ദൈവ ജനത്തിനു ദൈവം നല്‍കിയിരിക്കുന്ന നിയോഗങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ നിന്നും അവരെ തടയേണ്ടതിനു ശത്രു (പിശാച്) വിജയകരമായി ഉപയോഗിക്കുന്ന ആയുധങ്ങളില്‍ ഒന്നാണ് ശ്രദ്ധ വ്യതിചലിപ്പിക്കുക എന്നുള്ളത്.
ഇത് യേശു മാര്‍ത്തയോടു വ്യക്തമായി പറഞ്ഞു, "എന്നാൽ അല്പമേ വേണ്ടൂ; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അത് ആരും അവളോട് അപഹരിക്കയുമില്ല". (ലൂക്കോസ് 10:42).
നാം വിളിക്കപ്പെട്ടിരിക്കുന്ന നമ്മുടെ പരമപ്രധാനമായ നിയോഗത്തില്‍ നിന്നും നമ്മുടെ ദര്‍ശനം മാറ്റുക എന്നതുമാത്രമേ ശത്രുവിനു ചെയ്യേണ്ടതായിട്ടുള്ളു. നമ്മുടെ ശ്രദ്ധയെ പലവിധമായ കാര്യങ്ങളിലേക്ക് ശത്രു വിജയകരമായി മാറ്റികൊണ്ടിരിക്കുന്നു. ഈ സമയം ഭൂരിഭാഗം ആളുകളും എല്ലാ ദിശകളിലേക്കും നടക്കുവാന്‍ ആരംഭിക്കും മാത്രമല്ല മിക്കവാറും അവസാനം നിരാശയോടെ, മുഖം വാടിയവരായി ചുറ്റിനടക്കേണ്ടതായി വരുന്നു.
കഴിഞ്ഞ അനേക വര്‍ഷങ്ങളിലായി, ദൈവം ജനങ്ങള്‍ക്ക് നല്‍കിയ തങ്ങളുടെ നിയോഗങ്ങളില്‍ നിന്നും ശത്രു അവരെ എപ്രകാരം വ്യതിചലിപ്പിച്ചു എന്ന് എനിക്ക് കാണുവാന്‍ ഇടയായിട്ടുണ്ട്. ചിലര്‍ക്ക് അവന്‍ മദ്യം നിര്‍ദ്ദേശിക്കും; മറ്റുചിലര്‍ക്ക്, അവന്‍ മയക്കുമരുന്നുകളും മറ്റു പദാര്‍ത്ഥങ്ങളും നിര്‍ദ്ദേശിക്കുന്നു. വേറെ ചിലര്‍ക്ക്, ഹാനികരമല്ല എന്ന് തോന്നിപ്പിക്കുന്ന, ആളുകളെ ദിവസംതോറും മണിക്കൂറുകള്‍ ബന്ധിച്ചിടുന്ന ഇന്റര്‍നെറ്റ് ഗെയിമുകള്‍ അവന്‍ നിര്‍ദ്ദേശിക്കുന്നു. അങ്ങനെ ഫലമില്ലാത്ത ദിവസങ്ങളും ആഴ്ചകളും കടന്നുപോകുന്നു.
ഒരു പാസ്റ്റര്‍ ഒരിക്കല്‍ അവരുടെ സഭയില്‍ നടന്നതായ യഥാര്‍ത്ഥമായ ഒരു സംഭവം എന്നോടു പങ്കുവെക്കുവാന്‍ ഇടയായിത്തീര്‍ന്നു. ചില വര്‍ഷങ്ങള്‍ക്കു മുമ്പ്, അവരുടെ സഭയില്‍ മുടങ്ങാതെ കടന്നുവന്നിരുന്ന ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. അവള്‍ വളരെയധികം പ്രാര്‍ത്ഥിക്കുന്നവളും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവളും ആയിരുന്നു. അവള്‍ ഗായകസംഘത്തെ നയിക്കുമായിരുന്നു, വേദപുസ്തകം പൊതുവില്‍ വായിക്കുമായിരുന്നു, അതുപോലെ ആളുകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുമായിരുന്നു.
ഒരു പ്രത്യേക ദിവസം, ഒരു യുവാവ് തങ്ങളുടെ സഭയില്‍ വരുവാന്‍ ആരംഭിച്ചു. അവന്‍ സഭയില്‍ ശരിക്കും ഉറയ്ക്കുവാന്‍ പോലും തുടങ്ങിയില്ലായിരുന്നു. പെട്ടെന്നുതന്നെ ഈ പെണ്‍കുട്ടി അവനോടു സംസാരിക്കുവാനായി തുടങ്ങി, മാത്രമല്ല ചില ഒഴിവുകഴിവുകള്‍ പറഞ്ഞുകൊണ്ട് യോഗങ്ങള്‍ മുടക്കുവാനും ആരംഭിച്ചു. മൂന്നു മാസങ്ങള്‍ പോലും കഴിഞ്ഞില്ല, ആ പെണ്‍കുട്ടി വിവാഹിതയായിരിക്കുന്നു എന്ന വാര്‍ത്ത പാസ്റ്റര്‍ക്കു ലഭിച്ചു. അവള്‍ സഭയില്‍ നിന്നും വിട്ടുപോയി, അതിനുശേഷം പട്ടണത്തിലുടനീളം ഉള്ളതായ ഒരു ക്രിസ്തീയ കൂടിവരവുകളില്‍ പോലും അവളെ കാണുവാന്‍ കഴിഞ്ഞിട്ടില്ല. ദുഃഖകരമെങ്കിലും സത്യമായ കാര്യമാണത്.
