english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. കോപത്തിന്‍റെ പ്രശ്നം
അനുദിന മന്ന

കോപത്തിന്‍റെ പ്രശ്നം

Wednesday, 22nd of November 2023
2 0 1383
Categories : Anger Emotions Self Control
"കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വച്ചുകൊണ്ടിരിക്കരുത്. പിശാചിന് ഇടം കൊടുക്കരുത്". (എഫെസ്യര്‍ 4:26-27).

നാം ആദ്യം തിരിച്ചറിയേണ്ടതായ കാര്യം കോപം ഒരു പ്രശ്നമാകുന്നു എന്നതാണ്. വേദപുസ്തകം പറയുന്നു, "എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിനു താമസവുമുള്ളവൻ ആയിരിക്കട്ടെ. മനുഷ്യന്‍റെ കോപം ദൈവത്തിന്‍റെ നീതിയെ പ്രവർത്തിക്കുന്നില്ല". (യാക്കോബ് 1:19-20). നിങ്ങള്‍ക്ക് കോപിക്കുവാനും അപ്പോള്‍ത്തന്നെ ദൈവം ആഗ്രഹിക്കുന്നതായ നീതിയുടെ ജീവിതം നയിക്കുവാനും കഴിയുകയില്ല. 

ജീവിതമാകുന്ന പൂന്തോട്ടത്തിലെ സ്ഥിരമായ ഒരു കളപോലെയാണ് കോപം എന്ന് പറയുന്നത്. കളകളെ ശ്രദ്ധിക്കാതെ വിട്ടാല്‍, മനോഹരങ്ങളായ സസ്യങ്ങളെ കീഴടക്കി അവയെ അത് വീര്‍പ്പുമുട്ടിക്കുന്നതുപോലെ, അനിയന്ത്രിതമായ കോപം നിങ്ങളുടെ ജീവിതത്തിലെ സദ്ഗുണങ്ങളെ അടിച്ചമര്‍ത്തുകയും നശിപ്പിക്കുകയും ചെയ്യും. അതിനു ന്യായവിധി വര്‍ദ്ധിപ്പിക്കുവാനും, ദ്രോഹകരമായ പ്രവര്‍ത്തികളിലേക്ക് നയിക്കുവാനും, നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും അതേപോലെ ദൈവത്തിനും ഇടയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുവാനും സാധിക്കും.

"അപകടം (danger) എന്നതിനു ഒരക്ഷരം കുറവാണ് കോപം (anger) എന്ന് പലപ്പോഴും പറയാറുണ്ട്‌", അത് നല്ല ഒരു മുന്നറിയിപ്പായി നിലകൊള്ളുന്നു. കോപത്തിനു നിങ്ങളുടെ ജീവിതത്തില്‍ മാത്രമല്ല നിങ്ങള്‍ക്ക് ചുറ്റുപാടുമുള്ളവരുടെ ജീവിതത്തില്‍ പോലും നിര്‍ണ്ണായകമായ ദോഷങ്ങള്‍ കൊണ്ടുവരുവാനുള്ള ശക്തിയുണ്ട്. 

വിവാഹജിവിതം, കുടുംബം, സുഹൃത്തുക്കള്‍ നഷ്ടപ്പെടുക തുടങ്ങിയ ബന്ധങ്ങളിലെ പ്രശ്നങ്ങളിലേക്കും കോപം നയിച്ചേക്കാം. ജോലി നഷ്ടപ്പെടുക,, വ്യവഹാരങ്ങള്‍, സ്വത്ത് നാശങ്ങള്‍, മറ്റുള്ളവര്‍ക്ക് ദോഷം വരുത്തുക, കുലപാതകം പോലും ചെയ്യുക ആദിയായ പ്രധാന ജീവിത പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും. വൈകാരികമായി, നിങ്ങള്‍ കോപമുള്ള ഒരു വ്യക്തിയാണെങ്കില്‍, അത് നിങ്ങളെ എല്ലാ തലങ്ങളിലും ബാധിക്കും. ശാരീരികമായി, കോപം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, തലവേദന, ഉദരസംബന്ധമായ പ്രശ്നങ്ങള്‍, അള്‍സര്‍, വന്‍കുടല്‍ പുണ്ണ്, ഉറക്കമില്ലായ്മ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. 

