്ല യുദ്ധസേവ ചെയ്യുവാന്‍ അപ്പോസ്തലനായ പൌലോസ് തന്‍റെ ആത്മീക മകനായ തിമോഥെയോസിനെ ഓര്‍മ്മിപ്പിക്കയും പ്രബോധിപ്പിക്കയും ചെയ്യുന്നു.
ഇത് പ്രധാനപ്പെട്ട കാര്യമാകുന്നു കാരണം ഒരു വ്യക്തി ഒരു പ്രവചന വചനം പ്രാപിക്കുമ്പോള്‍; അവനോ/അവളോ പ്രാപിച്ചതായ വചനത്തിന്‍റെ ശക്തി അറിയാവുന്ന ശത്രു ആ വ്യക്തിയ്ക്ക് എതിരായി കടന്നുവരുന്നു. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍, ആ വ്യക്തി പിന്മാറാതെ ആ വചനത്തില്‍ പൂര്‍ണ്ണമായും ആശ്രയിച്ചുകൊണ്ടു അന്ധകാര ശക്തികള്‍ക്കു എതിരായി യുദ്ധം ചെയ്യേണ്ടത് ആവശ്യമാകുന്നു.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി 2 നിമിഷമോ അതിലധികമോ കുറഞ്ഞത് നാം പ്രാര്‍ത്ഥിക്കണം.
വ്യക്തിപരമായ ആത്മീക വളര്‍ച്ച
പിതാവേ, ഞാന്‍ പ്രാപിച്ചിട്ടുള്ളതായ പ്രവചന വചനങ്ങളെ ചില സന്ദര്‍ഭങ്ങളില്‍ ഞാന്‍ അവഗണിച്ചതിനെ എന്നോട് ക്ഷമിക്കേണമേ. ഇന്നത്തെ ധ്യാനത്തെ ജീവിതത്തില്‍ പ്രായോഗീകമാക്കുവാന്‍ എന്നെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
കുടുംബത്തിന്‍റെ രക്ഷ
പിതാവേ, അങ്ങയുടെ വചനം പറയുന്നു, "പിതാവ് ആകർഷിച്ചിട്ടല്ലാതെ ആർക്കും യേശുവിന്‍റെ അടുക്കൽ വരുവാൻ കഴികയില്ല" (യോഹന്നാന്‍ 6:44). എന്‍റെ കുടുംബത്തിലെ എല്ലാ അംഗങ്ങളെയും അങ്ങയുടെ പുത്രനായ യേശുവിങ്കലേക്ക് ആകര്‍ഷിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, അങ്ങനെ അവര്‍ അങ്ങയെ വ്യക്തിപരമായി അറിയുകയും അങ്ങയോടുകൂടി നിത്യത ചിലവഴിക്കയും ചെയ്യും.
സാമ്പത്തീകമായ മുന്നേറ്റം
ഫലമില്ലാത്തതും ലാഭമില്ലാത്തതുമായ അദ്ധ്വാനത്തില്‍ നിന്നും കര്‍ത്താവേ എന്നെ വിടുവിക്കേണമേ യേശുവിന്‍റെ നാമത്തില്‍. എന്‍റെ കൈകളുടെ പ്രവര്‍ത്തികളെ ദയവായി അനുഗ്രഹിക്കേണമേ.
ഇന്നുമുതല്‍ എന്‍റെ ജോലിയുടെയും ശുശ്രൂഷയുടെയും ആരംഭം മുതലുള്ള എല്ലാ നിക്ഷേപങ്ങളും അദ്ധ്വാനങ്ങളും അതിന്‍റെ പൂര്‍ണ്ണമായ നേട്ടം നല്‍കുവാന്‍ ആരംഭിക്കും യേശുവിന്‍റെ നാമത്തില്‍.
കെ എസ് എം സഭ:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, പാസ്റ്റര്‍. മൈക്കിളും, തന്‍റെ കുടുംബാംഗങ്ങളും അദ്ദേഹത്തിന്‍റെ എല്ലാ ടീമംഗങ്ങളും നല്ല ആരോഗ്യത്തോടെ ഇരിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ സമാധാനം അവരേയും അവരുടെ കുടുംബാംഗങ്ങളെയും ചുറ്റുമാറാകട്ടെ.
രാജ്യം:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഞങ്ങളുടെ രാജ്യത്തെ ഭരിക്കുവാന്‍ ജ്ഞാനവും വിവേകവുമുള്ള നേതൃത്വത്തെ, സ്ത്രീ പുരുഷന്മാരെ എഴുന്നെല്‍പ്പിക്കേണമേ.
Join our WhatsApp Channel
Most Read
● നിയമലംഘനത്തിന്റെ കെണിയില് നിന്നും സ്വതന്ത്രരായി നില്ക്കുക● മനുഷ്യന്റെ വീഴ്ചകള്ക്കിടയിലും ദൈവത്തിന്‍റെ മാറ്റമില്ലാത്ത സ്വഭാവം
● യൂദയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്‍ - 1
● ക്രിസ്ത്യാനികള്ക്ക് ദൂതന്മാരോടു കല്പ്പിക്കുവാന് കഴിയുമോ?
● നിങ്ങളുടെ കഷ്ടപ്പാടുകളും നിങ്ങളുടെ മനോഭാവങ്ങളും
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 4
● പാപത്തോടുള്ള മല്‍പിടുത്തം
അഭിപ്രായങ്ങള്‍