ഇപ്രകാരമാണ് ജനങ്ങളെ തങ്ങളുടെ നിയോഗങ്ങളില്‍ നിന്നും വശീകരിക്കുവാന്‍ അനുചിതമായ ബന്ധങ്ങളെ പിശാച് ഉപയോഗിക്കുന്നത്. എല്ലാ ബന്ധങ്ങളും തെറ്റാണെന്നല്ല ഞാന്‍ ഇപ്പോള്‍ പറയുന്നത്. എന്നിരുന്നാലും, തെറ്റായ സമയത്തുള്ള ശരിയായ ഒരു ബന്ധം പോലും ഒരു നശീകരണത്തിനു കാരണമായേക്കാം.
ശത്രുവിന്‍റെ കെണികളില്‍ വീഴുന്നത് ഒഴിവാക്കുവാന്‍ വേണ്ടി നമുക്ക് ശരിയായ ആലോചനയും വിവേചനവും ആവശ്യമാണ്. "പരിപാലനം ഇല്ലാത്തേടത്തു ജനം അധോഗതി പ്രാപിക്കുന്നു; മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ട്". (സദൃശ്യവാക്യങ്ങള്‍ 11:14).
വചനം നമുക്ക് ഇങ്ങനെ മുന്നറിയിപ്പ് നല്‍കുന്നു, "നിർമദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടൂ എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു". (1 പത്രോസ് 5:8).
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഞാന്‍ അങ്ങയോടു വിവേചന വരത്തിനായി അപേക്ഷിക്കുന്നു. അങ്ങയുടെ പാതയില്‍ വളരുവാന്‍ എന്നെ സഹായിക്കുന്ന ശരിയായ ആളുകളുടെ കൂട്ടത്തില്‍ എന്നേയും ആക്കേണമേ. പിതാവേ, യേശുവിന്‍റെ നാമത്തില്‍, ദൈവം എനിക്ക് തന്നിട്ടുള്ള ദൈവീകമായ നിയോഗങ്ങളില്‍ നിന്നും എന്നെ തടയുന്ന എല്ലാ വ്യതിചലനത്തിന്‍റെ ആത്മാവിനേയും ഞാന്‍ ബന്ധിക്കുന്നു. ആമേന്‍.
കുടുംബത്തിന്‍റെ രക്ഷ
യേശുവിന്‍റെ നാമത്തില്‍ പരിശുദ്ധാത്മാവിന്‍റെ അഗ്നി എന്‍റെമേലും എന്‍റെ കുടുംബാംഗങ്ങളുടെ മേലും പുതുതായി പകരപ്പെടട്ടെ. എന്‍റെ ജീവിതത്തിലും, എന്‍റെ കുടുംബത്തിലും വിശുദ്ധമല്ലാത്ത സകലത്തേയും അങ്ങയുടെ അഗ്നി ദഹിപ്പിക്കട്ടെ കര്‍ത്താവേ, യേശുവിന്‍റെ നാമത്തില്‍.
സാമ്പത്തീകമായ മുന്നേറ്റം
സഹായത്തിനായി എന്‍റെ അടുക്കല്‍ വരുന്നവര്‍ ആരുംതന്നെ നിരാശിതരായി മാറുകയില്ല. എന്‍റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുവാനും ആവശ്യത്തില്‍ ഇരിക്കുന്നവര്‍ക്ക് ധാരാളമായി കൊടുക്കുവാനും വേണ്ടുന്നത് എല്ലാം എനിക്കുണ്ടായിരിക്കും. ഞാന്‍ വായ്പ വാങ്ങുകയില്ല പകരം മറ്റുള്ളവര്‍ക്ക് കൊടുക്കുന്നവനായിരിക്കും. യേശുവിന്‍റെ നാമത്തില്‍.
കെ എസ് എം സഭ
പിതാവേ, പാസ്റ്റര്‍ മൈക്കിളും, അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും, ജോലിക്കാരും, ടീമിലെ അംഗങ്ങളും ദൈവീകമായ ജ്ഞാനത്തിലും, വിവേകത്തിലും, ആലോചനയിലും, ബലത്തിലും, പരിജ്ഞാനത്തിലും, യഹോവാഭക്തിയിലും നടക്കേണ്ടതിനായി ഞാന്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. (യെശയ്യാവ് 11:2-3).
രാജ്യം
പിതാവേ, അങ്ങയുടെ നീതി ഞങ്ങളുടെ രാജ്യത്തെ നിറയ്ക്കുവാന്‍ ഇടയാകട്ടെ. ഞങ്ങളുടെ രാജ്യത്തിനു വിരോധമായുള്ള അന്ധകാരത്തിന്‍റെയും നശീകരണത്തിന്‍റെയും സകല ശക്തികളും നാമാവശേഷമായി തീരട്ടെ. ഞങ്ങളുടെ രാജ്യത്തിന്‍റെ ഓരോ സംസ്ഥാനത്തിലും പട്ടണത്തിലും സമാധാനവും സമൃദ്ധിയും ഉണ്ടായിരിക്കട്ടെ. യേശുവിന്‍റെ നാമത്തില്‍.
Join our WhatsApp Channel
Most Read
● മികവ് പിന്തുടരുക● പരിശുദ്ധാത്മാവിനോടുള്ള അവബോധം വളര്‍ത്തുക - 2
● ആരാധനയാകുന്ന സുഗന്ധം
● ദിവസം 09: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● അത്ഭുതമായതിലുള്ള പ്രവര്‍ത്തികള്‍ : സൂചകം # 1
● പരദൂഷണം ബന്ധങ്ങളെ നശിപ്പിക്കുന്നു
● സാമ്പത്തീകമായ മുന്നേറ്റം
അഭിപ്രായങ്ങള്‍