കോപം സ്വയമായി ശക്തിപ്പെടുത്തുന്നതുകൊണ്ട്, അത് പ്രത്യേകിച്ച് അപകടകരമാണ്. നമുക്ക് ദേഷ്യം വരുമ്പോള്‍, നാം പലപ്പോഴും പെട്ടെന്ന് കാര്യങ്ങള്‍ ലഭിക്കുവാന്‍ പ്രതീക്ഷിക്കും, അത് വീണ്ടും കോപത്തിലേക്ക് തിരിയുവാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. ഒരു ദൈവമനുഷ്യന്‍ ഒരിക്കല്‍ പറഞ്ഞതുപോലെ, "ഞാന്‍ ആവശ്യപ്പെടുന്നത് കോപത്തിനു ലഭിക്കും എന്നാല്‍ ഞാന്‍ ആഗ്രഹിക്കുന്നതല്ല". ബന്ധങ്ങളേയും ജീവിതത്തിലെ യഥാര്‍ത്ഥ സംതൃപ്തിയേയും ഷോര്‍ട്ട് സര്‍ക്യൂട്ട് ചെയ്യുന്ന ഒരു കുറുക്കുവഴിയാണ് കോപം എന്നത്. നിങ്ങള്‍ക്ക് ഉടനടി ഫലങ്ങള്‍ ലഭിച്ചേക്കാം, എന്നാല്‍ നിലനില്‍ക്കുന്നതായ പരിപൂര്‍ണ്ണതയും സന്തോഷവും നിങ്ങള്‍ക്ക് നഷ്ടപ്പെടും. 

ഇപ്രകാരം പറയാറുണ്ട്‌, "ഒന്നുകില്‍ നിങ്ങളുടെ കോപത്തെ നിയന്ത്രിക്കുവാന്‍ പഠിക്കുക, അല്ലെങ്കില്‍ അത് നിങ്ങളെ നിയന്ത്രിക്കും". അതിനെ കൈകാര്യം ചെയ്യുന്നതിനുള്ള ആദ്യപടി അത് ഒരു പ്രധാനപ്രശ്നമായി അംഗീകരിക്കുക എന്നുള്ളതാണ്. കര്‍ത്താവായ യേശുവിന്‍റെ ഉപദേശങ്ങള്‍ കോപത്തെ നിയന്ത്രിക്കുന്നതിനും, ക്ഷമ, വിവേകം, കരുണ എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നതിനും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നു. ദൈവവചനത്തിലെ തത്വങ്ങളെ ആലിംഗനം ചെയ്യുന്നത് കോപത്തിന്‍റെ സ്വാധീനം ലഘൂകരിക്കുക മാത്രമല്ല, മറിച്ച് മഹത്തരമായ സന്തോഷത്തിലേക്കും കൂടുതല്‍ യോജിപ്പുള്ള ജീവിതത്തിലേക്കും പാതകള്‍ തുറക്കുകയും ചെയ്യുന്നു.
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, കോപത്തിനു താമസ്സമുള്ളവനും അനുകമ്പയിലും കരുണയിലും സമ്പന്നനായിരിക്കുവാനുമുള്ള ശക്തി എനിക്ക് തരേണമേ. സമാധാനവും പരിജ്ഞാനവും വളര്‍ത്തുവാന്‍ അങ്ങയുടെ ജ്ഞാനത്തിലൂടെ എന്നെ നയിക്കേണമേ, അങ്ങ് വളരെയധികം ആഗ്രഹിക്കുന്ന നീതിയുടെ പാതയിലേക്ക് എന്‍റെ ഹൃദയത്തെ രൂപാന്തരപ്പെടുത്തേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● ഉപവാസത്തില്‍ കൂടെ ദൂതന്മാരെ ചലിപ്പിച്ച് നിര്‍ത്തുക
● ദിവസം 21: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ദിവസം 20: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● മാളികയ്ക്ക് പിന്നിലെ മനുഷ്യന്‍
● സഭയില്‍ ഐക്യത നിലനിര്‍ത്തുക
● ദിവസം 04: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● മണവാളനെ എതിരേല്‍പ്പാന്‍ ഒരുങ്ങുക
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